ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന പി ടി ചാക്കോ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് .നിയമ സഭാ അമ്മേളനം നടക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ്സ് എം എൽ എ മാരെയെല്ലാം വൈകുന്നേരം അദ്ദേഹംതന്റെ വീട്ടിലേക്കു വിളിച്ചു വരുത്തു മായിരുന്നു .പിറ്റേ ദിവസം സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ,അവയ്ക്ക് കിട്ടാനിടയുള്ള മറുപടികൾ തുടർന്നുണ്ടാവേണ്ട ഉപചോദ്യങ്ങൾ ഇവയെക്കുറിച്ചോക്കെ വ്യക്തമായ നിർദ്ദേശങ്ങൾ നല്കുകകയും ഓരോന്നിനും ഏറ്റവും യോജിച്ച ആളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത് ..ദക്ഷിണ കേരളത്തിൽ വലിയ പ്രചാരമുണ്ടായിരുന്ന സരസൻ മാസിക മാത്രമാണ് ഇതൊരു വാർത്തയാക്കിയത് .അവർക്കത്തിന് കാരണമുണ്ടായിരുന്നു ..മുകളിൽ പറഞ്ഞ കാര്യങ്ങൾ വാസ്തുനിഷ്ട മായി പ്രതിപാദിച്ചതിനു ശേഷം സരസൻ ഇത്രയും കുട്ടി കുട്ടി ചേർത്തു എം എൽ എ മാർക്ക് വിഭവ സമൃദ്ധമായ സത്കാരവും പതിവായിരുന്നു :ആഞ്ഞിലിക്കുരു വറുത്തതും ജീരക വെള്ളവും .അതും അന്തസ്സത്തയിൽ സത്യമായിരുന്നു കാരണം പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിലെ ,അന്ന് ഔദ്യോഗിക വസതിയുണ്ടായിരുന്നില്ല ,സ്ഥിതി പരമ ദയനീയമായിരുന്നു .ക്ലിഫ് ഹൌസ്സിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല .
ആഭ്യന്തര മന്ത്രിയായി റോസ് ഹൌ സ്സിലേക്കു മാറിയപ്പോഴും പിന്നീട് മന്ത്രിയല്ലാതായി വീണ്ടും വാടക വീട്ടിലേക്കു മാറിയപ്പോഴും സരസൻ പറഞ്ഞ ഈ ആഞ്ഞിലിക്കുരു ജീരക വെള്ള സത്കാരം .മാറ്റമില്ലാതെ തുടർന്നു കൊണ്ടിരുന്നു .
ചാക്കോച്ചന്റെ പടം ഇന്നത്തെ ഒരു നേതാവിന്റെ പട ത്തിനൊപ്പം അടിച്ചു വന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ടി വി ദൃശ്യം കണ്ടപ്പോൾ എഴുതി പ്പോയതാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ