55 കൊല്ലം മുമ്പ് ഷിപ് യാഡിനു സ്ഥലമെടുത്തപ്പോഴും എതിർപ്പുണ്ടായിരുന്നു .ആ സമയത്ത് നഗരം തേവര ഭാഗത്തേക്ക് വളർന്നു കൊണ്ടിരിക്കുകയായിരുന്നുവല്ലോ .അന്ന് നവ യുവാവായിരുന്ന ,പില്ക്കാലത്ത് പത്രപ്രവർത്തകനും എഴുത്തുകാരനുമായി പ്രശസ്തനായ കെ എം റോയ് ,സുഹ്രുത്തുക്കളോടൊപ്പം വീടു വീടാന്തരം കയറി ഷിപ് യാഡ് വരേണ്ടതിന്റെ ആവശ്യകതയെ ക്കുറി ച്ചു പറഞ്ഞു മനസ്സിലാക്കി .നഗരത്തിന്റെ, സംസ്ഥാനത്തിന്റെ നന്മക്കു വേണ്ടി കുറച്ചു ത്യാഗം സഹിക്കേണ്ടതുണ്ട് എന്ന് സ്വന്തം അയൽ ക്കാരെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തുന്നതിൽ റോയി ചേട്ടനും കൂട്ടുകാരും വിജയിക്കുക തന്നെ ചെയ്തു.
ത്യാഗം സഹിക്കണമെന്ന് ആളുകളെ പറഞ്ഞു ബോദ്ധ്യ പ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞേക്കും .പക്ഷേ വിട്ടു കൊടുക്കുന്ന വസ്തുവിന് ഗവണ്മെന്റ് തന്നെ നിശ്ചയിച്ച പ്രതിഫലം സമയത്തിനു കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആര്ക്കും കഴിയാത്ത അവസ്ഥ ആണ് .മൂന്നു പതിറ്റാണ്ട് അപ്പുറം പ്രമുഖ നഗര വികസന സ്ഥാപനത്തിൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഞാൻ കണ്ടത് അതിനു പത്തു കൊല്ലം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാരത്തിനു കാത്തിരിക്കുന്നവരെയാണ് .ഇന്നും സ്ഥിതി വ്യത്യസ്തമല്ല . മൂലമ്പള്ളി യിലെ പുനരധിവാസമൊന്നും ഇപ്പോഴും പൂർത്തി യായിട്ടില്ലത്രേ .വൈറ്റില -പേട്ട ക്കാരുടെ സ്ഥിതിയാണു കഷ്ടം .ഏറ്റെടുക്കാൻ പോകുന്ന സ്ഥലമായതു കൊണ്ട് മറ്റാർക്കും വില്കാൻ കഴിയില്ല ;ഗവണ്മെന്റ് ആകട്ടെ കാലവര്ഷ പ്രവചനം പോലെ നാളെ അല്ലെങ്കിൽ മറ്റ ന്നാൾ എന്ന് പറഞ്ഞു നടപടികൾ നീട്ടിക്കൊണ്ടു പോവുകയാണ് .
ന്യായമായ പ്രതിഫലം കയ്യോടെ കിട്ടുമെന്നു വന്നാൽ ആളുകള് സ്ഥലം വിട്ടുകൊടുക്കാൻ തയാറാ വും .മടികാണിക്കുന്നവരെ പ്രേരിപ്പിക്കാൻ കഴിയും .അതിനു കഴിഞ്ഞില്ലെങ്കിൽ നിർബന്ധ പൂർവം ഏറ്റെടുക്കുകയുമാവാം .അത് മാത്രമാണ് ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം .
എന്തായാലും വികസനത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടുകൊടുത്ത് പെരുവഴിയിലേക്കിറങ്ങാൻ ആളുകളോട് പറയുന്നത് ക്രൂരതയാണ് .അതൊഴിവാക്കി നീതിയുക്തമായ ഒരു സ്ഥലമെടുക്കൽ നയം വന്നാലേ വികസനമുണ്ടാവു .ത്വരിത ഗതിയിലുള്ള വികസന പ്രവർത്തന ങ്ങ ളു ണ്ടായില്ലെങ്കിൽൽ വിദ്യാ സമ്പന്നരായ തൊഴിൽ രഹിതരുടെ ഒരു കൂടാരമാവും ദൈവത്തിന്റെ സ്വന്തം നാട് ;അന്യ രാജ്യങ്ങളിലെ മേച്ചിൽ പുറങ്ങൾതീർത്തും അപ്രാപ്യമായി ക്കൊണ്ടിരിക്കുകയാണല്ലൊ .
ഏതു പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും സ്ഥലത്തിനുള്ള തുക കൃത്യമായി അടയാളപ്പെടുത്തി മാറ്റിവെയ്ക്കുകയും കയ്മാറ്റം നടക്കുന്ന ദിവസം തന്നെ സ്ഥല വില ഉടമസ്ഥനു കൊടുക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവണം .അല്ലെങ്കിൽ കോയമ്പ ത്തൂരിനും മറ്റുമുള്ള പൈപ്പ് ലൈൻ ഒരിക്കലും പണിയാൻ കഴിയുകയില്ല .അങ്ങിനെ വന്നാൽ തുറമുഖത്തിന്റെ ആപ്പീസ് അക്ഷരാർഥത്തിൽ തന്നെ പൂട്ടും .കൊച്ചിക്ക് ആലപ്പുഴയുടെ, കൃത്യമായി പറഞ്ഞാൽ ആലപ്പുഴയിലെ കടൽപ്പാലത്തിന്റെ ഗതി വരും .നാല് പതിറ്റാണ്ട് എന്നെ തീറ്റിപോറ്റിയ വളർത്തമ്മയാണീ നഗരം .അതിന്റെ ആസന്നമായ ദുരവസ്ഥ എന്നെ വേദനിപ്പിക്കുന്നു -അതു കൊണ്ടാണീ കുറിപ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ