ക്വിറ്റ് ഇന്ത്യാ സമരംഅതൊരു പരാജയപ്പെട്ട സമരമായിരുന്നില്ല .
ബ്രിട്ടണ്‍ യുദ്ധം കൊണ്ടു ക്ഷീണിച്ചതു കൊണ്ട് നമുക്ക് സ്വാതന്ത്ര്യം തന്നിട്ട് പോയി എന്നൊക്കെ പറയുന്നത് നട്ടെല്ലില്ലാത്തവരും ആത്മാഭിമാനമെന്നത് വരും ജന്മത്തിൽ പോലും ഉണ്ടാകാനിടയില്ലാത്തവരും ആണ് .ഇത് ഞാൻ പറയുന്നതല്ല സാക്ഷാൽ സി അച്ചുത മേനോൻ പറഞ്ഞതാണ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ മറ്റൊരു പ്രധാന സമരത്തെ ക്കുറിച്ച ലൂയി ഫിഷറുടെ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന ,ഏറ്റവും ആധികാരികമായ ഗാന്ധിച്ചരിത്രം എന്ന നിലയില ആട്ടന്ബറോ തന്റെ ഗാന്ധി ചിത്രത്തിനു അടിസ്ത്ഹാനമായി സ്വീകരിച്ച ,പുസ്തകത്തിൽ ഒരു ദൃക്സാക്ഷി വിവരണമുണ്ട് .അതിന്റെ ഒരു പ്രധാന പോർമുഖത്ത് കുറച്ചു സത്യാഗ്രഹികൾ ഒത്തു കൂടുന്നു .അവർ ചെറു സംഘങ്ങളായി രൂപപ്പെടുന്നു .ഒരു സംഘം കടലിലേക്ക് .ബ്രിട്ടീഷ് പോലീസ് അവരെ തടയുന്നു .അവർ അക്രമരഹിതമായി ചെറുക്കുന്നു .ബ്രിട്ടീഷ് പോലീസ് അവരെ തള്ളി ചതക്കുന്നു .കൂട്ടത്തിലെ അവസാന സത്യഗ്രഹിയും വീണു കഴിയും വരെ മര്ദ്ദനവും ചെറുത്തു നില്പ്പും തുടരുന്നു .എല്ലാവരും വീണും കഴിയുമ്പോൾ പിന്നിൽ നിന്നിരുന്ന സംഘ ങ്ങളിൽ ഒന്ന് മുന്നോട്ടു വന്നു വീണവരെ എടുത്തു മാറ്റുന്നു .മറ്റൊരു സംഘം അടികൊണ്ടു വീഴാനായി അപ്പോഴേക്കും മുന്നോട്ടു വന്നു കഴിഞ്ഞിരിക്കും .
ഈ പ്രക്രിയ ദിവസങ്ങളോളം തുടര്ന്നിരുന്നു .
ഭാരത മാതാ കീജെയ് മഹാത്മാ ഗാന്ധി കീജെയ് എന്നീ മുദ്രാവാക്യങ്ങൾ ആത്മ ത്യാഗത്തിനു ചിലരെ സംബന്ധിച്ചിടത്തോള മെങ്കിലും പര്യാപ്തമായിരുന്നു .ഇത്തരമൊരു സ്വയം സമർപ്പണത്തിളേക്ക് ഒരു ജനതയെ ഉണര്ത്താൻ ഒരു നേതാവിനെ കഴിയുമായിരുന്നുള്ളു അതാണ് മോഹന ദാസ് കരം ചന്ദ് ഗാന്ധി .
ഞാൻ ഫിഷറു ടെ പുസ്തകം കോളേജ് കാലത്ത് വായിച്ചതാണ് .അതിന്റെ സത്യ സനന്ധമായ ദൃശ്യാവിഷ്കാരം ഗാന്ധി സിനിമയിൽ കണ്ടു .യഥാ ർ ഥ ജീവിതത്തിലും അത്തരമൊരു സമരം ഞാൻ കണ്ടു .75 ലെ അടിയന്തിരാവസ്ഥ കാലത്താണ് .പതിവില്ലാതെ സെക്രട്രി യേറ്റ് സമര കവാടത്തിൽ ഒച്ചയും ബഹളവു കേട്ടു .സമരക്കാരെല്ലാം ജൂണ്‍ 26 നു തന്നെ സ്ഥലം വിട്ടിരുന്നു .ചുറ്റിപറ്റി നിന്ന ഏതാനും പേർ അന്നത്തെ പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷയിൽ 'അടി ' എന്ന് കടലാസ്സിൽ എഴുതിക്കാണിച്ചപ്പോൾ തന്നെ ഓടിയത്രേ .'യന്തി രാവസ്ഥ 'എന്ന് മുഴുവൻ എഴുതേണ്ടി വന്നില്ല പോലും .അവിടെയാണു കുറച്ചധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നത്. പോലീസു കാര് ലേശം അമ്പരന്നു നിരോധനാഞ്ജ ഒന്നുമില്ലാതെ ആളുകളെ വിരട്ടി ഓടിക്കാൻ പോലിസിനധികാരമില്ല അടിയന്തിരാവസ്ഥയിൽ പോലും .പക്ഷേ അവർക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല .ചെറു പ്പക്കാരിലൊരു സംഘം മുദ്രാവാക്യം മുഴക്കി മുന്നോട്ടു നീങ്ങി .ആ പഴയ മുദ്രാ വാക്യം തന്നെ ഭാരത മാതാ കീജെയ്. കൂട്ടത്തിൽ മറ്റൊരു ഗാന്ധിയെ അപലപിക്കുന്ന മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു .
പിന്നീടുള്ളത് ഉപ്പുസത്യാഗ്രഹ കടപ്പുരത്തിന്റെ ആവര്ത്തനമായിരുന്നു .മുന്നോട്ടു വന്ന സന്ഘാംഗങ്ങേല്ലാം അടികൊണ്ടു വീഴുന്നു ഒരു സംഘം അവരെ എടുത്തു മാറ്റുന്നു അടികൊണ്ടു വീഴാൻ വേണ്ടി അടുത്ത സംഘം മുമ്പോട്ട് ഒടുവിൽ എല്ലാവരും വീണു കഴിഞ്ഞപ്പോൾ ചലന ശേഷി പൂർണമായി നഷ്ട പ്പെട്ടിട്ടില്ലാത്ത്ത ചിലരെ പോലീസ് വാനിലേക്കെറി യുന്നു .സമരം അവസാനിക്കുന്നു .
എനിക്കാവേശം തോന്നി .എനിക്ക് ചെയ്യാൻ കഴിയാതിരുന്നത്ചെയ്യാൻ ഹിറ്റ്ലെരെയോ മുസ്സോളിനിയെയോ ക്കാൾ ഒട്ടും മോശമല്ലാത്ത ഒരു സ്വേഛാ ദുഷ്പ്രഭുവിനെ എതിര്ക്കാൻ കുറച്ചു ചെറുപ്പക്കാർ കാട്ടിയ തന്റേടം എന്നെ ആവേശ ഭരിതനാക്കി
ആവേശം പെട്ടെന്ന് തണുത്തു .അവർ ആർ എസ് എസ് കാരാണത്രെ .ഞാൻ ഇതിനെ ക്കുറിച്ച് ഒന്നും ആരോടും പറഞ്ഞില്ല എന്ന് മാതമല്ല അത് മറക്കാൻ ശ്രമിക്കുക കൂടി ചെയ്തു .പിന്നെ ജനാധിപത്യം പുനസ്ത്ഹാപിക്കപ്പെട്ട ശേഷം ഒരു ദിവസം ഇരുപതു തിരിയിട്ട നിലവിളക്കിനെ ക്കുറിച്ച് കവിത എഴുതിയ പി ഭാസ്കരന്റെയും അടിയന്തിരാവസ്ഥ യെ അനുകൂലിച്ച് പ്രഭാഷണം നടത്തിയ അഴീക്കോടിന്റേയും സാന്നിദ്ധ്യത്തിൽ സാക്ഷാൽ ബാലചന്ദ്രൻ ചുള്ളിക്കാട് ആർ എസ് എസു കാര് മാത്രമാണ് അടിയന്തിരാവസ്ഥയെ ഫലപ്രദമായി ചെറുത്തു നിന്നത് എന്ന് പ്രസ്താവിച്ചതായി കേട്ടപ്പോഴാണ് ഞാൻ ഈ സംഭവം ഒര്മ്മയിലേക്ക് മടക്കി കൊണ്ടു വന്നത് .ക്വിറ്റ് ഇന്ത്യാ യെ ക്കുരിച്ചുള്ള മനോജ് പോന്കുന്നത്ത്തിന്റെ പോസ്റ്റു കണ്ടപ്പോൾ ഞാനിതോർത്തു പോയി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ