അടിയന്തിരാവസ്ഥ
ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 40 ആം വാര്ഷികമാണ് ഇന്ന് ജൂണ്‍ 25 എന്നത് തെറ്റായ ഒരു പ്രസ്ഥാവനയാണ് .സ്വതന്ത്ര ഇന്ത്യയിൽ ഭരണ ഘടന 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ ആദ്യം പ്രഖ്യാപിക്കപ്പെടുന്നത് 1962 ഒക്ടോബർ 26 നാണ് .ആ സ്ഥിതി ആറു വര്ഷം നീണ്ടു നിന്നു .ലോകം കണ്ട വലിയ ജനാധിപത്യ വാദിയെന്നു കരുതപ്പെടുന്ന ജവഹർലാൽ നെഹ്രുവായിരുന്നു ഭരണ ഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ പൗരാവകാശങ്ങളേയും നിഹനിക്കുന്ന ആ അവസ്ഥ ഭാരതീയരുടെ മേൽ അടിചേൽപ്പിച്ചത് .തുടർന്ന് കമ്മൂണിസ്റ്റു നേതാക്കളെ കൂട്ടത്തോടെ ജയിലിൽ അടക്കുകയും ചെയ്തു അദ്ദേഹം .അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ പില്ക്കാല അടിയന്തിരാവസ്ഥയിൽ ആളുകളെ കൊന്നു തള്ളു ന്ന തു ൾപ്പെടെയുള്ള ഹീന കൃത്യങ്ങൾ ചെയ്ത ഒരു സംസ്ഥാന സർക്കാരിന് മൂത്ത ദ്രുപദ പുത്രനായി നിന്ന് ആൾപ്പേർ നേതൃത്വം കൊടുത്ത അച്യുത മേനോൻ കൂടി യുണ്ടായിരുന്നു .!
രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം 1971 ഡിസംബർ 3 നായിരുന്നു .അത് നിർവഹിച്ചത് ജനാധിപത്യത്തിനൊപ്പം മതേതരത്വം സോഷ്യലിസം തുടങ്ങിയ മഹനീയ ഗുണങ്ങളുടെ വിളനിലമെന്നു പുകൾപെറ്റ ഇന്ദിരാ നെഹ്‌റു ഗാന്ധിയാണ് .പൈശാചിക മായ ഒരു ഭരണത്തിന്റെ കേളികൊട്ടായിരുന്നു ആ പ്രഖ്യാപനം എന്ന് തിരിച്ചറിയാൻ നാലുമാസം പോലും വേണ്ടിവന്നില്ല .
മൂന്നാമത്തെ അടിയന്തിരാവസ്ഥയാണ് 1975 ജൂണ്‍ 25 നു പ്രഖ്യാപിക്കപ്പെട്ടത് .
ആദ്യത്തെ രണ്ടും വൈദേ ശികവും മൂന്നാമത്തെ മാത്രം ആഭ്യന്തരവും എന്ന് പറയുന്നത് ഭോഷ്കാണ് .അടിയന്തിരാവസ്ഥ ആഭ്യന്തരമായി മാത്രമേ നടപ്പിലാക്കാൻ കഴിയൂ .അന്യ രാജ്യത്തെ പൗരന്മാരുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യ സർക്കാരിനു കഴിയുകയില്ലല്ലോ .പ്രഖ്യാപനത്തിന് ന്യായീകരണങ്ങളായി പറയേണ്ടുന്ന കാരണങ്ങളാണ് വൈദേശി കാവും ആഭ്യന്തരവും .അസ്വാതന്ത്ര്യം അനുഭവിക്കേണ്ടത് ഇന്ത്യ ക്കാര് തന്നെയാണ് .
ഇനി ഒരു അടിയന്തിരാവസ്ഥ ക്കു സാദ്ധ്യതയുണ്ടോ ?കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഒരു ജനത ഫാസിസത്തെ ക്ഷണിച്ചു വരുത്തും .അതോടൊപ്പം ഉൾപ്പാർട്ടി ജനാധിപത്യം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കുടുംബത്തിന്റെ അക്രീത ദാസന്മാരായിരിക്കുന്നതിൽ അഭിമാനിക്കുന്നവർ മാത്രം നേതാക്കന്മാരും അണികളുമായുള്ള ഒരു രാഷ്ട്രീയ കക്ഷി നിലവിലുള്ളിടത്തോളം ഫാസിസത്തിന്റെ ഭീഷണി നമ്മുടെ തലയ്ക്കു മുകളിലുണ്ടാവും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ