പാടുക സൈഗാൾ
-----------------------------
ഞാൻ ആദ്യം കേട്ട ഗസൽ ഗാനം ഇതാണ് .രചന ഓ എൻ വി സംഗീതവും ആലാപനവും ഉമ്പായി ..അതിനു മുമ്പു തന്നെ ഗസൽ എന്ന കലാ രൂപത്തെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു .പക്ഷേ ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഗസൽ കേൾക്കാനുള്ള സമയമൊന്നും എനിക്കു കിട്ടിയിരുന്നില്ല ,ഗസൽ പരിപാടികൾക്കു ടിക്കറ്റ് വാങ്ങാനോ കാസറ്റുകൾ വാങ്ങാനോ ഉള്ള വിഭവശേഷി തീരെ ഉണ്ടായിരുന്നതുമില്ല .വല്ലപ്പോഴും ഒരു സിനിമ, റേഡിയോയിൽ കേൾക്കുന്ന ചലച്ചിത്ര നാടക ഗാനങ്ങൾ ഇവയിലൊതുങ്ങി കലാസ്വാദനം .
ആയിടക്കൊരിക്കൽ മലയാളം പത്രാധിപർ ജയചന്ദ്രൻ നായരു സാർ നിരൂപണം എഴുതാൻ വേണ്ടി ഒരു ചെറിയ പുസ്തകം എന്നെ ഏൽപ്പിച്ചു .ഓ എൻ വി യുടെ ഗസലുകളുടെ സമാഹാരം .നിരൂപണം എഴുതുന്നതിന്റെ ഭാഗമായി ഗസൽഎന്ന കാവ്യരൂപത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു .കവിതകൾ എന്ന നിലയിൽ അവയെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ലേഖനം എഴുതിക്കൊടുക്കുകയും ചെയ്തു ,ഒരു തളിരില കൊണ്ടു നാണം മറച്ചു നിൽക്കുന്ന ആദിമാതാവ് ,വിദേശത്തു പണിക്കു പോയി നിസ്വനായി തിരിച്ചു വരുന്ന മലയാളി യുവാവ് ഇങ്ങിനെയുള്ള ചില ബിംബങ്ങൾ അവിസ്മരണീയമായ കാവ്യാനുഭവമായി ഇപ്പോഴും മനസ്സിലുണ്ട് .
ഈ പാട്ടുകൾ പ്രശസ്തനായ ഒരു ഗസൽ ഗായകൻ പാടിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ തേടിപ്പിടിച്ചു കേൾക്കുക തന്നെ ചെയ്തു .അങ്ങിനെയാണ് ഉമ്പായിയും അദ്ദേഹത്തിന്റെ സംഗീതവും എനിക്ക് പരിചിതമാവുന്നത് .
മനോഹരമായ ആലാപനം ,അതീവ ഹൃദ്യമായ മന്ദസ്മിതം .മനസ്സിൽ തേന്മഴ പൊഴിയിച്ച ഗായക പോയ് വരൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ