ഇന്ന് ഡോ നീന പ്രസാദിന്റെ മോഹിനിയാട്ട കചേരിക്കു പോയിരുന്നു .തൃ പ്പൂണിത്തുറ ലായം ഗ്രൌണ്ടിൽ .പരിപാടി വളരെ നന്നായിരുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ .വേദധ്വനി എന്ന പുതിയ ഒരു കലാ സാംസ്കാരിക സംഘടന അവരുടെ ഉദ്ഘാടന ചടങ്ങായി നടത്തിയ പൂർണ്ണോജ്വലം എന്ന കലോത്സവത്തിന്റെ സമാപന ദിനമായിരുന്നു ഇന്ന് .മുൻ ദിവസങ്ങളിലെ പരിപാടികൾ ഡോണാ ഗാങ്ങുലിയുടെ ഒഡീസി ഉള്പ്പെടെ എനിക്ക് കാണാൻ കഴിഞ്ഞില്ല .(വേദധ്വനി ഒരു സംഘ പരിവാര് ഏർപ്പാടാണത്രെ .കലക്കെന്ത് മതേതരത്വം ?)
മൂന്നു വർഷം മുമ്പാണ് നല്ലൊരു മോഹിനിയാട്ട കച്ചേരി ഞാനൊടുവിൽ കണ്ടത് .കലാമണ്ഡലം ദമ്പതികലൂടെ കൊച്ചു മകൾ സ്മിതാ രാജന്റെ .അതിനെ കുറിച്ച് ഞാൻ വാരികയിൽ എഴുതുകയും ചെയ്തിരുന്നു .മൂന്നു വര്ഷം കൊണ്ട് മോഹിനിയാട്ടത്തിൽ വലിയ മാറ്റ ങ്ങളുണ്ടായിരിക്കുന്നു.ഈ കലാരൂപത്തെ ഗൗരവത്തോടെ സമീപിക്കുന്ന കലാകാരികളുണ്ട് നമുക്ക് .അവർ ഈ കലയുടെ അന്തസ്സത്ത നഷ്ടപ്പെടുത്താതെ പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നു .അതിൽ അവർ വിജയിക്കുന്നു വെന്നാണ് ഇന്നത്തെ പരിപാടി കണ്ടപ്പോൾ തോന്നിയത് .ഭരത നാട്യത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച് മോഹിനിയാട്ടത്തെ കൂടുതൽ ലാസ്യപൂർണമാക്കാനുള്ള ശ്രമമാണ് ഡോ നീന നടത്തുന്നത് ;ഭാവാവിഷ്കരണത്തിനു കൂടുതൽ പ്രാധാന്യം നല്കാനുംഅവർ ശ്രദ്ധിക്കുന്നുണ്ട് .അതിൽ അവർ വിജയിച്ചിരിക്കുന്നു .
ലയബദ്ധവും ലാസ്യ സുന്ദരവുമായ ഒരു വൈകുന്നേരത്തിനു നന്ദി നീന പ്രസാദിനും സംഘാടകരായ വേദധ്വനി ട്രസ്റ്റ്നും

(ഭരത നാട്യത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച് മോഹിനിയാട്ടത്തെ കൂടുതൽ ലാസ്യപൂർണമാക്കാനുള്ള ശ്രമമാണ് ഡോ നീന നടത്തുന്നത് )
മറുപടിഇല്ലാതാക്കൂഒന്ന്വിശദീകരിയ്ക്കാമോ സർ!!!!
ഇപ്പോൾ കണ്ടു വരുന്ന ഒരു സമ്പ്രദായം മോഹിനി ആറ്റത്തെ കലാ ക്ഷേത്രക്കാരുടെ ശൈലിയിൽ കൂടുതൽ ചടുലവും വരന്ന ശബളവു മാക്കാനുള്ള ഒരു പ്രവണതയാണ് ഡോ നീനയാവട്ടെ പുതിയത് പലതും പരീക്ഷിക്കുന്നുണ്ടെങ്കിലും അവതരണം നാട്യ ശൈലി ചുവടുകൾ നിലപാടുകൾ എല്ലാം മോഹിനിയാട്ടത്തിന്റെ സ്വന്തം രീതിയിലൂള്ളത് ആണു സ്വീകരിച്ചിരിക്കുന്നത്
ഇല്ലാതാക്കൂSorry for the delay in reply
മറുപടിഇല്ലാതാക്കൂ