ശങ്കരാചാര്യർ തർക്കത്തിൽ വിദഗ്ധനായിരുന്നുവെങ്കിലും താർക്കികനായിരുന്നില്ല .വേദാന്തം ആയിരുന്നുവല്ലോ അദ്ദേഹത്തിന്റെ സ്പെഷ്യൽ പേപ്പർ .മലയാളിയുടെ താർക്കിക പൂർവികർ കാക്കശ്ശേരി ഭട്ടതിരിയായിരുന്നു .ആരെന്തുപറഞ്ഞാലും പട്ടേരി അതി തെറ്റാണെന്നു തെളിയിക്കുമായിരുന്നു.സഹികെട്ട ഉദ്ദണ്ഡ ശാസ്ത്രികൾപട്ടേരിയോട് 'തവമാതാ പതിവ്രത,'എന്ന് പറഞ്ഞുവത്രേ.നഹി നഹി എന്നായിരുന്നു അതിനും പട്ടേരിയുടെ മറുപടി .പ്രമാണങ്ങളുദ്ധരിച്ച് അദ്ദേഹം അത് സ്ഥാപിക്കുകയും ചെയ്തു !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ