2015, ജൂൺ 10, ബുധനാഴ്‌ച

                                      അജിനോമോട്ടോയും മഹാഭാരതവും                                                      

                                     "സ്വാദുണ്ടാക്കും വിശപ്പേറ്റം അതാഡ്ഡ്യർക്കതി ദുർലഭം        
                                        ധനികർക്കു കുറ ഞ്ഞീടും പാരിൽ ഭക്ഷണ പാടവം "(മഹാ ഭാരതം -ഉദ്യോഗ പർവ്വം  -34 വിദുരഹിതവാക്യം -51 )-കുഞ്ഞി കുട്ടൻ തമ്പുരാന്റെ പരിഭാഷ .ഈ ശ്ലോകം വിദ്വാൻ കെ പ്രകാശം ഗദ്യത്തിൽ ഇങ്ങിനെ ഭാഷാന്തരം ചെയ്തിരിക്കുന്നു :"ദരിദ്രന്മാർ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളു .വിശപ്പാണല്ലൊ ഭക്ഷണത്തിനു സ്വാദുണ്ടാക്കുന്നത് .അത് ആഡ്ഡ്യന്മാർക്ക് അതി ദുർലഭമാണ് ."(വ്യാസ ഭാരതം .മൂന്നാം വോള്യം പുറം 245 ).
      വിശപ്പാണ്  ഏറ്റവും നല്ല കൂട്ടാനെന്ന്   അഛൻ ഞങ്ങൾക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ട് .അന്ന് ഒരുപാടു കൂട്ടാനൊന്നും വീട്ടിലുണ്ടാവാറില്ല വിശേഷ ദിവസങ്ങളിൽ പോലും . .ദാരിദ്ര്യ രേഖയുമായി ഒളിച്ചു കളി നടത്തിക്കൊണ്ടിരുന്നകാലം . ,അതിനു മുകളിൽ സുരക്ഷിതമായ ഒരുയരത്തിൽ എത്തി പറ്റാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും അമ്മയും  .അതറി യാവുന്ന ഞങ്ങൾ ഒരുപരാതിയും പറഞ്ഞിരുന്നില്ല.എന്നിട്ടും അച്ഛൻ ഇടക്കിടെ ഇക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചിരുന്നത് അതിൽ വലിയ ഒരു തത്വം അടങ്ങിയിട്ടുള്ള തു കൊണ്ടാവണം .
       അപ്പോൾ സ്വാദുണ്ടാക്കുന്നത് വിശപ്പാണ് .അഥവാ വിശപ്പുള്ളവനു ഭക്ഷണം സ്വാദോടെ കഴിക്കാൻ കഴിയും .എന്ന് വെച്ചാൽ സ്വാദിനു വേണ്ടി രാസ പദാർഥങ്ങൾ അന്വേഷിക്കേണ്ടി വരുന്നത് വിശക്കാതെ ഭക്ഷണം കഴിക്കുന്നവർക്കാണ് .
      അപ്പോൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം എന്നു നമ്മളങ്ങ് തീരുമാനിച്ചാൽ മതി .അജിനോ മോട്ടോയും ക റു ത്തീയവും താനേ അപ്രത്യക്ഷമായി ക്കൊള്ളും .

     

2 അഭിപ്രായങ്ങൾ:

  1. മാഗി നൂഡിൽസ് നിരോധനം ഉയര്ത്തുന്നത് നിരവധി വിശ്വാസ പ്രശ്നങ്ങളല്ലേ ?
    പ്രശസ്ത ആഗോള കമ്പനിയായ നെസ്ലയുടെ ഗുണ നിലവാരത്തിലുള്ള ജന വിസ്വാസമല്ലേ മാഗി എന്നാ ഉത്പന്നത്തിനു ഇത്ര ഉപയോഗവും പ്രചുര പ്രചാരവും ഉണ്ടാകുവാൻ കാരണം ?
    ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് നെസ്ലെ ജനങ്ങളെ ചതിക്കുകയാണ് ചെയ്തു കൊണ്ടിരുന്നത് എന്നല്ലേ ? ഇത് ഈ കമ്പനിക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസ് ചാര്ജ് ചെയ്യാൻ മതിയായ കാരണമല്ലേ ?
    ഭകഷ്യ വസ്തുക്കളിൽ മായം ചേർക്കൽ എന്ന വൻ ക്രിമിനൽ കു റ്റമല്ലേ , ഈ വമ്പൻ വൻതോതിൽ നാളിതു വരെ ചെയ്തു കൊണ്ടിരുന്നത് ?
    ഇത്തരം മറ്റെത്ര വസ്തുക്കൾ വിപണി അടക്കി വാഴുന്നുണ്ടാകുമെന്ന ജന ആശങ്ക അസ്ഥാനത്താണോ?
    നാളിതു വരെ ഈ വിളയാട്ടം അനുവദിച്ച ,കണ്ടില്ല എന്ന് നടിച്ച ബന്ധപ്പെട്ട അധികാരികളുടെ വിശ്വാസ്യതയും സംശയത്തിൻ നിഴലിലല്ലേ ?
    നാളിതു വരെ ദോഷമൊന്നുമില്ലെന്ന വിശ്വാസത്താൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഉപയോക്താക്കളുടെ ഭാവി ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള ആശങ്ക അകറ്റാൻ ബന്ധപ്പെട്ട എല്ലാവർക്കും ബാധ്യതയുണ്ട്

    മറ്റു പാക്കേജിട് ഭക്ഷ്യ വസ്തുക്കളിൽ ഇത്തരം ദോഷകര വസ്തുക്കൾ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കാൻ കഴിയും ?
    സംശയത്തിൻ നിഴലിലുള്ള അധികാരികളുടെ നഷ്ട പെട്ട വിശ്വാസ്യതയും വീണ്ടെടുക്കാൻ ബോധപൂർവ അടിയന്തിര നടപടികൾ ആവശ്യമാണു
    8/6/2015

    മറുപടിഇല്ലാതാക്കൂ