28-3-2020
കാവു തീണ്ടൽ
-------------------------
ഇന്ന് മീനഭരണി .പ്രത്യേക പരിതസ്ഥിതിയിൽ ഇക്കുറി പോയില്ല .പതിവായി മിക്ക കൊല്ലങ്ങളിലും പോവാറുള്ളതാണ് .
തൊഴിൽ അടിസ്ഥാനമാക്കിയുള്ള തിരശ്ചിനമായ -ആരും ആർക്കും മുകളിലോ താഴെയോ അല്ലാത്ത -ജാതിസമ്പ്രദായം നിലവിലിരുന്ന കാലത്ത് വിളവെടുപ്പുകഴിയുന്ന സമയത്ത് അമ്മയെ പാടിഉണർത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു ഗ്രാമങ്ങൾ .അവിടെ പാട്ടുകാരും ആസ്വാദകരും വേറെ ആയിരുന്നില്ല .ശ്ളീലാ ശ്ലീലങ്ങളും ഉണ്ടായിരുന്നില്ല .ഗ്രാമം അമ്മയുടെ തിരുവരങ്ങായിരുന്നു .
അപ്പോൾ ഒരിക്കൽ അവരെത്തി .വൈ ദിക തത്വങ്ങളെ ദുർവ്യഖ്യാനം ചെയ്ത നിർമ്മിച്ച വർണ്ണ സമ്പ്രദായങ്ങളുമായി ..മനുഷ്യരെ കീഴ്മേൽ വിഭജിച്ചവർ .യഥാർത്ഥ ഉടമസ്ഥർക്ക് ഗ്രാമം വിട്ടു പോകേണ്ടി വന്നു .കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാൻ തയാറായവർ ബ്രാഹ്മണ്യം ഇല്ലാത്ത സവര്ണരായി അവർക്കൊപ്പം നിന്നു . പോയവർ എല്ലാക്കൊല്ലവും വന്നു ഉറഞ്ഞുതുള്ളി പാട്ടുപാടി അമ്മയെ വണങ്ങി തിരിച്ചുപോകുന്നു .
ഇത്തവണ ഞങ്ങൾ ഇരിക്കുന്നിടത് ഇരുന്നു മനസ്സിൽ പാടുന്നു ...'താനാരോ തന്നാരോ ......'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ