ജൂലൈ 4
അമേരിക്കൻ ഐക്യ നാടുകൾ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത് ജൂലൈ നാലാണ് .1776 ഇൽ ആദിവസം ആണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അവരുടെ നിയമ സഭ നിയോഗിച്ച ഏഴു നേതാക്കൾ ഒപ്പുവെച്ചത് .വാസ്തവത്തിൽ അതിനു രണ്ടു ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നു വിടുതൽ നേടിക്കൊണ്ടുള്ള പ്രമേയം നിയമ സഭ, കോണ്ടിനെന്റൽ കോൺഗ്രസ്സ് ,പാസ്സാക്കിയിരുന്നു .
ജീവിക്കാൻ സ്വതന്ത്രരായിരിക്കാൻ സ്വന്തം സന്തുഷ്ടിക്കു വേണ്ടി പ്രവർത്തിക്കാൻ(Life , Liberty and The Pursuit of Happiness ) ഉള്ള അവകാശം എല്ലാമനുഷ്യർക്കും ദൈവദത്തമാണെന്ന് പ്രഖ്യാപിക്കുന്ന ആ രേഖ മനുഷ്യ പുരോഗതിയുടെ മാർഗ്ഗത്തിലെ ഒരു പ്രധാന നാഴിക കല്ലാണ് .
അമേരിക്കൻ ഇന്ത്യ ക്കാർ ,കറുത്ത വർഗ്ഗക്കാർ ,ദരിദ്രരായ വെള്ളക്കാർ എല്ലാ വർഗ്ഗത്തിലും പെട്ട സ്ത്രീകൾ ഇവരൊന്നും പ്രഖ്യാപനത്തിലെ മനുഷ്യർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നില്ല എന്നൊരു വിമർശനം ജനകീയ ചരിത്രകാരന്മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് തീർത്തും തെറ്റാണെന്നു പറഞ്ഞുകൂടാ .പക്ഷെ ആ തെറ്റു തിരുത്തി കൊണ്ടിരിക്കുകയാണ് അന്ന് മുതൽ തന്നെ അമേരിക്കൻ ഭരണകൂടവും പൊതു സമൂഹവും ..1930 ഓട് കുടി അമേരിന്ത്യ ക്കാർക്ക് പൂർണ്ണ പൗരത്വം ഉറപ്പാക്കി അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ കുടി 960 ഓട് കൂടി അവസാനിപ്പിച്ചു ,സ്ത്രീകൾക്ക് വോട്ടവകാശവും തുല്യ പൗരത്വവും കിട്ടി .ഇതൊക്കെ കടലാസ്സിലല്ലേ പ്രായോഗിക ജീവിതത്തിലോ എന്ന ചോദ്യമുണ്ടാവാം ..ആ ചോദ്യം ലോകത്തെവിടെയും പ്രസക്തമല്ല എന്ന മറുചോദ്യം മാത്രമാണ് മറുപടി .
മലയാളികളുൾപ്പെടെ ധാരാളം ഇന്ത്യക്കാർ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിൽ എത്തുന്നുണ്ട് .എല്ലാവർക്കും ഇവിടെ അവസരം ലഭിക്കുന്നു .മാന്യമായ വേതനവും നല്ല പെരുമാറ്റവും കിട്ടുന്നു .
അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുമൊക്കെ ഭിന്നാഭിപ്രായങ്ങളുണ്ടാവാം .പക്ഷെ മതേതര റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയംആദ്യം പ്രാവർത്തികമാക്കിയത് അമേരിക്കൻ വിപ്ലവം നടത്തിയവരായിരുന്നു ;മനുഷ്യന്റെ തുല്യതയെ ക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയതും .അതിന്റെ 240 ആം വാർഷികം ഒരു ജനത ആഘോഷ പൂർവം കൊണ്ടാടുകയാണ് .ആഹ്ലാദത്തിന്റെ പൂത്തിരികൾ എനിക്കു ജനാലയിലൂടെ കാണാം .ഞാൻ അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ