പ്രണയവും രാഷ്ട്ര തന്ത്രവും
------------------------------------------------
ശ്രീരാമന് സീതയെ ഉപേക്ഷിക്കേണ്ടി വന്നു തന്റെ സിംഹാസനം നിലനിർത്താൻ ;എട്ടാം എഡ്‌വേർഡിനു സിംഹാസനം ത്യജിക്കേണ്ടി വന്നു തനിക്കിഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ .പക്ഷേ തെക്കനാഫ്രിക്കയിലെ ബെച്ചുവാനാ ലാൻഡിലെ -പിന്നീട് ബോസ്നിയ -കിരീടാവകാശിയും ലണ്ടനിൽ വിദ്യാർത്ഥിയുമായിരുന്ന സേർസ്റ്റെ ഖാമയെ പ്രാചീനമായ ഈ ചിന്താക്കുഴപ്പം ബാധിച്ചതേയില്ല .അദ്ദേഹം താൻ സ്നേഹിച്ച റൂത് വില്യംസ് എന്ന ബ്രിട്ടീഷ് വെള്ളക്കാരിയെ വിവാഹം കഴിച്ചു .തന്റെ ജനതയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്ന് പിന്തിരിയാൻ തയാറായതുമില്ല ,കൊളോണിയൽ അധികാരം എല്ലാ ശക്തിയും ഉപയോഗിച്ച് അതിനു ശ്രമിച്ചുവെങ്കിലും .ആ പ്രണയത്തിന്റെയും വിവാഹത്തിന്റെയും അതുണ്ടാക്കിയ രാഷ്ട്രീയ സംഘർഷങ്ങളുടെയും ഹൃദ്യമായ ആവിഷ്കരണമാണ് എ യുണൈറ്റഡ് കിങ്ഡം എന്ന 2016 ചലച്ചിത്രം .വിശദമായി പിന്നീടെഴുതുന്നുണ്ട്.ഇവിടെ ഒന്ന് രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ .അപരാജിതമായ ഒരു പ്രണയത്തോടൊപ്പം അതുണ്ടാക്കിയ അന്താരാഷ്‌ട്ര സംഘർഷങ്ങളും ഇതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു .മാത്രമല്ല രാഷ്ട്ര തലവന്മാരിൽ പലരുടെയും പൊയ്മുഖങ്ങളഴിഞ്ഞു വീഴുന്നത് വിശ്വസനീയമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്അമ്മ അസ്സന്റെ എന്ന ബ്രിട്ടീഷ് കാരിസംവിധാനം ചെയ്ത ഈ സിനിമയിൽ .യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് .രാജകുമാരൻ സിംഹാസനം നിലനിർത്തുകയാണ് ചെയ്തത് .തസ്വാതന്ത്ര്യം നേടിയ തന്റെ രാജ്യത്ത് അദ്ദേഹം ജനാധിപത്യം നടപ്പിലാക്കിസ്വതന്ത്ര ബോസ്നിയയിലെ ആദ്യ പ്രെസിഡന്റായി .റൂത് എല്ലാറ്റിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ