Austin Tx
7-8-2017
Hidden Figures
മറഞ്ഞിരിക്കുന്നവർ
2016 ഇൽ ഓസ്‌കാർ നാമനിർദേശം ചെയ്യപ്പെട്ട Hidden Figures എന്ന ചലച്ചിത്രത്തെക്കുറിച്ച് .
.സ്ഥലം നാസായുടെ വിർജിനീയായിലെ ഗവേഷണ കേന്ദ്രം. കാലം തൊള്ളായിരത്തി അറുപതുകളുടെ തുടക്കം .64 ലെ തുല്യ പൗരാവകാശ നിയമം നടപ്പിൽ വരുന്നതിനു മുമ്പ്.കംപ്യുട്ടർ എന്നാൽ കണക്കു കൂട്ടുന്ന ആൾ എന്നർത്ഥമുള്ള കാലം .അതിനു വേണ്ടിയുള്ള യന്ത്രങ്ങൾ നിലവിൽ വന്നിരുന്നില്ല
വർണ്ണ വിവേചനം നിയമം മൂലം നിലനിർത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് വിർജീനിയ .നാസാകേന്ദ്രത്തിലെയും സ്ഥിതി വിഭിന്നമായിരുന്നില്ല .ശാസ്ത്രജ്ഞരെല്ലാവരും വെള്ളക്കാരായിരുന്നു ;പുരുഷന്മാരും .ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിന് വേണ്ടി ,ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലും ഉന്നത ബിരുദം നേടിയ കുറച്ചു കറുത്ത വർഗ്ഗക്കാരികളെ കംപ്യുട്ടർമാരായി നിയമിച്ചിട്ടുണ്ടായിരുന്നു നാസാ .ഇവർ ജോലി ചെയ്യുന്ന സ്ഥലം ,വെസ്റ്റ് ഏരിയ കമ്പ്യൂട്ടർ സെന്റർ ,അക്ഷരാർത്ഥത്തിൽ തന്നെ വേർതിരിക്കപ്പെട്ടത് ,Segregated,ആയിരുന്നു .കറുത്തവർഗ്ഗക്കാരികൾക്ക് പ്രത്യേക ഊണു മുറി മാത്രമല്ല പ്രത്യേക ശുചിമുറികളുമുണ്ടായിരുന്നു .വെളുത്തവരുടെ ടോയിലറ് അത്യാവശ്യത്തിനു പോലും ഉപയോഗിക്കാൻ അവർക്കനുമതി ഉണ്ടായിരുന്നില്ല
ഇവരിൽ മൂന്നു പേർ ,കാതറിൻ ജോൺസൺ .ഡൊറോത്തി വാഗ്നൻ ,മേരി ജാക്സൺ എന്നിവർ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ഉയർന്ന നിലയിൽ എത്തുകയുണ്ടായി .കാതറിൻ ജോണ്സണ് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രെസിഡെന്റ്സ് മെഡൽ ഫോർ ഫ്രീഡം ലഭിച്ചു അവരുടെ 96 ആം വയസ്സിൽ .ഈ മൂന്നു നീഗ്രോ സ്ത്രീകളുടെ ജീവിത സമരം സത്യസന്ധവും വസ്തുതാ
പരവുമായി ആഖ്യാനം ചെയ്യപ്പെടുന്ന,മാര്ഗോട് ലീഷേട്ടർലി എഴുതിയ ഹിഡൻ ഫിഗേഴ്സ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അലിഗർ ഷ്രോഡറും തിയോഡർ മെലും ചേർന്നു തയാറാക്കിയ തിരക്കഥയിൽ മെൽ സംവിധാനം ചെയ്തത ഈ സിനിമ ലോകത്തെവിടെയുമുള്ള പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് പ്രചോദകമാവേണ്ടതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ