ചിത്രോത്സവം മാവേലിക്കരയിലെ എന്റെ വീടിനോട് ചേർന്നാണ് രവി വർമ്മ പെയിന്റിംഗ് സ്‌കൂൾ .അതിന്റെ മുറ്റത്ത് ചിത്രമെഴുത്തിന്റെ തമ്പുരാൻ ഒരു പ്രതിമയുടെ രൂപത്തിൽ, കയ്യിൽ പാലെറ്റും ബ്രഷുമായി നിൽക്കുന്നതാണ് ഞങ്ങളെന്നും കണി കാണുന്നത് .സ്ഥാപനംഫൈൻ ആർട്സ് കോളേജായി അപ്ഗ്രഡ് ചെയ്തപ്പോൾ എതിർ വശത്ത് പുതിയ ഒരു കെട്ടിടം പണിഞ്ഞു .പക്ഷെ തമ്പുരാൻ പഴയ സ്ഥലത്ത് തന്നെ നിൽക്കുകയാണ് .പുതിയ കോളേജ് അദ്ദേഹത്തിനു കാണാം .
ഞാൻ സർവീസിലുണ്ടായിരുന്നപ്പോൾ എറണാകുളത്തെ ആർട്ഗ്യാലറി സന്ദർശിക്കാറുണ്ടായിരുന്നു .അവിടെ ദിവസവും ചിത്ര പ്രദര്ശനങ്ങളുണ്ടാവും പുതിയ ചിത്രകാരന്മാരുടെയും ചിത്രകാരികളുടെയും .ചിത്രങ്ങൾ .രചയിതാക്കൾ അവിടെ ത്തന്നെ കാണും ;താല്പര്യമുള്ളവർക്ക് അവർ കാര്യങ്ങൾ വിശദീകരിച്ചു തരികയും ചെയ്യും .അതൊരു കാലം .
പെൻഷനായി ,തീരെ ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ നിവൃത്തിയില്ലല്ലോ .ആർട് ഗ്യാലറി സന്ദർശനം നിലച്ചു .പക്ഷെ നിനച്ചിരിക്കാതെ ലോകത്തിലെ ഏറ്റവും വലിയ ചില ആര്ട്ട് ഗ്യാലറികൾ കാണാൻ എനിക്ക് ഭാഗ്യമുണ്ടായി ,ചിക്കാഗോ ,വാഷിങ്ടൺ ,ലോസ് ഏഞ്ചൽസ് ,ഇന്ത്യാന പോലീസ് എന്നിവടങ്ങളിലെ ഗ്യാലറികൾ. ചിത്രകലയുടെ തമ്പുരാക്കന്മാരുടെ കൃതികളിൽ ചിലത് ഞാൻ കണ്ടു .എറണാകുളം ഗ്യാലറിയും അവിടത്തെ കുഞ്ഞു ഗുരുക്കന്മാരും എന്റെ കാഴ്ചയെ കുറച്ചൊന്നുമല്ല സഹായിച്ചത് ..
ഈയിടെ മാവേലിക്കരയിലെ വീട്ടിൽ നിന്ന് നോക്കിയപ്പോൾ ഫൈൻ ആർട്സ് കോളേജിന്റെ വളച്ചു വാതിലിൽ ഒരു ബോർഡ് കണ്ടു ചിത്രോത്സവം ,ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്ര പ്രദർശനം .പക്ഷെ അതന്നവസാനിക്കുകയാണ് .ഞാനെന്തു കൊണ്ട് നേരത്തെ ശ്രദ്ധിച്ചില്ല !അതങ്ങനെയാണ് ,ചിക്കാഗോയിലും പാരീസിലുമുള്ളത് കാണും വീട്ടു മുറ്റത്തുള്ളത് കാണുകയില്ല .എന്തായാലും ഞാൻ പോയി കണ്ടു .
ചിത്രകലയിലെ ഏറ്റവും പുതിയ പ്രവണതകളെ ക്കുറിച്ച് എനിക്കൊന്നും അറിഞ്ഞു കൂടാ .അമേരിക്കയിൽ ഞാൻ കണ്ടത് പഴയ ഗുരുക്കന്മാരുടെ ചിത്രങ്ങളായിരുന്നുവല്ലോ .പക്ഷെ കലാസൃഷ്ടികളുടെ ആസ്വാദനത്തിനു സാങ്കേതിക പരിഞ്ജാനം അത്യാവശ്യമല്ല .അവ സ്വയം വ്യാഖ്യാനിച്ചു കൊള്ളും .ചിത്രകലയിലെ അഭിരുചിയും താല്പര്യവും കൊണ്ട് മാത്രം അത് പഠിക്കാൻ വന്ന കുറച്ച് യുവതീ യുവാക്കളുടെ രചനകൾ ഞാൻ കണ്ടു .എല്ലാം നല്ല ചിത്രങ്ങൾ .പ്രസ്ഥാനങ്ങളുടെ സൈന്ധാന്തിക പിടിവാശികൾ ഉപേക്ഷിച്ച് ചിത്ര കല കൂടുതൽ യാഥാർത്ധ്യ ബൊധം നേടിയിരിക്കുന്നുവെന്നു തോന്നുന്നു .മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോകുന്ന വഴി, ഇരുണ്ട പ്രകൃതിയിൽ ഒളിച്ചിരിക്കുന്ന രഹസ്യം ,കാക്കകൾ വിരുന്നു വിളിക്കുന്ന പൂവള്ളി ക്കരികെ വരുന്നതാരെന്നു തിരിഞ്ഞു നോക്കുന്ന വീട്ടമ്മ, അങ്ങിനെ എത്ര ചിത്രങ്ങൾ .എല്ലാം ഒന്നാംതരം .കൂട്ടത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് സ്വന്തം നട്ടെല്ലൂരി തോളത്തിട്ട് പടികൾ പൊട്ടിയ കോവണി നോക്കി പുറംതിരിഞ്ഞിരിക്കുന്ന ആ ളുടെ ചിത്രമാണ് . മേഘങ്ങൾ ഉരുണ്ടു കൂടി ഭയാനകമായി തോന്നുന്ന അന്തരീക്ഷത്തിനു താഴെ ഭൂമിയിൽ ഒരൊറ്റ പൂവുമായി ഒരു തുമ്പ .. വല്ലാത്ത ഒരു ദൃശ്യാനുഭവമായിരുന്നു അത് .
എന്റെ നാടിന്റെ സംസ്കാരം അഭിവൃദ്ധിപ്പെടുത്തതാൻ നിരന്തരം പരിശ്രമിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരയൽക്കാരന്റെ അഭിനന്ദനങ്ങൾ സ്നേഹവും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ