ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് പറയുന്നുണ്ട് 'നിയമങ്ങളും ആചാരങ്ങളും സാമൂഹ്യമായ ഉപോല്പന്നങ്ങളാണെന്ന് (cults and laws are social by-products ) .സാമൂഹ്യപുരോഗതിയുടെ ഓരോ ഘട്ടത്തിലും അപ്പോഴത്തെ വ്യവസ്ഥിതിയുടെ നിലനില്പിനാവശ്യമായ നിയമങ്ങളെപ്പോലെ തന്നെ ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ടാകും .അവയിലേതെങ്കിലും സാമൂഹ്യ പ്രക്രിയക്ക് തടസ്സമാവുന്നു എന്ന് വരുമ്പോൾ അവ മാറ്റപ്പെടും സാമൂഹ്യ പ്രക്രിയയിലൂടെ തന്നെ .ചുരുക്കത്തിൽ സാമൂഹ്യമായി നിർണയിക്കപ്പെടുന്നത് സാമൂഹ്യമായിത്തന്നെ സാമൂഹ്യപ്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ .ഭരണകൂടത്തിന്റെയും കോടതിയുടെയും മറ്റും പ്രവർത്തനങ്ങൾ ആ പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണ് .സമൂഹത്തിനെ മാറ്റങ്ങൾക്ക് പ്രാപ്തമാക്കുന്ന പ്രക്രിയയെ നമ്മൾ നവോത്ഥാനം എന്ന് വിളിക്കുന്നു .അതിനു നേതൃത്വം കൊടുക്കുന്നവരെ നവോത്ഥാന നായകർ എന്നും .ഭരണകർത്താക്കളും ന്യായാധിപന്മാരും ഇവർക്ക് പിന്നാലെയാണ് രംഗത്തു വരേണ്ടത് . റാം മോഹൻ റോയിക്ക് പിന്നാലെ ബെന്റിക് പ്രഭുവും അയ്യൻകാളിക്ക് പിന്നാലെ തിരുവിതാംകൂർ ഭരണ കൂടവും വന്നത് പോലെ
2018 ഒക്‌ടോബർ 30, ചൊവ്വാഴ്ച
2018 ഒക്ടോബർ 16, ചൊവ്വാഴ്ച
ദേവാസുരം
അമ്മയുടെ പ്രസിഡന്റ് നടിമാർ എന്നാണു ഞങ്ങളെ വിശേഷിപ്പിച്ചത് മൂന്നു പേരുകൾ പറയാൻ അയാൾക്ക് ...അങ്ങേർക്ക് കഴിയാത്തതെന്താണ് ---w cc യുടെ നേതാവ് ചോദിക്കുന്നു ,വികാരഭരിതയായി കുപിതയായി ഹ ർട് ആയി (അവരുടെ തന്നെ വാക്കുകൾ ) താങ്കളും പേര് പറഞ്ഞില്ലല്ലോ .എന്ന് മാത്രമല്ല പൊതുവേദിയിലെ മര്യാദ അനുസരിച്ച് അദ്ദേഹമെന്ന് പോലും പറഞ്ഞില്ല .ആ നിലക്ക് പ്രസിഡന്റിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം ?(മുൻ ഫീൽഡ് മാർഷൽ സ്വയം പട്ടാളക്കാരൻ(soldier) എന്നാണു വിശേഷിപ്പിച്ചിരുന്നത് )
തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് .കുറ്റാരോപണം അതിനു തടസ്സമല്ല ആരോപിതനായ നടനെ വെച്ച് സിനിമ ചെയ്യുന്നത് പാപമാണെന്നു പറയുന്നവർ സ്വന്തം വാദ ഗതികളെ തന്നെ നിരാകരിക്കുകയാണ് .
ഒരു സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോകുന്നവർക്കു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഭരണ ഘടന വാഗ്ദാനം ചെയ്തിരിക്കുന്നത് .സംഘടനയിൽ തന്നെ നിൽക്കുന്നവർക്കും അഭിപ്രായം പറയാം .അവരെല്ലാം ആരുടെയെങ്കിലും താളത്തിനൊത്തു തുള്ളുന്നവരും ഞങ്ങൾ മാത്രം അഭിപ്രായ ധീരരാരും എന്ന് പറയാൻ നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട് .അതു ബാലിശമാണെന്നു പറയാൻ ഞങ്ങൾക്കും

2018 ഒക്‌ടോബർ 11, വ്യാഴാഴ്‌ച
ഇറങ്ങിയ കാലത്ത് മിസ് ചെയ്ത നല്ല സിനിമകളിലൊന്നാണ് 'ഓർമക്കായി '.കഴിഞ്ഞ ദിവസം വിജയൻറെ എഫ് ബി കുറിപ്പിൽ ആ സിനിമയെ കുറിച്ചു പറഞ്ഞിരുന്നല്ലോ .യു ട്യൂബിൽ ഇന്ന് അതു കണ്ടു .നല്ല സിനിമ .ഗോപിയുടെയും മാധവിയുടെയും വേണുവിന്റെയും മികച്ച അഭിനയം .പക്ഷെ ഈ കുറിപ്പ് ആ സിനിമയെ കുറിച്ചല്ല .എൺപതുകളിലെ സിനിമകൾ വീണ്ടും കാണുമ്പോൾ മനസ്സിൽ തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ
മലയാള സിനിമാ രചയിതാക്കളുടെ കാര്യം പറയുമ്പോൾ എം ടി ,പത്മ രാജൻ എന്നീ പേരുകൾ കഴിഞ്ഞാൽ നമ്മൾ നേരെ ലോഹിതദാസിലേക്കു പോവുകയാണ് പതിവ് .യാത്ര ,മിഴിനീർപ്പൂക്കൾ ,രചന തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങളുടെ രചയിതാവായ ജോൺ പോളിനെ എന്തുകൊണ്ടോ നമ്മൾ ഓർക്കാറില്ല .സോഷ്യൽ സിനിമകൾ കൂടാതെ അതിരാത്രം എന്ന അതീവ ജനപ്രീതി നേടിയ ഒരു ആക്ഷൻ ചിത്രവും അദ്ദേഹത്തിന്റെ പേരിലുണ്ട് .ഓർമക്കായി എഴുതിയതും ജോൺ പോളാണ് ..നമ്മുടെ മുൻ നിര തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലാണ് ജോൺ പോളിന്റെയും സ്ഥാനം

2018 ഒക്‌ടോബർ 4, വ്യാഴാഴ്‌ച
രാജാവിന്റെ മകനും മറ്റും
--------------------------------------------
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ,മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാവിന്റെ മകൻ .കഴിഞ്ഞ ഏഴെട്ടു കൊല്ലങ്ങളിൽ ലോകത്തിലെ പേരുകേട്ട ഒട്ടനവധി സിനിമകൾ കാണാൻ എനിക്കവസരമുണ്ടായി .ഇപ്പോഴും ഞാൻ പറയുന്നു ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകൻ .അതൊരു മികച്ച സിനിമയാവുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കാം .
ഒരു അധോലോകനായകൻ എന്നതല്ല അതിലെ മുഖ്യ കഥാപാത്രത്തിന്റെ സവിശേഷത .കൊല്ലും കൊലയും കൊണ്ട് സമ്പത്തും അധികാരവും നേടിയിട്ടും ആഗ്രഹിച്ചത്-സമാധാനപൂർണമായ ഒരു ജീവിതം -കിട്ടാതെ പോയ ഒരു യുവാവിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് .കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായുള്ള സംഘട്ടനം മുതൽ രാഷ്ട്രീയ നേതൃത്വവുമായുള്ള മത്സരം വരെയുള്ളതെല്ലാം ഈ മുഖ്യ ഭാവത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ് ,നായികയുടെ പൂർവകഥ ഉൾപ്പെടെ .അർത്ഥവത്തായ ദൃശ്യങ്ങളിലൂന്നിയുള്ള ചടുലമായ ആഖ്യാനം ചിത്രത്തെ അത്യന്തം ഹൃദയകാരിയാക്കിയിരിക്കുന്നു .രാജാവിന്റെ മകന് നല്ലചിത്രത്തിനും അതിന്റെ സംവിധായകൻ തമ്പി കണ്ണന്താനത്തിനു നല്ല സംവിധാനത്തിനും ഉള്ള അവാർഡുകൾ കിട്ടാത്തതിനു കാരണം നമ്മുടെ സിനിമാ പണ്ഡിതന്മാരുടെ അന്ധവിശ്വാസമാണ് ;റേ ചിത്രങ്ങളെയോ പടിഞ്ഞാറൻ ന്യൂ വേവ് സിനിമകളെയോ അനുകരിച്ച് നിർമ്മിക്കപ്പെടുന്ന സിനിമകൾ മാത്രമേ അവാർഡ് അർഹിക്കുന്നുള്ളു എന്ന അന്ധവിശ്വാസം .
തമ്പി കണ്ണന്താനം വിടപറഞ്ഞ വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .നന്ദി സുഹൃത്തേ എട്ടു പത്തു പ്രാവശ്യം കണ്ടിട്ടും വീണ്ടും കാണണമെന്ന തോന്നലുണ്ടാക്കുന്ന ആ മനോഹര സിനിമയ്ക്ക് ,ഭേദപ്പെട്ട മറ്റു കുറെ ചിത്രങ്ങൾക്കും .

2018 ഒക്‌ടോബർ 2, ചൊവ്വാഴ്ച
ഒക്ടോബർ 2 ,2018
ഇന്നും തുടരുന്ന ഇന്ത്യൻ പ്രവാസത്തിന്റെ ശ്രുങ് ഖലയിലെ ഒരു കണ്ണിയായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയും .കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേതനത്തിനും വേണ്ടിയാണ് ബാരിസ്റ്റർ ഗാന്ധി 1893 ൽ തന്റെ 24 ആമത്തെ വയസ്സിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയത് .ആദ്യമായി കോടതിയിലെ ത്തിയ ഇന്ത്യൻഅഭിഭാഷകനോട് തലപ്പാവ് മാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടു .ഗാന്ധി അതു നിഷേധിച്ചു .മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ചു നിയമ നിഷേധത്തിന്റെ തുടക്കം അതായിരുന്നു .അധികം താമസിയാതെ പ്രസിദ്ധമായ റെയിൽവേ സ്റ്റേഷൻ സംഭവം .അഭിഭാഷകൻ എനന്നതിനുപരി ഒരു പൗരാവകാശനേതാവായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഗാന്ധിയെ തിരിച്ചറിയാൻ തുടങ്ങി .അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരിക്കണമെന്ന് അവർ ഏകകണ്ഠമായി അദ്ദേഹത്തോടാവശ്യപ്പെട്ടു .മടക്കയാത്ര വേണ്ടെന്നു വെച്ച് 21 കൊല്ലം ,1914 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ തുടർന്നു .തന്റെ സമരസിദ്ധാന്തങ്ങളെ റസ്കിന്റെയും തോറോയുടെയും സിവിൽ നിയമലംഘന തത്വങ്ങളുമായി സമന്വയിപ്പിച്ച് സത്യാഗ്രഹം എന്ന സമര രീതി വികസിപ്പിച്ചെടുത്തു ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ചു .തന്റെ നാടിനു സ്വാതന്ത്ര്യം നേടിക്കൊടുത്തു .ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ സ്വാതന്ത്ര്യം നേടുന്നതിനും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുമാറ്റുന്നതിനും ഉപയുക്തമാക്കിയ ഈ സമരരീതി മാത്രമാണ് ഇന്ന് ലോകത്തിലെ അവശത അനുഭവിക്കുന്ന ഏതു ജനതയുടെയും മുമ്പിലുള്ളത് .
ഗാന്ധിജിയുടെ 150 ആം ജന്മദിനമാണ് പുലരുന്നത് .ഈ അവസാനത്തെ ആളിനും നീതി ലഭിക്കുന്ന ഒരു അവസ്ഥ ലോകത്ത് എന്നെങ്കിലുമൊരിക്കൽ സംജാതമാവുമെന്നു പ്രതീക്ഷിക്കുക ;അതാവട്ടെ ഈ ഗാന്ധിജയന്തിയിലെ ആശംസ

2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച
24-9-2018
ഭാവി കാര്യങ്ങൾ
-----------------------------
2016 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആർട് ഹൌസ് സിനിമയാണ്Things to come തിങ്ങ്സ് ടു കം (ഫ്രഞ്ച് ലവനിർ ,ഭാവി ).ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സംവിധാനത്തിനുള്ള സിൽവർ ബെയറിന് മിയ ഹാൻസൺ ലോവിനെ അർഹയാക്കിയ ചിത്രം .പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെല്ല ഹൂപ്പർട്ടിന് നിരവധി അവാർഡുകളും ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളെന്ന നിരൂപക പ്രശംസയും ഈ ചിത്രം നേടിക്കൊടുത്തു .
മദ്ധ്യവയസ്സുകാരിയായ ഫിലോസഫി പ്രൊഫസർ നതാലി ചാഷെയുടെ ജീവിതം സാധാരണവും സന്തുഷ്ടവുമായിരുന്നു .ഫിലോസഫി പ്രൊഫസ്സർ തന്നെയായ ഭർത്താവ് ഹൈൻസ്, മുതിർന്നഒരു മകനും മകളും ,മറ്റൊരു വീട്ടിൽ താമസിക്കുന്ന നിർബന്ധ ബുദ്ധിയുടെ ആശാട്ടിയായ അമ്മ ,അവരുടെ തടിച്ചി പൂച്ച പണ്ടോറ ,ഇടക്കൊക്കെ കാണാൻ വരുന്ന പ്രിയങ്കരനായ മുൻവിദ്യാർത്ഥി അരാജകവാദിയെന്നവകാശപ്പെടുന്ന ഫാബിയൻ ,ഇടപെടാൻ പ്രയാസമുള്ള പുസ്തക പ്രസാധകർ ,സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ,നിരന്തരമായി തത്വ ശാസ്ത്രം ചർച്ച ചെയ്യുന്നവർ അങ്ങിനെ അങ്ങിനെ --അപ്പോഴാണ് ഓർക്കാപ്പുറത്ത് ഭർത്താവു പറയുന്നത് താൻ തന്റെ കാമുകിക്കൊപ്പം വേറെ താമസിക്കാൻ പോവുകയാണെന്ന് .
ഭർത്താവു പോയി ,അമ്മ മരിച്ചു ,മക്കൾ അവരുടെ കാര്യം നോക്കി പോയി ,ശിഷ്യൻ അരാജക വാദികളായ മറ്റു ചിലർക്കൊപ്പംമലനിരകളിലുള്ള ഒരു കമ്മ്യുണിൽ താമസമാക്കി.ഈ ശിഷ്യനും അധ്യാപികയും തമ്മിലുള്ള ബന്ധത്തിന് ഒരു റൊമാൻസിന്റെ ഛായയുണ്ട്, തത്വ ശാസ്ത്രക്കാർ പറയുന്ന യാഥാർഥ്യമാവാത്ത ഒരാശയം പോലെ .,അയാൾ കൂട്ടത്തിൽ ഒരുവളെ വിവാഹം കഴിച്ചു .പ്രൊഫസർക്ക് അനുയോജ്യനായ ഒരാൾ കൂട്ട് വരുമെന്ന അയാളുടെ ആശംസ പക്ഷേ സഫലമായില്ല .
എല്ലാബന്ധങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോൾ ,പൂച്ചയെപ്പോലും ഉപേക്ഷിച്ചു കഴിഞ്ഞപ്പോൾ താനെന്തെന്നില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നു റൂസ്സോയുടെ ആരാധികയായ പ്രൊഫസർ പറയുന്നു .എല്ലാ ബന്ധങ്ങളും നിലനിന്നപ്പോഴും അവരൊരു ഏകാന്തപഥിക യായിരുന്നു എന്നതാണ് സത്യം .ആൾ ബഹളങ്ങൾക്കിടയിലും ഏകാകിനിയായി അവർ നടത്തുന്ന യാത്രയുടെ ഹൃദ്യമായ ആവിഷ്കാരത്തിനു രണ്ടു സ്ത്രീകളോടു നന്ദി പറയേണ്ടതുണ്ട് ;നടി ഇസബെല്ലാ ഹ്യൂപെർട്ടിനോടും സംവിധായിക മിയ ഹാൻസെൻ ലോവിനോടും .
തനിച്ചായിരിക്കുവാൻ കാലം ആരെയും അനുവദിക്കുകയില്ല .ആയിടെ പിറന്ന ,മകളുടെ കുട്ടിയെ കയ്യില്ലെടുത്ത് പാട്ടു പാടി ഓമനിക്കുന്ന പ്രൊഫസ്സർക്കു ചുറ്റും ക്രിസ്തുമസ്സ് വിളക്കുകൾ തെളിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്

2018 സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
തോറ്റ ചരിത്രം കേട്ടിട്ടില്ല
----------------------------------------
1969 ജൂലൈ 18 നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി എ ജി സ് ഓഫീസിന്റെ പ്രധാന ഗേറ്റു കടക്കുമ്പോൾ അവിടെ മുദ്രാവാക്യമുഖരിതമായ ഒരു സ്വീകരണം നടക്കുന്നുണ്ടായിരുന്നു .1968 സെപ്റ്റംബർ 19 നു നടന്ന അഖിലേന്ത്യാ സൂചനാ പണിമുടക്കിനെ തുടർന്ന് പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുത്തു ബാച്ചുകളായി .വീരോചിതമായ സ്വീകരണം നൽകിയാണ് സഹപ്രവർത്തകർ അവരെ വരവേറ്റത് .അതിൽ ഒരു സംഘം അന്ന് തിരികെ വരികയാണ് .അവർക്കു നൽകിയ വരവേൽപ്പായിരുന്നു ഞങ്ങൾ ഗേറ്റിൽ കണ്ടത് .
68 സെപ്റ്റംബറിലെ സൂചനാ പണിമുടക്കിനെക്കുറിച്ച് അന്ന് തൊഴിലന്വേഷകനായിരുന്ന ഞാൻ കേട്ടിരുന്നു പോസ്റ്റൽ വകുപ്പിൽ ജോലിയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്ന് .ആവശ്യാധിഷ്ഠിത മിനിമം വേതനം എന്നതായിരുന്നു സമരത്തിലെ മുഖ്യ ഡിമാൻഡ് .എന്നുവെച്ചാൽ ഏറ്റവും കുറഞ്ഞ ശമ്പളം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ മതിയാവുന്നതാവണം .ഈ ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് 1960 ഇലാണ് .അതായിരുന്നു60 ജൂലൈ 11 -12 അർദ്ധരാത്രിക്കാരംഭിച്ച കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സമരത്തിലെ മുഖ്യ ഡിമാൻഡ് .അതിനേതാനും വർഷം മുമ്പ് അ ഖിലേന്ത്യ ലേബർ കോൺഫറൻസ് ആവശ്യാധിഷ്ഠിത മിനിമം വേതനം 125 രൂപാ എന്നു നിജപ്പെടുത്തിയിരുന്നു .ഗവണ്മെന്റ് നിയമിച്ച രണ്ടാം ശമ്പളക്കമ്മീഷൻ പക്ഷേ ആ നിർദ്ദേശം സ്വീകരിച്ചില്ല .80 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനമായി അവർ ശുപാർശ ചെയ്തത് .ഗവണ്മെന്റ് ആ ശുപാർശ അംഗീകരിച്ചു .ആ തീരുമാനത്തിനെതിരെ കേന്ദ്ര ജീവനക്കാർ അനിശ്ചിത കാല പണിമുടക്കാരംഭിച്ചു 60 ജൂലൈ 12 മുതൽ .
ഫാസിസ്റ്റുകളെ നാണിപ്പിക്കുന്ന അടിച്ചമർത്തൽ മുറകളാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കെതിരെ പ്രയോഗിച്ചത് .പൂർണപങ്കാളിത്തമുണ്ടായിട്ടും ജീവനക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,ഒന്നും നേടാനാവാതെ അഞ്ചാം ദിവസം സമരം പിൻവലിക്കേണ്ടി വന്നു .ആയുഷ്‌ക്കാല ഇൻക്രിമെന്റ് ബാർ തുടങ്ങിയ കഠിന ശിക്ഷകളാണ് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് .ഇരിപ്പടങ്ങളിലേക്കു പോകും മുമ്പ് ഓഫീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന ഒരു സംഘത്തിന്റെ അവമാനകരമായ വിചാരണ നേരിടേണ്ടതുമുണ്ടായിരുന്നു .
പലരെയും തിരികെ പ്രവേശിപ്പിച്ചില്ല .
പൊടുന്നനെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അവരെ സഹായിക്കാൻ പൂർണമായും തകർന്നു കഴിഞ്ഞിരുന്ന സംഘടനക്ക് കഴിഞ്ഞതുമില്ല .എന്തെങ്കിലും തരത്തിലുള്ള സഹായനിധി രൂപീകരണം കുറ്റകരമാക്കി ഉത്തരവിറക്കിയിരുന്നു .അത് ലംഘിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല .കക്ക നീറ്റിയും പട്ടിക്കുഞ്ഞുങ്ങളെ വിറ്റും നിത്യ ചെലവു കഴിക്കേണ്ടി വന്ന നാളുകളെക്കുറിച്ച് ദീർഘ കാലത്തിനു ശേഷം ഓഫീസിൽ തിരികെ എത്തിയ അവരിൽ ചിലർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .തിരികെ വരാൻ വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് അവർ തയാറായിട്ടുണ്ടാവാം .പുനരുജ്ജീവിക്കപ്പെട്ട സംഘടനയും ഇവരും തമ്മിലുള്ള അകൽച്ചക്കു കാരണം ഒരു പക്ഷേ ഇതായിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു .
അറുപതിനു ശേഷം ഓഫീസിലെത്തിയ ഊർജിതാശയരായ ചിലരാണ് മ്യുസിയം പാർക്കിലും മറ്റും ഒന്നിച്ചു കൂടി ചർച്ച ചെയ്‌ത് സംഘടനയുടെ പുനരുത്ഥാനത്തിനു കളമൊരുക്കിയത് .ഇത് എന്റെ ഓഫീസിലെ കാര്യം .മറ്റു കേന്ദ്ര ഓഫീസുകളിലും സമാനമായ പ്രവർത്തനങ്ങളുണ്ടായി .നീറിപ്പുകയുന്ന അസംതൃപ്തി പുതിയ പ്രസ്ഥാനത്തിന് ഇന്ധനമായി അഖിലേന്ത്യാ തലത്തിൽ യൂണിയനുകൾ പുനസ്സംഘടിപ്പിക്കപ്പെട്ടു ..68 ലെ സൂചനാ പണിമുടക്കിന്റെ പശ്ചാത്തലമിതാണ് .
ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുത്തില്ല എന്ന കാരണത്താൽ 68 ലെ സമരം പരാജയമായിരുന്നു എന്നു വേണമെങ്കിൽ പറയാം .പക്ഷേ 60 ഇൽ നിന്നു വ്യത്യസ്തമായി സമരത്തിനു ശേഷവും സംഘടനാ പ്രവർത്തകർ തല ഉയർത്തി പിടിച്ചു തന്നെ നിന്നു .പുറത്താക്ക പെട്ടവർക്ക് സാമ്പത്തിക സഹായം നൽകി .അവരിലെല്ലാവരും തന്നെ ഒരു കൊല്ലത്തിനകം തിരിച്ചെടുക്കപ്പെട്ടു .മടങ്ങി വന്നവർക്ക് ആവേശോജ്വലമായ സ്വീകരണം നൽകി .
60 ലേയും 68 ലേയും സമരങ്ങളുടേത് തോറ്റ ചരിത്രമാണോ ?1960 ലെ മിനിമം 80 എന്നത് 2016 ഇൽ 18000 ആയിരിക്കുന്നു .വില സൂചിക 100 എന്നുള്ളത് 7000 ത്തിൽ എത്തിയിട്ടില്ല .എന്നുവെച്ചാൽ ഗണ്യമായ യഥാർത്ഥ വർദ്ധന ശമ്പളത്തിലുണ്ടായിരിക്കുന്നു ,കേന്ദ്ര ജീവനക്കാർക്കു മാത്രമല്ല ,വേതന തുല്യത എന്ന തത്വം അംഗീകരിക്കപ്പെട്ടതോടെ എല്ലാ സർക്കാർ ജീവനക്കാർക്കും .കേശവദേവിന്റെ കഥയിലെ മരച്ചീനി മോഷ്ടിക്കുന്ന സർക്കാർ ഗുമസ്തൻ ഇന്നില്ല .മാന്യമായ ശമ്പളം വാങ്ങുന്ന ഉപരിമദ്ധ്യ വർഗ്ഗ ജീവിതരീതി പിന്തുടരുന്ന ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ ആണുള്ളത് .തോറ്റതെന്നു കരുതപ്പെടുന്ന 60 ,68 സമരങ്ങളുടെ പരിണിത ഫലമാണ് ഈ അവസ്ഥ .ഇവിടെ തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം സത്യവും സാർത്ഥകവും ആകുന്നു .ആ സമരങ്ങളിൽ പങ്കെടുത്ത് ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ജ്യേഷ്ഠ സഹോദരീസഹോദരന്മാരെ ആദരവോടെ സ്മരിക്കാൻ സൂചനാ പണിമുടക്കിന്റെ ഈ സുവർണ്ണ ജൂബിലി വേള നമുക്ക് ഉപയോഗപ്പെടുത്താം ;പ്രത്യേകിച്ചും അറുപതിലെ സമരത്തിൽ പങ്കെടുത്തത്തിന്റെയും അതിനു നേതൃത്വം കൊടുത്തതിന്റെയും പേരിൽ അവഗണനക്കും അവഹേളനത്തിനും പാത്രമായവരെ .അവരിൽ ഒട്ടു മിക്കവരും ഇന്നില്ല .അവർക്ക് വിനീതമായ കൃതജ്ഞത ,വേണ്ടപോലെ മനസ്സിലാക്കാതിരുന്നതിൽ ക്ഷമാപണവും .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)