അങ്ങിനെ അശ്വതിക്ക് 2 ലക്ഷം രൂപാ കിട്ടി .മാത്രമോ പ ഠി ത്തത്തിനുള്ള ചെലവ് അതു കഴിഞ്ഞുദ്യോഗം അങ്ങിനെ അങ്ങിനെ അങ്ങിനെ .ജിഷയുടെ അമ്മക്കും കിട്ടി സാമ്പത്തിക സഹായവും മറ്റും .ബസ്സിൽ പ്രസവിക്കേണ്ടി ആദിവാസി സഹോദരിമാർക്കും കിട്ടിയിട്ടുണ്ടാവണം എന്തെങ്കിലും ഒക്കെ .
ഇതൊക്കെ കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ കേട്ട ചില അനുഭവ കഥ കളാണ് ഓർമ്മ വരുന്നത് .തമ്പുരാന് അടി യാനെ കെട്ടിയിട്ടു തല്ലാൻ അധികാരമുണ്ടായിരുന്ന കാലം .ചില തമ്പുരാക്കന്മാരെങ്കിലും ആ അവകാശം വിനിയോഗിക്കാറുണ്ടായിരുന്നത്രെ .പക്ഷെ അങ്ങിനെ തല്ലിയാൽ തല്ലു കൊള്ളുന്ന ആളിന് നെല്ലും തേങ്ങയും വെളിച്ചെണ്ണയും ഒരു പുതിയ മുണ്ടും കൊടുക്കുമായിരുന്നു .രണ്ടുമാസത്തെ കൂലി ഒറ്റ ദിവസം കൊണ്ട് .പക്ഷെ പൂർവികർ അതു വേണ്ടാ സ്വാതന്ത്ര്യം മതി എന്നാണ് തീരുമാനിച്ചത് .ഗാന്ധിയൻ അയിത്തോച്ചാടനം അംബേദ്കർ പ്രസ്ഥാനം സവർണ്ണ ഹിന്ദുക്കളിലെ വിശാല മനസ്കരുടെ പ്രായോഗികവും ആശയ പരവുമായ പ്രവർത്തനങ്ങൾ കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ സക്രിയമായ ഇടപെടൽ ഇതെല്ലാം കൂടിച്ചേർന്നു ണ്ടാക്കിയ സമ്മർദ്ദത്തിന്റെ ഫലമായി ആ കാലം എന്നേക്കുമായി പോയ്മറഞ്ഞു .അഥവാ അങ്ങിനെ നമ്മൾ കരുതി .പക്ഷെ അക്കാലം മടങ്ങി വരുന്നുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇവിടെ പക്ഷെ തല്ലുന്നത് സഹപാഠികളും അയൽക്കാരും മറ്റുമാണെങ്കിൽ നെല്ലളക്കുന്നത് സർക്കാരാണ് .
ഇതല്ല വേണ്ടത് .ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാവരുത് .ഉണ്ടായാൽ ചോദിക്കാനാളുണ്ടാവും എന്ന അവസ്ഥ നിലവിൽ വരണം .അതുണ്ടാക്കാൻ പഴയ പോലെ ഏതെങ്കിലും പ്രസ്ഥാനം സഹായിക്കുമെന്നു കരുതേണ്ട .ദളിതരും ആദിവാസികളും അവരുടെ പ്രതിരോധം സ്വയം തീർക്കേണ്ടിയിരിക്കുന്നു .
സായുധ കലാപമോ സുവിശേകരുടെ മാർഗമോ പരിഹാര മാർഗ്ഗങ്ങളല്ല എന്നു ബോദ്ധ്യമായി ക്കഴിഞ്ഞതാണല്ലോ ..പിന്നെ അവശേഷിക്കുന്നത് ഗാന്ധിയൻ സമര മാർഗ്ഗമാണ് .ലോകത്തെവിടെയും അടിച്ചമർത്തപ്പെട്ടവർ സ്വീകരിക്കുന്നത് അതാണ് ..അഹിംസ നല്ലൊരു ആക്രമണായുധമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .നമ്മുടെ ദളിത് ആദിവാസി സമൂഹത്തിനും ആ മാർഗ്ഗം Militant nonviolence സ്വീകരിക്കാവുന്നതേയുള്ളു .കമ്യുണൽ അവാർഡ് കാര്യത്തിൽ മഹാത്മജി എടുത്ത നിലപാട് അതിനു തടസ്സമാവേണ്ടതില്ല .
എവിടെയെങ്കിലും വംശീയമായ പീഡനമുണ്ടായാൽ പരാതി പറയാനും അതു കേൾക്കാനും ആളുണ്ടായാൽ കുട്ടികൾ കടും കൈക്കൊന്നും തയാറാവുകയില്ല ..അങ്ങിനെയുള്ള സന്ദര്ഭഭങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഹെൽപ് ലൈൻ രൂപീകരിക്കുകയാവട്ടെ ആദ്യ പടി .തുടർന്നിവയൊക്കെ നിയമത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരാനുള്ള സംവിധാനം ;.മാസങ്ങൾ കഴിഞ്ഞല്ല അടിയന്തിരമായി .വിശദാമ് ശങ്ങൾ ആലോചിച്ച് തീരുമാനിക്കേണ്ടവയാണ് ..
രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് നേതാക്കൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട .അവർക്കത്തിന് കഴിയുകയില്ല .വ്യവസ്ഥാപിത ദളിത് നേതൃത്വത്തിന്റെ കാര്യം പരിതാപകരമാണു താനും
ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ കഴിയുന്ന സ്വതന്ത്ര ദളിത് പ്രവർത്തകരുണ്ട് .കോമൺ സിവിൽകോഡിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ മാറ്റിവെച്ച് അവർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ