2015, ജൂൺ 9, ചൊവ്വാഴ്ച

ഉറൂ ബിന്റെ ജന്മ ശത വാർഷികമായിരുന്നു ഇന്നലെ .പല ജന്മ ശത വാർഷികങ്ങളും ആഘോഷ പൂർവം കൊണ്ടാടപ്പെട്ടപ്പോൾ ഇതു മാത്രം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി .ഒരർഥത്തിൽ അതിൽ അദ്ഭുതമൊന്നുമില്ല .58 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്തകമാണ് സുന്ദരികളും സുന്ദരന്മാരും .ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാള നോവൽ ;ആദ്യത്തേത് ചെമ്മീൻ .അക്കൊല്ലം കേരള അക്കാദമിയുടെ അവാർഡ് നാലുകെട്ടിനായിരുന്നു .നാലുകെട്ടിന്റെ അമ്പതാം വർഷം നമ്മുടെ അക്കാദമി സമുചിതമായി ആഘോഷിച്ചു .സുന്ദരികളും സുന്ദരന്മാരും അവഗണിക്കപ്പെട്ടു !
      സി വി കൃതികൾക്കു ശേഷം മലയാളത്തിലൂണ്ടാായ ഇതിഹാസ സമാനമായ നോവൽ സുന്ദരികളും സുന്ദരന്മാരും ആണ് .മാപ്പിള ലഹള മുതൽ ക്വിറ്റ്‌ ഇന്ത്യ സമരം വരെയുള്ള കാല ഘട്ടത്തിലെ കേരള ചരിത്രം  സത്യ സന്ധവും കലാസുഭഗവുമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇതിൽ .  .ലഹളയുടെ ക്രിയാത്മകവും വിധ്വംസകവുമായ വശങ്ങൾ ഒരേപോലെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു  മലയാള പുസ്തകത്തിലും.അതു പോലെ ക്വിറ്റ്‌ സമരകാലത്തെ കമ്മ്യ്യൂണിസ്റ്റു കാരന്റെ ധർമ്മ സങ്കടങ്ങൾ ,ഗാന്ധിയുടെ സോഷ്യലിസ്റ്റു കാരായ അനുയായികൾ നടത്തിയ അക്രമരഹിതമല്ലാത്ത  സമരങ്ങൾ ഇവയൊന്നും വേറൊരു പുസ്തകത്തിലും ഇത്രയധികം ആര്ജവത്തോടെ  നിഷ്പക്ഷതയോടെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .സാഹിത്യ സൃഷ്ടിയുടെ സൗന്ദര്യത്തിനു ലോപം വരാതെയാണിതൊക്കെ ചെയ്തിരിക്കുന്നത് എന്നതിലാണ് ഉരൂബിന്റെ സര്ഗ്ഗ ശക്തി പ്രകടമാവുന്നത് .
      ഉമ്മാച്ചു  തുടങ്ങിയ നോവലുകൾ രാച്ചിയമ്മ പോലുള്ള ചെരുകഥ  കൾ ഉരൂബിനെ ആര് മറന്നാലും സഹൃദയനായ മലയാളി വായനക്കാരൻ /കാരി മറക്കുകയില്ല 

2 അഭിപ്രായങ്ങൾ:

  1. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകള്‍ തിട്ടപ്പെടുത്തുമ്പോള്‍ അതില്‍ സുന്ദരന്മാരും സുന്ദരികളും,ഉമ്മാച്ചു ഇവ ഉണ്ടായിരിക്കും.ഏറ്റവും നല്ല ചെറുകഥകളിലും ഉറൂബിന്‍റെ കഥകളുണ്ടാവും

    മറുപടിഇല്ലാതാക്കൂ