സുവർണ്ണ രേഖ
-------------------------- സ്വാതന്ത്ര്യത്തോടൊപ്പം ആരംഭിച്ച അഭയാർത്ഥി പ്രവാഹം തുടർന്നു കൊണ്ടേ യിരിക്കുന്നു .കുറെ മാസങ്ങളായി ശമ്പളമില്ലാതെ, കുറച്ചു ദിവസമായി ഭക്ഷണം പോലുമില്ലാതെ ഗൾഫിൽ കഴിയുന്ന പതിനായിരം പേർ നാട്ടിൽ തിരിച്ചെത്തുകയാണല്ലോ .സമാന്തരമായി ഏതു സമ്പന്ന രാജ്യത്തേയും വെല്ലുന്ന ആഡംബരജീവിതവും നമ്മുടെ രാജ്യത്തുണ്ട് .സമ്പന്ന ദരിദ്ര ഭേദമില്ലാതെ ജാതി എന്ന ദുർദ്ദേവത നമ്മളെയെല്ലാം ഇന്നും ഭരിച്ചു കൊണ്ടിരിക്കുന്നു .വിഭജനത്തെ തുടർന്ന് കിഴക്കൻ ബംഗാളിൽ നിന്നും കൽക്കട്ടയിലെത്തിയ അഭയാർത്ഥികളിൽ ചിലരുടെ ഒരു വ്യാഴവട്ടക്കാലത്തെ ജീവിതത്തെ അടിസ്ഥാനമാക്കി ഈ ഇന്ത്യൻ യാഥാർഥ്യത്തെ ക്രൂരവും നിർദ്ദയവുമായി അതേസമയം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഋതിക് ഘട്ടക് സുവർണ്ണരേഖ എന്ന സിനിമയിൽ ..62 ഇൽ പൂർത്തിയാക്കി 65 ഇൽ റിലീസ് ചെയ്ത ഈ ചിത്രം അന്ന് മുതലേ കാണണ മെന്നാഗ്രഹിച്ചിരുന്നതാണ് .ഇന്ന് 2016 ജൂലൈ 31 നു മാത്രമേ അതിനു സാധിച്ചുള്ളൂ .എന്തായാലും ഒന്ന് മനസ്സിലായി ;നമ്മുടെ സമൂഹത്തിന്റെ പ്രൊഫൈൽ മാറിയിട്ടേയില്ല അര നൂറ്റാണ്ടിനു ശേഷവും .ഒരു വ്യത്യാസം ഉണ്ടെന്നു സമ്മതിക്കാം;സുവർണ്ണ രേഖയുടെ അന്ത്യത്തിൽ ഘട്ടക് പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസമുണ്ടല്ലോ അത് ഇന്ന് നിലനിൽക്കുന്നില്ല .
റേ ചിത്രങ്ങളെല്ലാം തന്നെ മലയാളികൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് ,അവ റിലീസ് ചെയ്ത കാലത്തും പിന്നീടും .ഘട്ടക്കിന്റെ സിനിമയെ ക്കുറിച്ച് അതു പറഞ്ഞു കുടാ .വിദേശ രാജ്യങ്ങളിലും റേ ചിത്രങ്ങൾക്കു കിട്ടിയ ശ്രദ്ധ ഘട്ടക് സിനിമക്കുണ്ടായില്ല .എന്തായാലും ഇപ്പോഴെങ്കിലും സുവർണ്ണരേഖ കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ