4-8-2018 മിന്നാമിനുങ്ങ്
-----------------------
'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്തിൽ വെണ്മ ഞാണുളവാക്കി '(ജി )
അങ്ങിനെ എരിഞ്ഞു തീരുന്ന ഒരുപാടു മനുഷ്യജന്മങ്ങളുണ്ട് നമുക്കു ചുറ്റും .അങ്ങിനെയൊരു ജന്മത്തിന്റെ സാമാന്യം തൃപ്തികരമായ ചലച്ചിത്രാവിഷ്കാരമാണ് മിന്നാമിനുങ്ങ് .
കഴിഞ്ഞ ഏഴെട്ടു കൊല്ലമായി സുരഭിയുടെ അഭിനയ ജീവിതത്തെ പിന്തുടരുന്ന ഒരാളെന്നനിലയിൽ അവർക്ക് ഇന്ത്യയിലെ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ എനിക്ക് കാണണമെന്നുണ്ടായിരുന്നു .അതിനിന്നലെയാണ് തരപ്പെട്ടത് .തനിക്ക് കാത്തിരുന്നു കിട്ടിയ അവസരം സുരഭി ഫലപ്രദമായി, വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ..മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ് ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നാണ് മിന്നാമിനുങ്ങിലെ സുരഭിയുടേത് .തന്റെ സ്വപ്നവും ലക്ഷ്യവും പ്രത്യാശയുമായിരുന്ന മകൾ തന്നെ ഉപേക്ഷിച്ചു പോവുകയാണെന്ന സത്യം അറിഞ്ഞിട്ടും അതു പുറത്തു കാണിക്കാതെ കിടപ്പാടം വിറ്റു പോലും അവൾക്കു യാത്രയ്ക്കുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന ,ഒടുവിൽ ആ സത്യം തനിക്കു വിശ്വാസമുള്ള ഒരാളോട് തുറന്നുപറഞ്ഞ് സ്വന്തം ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ആ നിസ്വയായ അമ്മയെ അവതരിപ്പിച്ച സുരഭി അഭിനേതാവെന്ന നിലയിൽ മോഹൻലാലിന്റേയോ തിലകന്റേയോ ശാരദയുടേയോ പിന്നിലല്ല .
ഒരു സിനിമയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ് മിന്നാമിനുങ്ങ് .സാധാരണ ഹാസ്യ കഥാപാത്രമായി മാത്രം നമ്മുടെ സിനിമയിൽ പ്രത്യക്ഷപ്പെടാറുള്ള വീട്ടുവേലക്കാരികളിൽ ഒരാളെ മുഖ്യ കഥാപാത്രമാക്കി അവരുടെ ചെറിയ മോഹവും വലിയ മോഹഭംഗവും ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ശിൽപികൾ ,പ്രത്യേകിച്ചും രചയിതാവ് മനോജ് രാംസിംഗും സംവിധായകൻ അനിൽ തോമസും അഭിനന്ദനം അർഹിക്കുന്നു .
പ്രേം പ്രകാശ് ഒഴികെയുള്ള സഹനടീനടന്മാരെല്ലാം പുതിയ ആളുകളാണ് .പക്ഷെ എല്ലാവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട് .സഹായിയായ .പ്രഭുവിന്റെ ഭാഗം അഭിനയിച്ച ചെറുപ്പക്കാരൻ പ്രത്യേക പരാമർശം അർഹിക്കുന്നു ..പ്രേം പ്രകാശ് കൂടുതൽ വലിയ ക്യാരക്ടർ വേഷങ്ങളിലേക്കു വരേണ്ടിയിരിക്കുന്നു നിർമാതാവ് എന്ന നിലക്കുള്ള തിരക്കുകൾ അനുവദിക്കുമെങ്കിൽ .
പുരാണങ്ങളല്ല അവ വായിച്ചിട്ടു മനസ്സിലാകാത്ത വിവേക ശൂന്യരാണ് സ്ത്രീശരീരം പുരുഷന്റെ ഉപഭോഗ വസ്തുവാണെന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്ന നായികാ കഥാപാത്രത്തിന്റെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു ..
മിന്നാമിനുങ്ങ് കേരളത്തിലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്ന ഒരു ചിത്രമാണ് .ആസ്വാദകർ എന്ന നിലയിൽ നമ്മുടെ മറ്റൊരു പരാജയം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ