2015, ഡിസംബർ 29, ചൊവ്വാഴ്ച

ഇന്നലെ 27 12- 2015 നു അരളി (അംബേദ്‌കർ വായനാ സംഘം)യുടെ നാലാമത് അവാർഡ് ചടങ്ങിൽ പങ്കെടുത്തു .അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങളെ പരിപാലിച് വിദ്യാഭ്യാസം നല്കി വളർത്തുന്ന ശ്രീമതി സജിനി മാത്യു വിനായിരുന്നു ഇത്തവണത്തെ ,ഈ പരമ്പരയിൽ നാലാമത്തെ ,അവാര്ഡ് .25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ബിഷപ്പ് മാര് ഗീവർഗീസ് കുരീലിയോസ് ആണു സജിനിക്ക് സമാനിച്ച്ചത് .ഒരു അരളി ച്ചെടിക്ക് വെള്ളമൊഴിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തത് കലാശാലാ അദ്ധ്യാപികയും ഫെമിനിസ്റ്റ് നിരൂപകയുമായ പ്രൊഫ്‌ എസ്  ശാ രദകുട്ടി .അവർ സ്വന്തം നിലയില 10000 രൂപാ സജിനിക്ക് സമാനിച്ചു .മുഖ്യ പ്രഭാഷണം സി അശോകൻ .ആശംസ പ്രൊഫ സുജ സൂസൻ ജോര്ജ് .പ്രസ്മ്ഗങ്ങളെക്കുറി ച്ചുള്ള അഭിപ്രായങ്ങളൊക്കെ പിന്നീടൊരിക്കലാവട്ടെ
   പങ്കെടുത്തു എന്നൊക്കെ ഒരു ഗമക്ക് പറഞ്ഞതാണ് .  ഏറ്റവും പിൻ നിരയിലിരുന്നു ഇതെല്ലാം കാണുകയും കേള്ക്കുകയും  മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. .അത്  പക്ഷേ  വളരെ പ്രധാന പ്പെട്ട ഒരു കർത്തവ്യം  ആയി ഞാൻ കണക്കാക്കി .അത് കൊണ്ടാണല്ലോ  അത്യാവശ്യ ജോലികളൊക്കെ  മാറ്റിവെച്ച്  പത്തു നൂറു  കിലോമീറ്റർ യാത്ര ചെയ്ത് ആദിവസംഞാൻ  മാവേലിക്കരക്ക് പോയത്
കാരണം പറയാം .ദളിത് പ്രശ്നം  താത്വികമായി അവലോകനം നടത്തേണ്ട  ആശയ വാദ പരമായഒരു സംഗതിയല്ല എനിക്ക്.ഒരു ജീവല്പ്രശനം  തന്നെയാണ് .ഓര്മ്മ വെച്ച നാൾ പഠിത്തത്തോടൊപ്പം മണ്ണിലും ചെളിയിലും പൂണ്ട്  പുഞ്ച കൃഷിയിൽ കൂടി ഏർപ്പെടേണ്ടി  വന്ന എനിക്ക് അതിനു കൂട്ട് മണ്ണിന്റെ മക്കളായ ഈ മനുഷ്യരായിരുന്നു .അറ നിറ യുന്നത് തങ്ങളുടെ അല്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഈ മനുഷ്യർ   വെള്ളത്തിലും ചെളിയിലും ആറാടി അധ്വാനിച്ചു, രാത്രി ഒരു പോള കണ്ണ ടക്കാതെ വിളവിനു  കാവലിരുന്നു ..അതിന്റെ ഗുണ ഭോക്താക്കളിൽ ഒരാളായിരുന്നല്ലോ ഞാൻ .
   അവരുടെ കുട്ടികളുടെ കൂട്ടത്തിൽ പഠിക്കാൻ മിടുക്കരുണ്ടായിരുന്നു .അ വര്ക്ക് വിദ്യാഭ്യാസത്തിനു സംവരണവും സാമ്പതികാനുകൂല്യവും ഉണ്ടായിരുന്നു .സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മെറ്റ്രിക്കുലേറ്റ് ചെയ്ത ഒന്ന് രണ്ടു പേരെങ്കിലും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു . എന്നിട്ടും ഞങ്ങളുടെ നാട്ടിലെ  എന്റെ സമകാലികരായിരുന്ന പത്തിരുനൂറു ഹരിജൻ വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാകി ഉയര്ന്ന യ്ദ്യോഗസ്ഥനായത് .
 ഇതെന്തു കൊണ്ട് ?ആലോചിക്കുമ്പോഴൊക്കെ എനിക്കോർമ്മ വരുന്നത്  " വീടു കാവലാം നിന് ചെറുപയ്യൻ വീടി വായിൽ വിപത്തു കത്തിക്കേ " എന്ന കുടിയൊഴിക്കലിലേ വരികളാണ് .വീടി വായിലെ വിപത്ത് വിടുക .ഹരിജൻ വിദ്യാർഥികളിൽ ഡ്രോപ്പ് ഔട്സ് ഉണ്ടാകാൻ കാരണം മുതിര്ന്ന കുട്ടികളുടെ ഈ വീടുകാവലാണ് .അഛനുമമ്മയും ജോലിക്കു പോകുമ്പോൾ മൂത്ത കുട്ടി ഇളയ കുട്ടികളെ നോക്കി വീട്ടിലിരിക്കണം .ഇത് മഹാകവി കണ്ടു .ഹരിജനോദ്ധാരകരായ വിവിധ ജനുസ്സുകളിൽ പ്പെട്ട നേതാക്കന്മാർ കണ്ടില്ല മഹാകവിയുടെ നിരൂപകരും കണ്ടില്ല   അതിനു തെളിവാണല്ലോ മുന്നേ മൂന്നു കഥാ പാത്രങ്ങളുള്ള കാവ്യം എന്ന  എൻ  വി കൃഷ്ണ വാര്യരുടെ കുടിയൊഴിക്കൽ അവതാരികയിലെ    വങ്കത്തം .
 ഗിരിവർഗ്ഗക്കാരുടെ കാര്യം ഇതിലും ശോ ചനീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ .എന്താണിതിനൊരു പരിഹാരം ?ഇപ്പോൾ കണ്ടു വരുന്നത് മിക്കവാറും പ്രബന്ധാവതരണങ്ങളാണ് ; .കൂടെ പ്രഭാഷണ മത്സരങ്ങളും .ഈ നാടകത്തിൽ  മുഖ്യ വേഷങ്ങൾ ചെയ്യുന്നവരോ   പട്ടണത്തിൽ ജനിച്ചു വളർ ന്നവരും ഉയര്ന്ന വിദ്യഭ്യാസം കിട്ടിയവരും നെൽവയലുകൾ ഹൌസ് ബോട്ടുകളിരുന്നു മാത്രം കണ്ടിട്ടുള്ളവരും .അവിടെയാണ് സജിനി വ്യ്ത്യസ്തയാവുന്നത് .അവർ പ്രസംഗത്തിനും  വാദപ്രതി വാദത്തിനുമൊ ന്നും പോയില്ല .അവിവാഹിതകളായ ആദിവാസി പെണ്‍കുട്ടികൾക്ക് താഴ്വരയിൽ നിന്നെത്തിയ സംസ്കാര   സമ്പന്നർ  സമ്മാനിച്ചു പോയ കുട്ടികളെ എടുത്തു വളര്ത്തി പള്ളിക്കൂടത്തിലയച്ചു. ഇപ്പോഴും അത് ചെയ്തു കൊണ്ടിരിക്കുന്നു .സുമനസ്സുകൾ അവരെ സഹായിക്കുന്നുണ്ടാവണം .
   എനിക്കീ സമീപനം  ഇഷ്ടമാണ് .പ്രശ്നത്തെ ഹെഡ് ഓണ്‍ ആയി നേരിടുക .വരും വരായ്ക കളെ ക്കുറി ച്ചാലോചിക്കാതെ .ഇരുട്ടിനെ ക്കുറിച്ച് പ്രബന്ധങ്ങളും പ്രഭാഷണങ്ങളും മറ്റുമായി ഉയര്ന്ന തലത്തിൽ വ്യവഹരിക്കുന്നവർ  അത് ചെ യ്തു കൊള്ളട്ടെ  .സജിനി ഒരു തിരി കൊളുത്തിയിരിക്കുന്നു .ഇരുട്ടിൽ  നിന്ന് വെളിച്ചത്തിലേക്കു നയിച്ചാലും എന്ന് സർവാന്തര്യാമിയായ ചൈതന്യത്തോട്‌ എന്നും പ്രാര്ഥിക്കുന്ന  എനിക്ക് ഈ കയ്ത്തിരി വെളിച്ചം അത്യധികം ആകര്ഷകമായി തോന്നി .അതു കൊളുത്തിയ സഹജീവി  സംമാനിതയാവുന്നതിനു സാക്ഷിയാവേണ്ടത് എന്റെ കടമയാണെന്നും.
   അരളി പോലുള്ള സംഘടനകൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് സജിനിയുടേത് .  ആശയ സമരങ്ങൾക്കിടയിലുംഒരു പ്രായോഗിക  കര്മ്മ പരിപാടികൂടി നടപ്പാക്കുക .വിശദമാക്കാം .എല്ലാ ദളിത്‌ ആദിവാസി കുട്ടികളും സ്കൂളിൽ പോകുന്നുന്നുണ്ടെന്നുറപ്പു വരുത്തുക .ഡ്രോപ്പ് ഔട്സ് ഉണ്ടാകാതെ നോക്കുക .ഗവന്മേന്റ്റ് എയിഡ് എഡ് കോളേജുകളിൽ പട്ടിക വിഭാഗത്തിനു മാറ്റിവെച്ചിരിക്കുന്ന സ്ഥാനങ്ങൾ മുഴുവൻ അവര്ക്ക് തന്നെ കിട്ടുന്നു എന്നും  .സർക്കാർ ജോലികളിൽ നിലവിലുള്ള സംവരണം എല്ലാ തലത്തിലും ലഭിക്കുന്നുണ്ടെന്നും  ഉറപ്പാക്കുക  . ഇങ്ങിനെയൊക്കെ
     ആദി വാസിഅകൾക്കനുവദി ച്ച സൗജന്യ റേഷൻ അവര്ക്ക്മുടക്കമില്ലാതെ  കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല .ഈ ദുരവസ്ഥക്കും പരിഹാരം കാണേണ്ടതുണ്ട് .അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ  ഒരു സുപ്രധാന ചുമതലയാണ്. റേഷൻ സാധങ്ങളും പണവും  ഇടക്കു വെച്ച് നഷ്ട പ്പെടുന്ന ത് തടയാൻ ഇത്ര ബുദ്ധി മുട്ടാണൊ?
  വിവേക ശാലികളൂടെ ഒരു സംഘം ആണു അരളി .അവര്ക്ക് ഉപദേ ശങ്ങളൊന്നും ആവശ്യമില്ല .പക്ഷേ എനിക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രമാണല്ലോ.                                                    സജിനിയെ ഒരു ലക്ഷം രൂപാ അവാര്ടിനു സമകാലിക മലയാളം തെരഞ്ഞെടുത്തിരിക്കുന്നു .അഭിനന്ദനങ്ങൾ

2015, ഡിസംബർ 24, വ്യാഴാഴ്‌ച



എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ  ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹം  ഞാനനുഭവിച്ചറി ഞ്ഞത്  കൊച്ചാട്ടനിൽ നിന്നായിരുന്നു.ഒരു ഭൃത്യന്റെ   സേവനം വാത്സല്യ പൂർവം എപ്പോഴും എനിക്ക് വേണ്ടി ചെയ്തിരുന്ന കൊച്ചാ ട്ട ൻ അതേ വാൽസല്യത്തോടെ  ഒരു മുതിർന്നവന്റെ അധികാരംഎന്റെ മേൽ  പ്രയോഗിക്കാനും മടികാണിച്ചിരുന്നില്ല  കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അതൊന്നുംഅരുചികരമായിതോന്നിയിരുന്നില്ലഎന്ന് മാത്രമല്ല ആര്ദ്രവും ഊഷ്മളവുമായ ആ വാത്സല്യ ധാര ആറു പതിറ്റാണ്ടിനു ശേഷവും എന്നെ തഴുകി ക്കൊണ്ടിരിക്കുന്നതായി എനിക്കനുഭപ്പെടുന്നു   .ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ മുന്നിരുട്ടുള്ള ആ സന്ധ്യ ,അപ്പോൾവീട്ടിലെല്ലവരുടേയും വാത്സല്യ ഭാജനമായ മൂത്ത കുട്ടിക്ക് ,എനിക്ക്  വേലക്കാരനോടു തോന്നിയ ധാർഷ്ട്യം നിറഞ്ഞ അന്യഥാത്വം,ഏതോ മാന്ത്രിക ദണ്ഡിന്റെ ചലനത്തിൽ  അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ   ഒരായു ഷ്കാലത്തേക്കു വേണ്ടി ഒന്നായത്   ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെ സൌന്ദര്യം പോലെസ്നിഗ്ധവും മുഗ്ധവുമായ ആ കാലം  പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ പേർ പറയാൻ കഴിയാത്ത  ഒരു രമണീയ ദൃശ്യമായി ഇന്നും നിലനില്ക്കുന്നു

2015, ഡിസംബർ 21, തിങ്കളാഴ്‌ച

കണ്ണാടി
ഇന്നത്തെ കണ്ണാടി (ഏഷ്യ നെറ്റ് ) ശ്രദ്ധേയമായിരുന്നു .പത്ര പ്രവര്ത്തന രംഗത്തെ അതി കായരിൽ  ഒരാളായ ടി ജെ എസ ജോര്ജുമായി ടി എൻ ഗോപകുമാര് നടത്തിയ അഭിമുഖം അവതാരകന്റെ സാഭിപ്രായ വിശേഷണങ്ങളൊന്നുമില്ലാതെ പ്രക്ഷേപണം ചെയ്യുകയായിരുന്നു .സമകാലിക ഇന്ത്യൻ അവസ്ഥയായിരുന്നു വിഷയം .ടി ജെ എസിന്റെ അഭിപ്രായം ,അതിപ്പോഴത്തെ പുരോഗമന മതേതതര വാര്പ്പ് മാതൃകയുമായി തീരെ പൊരുത്തപ്പെടുന്നതായിരുന്നില്ല .ഇങ്ങിനെ സംഗ്രഹിക്കാം .നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ ങ്ങളിൽ പോയി  ചെയാൻ പോകുന്ന കാര്യങ്ങളെ ക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നു  .അവയത്രയും നല്ല കാര്യങ്ങളുമാണ് .ഇന്ത്യ ക്കകത്ത് അതൊക്കെ ചെയ്യാൻ അദ്ദേഹത്തിനധികാരമില്ല .അധികാരമില്ല എന്നോ അവകാശമില്ല എന്നോ എന്ന് ഗോപകുമാറിന്റെ മറുചോദ്യം.അവകാശമുണ്ട് ധാർമികമായും ഭരണഘടനാ പ്രകാരവും .കാരണം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട  പ്രധാന മന്ത്രിയാണല്ലൊ .അധികാരമില്ല എന്ന് പറഞ്ഞത് കൊണ്ട് താനുദ്ദേശിച്ചത് എന്തെന്ന് ടി ജെ എസ ഇങ്ങിനെ വ്യക്തമാക്കി :സാധ്വി മാറും  സാക്ഷി മഹാരാജുമാരും നിരുത്തരവാദ പരമായ പ്രസ്താവനകൾ നടത്തുന്നു   .വാഗ്മിയായ പ്രധാന മന്ത്രിയാവട്ടെ ഇതിനെ ക്കുറി ച്ചൊക്കെ നിശബ്ദതപാലിക്കുന്നു .ദീര്ഘനാളിനു  ശേഷം ഒഴുക്കൻ മട്ടിൽ അതിലൊന്നും ഗവണ്മെന്റിനു പങ്കില്ല എന്ന് പറയുന്നു .ഇത് അന്തരീക്ഷം കലുഷിതമാക്കുന്നു.വാഗ്ദാനം ചെയ്യപ്പെട്ട നല്ല കാര്യങ്ങൾ നടപ്പാക്കാൻ കഴിയാതെ പോകുന്നു
      ഇത് തന്നെയാണു പ്രിയപ്പെട്ട പ്രധാന മന്ത്രി ഞങ്ങൾക്കും  എന്ന് വെച്ചാൽ പുരോഗമന മതേതതര സഹിഷ്ണുതാ ജീവികള ല്ലാത്ത ഭിന്ന മത വീശ്വാസികളായ ഞങ്ങള്ക്കും ,പറയാനുള്ളത് .ഇന്ത്യയെ മദ്ധ്യകാലഘട്ടങ്ങളിലെ ഇരുട്ടിലേക്ക് നയിക്കാൻ മാത്രമുതകുന്ന യഥാർഥ ഹിന്ദു ക്കൾക്ക്  നാണക്കേടുണ്ടാക്കുന്ന തീവ്ര ഹിന്ദുത്വ പ്രസ്ഥാവനകളോടുള്ള വിയോജിപ്പ് താങ്കൾ  അസന്നിഗ്ദ്ധമായ ഭാഷയിൽ വ്യക്തമാക്കണം .മാത്രമല്ല അവരെപ്പോലുള്ളവർ ഭരണഭടനാ സ്ഥനങ്ങളിരുന്നു കൊണ്ട് അത്തരം പ്രസ്താവനകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം
 അതിനേക്കാൾ പ്രധാനമാണ് ബുദ്ധി ജീവികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങൾ .അഭിപ്രായത്തെ ആയുധം കൊണ്ട് അടിച്ച്ചമര്ത്താൻ കഴിയുകയില്ല എന്നത് ചരിത്രത്തിന്റെ ബാലപാഠ ങ്ങ ളിലൊന്നാണല്ലൊ .മാത്രമല്ല അത് നമ്മുടെ സംസ്കാരത്തിന് തീരെ ചേർന്നതുമല്ല .ഇത് സംസ്ഥാന വിഷയമാണെന്ന വസ്തുത ഞങ്ങള്ക്കറിയാം .പക്ഷേ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഒരേ പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ കേന്ദ്രത്തിനു ഉത്തര വാദി ത്വം ഇല്ല എന്ന് പറയാൻ കഴിയുമോ ? ഒരു ഹിന്ദു തീവ്ര വാദി ഗ്രൂപ് നിലവിലുണ്ടെങ്കിൽ അതിനെ മറ്റേ തു തീവ്രവാദി സംഘത്തേയും നേരിടുന്നത് പോലെ നേരിടുക തന്നെ വേണം .എതിരഭിപ്രായങ്ങൾ നിര്ഭയമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് ഒരു ജനാധിപത്യ ഭരണകൂടംസ്വന്തം ജനതക്ക്  ആദ്യമായി പ്രദാനം ചെയ്യേണ്ടത്
    ഇതൊക്കെ അടിയന്തിരമായി ചെയ്യേണ്ടതാണ് .ടി ജെ എസിനെ പൊലൊരാൾ ,സ്വപ്രഖ്യാപിത ബുദ്ധി ജീവികൾ ചെയ്യുന്നത് പോലെ താങ്കളെ കണ്ണടച്ച് ആക്ഷേപിക്കുകയോ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയോ  ചെയ്തില്ല എന്നത് ശ്രദ്ധേയമാണ് .അദ്ദേഹം താങ്കളുടെ ലക്ഷ്യങ്ങൾ നല്ലതാണെന്ന് സമ്മതിക്കുകയും ചെയ്തു
     അദ്ദേഹത്തെ പോലുള്ളവരെ, ഞങ്ങളെയും നിരാശപ്പെടുത്തരുത് .
   

2015, ഡിസംബർ 12, ശനിയാഴ്‌ച

പതനം
ഇന്ത്യയിലെ എക്കാലത്തേയും മികച്ച പാർല മെന്റേറി യന്മാരിൽ ഒരാളാകും എന്ന തോന്നലൂളവാക്കിയിരുന്നു എം കെ പ്രേമചന്ദ്രൻ തന്റെ  ആദ്യകാല ലോക്സഭാ പ്രകടനങ്ങളീലൂടേ എക്കണോമിക് ടൈംസ് ഒന്നാം പേജിൽ സ്ഥലം കൊടുക്കുന്ന വളരെക്കുറച്ച് എം പി മാരിൽ ഒരാളായിരുന്നു അക്കാലത്ത് പ്രേമ ചന്ദ്രൻ .വാജ്പേയിയും അദ്വാനിയും അയാളുടെ വാക്കുകൾ ശ്രദ്ധാ പൂർവം കേട്ടിരിക്കുന്നത് ടി വിയിൽ കണ്ടിട്ടുണ്ട് ഒരുമിച്ചു പ്രവര്ത്തിച്ച കാലത്തെ മികവ് പരിഗണിച്ചാവണം ഇപ്പോഴത്തെ സ്പീക്കർ പ്രതിപക്ഷത്ത് നിന്ന് കുടുതൽ പരിഗണന നൽകുന്നവരിൽ ഒരാൾ പ്രേമ ചന്ദ്രനാണ് .
   ഇന്നലത്തെ ഏഷ്യാ നെറ്റ് ചാനൽ ചർച്ചയിൽ ഇതേ പ്രേമ ചന്ദ്രൻ തന്റെ ഉപകർത്താക്കളായ കോണ്‍ഗ്രസ്സുകാരുടെ ഭരണ ഘടനാ - ജനാധിപത്യ വിരുദ്ധ നടപടികളെ സാധൂകരിക്കാൻ ഒരു വിനീത വിധേയനെ പ്പോലെ ശ്രമിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി.അവയെ ന്യായീകരിക്കാൻ കഴിയാതെ എന്നാൽ തെറ്റാണെ ന്നു  .പറയാൻ ത്രാണിയില്ലാതെ നൂറു ശതമാനം ദാസ്യ ഭാവത്തോടെ ഇരിക്കുന്ന പ്രേമചന്ദ്രന്റെ രൂപം ദൈന്യതക്കൊപ്പം നിരാശയും ഉളവാക്കി .ഒരു പാർലമെന്റു സീറ്റും ഒരു ചെയർ മാൻ സ്ഥാനവും മനസ്സാക്ഷിയും ആത്മാഭിമാനവും മാത്രമല്ല നട്ടെല്ല്  കൂടി പണയപ്പെടുത്താൻ മാത്രം വലിയ കാര്യങ്ങളാണോ ?

2015, ഡിസംബർ 7, തിങ്കളാഴ്‌ച

തൊണ്ണുറു കളുടെ തുടക്കത്തിലാണ്‌ ഞാൻ ആദ്യമായി കൂടിയാട്ടം കാണുന്നത്.കൂടിയാട്ട   രൂപത്തിൽ ആദ്യം അവതരിപ്പിക്കപ്പെട്ട സംസ്കൃത നാടകമായ സുഭദ്രാ ധനന്ജ യാത്തിലെ ഒരു ഭാഗം .സുഭദ്രയെ അലമ്ബുസൻ എന്ന രാക്ഷസാൻ തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതും അവിടെ സന്ദര്ഭ വശാൽ എത്തിചേരുന്ന അർജ്ജുനൻ രക്ഷപെടുത്തുന്നതും തന്നെ രക്ഷ പെടുത്തിയ യുവാവിനോട് സുഭദ്രക്ക് അടുപ്പം തോന്നുന്നതും ആ തോന്നൽ അര്ജുന്നനോടു മുമ്പ് തന്നെ തോന്നിയിരുന്ന പ്രണയത്തെ  വഞ്ചിക്കലാവില്ലേ എന്ന ശങ്കയും  ആ യുവാവ് അര്ജുനൻ തന്നെയാണെന്നറി യുമ്പോഴുണ്ടാവുന്ന ഹർഷാതിരേകവും ഒ ക്കെയായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ടത് .പരിപാടികഴിഞ്ഞപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന വിഞ്ജ നായ യുവ സുഹൃത്ത് പറഞ്ഞു  "അഭിനയം എന്നാൽ ഇതാണ് ".അത്രയ്ക്ക് മികച്ചതായിരുന്നു അന്ന് അരങ്ങു വാണ നടിയുടെ  പ്രകടനം .സുഭദ്രയായി മാത്രം അഭിനയ്ച്ച്ചാൽ പോരാ കൂടിയാട്ടത്തിലെ നങ്ങ്യാർക്ക് .അര്ജുനനായും അലമ്ബുസനായും ഒക്കെ അവർ തന്നെ അഭിനയിക്കേണ്ടിയിരിക്കുന്നു .കൂടിയാട്ടത്തിന്റെ ശൈലിയിൽ പകര്ന്നാട്ടം .അന്നത്തെ ഏറ്റവും പ്രസസ്തരായ രണ്ടു നന്ഗ്യാരംമാമാരിൽ ഒരാളായിരുന്നു  ആ നടി മാർഗി സതി .മറ്റേയാൾ ഉഷാ നങ്ങ്യാർ .
       ഞാൻ പിന്നീട് കുറെയധികം കൂടിയാട്ട പ്രകടനങ്ങൾ കണ്ടു .ആസ്വാദക ക്ലാസ്സുകളും നേരത്തെ തയാറാക്കിയ ലഘു ലേഖകളും മറ്റും ആസ്വാദനത്തെ സുഗമമാക്കി .പക്ഷേ കലാകാരന്മാരെ, കലാ കാരികളേയും കയറി പരിചയപ്പെടാനൊന്നും ഞാൻ ശ്രമിച്ചില്ല .അതെന്റെ ശീ ലമല്ല .പക്ഷെ കൂടിയാട്ട കലാകാരന്മാരിൽ പ്രമുഖരായ ചിലരെ പരിചയപ്പെടാൻ ഒരവസരമുണ്ടായി  പിന്നീട് .കേരള കലാമാണ്ടാലത്ത്തിൽ ഒരു കൂടിയാട്ട മഹോത്സവം നടത്തി അന്നത്തെ വൈസ് ചാൻസലർ ഡോ കെ ജി പൗലോസ് .ഒരോ പരിപാടിയും തുടര്ന്നു ആസ്വാദകരും കലാകാരന്മാരും പങ്കെടുക്കുന്ന ചർച്ചകളൂണ്ടായിരുന്നു .അതിനു വേണ്ടി ക്ഷണിക്കപ്പെടുന്ന  ആസ്വാദകരെ റിസോഴ്സ് പേ ര്ഴ്സന്സ് എന്ന് വിളിച്ചിരുന്നു .അവരിലൊരാളായി എന്നെയും ഉൾപ്പെടുത്തിയ്രുന്നു പൌ ലോസ് സാർ .
   അത്തരം ചർച്ചകൾക്കിടയിൽ ഞാൻ മാർഗി സതിയെയും ഉഷാ നന്ഗ്യാരെയും പരിചയപ്പെട്ടു.മാത്രമല്ല കൂടിയാട്ടത്തെ ക്കുറിച്ചും അതിന്റെ അവിഭാജ്യ ഭാഗമായ നങ്ങ്യാർ കൂത്തിനെ കുറിച്ചും  പലതും അവരോടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു .സതി ഒരു മഹാ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മോചനം നേടി വരുന്നതേ ഉണ്ടായിരുന്നുള്ളു .ഒരു പക്ഷേ ര്ങാവതരണങ്ങളും അദ്ധ്യാപനവും ഒപ്പം ഇത്തരം ചർച്ചകളും അവരെ കുടുത്തൽ ലഘു ചിത്തയും പ്രസാദ വതിയും ആക്കിയിരുന്നിരിക്കാം .എന്തായാലും എന്റെ സംശ യങ്ങൾ ദൂരീകരിക്കുന്നതിനും ഞാൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ സാധുതയെ ക്കുറിച്ച് സൌമ്യമായ ഭാഷയിൽ പ്രതികരണങ്ങൾ നടത്തുന്നതിനും അവർ കാണിച്ച സന്മനസ്സ് ഇന്നും ആഹ്ലാദ കരമായ ഓരോര്മ്മയായി എന്റെ മനസ്സിലൂണ്ട്
     പിന്നീട് ഞാൻ വിവിധ വേഷങ്ങളിലായി പക്ര്ന്നാടി എന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തിരക്കിലായി .ഇടക്ക് സതിയുടെ ഒന്നോ രണ്ടോ വേഷങ്ങൾ കാണാതിരുന്നില്ല .പക്ഷേ അവരെ കാണാനോ സംസാരിക്കാനോ ഒന്നും സാധിച്ചില്ല .പക്ഷേ അവരുടെ വലിയ സംഭാവന,സീതയുടെ കഴ്ച പ്പാടിലുടെ രാമായണം നങ്ങ്യാർ കൂത്തായി അവതരിപ്പിക്കുന്ന ആട്ട പ്രകാരം ഞാൻ വായിച്ചു .അതിലെ ചില രംഗങ്ങളെങ്കിലും അവർ തന്നെ അഭിനയിച്ചു കാണാനുള്ള അവസരവും കിട്ടി .അതിനെ ക്കുറിച്ച് സതിയോടു സംസാരിക്കണമെന്നുണ്ടായിരുന്നു .അത് സാധിച്ചില്ല .ഇടക്കു പറയട്ടെ സതിയുടെ ആട്ട പ്രകാരം പുറത്ത് വരുന്നത് വരെ സുഭദ്രയുടെ തോഴി കല്പലതികയുടെ നിർവഹണ (കുടിയാട്ടത്തിൽ പൂർവകഥാഖ്യാനത്തിനാണു നിര്വഹണം എന്ന് പറയുന്നത് )രൂപത്തിലുള്ള ശ്രീകൃഷ്ണ ചരിതം മാത്രമായിരുന്നു നങ്ങ്യാർ കൂതായി അവതരിപ്പിച്ചിരുന്നത് .സതിയുടെ പാത പിന്തുടര്ന്നു ഉഷാ നങ്ങ്യാർ ഉള്പ്പെടെ പലരും പല കഥ കളും നങ്ങ്യാർ കൂതായി ചിട്ട പ്പെടുത്തിയിട്ടുണ്ട്, രംഗത്തവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുമുണ്ട്
  സതി ഒരു മാരക മായ രോഗത്തിന്റെ പിടിയിലായിരുന്നു വെ ന്നു ഞാനറിഞ്ഞിരുന്നില്ല .അത് കൊണ്ടു തന്നെ അവരുടെ വിയോഗ വാര്ത്ത ഞെട്ടലുണ്ടാക്കുന്നതായിരുന്നു എനിക്ക് .എന്ത് ചെയ്യാം ആടാൻ വേഷങ്ങൾ ഒരു പാടു ബാക്കി വെച്ച് അഭിനേത്രി അണിയറ യിലേക്കു പോയി
.വലിയ നട്ടുവന്റെ തീരുമാനം അതാണെങ്കിൽ നമുക്ക് എന്ത് പറയാൻ കഴിയും .
   പ്രണാമങ്ങൾ ,നന്ദിയും സുഹൃത്തേ ഒരു പാടു അരങ്ങുകളിൽ പകര്ന്നു തന്ന രസാനുഭൂതിക്കും ചെറു തുരുത്തിയിലെ ആ സായന്തനങ്ങൾക്കും  
                                                                                                                                                                                                                                       





2015, നവംബർ 29, ഞായറാഴ്‌ച

ഉറ്റ പൈതൃ കമായോരിപ്പാരിൽ
ഒറ്റ മാനുഷൻ മാഴ്കിടും കാലം
നിദ്ര ചെയ് വീല നിത്യ ശാന്തിക്കായ്
മൃത്യുവിൻ മടി പൂകിയോരാരും (കുടിയൊഴിക്കൽ -വൈലോപ്പിള്ളി )

 ഈ ഭൂമി തന്നെയാണ് നമ്മുടെ പൈതൃകം .അടുത്ത തലമുറക്ക് നമ്മൾ ഒസ്യത്തായി നല്കുന്നതും അത് തന്നെയാണ് .
ആരും കരയാത്ത ഒരു ഭൂമി എന്നും മനുഷ്യന്റെ സ്വപ്നമായിരുന്നു .ആ സ്വപ്നമാണ് അവന്റെ ആഹ്ലാദ വേളകളിലെ ചലനങ്ങൾക്കും ശബ്ദങ്ങൾക്കും ശാശ്വതമായ ഒരു മാനം നല്കിയത് .സൌന്ദര്യ  ബോധം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഒന്ന് .കലയും സംസ്കാരവും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായതും പുരോഗതിയുടെ നിയാമക ശക്തികളിൽ മുഖ്യമായ ഒന്നായതും അതുകൊണ്ടാണ് .
     ഭൌതിക ശാസ്ത്രത്തിന്റെ പുരോഗതിയും അതുണ്ടാക്കിയ വിപുലമായ സമ്പത്തും കലയുടേയും സാഹിത്യത്തിന്റേയും പ്രസക്തി നഷ്ടപ്പെടുത്തിയിട്ടില്ല .പക്ഷേ അവയുടെ നിലനില്പ്പിനു പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.പ്രത്യേകിച്ചും പാരമ്പര്യ കലകളുടെ കാര്യത്തിൽ .പക്ഷേ ഏതു പ്രതികൂല സാഹചര്യത്തേയും വെല്ലുവിളിച്ചു കൊണ്ട് ഇവയെ നില നിർത്തിക്കൊണ്ടു പോകുന്ന ചില സംഘങ്ങളു ണ്ട് മറ്റെവിടെയുമെന്ന പോലെ തൃ പ്പൂൂ ണിത്തുറയിലും.അർഹിക്കുന്ന പരിഗണന അവയ്ക്ക് ലഭിക്കാറില്ല മിക്കപ്പോഴും .
    ഈ തെറ്റു തിരുത്തപ്പെടേണ്ടതാണെന്ന ബോധമാണ്  തൃ പ്പൂണിത്തുറയുടെ  കലാസാംസ്കാരിക ജീവിതത്തിന്റെ നെടുംതൂ ണുകളായി പ്രവര്ത്തിക്കുന്ന പ്രധാനപ്പെട്ട സംഘടനകളെ ,മഹാത്മാ വായന ശാല ,പൂർണ്ണ ത്രയീശ സംഗീത സഭ ,അന്തർ ദേശീയ കൂടിയാട്ട കേന്ദ്രം ,കഥകളി കേന്ദ്രം വനിതാ കഥകളി സംഘം എന്നിവയെ പൊതുവേദിയിൽ ആദരിക്കാൻ തൃ പ്പൂണിത്തുറ   റോട്ടറി ക്ലബ്ബിനെ പ്രേരിപ്പിച്ചത് .
    ഇന്നലെ 28-11 - 2015 വൈ കുന്നേരം സീതാരാമ കലാമന്ദിരിൽ നടന്ന ചടങ്ങിൽ ഈ സംഘടയുടെ പ്രതിനിധികൾ ഞങ്ങളുടെ ആദരവിന്റെ പ്രതീകമായ ഫലകങ്ങൾ ഏറ്റുവാങ്ങി .
    ഈ ധന്യ സന്ദർഭങ്ങൾക്ക് സാക്ഷി മാത്രമല്ല ഒരെളിയ പങ്കാളി കൂടി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ആഹ്ലാദിക്കുന്നു
        ഇതൊരു കൂട്ടായ പ്രവർത്തനമായിരുന്നു .ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും  വിജയത്തിനു കാരണമായി ഒരു വ്യക്തിയുടെ സ്വയം നിരാകരിച്ചുകൊണ്ടുള്ള കഠിന പ്രയത്ന മുണ്ടാവും .ഇവിടേയും അതുണ്ടായിരുന്നു .രാജന് ഞാനിതു പറയുന്നത് ഇഷ്ടമാവുകയില്ലെന്നറി യാം.പക്ഷേ പറഞ്ഞില്ലെങ്കിൽ അത് അസത്യമാവുമല്ലോ
  ആരും കരയാത്ത ഒരു ഭൂമി നമുക്കിനിയും സ്വപ്നം കാണാം

2015, നവംബർ 19, വ്യാഴാഴ്‌ച

സഹ ജീവനം ----------------------------------------------------------------------------------------------------------                                                                                                                                                                                                 ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഉയർന്നു കേള്ക്കാരുള്ള ഒരു ചോദ്യമാണ് ചില സ്ഥാപനങ്ങളിൽ ആണു ങ്ങൾക്കും  പെണ്ണുംഗ ൾ ക്കും കൂടിയുള്ള ഹോസ്റ്റലുകൾ ഇല്ലേ എന്ന് .ഉണ്ട് ആഡിറ്റ് ആൻഡ്‌ അക്കൌണ്ട്സ് വകുപ്പിന്റെ (-സി ഏ  ജി  ഉടെ വകുപ്പിന്റെ ) ദക്ഷിണേന്ത്യയിലെ ട്രെയിനിംഗ് സെന്ററിന്റെ ഹോസ്റ്റൽ ഇത്തരത്തിൽ ഒന്നാണ് .ചെന്നൈ തെയ്നാമ്പേട്ടിനടുത്തുള്ള തമിൽനാട് ഏ ജീസിന്റെ കോമ്പൗണ്ടിലാണ് സെന്ററും ഹോസ്റ്റലും .ട്രയിനികളെല്ലാം ഹോസ്റ്റലിൽ താമസിക്കണം എന്ന് നിര്ബന്ധമാണ് .ചെന്നയിൽ സുഹ്രുത്തുക്കളുളളവർ എ ക്ലാസ്സ്‌ നഗരത്തിൽ ഭേദപ്പെട്ട ഹോട്ടലിൽ മുറി യെ ടുക്കാനുള്ള  ടി എ  എലിജിബിളിടി ഉള്ളവർ ഇവരെയൊന്നും ഒഴിവാക്കുകയില്ല .നിയമം നിയമമാണ് .
   അവിടെ കുറച്ച് അറ്റാച്ച്ഡ് റൂമുകളുണ്ട് .കുറെ അല്ലാത്തതും .പൊതു ടൊയിലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് അവിടെ ചൂടു വെള്ളത്തിനു സൗകര്യം വാഷിംഗ് മഷീൻ ഇതൊക്കെ പൊതു ഇടത്തിലുമുണ്ട് .സഹകരണാടിസ്ഥാനത്തിലുള്ള ഒരു വെജിറ്റേരിയൻ മെസ്സ് കുറേക്കാലം ഉണ്ടായിരുന്നു .പറയാൻ മറന്നു ടി വി  എല്ലാ ചാനലും കിട്ടും .
     നമ്മുടെ ഭരണഘടനക്ക് സമത്വത്തിന്റെ കാര്യത്തിലുള്ള നിര്ബന്ധ ബുദ്ധി അറിയാമല്ലോ .സ്ത്രീ പുരുഷ വിവേചനം ഭരണ ഘടന അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അത് കുറ്റകരവുമാണ്  തുടര്ന്നു വരുന്ന ഉപവകുപ്പ്  ഫലിതമല്ല കാര്യമാണ് ,വിവേചനം സ്ത്രീകൾക്ക്  അനുകൂലമാനെങ്കിൽ അത് കുറ്റകരമല്ലെന്നു മാത്രമല്ല നിയമ പരമായി സാധുവുമാണ് .ഞങ്ങളുടെ ട്രെയിനിംഗ് വകുപ്പ് ഈ ഉപവകുപ്പ് മിക്കപ്പോഴും ഉപയോഗപ്പെടുത്തും .ട്രെയിനികളായി വരുന്ന സ്ത്രീ കൾ ക്ക് അവർ ഏതു റാങ്കിൽ പെട്ടവരായാലും അറ്റാച് ഡ റൂം കൊടുക്കും .അത് കഴിഞ്ഞിട്ട്  ബാക്കിയുണ്ടെങ്കിലേ പുരുഷന്മാര്ക്ക് കിട്ടൂ .മുറി കിട്ടും അത് സാധാരണ മുറിയായിരിക്കും .ആരും അതിനു പരാതി പറഞ്ഞു കേട്ടിട്ടില്ല
       ഒരിക്കൽ തിരുവനത പുര ത്തും കൊച്ചിയിലുമുള്ള  മുതിര്ന്ന ഉദ്യോഗസ്ഥരെ ഒരു പരിശീലന പരിപാടിക്ക് വിളിച്ചു സംഘത്തിൽ ഞാനും ഉള്പ്പെട്ടിരുന്നു .അവിടെയെത്തിയപ്പോൾ സന്തോഷം തോന്നി.സര്വീസിന്റെ തുടക്കത്തിൽ മൂന്നു നാലുകൊല്ലം  ഒരു സെക്ഷനിൽ തൊട്ടടുത്തിരുന്നു  പണിയെടുത്തിരുന്ന ചന്ദ്രികാ ദേവി കൂട്ടത്തിലുണ്ടായിരുന്നു .അത് പോലെ തൊട്ടടുത്ത സെക്ഷനിലുണ്ടായിരുന്ന തോമ സ് അങ്ങിനെ കുറേപ്പേർ .പക്ഷേ ഒരപകടം ഉണ്ടായി .മറ്റേതൊ ഓഫീസിൽ നിന്നും പുതുതായിജോലിയിൽ ചേർന്ന  ആഡിറ്റർമാർ പരിശീലനത്തിനു വന്നിട്ടുണ്ട് .അതിലധികവും പെണ്‍കുട്ടികളാണ് .അപ്പോൾ ചുരുക്കത്തിൽ ഞങ്ങള്ക്ക്,ആണെന്നു പറഞ്ഞ്  ഞെളിഞ്ഞു നടക്കുന്നവർക്ക് അറ്റാച്ഡ് റൂം നോക്കേണ്ട 'ദിഷ്ടക്കേടാൽ വരുവതിനു പരിഹാരമില്ലാത്തതല്ലോ 'തോമസ് ഉറക്കെ ചൊല്ലി അയാൾ  കാതോലിക്കേറ്റ് കോളേജിൽ മാത്ത ൻ തരകൻ സാറിന്റെ വിദ്യാർഥി  ആയിരുന്നു ..
   ശരിക്കുള്ള ഭാഗ്യക്കെടിനെ ക്കുറിച്ച് അറി യാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു .ഒറീസ്സ ഓഫീസിൽ നിന്ന് കുറെ ഗോസായിമാർ കല്ക്കട്ടക്ക്  പോകാതെ ചെന്നയിക്ക് വന്നിരിക്കുന്നു ഞങ്ങളോടൊപ്പം കൂടാൻ .ഇപ്പോഴത്തെ ശൈലിയിൽ തനി സവർ ണ്ണ  ഹിന്ദു ഭീകരർ .പശുപാലനോ രശ്മി നായരോ കണ്ടാൽ തല്ക്ഷണം ചുംബന സമരം നടത്തി തുരത്തി വിടുന്നവർ.തെക്കേ ഇന്ത്യ കാണാൻ കല്കട്ട ഒഴിവാക്കി ചെന്നയിൽ പോസ്റ്റിംഗ് വാങ്ങി യതാണു  .അവര്ക്കും സാധാരണ മുറിയെ ഉള്ളൂ .
  അവിടെയാണു കുഴപ്പം .ഇവരുടെ കുളിയും തേവാരവുമൊക്കെ വളരെ വിസ്തരിച്ചാണ് .അത് അൽപ വസ്ത്ര ധാരികളായിട്ടെ അവർ ചെയ്യൂ .ആധുനിക മട്ടിൽ  വേഷം ധരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിച് ക്ലാസ്സിൽ വരുന്നത്‌ ഇവരാണെന്നു വിശ്വസിക്കാൻ പ്രയാസം .നമ്മുടെ കുളക്കടവുകളിൽ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിരുന്നതോന്നും ഒന്നുമല്ല .മാത്രമല്ല കുളി കഴിഞ്ഞ് പൂജ കഴിയുന്നത്‌ വരെ ഇവർ  ഈ വേഷത്തിലാണ് വരാന്തയിലൂടെ നടക്കുക .അതിൽ അവര്ക്ക് അപാകതയൊന്നും തോന്നാത്ത സ്ഥിതിക്ക് നമുക്കൊന്നും പറയാൻ വയ്യ
     ചെന്നതിന്റെ പിറ്റേ ദിവസം ചന്ദ്രിക ദേവി എന്റെ വാതിലിൽ മുട്ടി .അവര്ക്കൊരു പ്രശ്നം .അവരുടെ ബാത്ത് റുമിലെ ഹീറ്റർ വര്ക്ക് ചെയ്യുന്നില്ല .കവുണ്ടരിൽ പറഞ്ഞു പക്ഷേ അവർ നിസ്സഹായരാണ് .ഡൽഹിയിൽ നിന്ന് സാങ്ങ്ഷൻ വരണം .അത് വരെ കുളിക്കാതിരിക്കാൻ പറ്റില്ലല്ലോ ദേവിസാറി നാണെങ്കിൽ ചൂടുവെള്ളം നിര്ബന്ധമാണ് താനും കോമ്മണ്‍ ബാത്ത് റൂമിന്റെ പുറത്ത് ഹീറ്റ ർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു ..അവർ മറുപടി പറയാതെ ഗോസായിമാരെ ചുണ്ടി ക്കാണിച്ചു .ശരിയാണു അങ്ങിനെ വസ്ത്രം ധരിച്ച്ചിരിക്കുന്നവരുടെ ബാത്ത് റുമിനു സമീപം പോയി വെള്ളം പിടിച്ചു കൊണ്ടു വരാൻ നമ്മുടെ സ്ത്രീകള്ക്ക് മടികാണും .ഗോസായിമാർ നിർദ്ദോഷികളാണെന്നറി യാമെങ്കിൽ കൂടി . .അവരുടെ നാട്ടു കാരികൾക്ക് ആ പ്രശ്നം ഉണ്ടായിരിക്കുകയില്ല .എന്തായാലും ഞാൻ നാലഞ്ചു ദിവസം ചന്ദ്രിക സാറിനു വേണ്ടി ചൂടുവെള്ളം പിടിക്കേണ്ടി വന്നു .
       ഞാൻ പറ ഞ്ഞു വരുന്നത് ഇതൊക്കെ ചില ശീലങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നാണ് .ഒരു മിച്ചു ജോലി ചെയ്യുക ഒരുമിച്ചു താമസിക്കുക എല്ലാറ്റിലുമുപരി ഒരുമിച്ച് സംഘടനകളിൽ  പ്രവര്ത്തിക്കുകയും സമരം ചെയ്യുകയും മറ്റും ചെയ്യുക കലാ  സാംസ്കാരിക പരിപാടികളിലുൾപ്പെടുക ഇങ്ങിനെ യൊക്കെയാണു സഹജീവിതം സാധ്യമാകുന്നത് .
എന്തായാലും കയറു കെട്ടിയതിനു വലതു വശത്ത് സ്ത്രീകളും കുട്ടികളും ഇടതു വശത്ത്  പുരുഷന്മാരും ഇരിക്കേണ്ടതാണ്  എന്ന അന്നവുണ്‍സ്മെന്റിന്റെ കാലം കഴിഞ്ഞല്ലോ .ഇപ്പോഴും നിലനില്ക്കുന്ന അദൃശ്യമായ കയറുകളും ഇല്ലാതാവും സമീപ ഭാവിയിൽ  തന്നെ എന്ന് നമുക്ക് പ്രതീക്ഷിക്കാം

2015, നവംബർ 16, തിങ്കളാഴ്‌ച

പാരീസിലെ ഓടകളെ ക്കുറിച്ച് പാവങ്ങളിലെഴുതിയിരിക്കുന്നത് മെത്രാന്റെ പ്രവര്ത്തികളെ ക്കുറിച്ചുള്ള  വിവരണങ്ങളെപ്പോലെ രസം പിടിച്ചു വായിച്ചിട്ടുള്ള വരാണു  മലയാളികൾ .ബാസിൽ തകർന്നതും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ത്രിത്വത്തിനു വേണ്ടിയുള്ള വിപ്ലവം ജയിച്ചതിനെക്കുറിച്ച് ഹൈ സ്കൂളിൽ അദ്ധ്യാപകർ പരഞ്ഞു തന്നത്  ഞങ്ങളെ ഹരം പിടിപ്പിച്ചിരുന്നു .സോഷ്യൽ കോണ്ട്രാക്റ്റ്  വായിച്ചിട്ടില്ലെങ്കിലും  അതിലെ ആദ്യ വരികൾ  ഞങ്ങൾ ഉദ്ധരിച്ചു കൊണ്ടേ യിരിക്കുന്നു .വോൾട്ടയർ ഞങ്ങൾക്ക് സ്വന്തം തത്വ  ചിന്തകനാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങലെ ക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും . അവരുടെ നഗരം ഞങ്ങള്ക്ക് ഞങ്ങളുടേത് കൂടിയാണ് .പാരീസിൽ കുറ ച്ചു കലാകാരന്മാരും സാഹിത്യകാരന്മാരും കൂടി  ഏതോ ഒരു കാപ്പികടയിലിരുന്നെഴുതി യുണ്ടാക്കിയ   മാനിഫെസ്റ്റോ ഞങ്ങളുടെ സാഹിത്യ കേസരി കാഫ്കയുടെ മേൽക്കൂടി അടിചേൽപ്പിച്ചു എക്സ്പ്രെഷണിസം എന്ന പേരിൽ.ബോദ്ലയരുടെ വരികളാണ്  ഞങ്ങളുടെ രമണന്റെ മുഖക്കുറിപ്പ്‌ .
     68 ഇൽ പാരീസിൽ ജനാല ച്ചില്ലുകൾ പൊട്ടിയപ്പോൾ കമ്യുണിസ ത്തിനു പുതിയ രൂപ ഭാവങ്ങളൂണ്ടാവുന്നു വെന്നു ഞങ്ങൾ കരുതി പോയി .അതിനു മുമ്പ് സാര്ത്രും കാമുവും നടന്ന വഴികൾ ഞങ്ങളുടെ മാത്രം വഴികളാണെന്നും അവ മാത്രമാണു ഞങ്ങളുടെ വഴികളെന്നും ഞങ്ങൾ തീവ്രമായി വിശ്വസിച്ചു .ഷെണേയുടെ സ്വവർഗ്ഗ പ്രേമ വർണ്ണനകൾ ഞങ്ങൾക്ക് ഗീത ഗോവിന്ദമായി തോന്നി
  ഈ അടുത്ത കാലത്ത് ഞങ്ങൾ പാരീസ് നഗരം ,കാലത്തിലൂടെ  അതിന്റെ പ്രയാണം ,നാസി തേർവാഴ്ചയിൽ അതിന്റെ ദുരിതങ്ങൾ ,അക്കാലത്ത് സൃഷ്ടിക്കപ്പെട്ട കുറ്റ ക്രുത്യങ്ങളൂടെ  അന്തരീക്ഷം, കുറ്റം ചെയ്യാനിടയായവരുടെ പുറത്ത് വരാത്ത കണ്ണ് നീര് എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തു മോഡിയാനോയുടെ കൃതി കളീലൂടെ .
 ഞങ്ങളുടെ പാരീസ് ആക്രമിക്കപെട്ടിരിക്കുന്നു .ഞങ്ങൾ അതിനെ അപലപിക്കുന്നു .അത്‌  ചെയ്തവരെ അ വരുടെ സ്വന്തം പേരെടുത്തു പറ ഞ്ഞു തന്നെ ശപിക്കുന്നു
ഇസ്പേട് ചീട്ടിനെ ഇസ്പേട് ചീട്ടെന്നു തന്നെ വിളിക്കാൻ ഇപ്പോൾ ഞങ്ങള്ക്ക് മടിയില്ല

2015, നവംബർ 12, വ്യാഴാഴ്‌ച

സത്യ മേവ ജയതേ  -------------------------------------------------------------                                                                                                                                                                                    ഇന്നലെ രാപകൽ 'കുഞ്ഞു മാണി 'നാടകം കണ്ടു .50 കൊല്ലം മുമ്പ് പതിനഞ്ചു കോണ്‍ഗ്രസ്സുകാർ അവിശ്വാസ പ്ര മേയത്തിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ശങ്കർ മന്ത്രി സഭയെ വീഴ്ത്തിയ ആ നിയമ സഭാ സമ്മേളനം ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടിരുന്നു ഞാൻ .കെ എം ജോർജ്ജും  ആർ .ബാലകൃഷ്ണപിള്ളയും മറ്റും  നേതൃത്വം കൊടുത്ത ആ സംഘമാണ് മന്നത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചത് .നിയമ സഭയിലെ മാണിയുടെ ആദ്യ കാല പ്രകടനങ്ങളും ഞാൻ സന്ദർശക ഗ്യാലറി യിലിരുന്നു കണ്ടിട്ടുണ്ട് .പാര്ട്ടി ശ്രേ ണി യിൽ  ഉയർന്ന തലത്തിൽ അല്ലെങ്കിലും നിയമ സഭാ പ്രവർത്ത നത്തിലെ  മികവു കൊണ്ട് പ്രശസ്തരായ അന്നത്തെ രണ്ടു യുവ എം എല് എ മാരിൽ ഒരാളായിരുന്നു മാണി ,കൂടുതൽ അടുപ്പമുള്ളവർക്ക് കുഞ്ഞു മാണി .  .മറ്റേയാൾ സി പി എമ്മിലെ സി ബി സി വാര്യരായിരുന്നു.
  എം എൽ എ ഹോസ്റ്റലിൽ താമസം ,അവിടത്തെയോ അടുത്തുള്ള യൂണിവേർസിറ്റി ലൈബ്രറി യിലെയോ കാന്റീനിൽ നിന്നു ഭക്ഷണം ,എം എല് എ പാസ്സുപയോഗിച്ച് ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ ആഴ്ച തോറു മുള്ള വീട്ടിൽ പോക്ക് .മറ്റു മിക്ക എം എൽ എ മാരെയും പോലെ ഗാന്ധിയൻ ജീവിത ശൈലി പിന്തുടര്ന്നിരുന്ന ആളായിരുന്നു കെ എം മാണിയും .ജനപ്രതിനിധികളൂടെ വേതനം അന്ന് തീരെ ക്കുറ വായിരുന്നു .'പാർട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല ധന സമ്പാദനത്തിനുള്ള മാർഗ്ഗമാണ് 'എന്ന ആദർശ വാക്യം പ്രയോഗത്തിൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു .
    മീനച്ചലാ റിലൂടെ ,കരമന യാറി ലൂടെ വെള്ളം ഒരുപാടൊഴുകി പ്പോയി ആറ്റുകാൽ പൊങ്കാല അമ്പതെണ്ണം കഴിഞ്ഞു .പൊങ്കാല അടുപ്പുകൾ പഴവങ്ങാടിയിൽ നിന്ന് കാര്യാവട്ടം വരെ നീണ്ടു ,കുഞ്ഞു മാണി മാണി സാറായി രാജ്യം ഭരിച്ചു .
    നിഷ്ക്കളങ്കമായ സത്യ സന്ധതയോടെ ടി വി ക്യാമറ കളേയും അതിലൂടെ താൻ ഭരിച്ചു നന്നാക്കിയ ജനത്തെയും നോക്കി അദ്ദേഹം ഇന്നലെ വൈ കുന്നേരം പറ ഞ്ഞു : 'നിയമ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട് .ആരുടേയും യാതൊരു പ്രേരണ യുമില്ലാതെ  സ്വമനസ്സാലെ -വോളണ്ടരിലി -ഞാൻ മന്ത്രി സ്ഥാനം രാജിവെക്കുന്നു .രാജിക്കത്ത് മുഖ്യമന്ത്രിക്ക് ഉടനെ കൊടുത്തയക്കും .ഐക്യ ജനാധിപത്യ മുന്നണിക്ക് കലവറയില്ലാത്ത പിന്തുണ തുടർന്നു നല്കുകയും ചെയ്യും '
    മുണ്ഡകോപനിഷത്തിലെആ  പ്രശസ്ത വാക്യം തന്നെ നമ്മൂടെ ദേശീയ മുദ്രാവാക്യമാക്കിയ രാഷ്ട്ര ശിൽപ്പികളുടെ ദീർഘ ദർശി ത്വത്തിനു പ്രണാമം
     

2015, നവംബർ 10, ചൊവ്വാഴ്ച

.ഞാൻ ദുഖിക്കുന്നു
 ഇന്ത്യ യിലെ ഒരു തെരഞ്ഞെടുപ്പു ഫലവും എന്നെ വേദനിപ്പിച്ചിട്ടില്ല ഇന്നുവരെ അമിതമായി സന്തോഷിപ്പിച്ചിട്ടുമില്ല .കാരണം  കൂടുതൽ ആളുകള് ആര്ക്ക് വോട്ടു ചെയ്തുവോ അയാൾക്ക് അടുത്ത അഞ്ചു കൊല്ലത്തേക്ക് ജനപ്രതിനിധിയായിരിക്കാൻ അവകാശമുണ്ട് നമ്മൂടെ ഭരണ ഘടന പ്രകാരം .ആ ഭരണ ഘടനയാണെങ്കിൽ നമ്മൾ നമുക്ക് തന്നെ സമർപ്പിച്ചതാണു താനും മാത്രമല്ല തെരഞ്ഞെടുക്ക പ്പെടുന്നവരുടെ അനാശാസ്യ പ്രവണതകൾ -അത് അമിതാധികാര ത്വരയാവാം വര്ഗീയ വംശീയ ചിന്തകളാവാം എന്ത് തന്നെ യാവട്ടെ തടയിട്ടു നിർത്താനുള്ള വകുപ്പുകൾ ഉൾക്കൊള്ളുന്നതുമാണ് .കൂടാതെ അഞ്ചാമത്തെ കൊല്ലം വീണ്ടും ജനങ്ങളെ സമീപിക്കുമ്പോൾ അവർ സമാധാനം പറയിപ്പിക്കുകയും ചെയ്യും .
 ഇന്ന് സംഭവിച്ചത് അഴിമതിയുടെ പരകോടിയിൽ എത്തിയെന്ന്, അത് കൊണ്ടു തന്നെ ഒരു തെരഞ്ഞെടുപ്പിനും മത്സരിക്കാൻ അര്ഹതയില്ലെന്നു പരമോന്നത നീതി പീഠം വിധിയെഴുതിയ ,തുടർന്ന് സ്വന്തം എന്ന് അയാള് കരുതിപ്പോന്ന ജനത രാഷ്ട്രീയമായി ചവറ്റുക്കുട്ടയിലെറിഞ്ഞ ഒരുവന്റെ ആഘോഷ പൂർവമായ മടങ്ങി വരവാണ് .നോട്ടെണ്ണുന്നതിനു  രാഷ്ട്രീയ നേതാക്കൾ വീട്ടില് യന്ത്രം സൂക്ഷിക്കുന്ന വ്യവസ്ഥ യാണു ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ വലിയ അപകടം .അത്തരക്കാരെ താല്ക്കാലിക ജയ സാദ്ധ്യ തക്ക് വേണ്ടി കൂടെ കൂട്ടാതിരിക്കാൻ എല്ലാ മുന്നണികളും തയാറാ വുകയാണു വേണ്ടത് നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിൽക്കണമെന്നുണ്ടെങ്കിൽ .ഏ ത് ഭരണ കൂട വും മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊള്ളും എന്നത് നമ്മുടെ ഭരണഘടന ഉറപ്പാക്കി ക്കൊള്ളും  അഴിമതിയെ ലഘൂകരിച്ചു കണ്ടാൽ  അതെന്തിന്റെ പേരിലായാലും, നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടാൻ അത്
ഇട വരുത്തും

2015, നവംബർ 5, വ്യാഴാഴ്‌ച

ഗ്രാമ സ്വരാജ്യത്തിന്റെ മഷിയടയാളം
അഞ്ച് ഗ്രാമ മുഖ്യന്മാർ ചേർന്നിരുന്ന്  ഗ്രാമത്തിന്റെ സാമ്പത്തികവും സാമൂഹ്യവും ക്രമസമാധാന പരവുമായ കാര്യങ്ങൾ ചര്ച്ച ചെയ്തു തീരുമാമങ്ങളെടുക്കുന്നതായിരുന്നു പണ്ടത്തെ പതിവ്. ഈ അഞ്ചംഗ സമിതിയുടെ ,'പഞ്ചായത്തിന്റെ 'തീരുമാനം ഗ്രാമത്തെ സംബന്ധിച്ച് അന്തിമമായിരുന്നു .വലിയ കൊള്ളയോ കൊലപാതകമോ ഒക്കെ ഉണ്ടാകുമ്പോഴേ അകലയുള്ള രാജ ഭരണത്തിന്റെ പ്രതിനിധികൾ ഗ്രാമങ്ങളിൽ ഇടപെടാറു ണ്ടായിരുന്നുള്ളു .അതുകൂടാതെ കൊല്ലത്തിലൊരിക്കൽ കരം പിരിക്കാനും .ബാക്കി കാര്യങ്ങളൊക്കെ പഞ്ചായത്ത് ഗ്രാമത്തിലെ മുഴുവൻ നിവാസികളൂടേയും അഭിപ്രായ സമന്വയത്തിലൂടെ നടത്തി പോന്നു
    തലയെണ്ണി തിരഞ്ഞെടുക്കുകയായിരുന്നില്ല ഗ്രാമമുഖ്യരെ.അത് പൊതുവായ ഇഛ അനുസരിച്ച്  തീരുമാനിക്ക പ്പെടുകയായിരുന്നു .എല്ലാ അഭിപ്രായ സമന്വയവും അങ്ങിനെ യായിരുന്നു .അതിനാധാരമായി ഗ്രാമത്തിന്റെ പൊതു ബോധം നിലനിന്നിരുന്നു .ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് വരെ നമ്മുടെ തന്നെ ഗ്രാമങ്ങളിൽ നമ്മൾ തന്നെ കണ്ടിട്ടുള്ള ഒരു തരം  സംഘ ബോധമില്ലേ അത്.ആര്ക്കെങ്കിലും അസുഖം വന്നാൽ  കട്ടിലിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കുക, ഏതു വീട്ടിലെ കല്യാണവും എല്ലാവരും ചേർന്നു നടത്തുക, ഉത്സവും കലാ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി .അത് തന്നെ.ഈ പൊതു ബോധമായിരുന്നു നമ്മുടെ ഗ്രാമങ്ങളുടെ ,അത് വഴി ഉപ ഭുഖണ്ടത്തിന്റെ ആകെ ഭരണ വ്യവസ്ഥയുടെ  അടിസ്ഥാനം .ഗ്രാമങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് ഉപഭുഖണ്ടത്തെയാകെ ഒരൊറ്റ സമൂഹമായി കാണാൻ ചില വിശ്വാസങ്ങളും ഇതിഹാസ പുരാണ കഥകളുംമറ്റും അവരെ പ്രാപ്തരാക്കി .
    ദക്ഷിണാഫ്രിക്കയിൽ  താൻ നേരിട്ട പീഡ ന ങ്ങൾ തന്റെ രാജ്യത്തിന്റെ അസ്വതന്ത്രാവസ്ഥയിൽ നിന്നുണ്ടാവുന്നതാണെന്നു മനസ്സിലാക്കിയ യുവ ബാരിസ്ടർ പരിഹാരമാർഗ്ഗങ്ങൾ തേടി  ആദ്യം പോയത് റ സ്കിനിലേക്കും ടോൾ സ്റ്റോയിയിലേക്കും മറ്റുമാണ് .പക്ഷേ അവർ നിർദ്ദേ ശിക്കുന്ന വ്യവസ്ഥ തന്റെ നാട്ടിൽ അനാദികാലം മുതൽ നിലനിന്നിരുന്നതാണെന്നു മനസ്സിലാക്കി അദ്ദേഹം. .അത്തരമൊരു വ്യവസ്ഥയുടെ പുനസ്ഥാ പനമായിരുന്നു  അദ്ദേഹത്തിനു   സ്വാതന്ത്ര്യം .ഇക്കാര്യം അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് തന്റെ മാനിഫെസ്റ്റോ അദ്ദേഹം പുറത്തിറക്കി 1908 ഇൽ 'ഹിന്ദ്‌ സ്വരാജ് '.
    ബാരിസ്ടർ എം കെ ഗാന്ധി മഹാത്മാ ഗാന്ധിയായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ ത്വം  ഏറ്റെടുത്തു .സ്വാതന്ത്ര്യം കിട്ടിയപ്പോൾ പക്ഷേ പുതിയ ഭരണാധികാരികൾ ഹിന്ദ്‌ സ്വരാജിലെ ആശയങ്ങളെ തീര്ത്തും അവഗണിച്ചു .അന്നേക്ക് യശ ശ രീരനായി കഴിഞ്ഞിരുന്ന രാഷ്ട്ര പിതാവിനോടുള്ള ആദര സൂചകമായി ഭരണ ഘടനയിൽ പഞ്ചായത്ത് സമ്പ്രദായത്തെ ക്കുറി ച്ചുള്ള ചില വകുപ്പുകൾ ഉള്പ്പെടുത്തി .വളരെ പരിമിതമായ അധികാരങ്ങളോടും ചുമതലകളോടും കൂടി പഞ്ചായത്തുകൾ നിലവില വരുകയും ചെയ്തു അമ്പതുകളൂടെ തുടക്കത്തിൽ തന്നെ.
    കൂടുതൽ കാര്യക്ഷമവും ഫല പ്രദവുമായ ഒരു പഞ്ചായത്ത് രാജ് സമ്പ്രദായത്തെ ക്കുരിച്ചുള്ള നിർദ്ദേ ശ ങ്ങൾ വന്നത് അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്നാണ് .നിനച്ചിരിക്കാതെ പ്രധാനമന്ത്രിയായി വന്ന രാജീവ് ഗാന്ധിയാണ് അതിൽ ഒരാൾ .ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തു നടപ്പാക്കുന്നതിനു മുങ്കയ്യെടുത്ത അദ്ദേഹം തന്നെ ഇക്കാര്യത്തിലും താല്പര്യമെടുക്കുക മാത്രമല്ല തനിക്കു ശരിയെന്നു ബോദ്ധ്യമുള്ള രീതിയിൽ നടപ്പാക്കുകയും ചെയ്തു .അതിനു ഗവണ്മെന്റിനു സഹായമായിത്തീർന്നത് ,ഗാന്ധിയനായി പൊതു പ്രവര്ത്തനം തുടങ്ങി പില്ക്കാലത്ത് കടുത്ത ഗാന്ധി വിമർശകനായി മാറിയ ഇ എം എസ്  എടുത്ത നിലപാടുകളാണ് .അവയുടെ വിശദാം ശങ്ങലീലേക്കൊന്നും കടക്കുന്നില്ല .പരിമിതമായ തോതിൽ ഗ്രാമ സ്വരാജ് ഇന്ന് ഇന്ത്യയിൽ  നിലവിലുണ്ട് .അധികാരം കൂടുതൽ വികേന്ദ്രീകരിക്ക പ്പെടുമെന്ന് നമുക്കാശിക്കാം
       ഇതിൽ ആശ ങ്ക ഉളവാക്കുന്ന ഒരു കാര്യം നമ്മുടെ പൊതു ബോധം അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് .ഇന്ന് വോട്ടു ചെയ്യാനിറ ങ്ങുന്നതിനു തൊട്ടു മുമ്പ് വായിച്ച ഒരു വാര്ത്ത ദുഖവും ഒരല്പം സന്തോഷവുമുണ്ടാക്കി .ന്യൂക്ലിയസ് മാളിനു മുൻപിൽ വാഹനമിടിച്ചു കിടന്ന ഒരാളെ ആശുപത്രിയിൽ ആക്കാൻ അവിടെ ക്കൂടി നിന്ന ചുമട്ടു തൊഴിലാളികളടക്കം ആരും തയ്യാറാ യില്ലത്രേ .നമ്മുടെ പൊതു ബോധം പൂർണമായി നഷ്ടപ്പെട്ടു വെന്ന  അറിവ് ദുഃഖ കരമാണല്ലോ . പാരസ്പര്യമുള്ള ഒരു  പൊതു സമുഹത്തിലെ പ്രാദേശിക ഭരണ കൂടസമ്പ്രദായം  വിജയിക്കൂ .എന്തായാലും രണ്ടു മൂന്നു യുവതികൾ മുന്നോട്ടു വന്നു അയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെ ന്നു വാര്ത്ത തുടര്ന്നു പറയുന്നു .അത്യന്തം ആഹ്ലാദകരാമ്മാണ്  ആ വാര്ത്ത .ആ സഹോദരിമാര്ക്ക് അഭിനന്ദനങ്ങളും ആശംസകളും .ലോകത്തിൽ ഏറ്റവും കുടുത്തൽ ഫീസ് വാങ്ങുന്ന വക്കീലിന്റെ  ജോലി വലിച്ചെറിഞ്ഞ് ദരിദ്രനായി ജീവിച്ച് സ്വാതന്ത്ര്യവും പരിമിതമായെങ്കിലും ഗ്രാമ സ്വരാജ്യവും നേടിത്തന്ന മഹാത്മാവിനു പ്രണാമങ്ങൾ   .എന്റെ വിരലിലെ പുതിയ മഷിയടയാളത്തിൽ അഭിമാനവും
      .

2015, നവംബർ 1, ഞായറാഴ്‌ച

ധരണിയുടെ പരിപാടി ഫൈൻ ആർട്സ് ഹാളിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇന്നലെ31-10-2015 രണ്ടു നൃത്ത പരിപാടികളുണ്ടായിരുന്നു .സൗമ്യ ബോസിന്റെ ഒഡീസി യും ദിവ്യ ദേവ ഗുപ്തപുവിന്റെ ഭരത നാട്യവും
  ശരീരത്തിന്റെ പകുതി ഭാഗം കൊണ്ട് ശിവന്റെ താണ്ഡവും മറുപകുതി കൊണ്ട് പാര്വതിയുടെ ലാസ്യവും ഒരേസമയം ആടിക്കാണിക്കുന്ന പറവൂര് കൂത്ത ചാക്കയ്യനെ കുറിച്ച് ചിലപ്പതികാരത്തിൽ ഇളങ്കോവടികൾ പറ യുന്നുണ്ട് .ഇന്നലെ സൗമ്യ ബോസ് അവതരിപ്പിച്ച അര്ദ്ധ നാരീ ശ്വരൻ എന്ന ഒഡീസി ഐറ്റം കണ്ടപ്പോൾ ഞാൻ ആ ചാക്കയ്യനെ ക്കുറിച്ച് ഓര്ത്ത് പോയി .സൗമ്യ ഭാവിയുള്ള ഒരു യുവ നർത്തകനാണ്  -സംശയിക്ക്ക്കേണ്ടാ നർത്തകൻ  തന്നെ .അവിടെ ചെന്ന് പരിചയപ്പെടുത്തൽ പ്രസംഗം കേള്ക്കുന്നത് വരെ അതൊരു പെണ്‍കുട്ടി ആവുമെന്നാണു ഞാനും വിചാരിച്ചത് .എന്തായാലും നൃത്തം നന്നായിരുന്നു .ഒഡീസ്സിയുടെ സാങ്കേതികതകളൊന്നും അറിയാത്ത എനിക്ക് അത്രയേ പറയാൻ കഴിയൂ .ഭാവിയുടെ വാഗ്ദാനമായ യുവ കലാകാരന് ആശംസകൾ 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യ സൃഷ്ടി പഥേർ പാഞ്ചാലി അല്ല ന്യൂസ്‌ പേപർ ബോയ് എന്ന മലയാള പടമാണ് .ആദ്യം റിലീസ് ചെയ്തത് എന്ന അർഥത്തിൽ.റായിയുടെ സിനിമയുടെ കലാമേന്മയൊന്നും  ന്യൂസ്‌ പേപർ ബോയ്ക് അവകാശപ്പെടാനില്ല .എങ്കിലും ഒന്നാമത്തേത് അതായിരുന്നു എന്നത്‌ ചരിത്ര സത്യം
  . ഇന്നു  ടി ഡി ദാസൻ std 6 ബി  എന്ന സിനിമ മഴവിൽ മനോരമയിൽ  വീണ്ടും കണ്ടപ്പോൾ ഞാനീകാര്യം ഓര്ത്ത് പോയി .കൊട്ടും കുരവയും ഇല്ലാതെ ആലഭാരങളില്ലാതെ  ഒരു നല്ല സിനിമ മലയാളത്തിൽ വന്നു പോയി .സംവിധായകൻ മോഹൻ  രാഘവന്റെ ആദ്യ സിനിമ .അതവസാനാത്തതേതുമായി എന്നത് വിധി . ആദ്യ ചിത്രത്തിലൂടെ നല്കിയ വാഗ്ദാനം പാലി ക്കാനനുവദി ക്കാതെ അദ്ദേഹത്തെ കാലം നമ്മിൽ നിന്നപഹരിച്ചു .നിർഭാഗ്യം .
  വാദ്യ മേളങ്ങളോടെ  കയറ്റി  എഴുന്നള്ളിച്ച പല ചിത്രങ്ങളേയും കാൾ നന്നായിട്ടുണ്ട് ദാസൻ എന്നെനിക്കു തോന്നുന്നു . ഉപബോധത്തിന്റെ പിതൃ സ്വരൂപാന്വേഷണത്തെ ഇത്രയും നന്നായി മലയാള സിനിമയിൽ ആവിഷ്കരിച്ചു കണ്ടിട്ടില്ല .അച്ഛനെ അന്വേഷിക്കുന്ന മകൻ ദാസനായി അലക്സാണ്ടറും കത്തുകളിലൂടെ അവന്റെ അഛ നാവുന്ന  അമ്മുവായി അയാളുടെ സഹോദരി റോസും നന്നായി അഭിനയിച്ചിരിക്കുന്നു .അച്ഛൻ വിട്ടു പോയതിനു ശേഷം കഷ്ടപ്പാടു സഹിച്ച് കുട്ടികളെ  വളർത്തുന്ന അമ്മമാർ ഒരു   പാടു പേരൂണ്ട് നമ്മുടെ നാട്ടിൽ .കരയാനുള്ള കഴിവ് നഷ്ടപ്പെട്ടവർ ,ചിരിക്കുകയില്ലെന്നു വ്രതമെടുത്തവർ സ്നേഹം പരുഷ വാക്കുകളീലൂടെ മാത്രം പ്രകടിപ്പിക്കുന്നവർ അവരിൽ  ഒരാളായി  മികച്ച അഭിനയം  കാഴ്ചവെ ച്ചിരിക്കുന്നു ശ്വേതാ മേനോൻ .എന്നും സഹനടനാവാൻ വിധിക്ക പ്പെട്ട ആളാണല്ലോ ബിജു മേനോൻ ബിജുവിന്റെ നല്ല വേഷങ്ങളിലൊന്നാണു ഇതിലേത് .അതംഗീകരിക്കപ്പെടുകയും ചെയ്തു .ഭാഗ്യം .
    ആര്ട്ട് ഹൌസ് ,മെയിൻ സ്ട്രീം ഭേദമില്ലാതെ നല്ല സിനിമക്ലുണ്ടാവട്ടെ മലയാളത്തിൽ .
   
     

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി ജയന്തി
പ്രൊഫസർ ടി ജെ ജോസഫ് ,അതെ കയ് വെട്ടി മാറ്റ പ്പെട്ട ആൾ തന്നെ ,ആയിരുന്നു ഇത്തവണ മഹാത്മാ വായന ശാലയുടെ ഗാന്ധി ജയന്തി പരിപാടിയിലെ മുഖ്യ പ്രഭാഷകൻ .ജോസഫ് സാർ ഒരു നല്ല അദ്ധ്യാപകനാണ് .ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം അദ്ദേഹം ലളിതമായി സദസ്സിനു വിവരിച്ചു തന്നു .അഹിംസയെന്നാൽ ഹിംസ ചെയ്യാതിരിക്കുക എന്ന നിഷ്ക്രിയത്വമല്ല .അത് സക്രിയമാണ് .ദ്വേഷിക്കാതിരിക്കുകമാത്രമല്ല സ്നേഹിക്കുകയാണ് തിന്മ ചെയ്യാതിരിക്കുക മാത്രമല്ല നന്മ ചെയ്യുകയാണ് .പല വാക്കുകളും പരിശോധിച്ചത്തിനു ശേഷമാണ്  ഒടുവിൽ തന്റെ കര്മ്മ മാർഗത്തിന് അഹിംസ എന്ന് പേരിടാൻ ഗാന്ധിജി തീരുമാനിച്ചത് .കുറെയൊക്കെ നേരത്തെ കേട്ടിട്ടുള്ള കാര്യങ്ങളാണെങ്കിലും ഒരു പ്രഗദ്ഭനായ അദ്ധ്യാപകാൻ അത് വിവരിച്ചു തന്നപ്പോൾ കാര്യങ്ങൾ വ്യക്തമായി .
   അദ്ദേഹത്തിനു നേരിട്ട ദുരനുഭവങ്ങളെ ക്കുറി ച്ചു കേള്ക്കാൻ സദസ്സിനു സ്വാഭാവികമായും താല്പര്യമുണ്ടായിരുന്നു .ഏതാണ്ടൊരു നിസ്സംഗതയോടെ യാണ് പ്രൊഫ സ ർ ആ  അനുഭവങ്ങള വിവരിച്ചത് .തീവ്ര വാദികൾ കാട്ടിയതിലധികം ക്രൂരത തന്റെ സഭയും  സര്ക്കാരും തന്നോടു കാട്ടി എന്ന് പ്രഫസ്സർ പറഞ്ഞു .തീവ്ര വാദി ആക്രമണങ്ങളെ ധീരമായി ചെറുത്തു നിന്ന ഭാര്യ പക്ഷേ സഭയുടേയും സര്ക്കാരിന്റെയും നടപടികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാര്യം അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു .പലതരം സമ്മർ ദ്ദ ങ്ങളുടെ ഫലമായി ജോസഫിനെ ജോലിയിൽ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ പള്ളികളിൽ ഇടയ ലേഖനം വായിക്കാൻ സഭ മറന്നു പോയില്ല .പെന്ഷനാകുന്ന ദിവസം ആണ്  ഈ പുന പ്രവേശനം ഉണ്ടായത് എന്ന് നമ്മൾ നേരത്തെ പത്രങ്ങളിൽ വായിച്ചിരുന്നല്ലോ .
    ചോദ്യ കടലാസ്സു വിവാദം ഉണ്ടായ ഇടക്ക് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ജോസഫിനെ ക്കുറിച്ച് വിവരം കിട്ടാൻ അദ്ദേഹത്തിന്റെ മകനെ പോലീസു കാർ പിടിച്ചു കൊണ്ടു പോയി കുനിച്ചു നിരത്തി ഇടിക്കുകയും കാൽ വെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തു .മനുഷ്യന്റെ അന്തസ്സും സ്വാവിക നീതിയും ഉറപ്പു നല്കുന്ന ഭരണ ഘടന നിലവിൽ വന്ന് ആരു പതിറ്റാണ്ടിനു ശേഷം !
   നിർഭാഗ്യത്തിന്റെ ദശാകാലത്ത് ഗീതാ ശ്ലോകങ്ങളും അവയ്ക്ക് സ്വാമി വിവേകാനന്ദൻ നല്കിയ വ്യ്ഖ്യാനങ്ങളും തനിക്കു തുണയായി എന്ന് ജോസഫ് സാർ പറഞ്ഞു .കൃസ്തു വചനങ്ങൾ ഒരദ്ധ്യായം ആണ് .കൃഷ്ണ വചനങ്ങൾ മറൊരദ്ധ്യായം ,ബുദ്ധന്റെ ഉപദേശ ങ്ങൾ ഇനിയൊന്നു .ഇങ്ങിനെ ഒരുപാടദ്ധ്യായങ്ങളുള്ള ഒരു പുസ്തകമാണ് ആത്മീയത എന്നും ഇതിലേതെങ്കിലുമൊന്നു മാത്രം ശരിയെന്നു കരുതുന്നത് മൗഢ്യ മാണെന്നും പ്രൊഫസ്സർ കൂട്ടി ചേർത്തു .

മൊയ്തീനും മറ്റു ചിലരും
 ഇന്നലെ മൊയ്തീൻ കണ്ടു  .മോയ്തീന്റെയും കാഞ്ചന മാലയുടേയും ജീവിത കഥ നേരത്തെ വായിച്ചിരുന്നു വെങ്കിലും വിശദാംശങ്ങൾ ഓർമ്മയുണ്ടായിരുന്നില്ല .ഒര്മ്മപ്പെടുത്തുന്ന എന്തെങ്കിലും തപ്പി പിടിച്ച് വായിക്കാൻ ശ്രമിച്ചതുമില്ല  .ഒരു കലാസൃഷ്ടിയെ അതായി തന്നെ കാണുന്നതാണ് നല്ലത് .അതിനാധാരാമായ യഥാർഥ സംഭവങ്ങളെ ക്കുറിച്ചുള്ള അറിവ് ,റഫറൻസുകൾ ,ആസ്വാദനത്തെ തടസ്സപ്പെടുത്തും
    ..നല്ല സിനിമ.രണ്ടാം പകുതിയിൽ മൊയ്തീന്റെ പൊതു ജീവിതം എങ്ങിനെ മുന്നോട്ടു പോയി എന്ന് വ്യക്തമല്ല എന്ന് ഒരു വിമർശനം ഉന്നയിക്കാം വേണമെങ്കിൽ .അത് പക്ഷേ ചിത്രത്തിന്റെ ശില്പഭങ്ങിയെ ബാധിച്ചിട്ടില്ല ..ആളുകള് ആസ്വദിക്കുന്നുണ്ട് എന്നതാണ്  പ്രധാന കാര്യം .മസാലയും ഡയലോഗുകളും മതി സിനിമാ പ്രേമികൾക്ക് എന്ന ധാരണ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു .ആളുകൾ മണിക്കൂറു കൾക്കു മുമ്പ് ക്യൂ നില്ക്കാനെത്തുന്നു ഒരു നല്ല പടം കാണാൻ .മലയാള സിനിമ യെ  സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നല്കുന്ന കാര്യം
  പൃഥ്വീരാജിന്റെ താരമൂല്യം സിനിമയുടെ വ്യാപാരസാദ്ധ്യത  വർദ്ധിപ്പിക്കുന്നുണ്ടോ ?അറിഞ്ഞു കൂടാ .അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് .പാർവതിയും .നോട്ടു ബുക്കിനു ശേഷം അവര്ക്ക് കിട്ടിയ നല്ല റോൾ ഇതാണെന്നു തോന്നുന്നു .അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി .
   ഇനി വരുന്നതാണ് എനിക്ക് പറയാനുള്ള പ്രധാന കാര്യം .സിനിമയിൽ ഞാൻ സുരഭിയെ കണ്ടു .കത്തു കയ്മാറുന്ന ജോലിക്കാരിയുടെ വേഷത്തിൽ .ചെറിയ വേഷം അവർ നന്നാക്കി .ഈ സുരഭിയെ ഞാൻ ആദ്യം കാണുന്നത് രണ്ടു മൂന്നു വർഷം മുമ്പ് ഒരു നാടകത്തിലെ പ്രധാന കഥാ പാത്രമായാണ് .ഒറ്റക്കു താമസിക്കുന്ന ഒരു യുവ വിധവ പകൽ  മാന്യന്മാരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളും ആ യുവതിയുടെ ചെറുത്തു നില്പ്പുകളും അവരനുഭവിക്കുന്ന വ്യ്ഥകളും വീർപ്പുമുട്ടലുമൊക്കെയായിരുന്നു ആ നാടകത്തിന്റെ വിഷയം .അതിലെ പ്രധാന കഥാ പാത്രമായി അഭിനയിച്ച സുരഭി ഞാനുൾപ്പെടെയുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു .നാടകത്തിലെ സുലോചന -ലീല -ലളിത യുഗം തിരിച്ചു വന്നതായി തോന്നി .
    സുരഭി മാത്രമല്ല കഴിവുള്ള നാടക നടന്മാരും നടികളും സിനിമയിൽ എത്തുന്നുണ്ട് ചെറിയ വേഷങ്ങളിൽ .ഒരുദാഹരണം ഗോപാലകൃഷ്ണൻ .ഈഡി പ്പസ്സിനേയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ട മദ്ധ്യ വർഗ്ഗക്കാരനേയും(പ്രതി ബിംബ എന്ന മറാത്തി നാടകം ) അന്യാ ദൃശ മായ പാടവത്തോടെ രംഗത്തവതരിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ .എനിക്ക് സിനിമാ രംഗത്തെ നയിക്കുന്നവരോടു പറയാനുള്ളത് ഇതാണ് .ഈ അഭിനേതാക്കൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്കുക .അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ നല്കുക .അങ്ങിനെയായാൽ തില കന്മാരും ലളിതമാരും ഇനിയും ഉണ്ടായേക്കും.അവർ കൂടി യില്ലാതെ  നായികാ നായകന്മാർ മാത്രമായി സിനിമ നില നിൽക്കുകയില്ലല്ലോ   

2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നായർ സ്പിരിറ്റ്‌
 പഴയ സിവിൽ സപ്ലൈസ് കാലത്തു നിന്നുള്ള ഒരു സംഭവ കഥയാണ് .
   എനിക്കു ചുമതലയുണ്ടായിരുന്ന ഫിനാൻസ് വിഭാഗത്തിൽ നിന്നു പേയ്മെന്റു നടത്തേണ്ട പല ഫയലുകളൂടേയും ഭരണാനുമതി നല്കേണ്ട സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് സീനിയര് അസിസ്റ്റന്റ് കമലാക്ഷി അമ്മ യായിരുന്നു .കഴിവും ആത്മാര്ഥ തയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥ അന്തസ്സുള്ള പെരുമാറ്റം .ഞങ്ങൾ സമപ്രായക്കാരാണ് .എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കമലാക്ഷി അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു തനിക് കുറുപ്പ് സാറിനോടും പിള്ള സാറിനോടും എന്ന് വെച്ചാൽ എന്നോടും കമ്പനിയുടെ ലീഡ് ബാങ്കായ എസ് ബി ഐ യുടെ പ്രതിനിധിയായി  ഇടക്കൊക്കെ കമ്പനിയിൽ ചർച്ചകൾക്കായി വരാറുള്ള മാനേജർ പിള്ള സാറിനോടും പ്രത്യേകമായ സ്നേഹബഹുമാനങ്ങളുണ്ടെന്ന് .കാരണം അവരുടെ പ്രായത്തിലുള്ള രണ്ടു പേർ രണ്ടു നായന്മാർ അവരെക്കാൾ ഉയര്ന്ന നിലയിൽ  എത്തിയിരിക്കുന്നു .'എനിക്ക് നല്ല നായർ സ്പിരിറ്റ്‌ ആണു സാർ 'കമലാക്ഷി അമ്മ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു .'നന്നായിരിക്കട്ടെ 'ഞാൻ പറഞ്ഞു 'നായർക്കു ദോഷി നായർ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ' അവർ മറുപടി പറയാതെ പോയി .
       ആയിടക്ക്‌ ഒരു ദിവസം കൻസോർഷിയം ലോണ്‍  ചർച്ചകൾ ക്കായി പിള്ള സാർ വന്നു .ഉന്നത തല ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ വർക്ക് ഔട്ട് ചെയ്യാൻ ഞങ്ങൾ എന്റെ മുറിയില ക്കൂടി ;ഞാൻ പിള്ള സാർ ഫിനാൻസിൽ തന്നെയുള്ള സപ്ലയ് ഓഫീസര് മാരായ ഇസ്മായേൽ ഹാജി,സക്കറിയാസ് .കയ്യിൽ പാസ്സാക്കിയ രണ്ടു ബില്ലുകളുമായി കമലാക്ഷി അമ്മ അങ്ങോട്ടു  വന്നു ഒന്ന് ഇസ്മായേലിനേയും മറ്റത് സക്കറി യാസിനേയും  ഏൽപ്പിച്ചു .'കാഷിൽ കൊടുത്താൽ മതി ഉടനേ പണം കിട്ടും' ..പിള്ള സാറിന്റെ ട്രാവൽ റി ഇമ്ബെഴ്സ് മെന്റ് ഉടനെ കൊടുത്തയക്കാം കുറുപ്പ് സാറിന്റെ ഒരു ടി എ ബില്ലുള്ളത് രണ്ടു ദിവസത്തിനകം നോക്കാം എന്ന് കൂടി പറഞ്ഞു അവർ
     'മാപ്പിളക്കും മേത്തനുമുള്ളത് നേരീട്ടു കയ്യോടെ കൊണ്ടുക്കൊടുക്കുക പിള്ളക്കും കുറു പ്പിനുമുള്ളത് സൗകര്യം പോലെ കൊടുത്തയക്കുക ഇതാണോ  ഈ നായര് സ്പിരിറ്റ്‌ എന്ന് പറയുന്നത് 'ഇസ്മായേൽ ചോദിച്ചു .'കുറുപ്പും പിള്ളയും പൊടിയും തട്ടി അങ്ങ് പോകും ഒരാൾ ഏ ജീസിലോട്ടും മറ്റൊരാൾ സ്റ്റേറ്റ് ബാങ്കിലോട്ടും .സക്കറി യാസും ഇസ്മായേലും ഇവിടെ തന്നെ കാണും എന്റെ ഓഫീസര് മാരായിട്ട് 'കമലാക്ഷി അമ്മയുടെ മറുപടി .
  അപ്പോൾ അതാണു നായര് സ്പിരിറ്റ് എന്ന് ഞാൻ .എല്ലാ ജാതി സ്പിരിറ്റും അത് തന്നെയെന്നു സക്കറിയാസ് .

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്ന് സെപ്റ്റംബർ 14 .1945 സെപ്റ്റംബർ 14 നാണ്  തിരുവിതാംകൂറിലെ ഗ്രന്ഥ ശാലകളൂടെ പ്രതിനിധികൾ അമ്പലപ്പുഴയിൽ ഒത്തു കൂടി ഒരു സംഘം സ്ഥാപിച്ചത് .ആ യോഗം സംഘടിപ്പിച്ചതും അവിടെ ജന്മം  കൊണ്ട സംഘടനയെ പിന്നീട് മൂന്നു പതിറ്റാണ്ടു കാലം ഫലപ്രദമായ രീതിയിൽ നയിച്ചതും ഒരു സ്കൂൾ അദ്ധ്യാപകനാണ് ,ജോസഫ്‌ മുണ്ടശേരി വെറും പ്രൈമറി അദ്ധ്യാപകനെന്നു പരിഹസിച്ച ആൾ, പി .എൻ . പണിക്കർ .ഈ പ്രൈമറി അദ്ധ്യാപകന്റെയും അദ്ദേഹം മുങ്കയ്യെടുത്ത് രൂപീകരിച്ച സംഘത്തിന്റെയും പ്രവർത്തന ഫലമായി കേരളത്തിലെ ഓരോ ഗ്രാമത്തിലും കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യാൻ കേരളീയ യുവത്വത്തെ പ്രേരിപ്പിച്ച  സാംസ്കാരിക കേന്ദ്രങ്ങൾ  ഗ്രന്ഥ ശാലകൾ  ഉ ണ്ടായി  'വായിച്ചു വളരുക 'എന്ന പണിക്കരു  സാറിന്റെ  ആഹ്വാനം ,കേരളംചെവിക്കൊണ്ടു .
          ഇന്നിപ്പോൾ 70 വര്ഷം കഴിഞ്ഞിരിക്കുന്നു.ഇടക്ക് സംഘത്തിനും പണിക്കരു സാറിനും സംഭവിച്ചതൊക്കെ പരക്കെ അറിയപ്പെടുന്ന കാര്യങ്ങളായതു കൊണ്ട് ഇവിടെ വിസ്തരിക്കേണ്ടതില്ല .എന്തായാലും ഗ്രന്ഥ ശാലക ൾ  പ്രവർത്തിക്കുന്നുണ്ട് .അവയ്ക്കെല്ലാം നല്ല തുക വാര്ഷിക ഗ്രാന്റ് ആയി ലഭിക്കുന്നു .അതുകൊണ്ട് ഗ്രന്ഥ ശാലകൾ വര്ഷം തോറും ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു .
   പക്ഷേ അവയൊന്നും വായിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ദുരന്തം .വായിക്കാതെയും വളരാം എന്ന് മലയാളി തീരുമാനിച്ചതു പോലുണ്ട് .ആരാച്ചാരും ആണ്ടാൾ ദേവ നായകിയും അങ്ങിനെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ ചൂണ്ടി ക്കാണിക്കുന്നതിൽ അർഥമില്ല അപവാദങ്ങൾ പോതുനിയമാത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത് .
     ലൈബ്രറിയിൽ വാങ്ങി വെക്കുന്ന പുസ്തകങ്ങൾ വായിക്കുമെന്നൊരു പ്രതിഞ്ജ എടുക്കുകയാണ് ഈ എഴുപതാം വാർഷികത്തിൽ നമ്മൾ മലയാളികൾ ചെയ്യേണ്ടത് .പ്രൈമറി അദ്ധ്യാപകർ അവസാനം ദൈവത്തിലേക്കു പെൻഷൻ പറ്റുന്നുവെന്നാണു ചുള്ളിക്കാടിന്റെ കവിതയിൽ പറയുന്നത് .വായിക്കുക  ദൈവത്തിലേക്കു പെൻഷൻ പറ്റിയ പണിക്കരു സാർ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു പുഞ്ചിരിക്കട്ടെ  

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

Never Say 'Yes' When You Want To Say  'No' ഈ നിയമം  ഞാൻ ഏതാണ്ട് കൃത്യമായി പലിക്കാറു ണ്ട് .പക്ഷേ ഏതു പൊതു നിയമത്തിനും അപവാദങ്ങളുണ്ടല്ലോ .രണ്ടോ മൂന്നോ പേരുണ്ട് എനിക്ക് നോ പറയാൻ കഴിയാത്തവരായി .അവരിൽ ഒരാളാണ് ജോസഫ് സാർ .എ ജീസ്‌ ഓഫീസ് ജീവനക്കാരുടെ മാത്രമല്ല പൊതുവേ കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരുടെ സംഘടിത പ്രസ്ഥാനം ഏതാണ്ട് നാമാവശേഷമായിരുന്ന ഒരവസ്ഥയിലാണ് ഇ എക്സ് ജോസഫ് ബോംബെ എ ജീസിൽ ജോലിയിൽ പ്രവേശിക്കുന്നത് .കൂടുതൽ ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള പരീക്ഷകൾക്കിടയിലെ ഒരിടത്താവളം മാത്രമായിരുന്നു അദ്ദേഹത്തിനു ആ ജോലി .പക്ഷേ അന്ന് കേന്ദ്ര ഓഫീസുകളിൽ നിലനിന്നിരുന്ന ദുരവസ്ഥ -കുറഞ്ഞ വേതനം അടിമത്തം എന്ന് തന്നെ വിളിക്കാവുന്ന അസ്വാതന്ത്ര്യം -ചെറുപ്പക്കാരനും ആദർശ  ശാലിയുമായ ജോസഫിന്റെ ഹൃദയത്തെ സ്പർശിച്ചു .അദ്ദേഹം ഉയർന്ന ഉദ്യോഗങ്ങളേയും പരീക്ഷകളേയും മറന്നു .തന്റെ സഹജീവികൾ ക്ക്  വേണ്ടി പ്രവർത്തിക്കാൻ  തീരുമാനിച്ചു .തകർന്നയൂണിയൻ അദ്ദേഹം പുന സംഘടിപ്പിച്ചു .അസ്വാതന്ത്ര്യങ്ങൾക്കും  കൂലിക്കുറ വിനും എതിരേ പൊരുതി .പരാജയപ്പെട്ട ഒരു പാടു സമരങ്ങൾ സംഘടിപ്പിച്ചു .പക്ഷേ അര നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ ഒരു ഹൈ വെജ് അയലന്റ്റ് ആയത്തിനുത്തരവാദി യായി ഒരാളിനെ ചൂണ്ടി ക്കാണിക്കമെങ്കിൽ സംശയിക്കേണ്ട അത് ജോസഫ് സാർ തന്നെയാണ് .പരാജയ പ്പെടുന്ന സമരങ്ങളാണ് ചരിത്രത്തെ നിർണ്ണയിക്കുന്നത്  എന്നത് വെറും വാക്കല്ല
    പക്ഷേ തന്റെ സർവീസിന്റെ ആദ്യ ദശകത്തിൽ തന്നെ ഇ എക്സ് മൂന്നു തവണ പുറത്താക്കാ പ്പെടുകയും തിരിച്ചെടുക്ക പ്പെടുകയും ചെയ്തു .മൂന്നാമത്തെ തിരിച്ചെ ടു ക്കലിനു ശേഷം അദ്ദേഹം സ്വമേധയാ സർവീസിൽ നിന്നു പിരിഞ്ഞു .വി കെ കൃഷ്ണ മേനോനും മറ്റും ചേർന്നു നടത്തിയിരുന്ന മാഗസിനിൽ പത്രാധിപരായി .കൂട്ടത്തിൽ അഭിഭാഷക വൃത്തിയും .പക്ഷേ അപ്പോഴും സഹജീവികൾ അവരുടെ ദൈനന്ദിന ജീവിത വ്യഥ കളായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത് അന്നും .കക്ഷി രാഷ്ട്രീയത്തിന്റെ ലേബലില്ലാതെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു അദ്ദേഹം അപ്പോഴും .75 ആം വയസ്സിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകന്റെ പദവി ഉപേക്ഷിച് തൃ പ്പൂണിത്തുറ  ഉദയമ്പേരൂരുള്ള തറവാട്ടു വീട്ടിലെത്തിയ അദ്ദേഹം തന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ .തുടർന്നു പോരുന്നു ഇപ്പോഴും ഈ എണ്‍പതഞ്ചാം വയസ്സിലും .പാവപ്പെട്ട സ്ത്രീകള്ക്ക് സൗജന്യ തൊക്ഷിൽ പരിശീലനം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ഇങ്ങിനെ പലതും ഇതിനൊക്കെ മകുടം ചാർത്തിക്കൊണ്ട് ഒരു വ്സ്വന്തം ചിലവിൽ സ്ഥാപിച്ച വലിയൊരു ലൈബ്രറിയും .
  ആ ലൈബ്രറി യുടെ വായനാ വാരാഘോഷ സമാപനമായിരുന്നു ഇന്നലെ ജൂണ്‍ 25 .ജോസഫ് സാറിനു നിര്ബന്ധം എന്റെ പുതിയ പുസ്തകം ആ ചടങ്ങിൽ വെച്ച പ്രകാശനം ചെയ്യണമെന്ന് .പുസ്തകം വിപണിയിലെത്തിക്കഴിഞ്ഞു വെന്നും ഇനി പ്രകാശന ചടങ്ങിലൊന്നും അർഥ മില്ലെന്നും ഞാൻ പറഞ്ഞു നോക്കി അദ്ദേഹം സമ്മതിച്ചില്ല .വായനാ ദിനാചരണമല്ലേ പി എൻ  പണിക്കരു സാറിനെ അനുസ്മരിക്കുന്ന ചടങ്ങു വേണമല്ലോ എന്റെ പുസ്തകം പണിക്കരു സാറിനു സമര്പ്പിക്കുന്ന ചടങ്ങ് നടത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചു .അങ്ങിനെ എന്റെ പുസ്തകം മലയാളിയെ വായിച്ചു വളരുവാൻ പ്രാപ്തനാക്കിയ മനുഷ്യന് ഇന്നലെ എന്റെ സ്നേഹിതൻ റൊട്ടെറി യൻ രാജ ശേ ഖരൻ സമർപ്പിച്ചു .എന്റെ മനസിൽ ഗാന്ധിജിക്കൊപ്പം സ്ഥാനമുള്ള ജോസഫ്  സാറിന്റെ സാന്നിദ്ധ്യത്തിൽ .
          പുസ്തകം സമർപ്പിച്ചു കൊണ്ട് രാജശേഖരൻ സംസാരിക്കുന്ന ചിത്രമാണ് താഴെ 

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കെട്ടുകഥ
ഞാൻ ഈയിടെയാണ് ബെർനാഡ് ഷായുടെ ഡെവിൾസ് ഡിസൈപിൾ വായിച്ചത് .'ഈ ലോകത്ത് ഇങ്ങിനെയൊക്കെ സംഭവിക്കുമോ 'എന്നൊരു കഥാ പാത്രം ചോദിക്കുമ്പോൾ മറ്റൊരാൾ മറുപടി പറയുന്നു : 'ഇത് ജീവിതമാണ് . സംഭവങ്ങള്ക്ക് 'യുക്തി ഭദ്രതയും വിശ്വാസ്യതയുമൊക്കെ നാടകത്തിൽ മതി ജീവിതത്തിൽ വേണ്ടാ 'എന്ന് .ശരിയാണ് സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊന്നും നാമൊരിക്കലും അംഗീകരിക്കാത്ത തൊക്കെയാണ്  നിത്യ ജീവിതത്തിൽ സംഭവിക്കുന്നത് .അത് കൊണ്ടാണ് അതൊരു വിഢി പറഞ്ഞ കെട്ടു കഥ യായി പോയത് .അല്ലെങ്കിൽ കൊച്ചിക്കായലിൽ ഇങ്ങിനെയൊന്ന് ഒരു തെളിഞ്ഞ പകലിൽ സംഭവിക്കുമോ ?
  പത്തു മുപ്പതു കൊല്ലം ഒരു സ്ഥിരം ബോട്ട് സവാരിക്കാരനായിരുന്നു ഞാൻ അയലന്റിലെ മറ്റേതൊരു പണിക്കാരനെയും പോലെ .മധുരിക്കുന്ന ആ ഓര്മ്മകളെ ക്കുറിച്ച് എഴുതണമെന്നു വിചാരിച്ചിരിക്കുമ്പോളാണീ  ദുരന്തം .ഈശ്വരാ !

ലാഭ കച്ചവടം
 സോപ്പു ചീപ് കണ്ണാടി സാധനങ്ങളൊക്കെ തലച്ചുമടായി കൊണ്ടു വന്ന് ഓണാട്ടുകര പ്രദേശ ങ്ങളിലെ വീട്ടമ്മമാർക്കു വിൽക്കുന്ന ഒരു റാവുത്തരുണ്ടായിരുന്നു പണ്ട് .മുക്കിനു മുക്കിനു ലേഡി സ്റോറുകൾ സ്വപ്നത്തിൽ പോലും പ്രത്യക്ഷ പ്പെട്ടിട്ടില്ലാത്ത്ത അക്കാലത് പെണ്ണുങ്ങൾക്ക് ഒരു സഹായമായിരുന്നു ആ കച്ചവടം .റാവുത്തരുടെ ഓരോ കച്ചവടവും അവസാനിച്ചിരുന്നത് ഈ ഒരു വാചകത്തോടെയാണ് :"നഷ്ടമാ എങ്കിലും അമ്മച്ചിക്കല്യോ " അതായത് നഷ്ടമാണ് .അത്  അമ്മച്ചിക്കാണെന്ന് മാത്രം . ചെറിയൊരു ലാഭം റാവുത്തർക്കും .
    ഇന്ന് ഒരു ടി വി വാങ്ങാൻ പോയി .ചെന്ന് പെട്ടത് ഒരു നൂറു റാവുത്തർ മാർക്ക് സമമെന്നു പറയാവുന്ന ഒരു ചെറുപ്പക്കാരൻ   സെ യില്സ് മാന്റെ കയ്യിൽ .അയാൾ ഞങ്ങളെക്കൊണ്ട് അയാൾ ക്കിഷ്ടമുള്ള ടി വി വാങ്ങിപ്പിച്ചു .ഇനാമായി രണ്ടായിരം രൂപയുടെ ഗ്ലാസ്സുകൾ കിട്ടുമത്രേ .മധുരമില്ലാത്ത ചായയും ചുക്കുവെള്ളവും മാത്രം കുടിക്കുന്ന ഞങ്ങൾക്കെന്തിനാണ് വർണ  ഭംഗിയുള്ള ഗ്ലാസ്സുകൾ ,വിലയിൽ കുറ ച്ചു തന്നു കൂടെ ?  .പണമായി കൊടുക്കാൻ വകുപ്പില്ല  വിരുന്നു കാർ വരുമ്പോൾ ഉപയോഗിക്കാമല്ലോ എന്നായി അയാൾ.വിരുന്നുകാർ സാധാരണ വരാറില്ലെന്നും വന്നാൽ  തന്നെ ചുക്ക് വെള്ളത്തിലധികം ഒന്നും കൊടുക്കാറി ല്ലെന്നും അതിനു മേൽത്തരം ഗ്ലാസ്സുകൾ വേണ്ടെന്നും പറ ഞ്ഞിട്ട് കാര്യമില്ലെന്ന് തീർച്ച .അത് കൊണ്ട് മിണ്ടാതെ പോന്നു.
ഓണ ചന്ത
കേരളത്തിൽ പൊതു മേഖലയിൽ ഓണ ചന്തകളാരംഭിച്ചത് 1980 ലാണ് .എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരാഴ്ച  നീണ്ടുനില്ക്കുന്ന ഓണം ഫെയർ .അതിലൊന്നിന്റെ ചുമതലക്കാരൻ ഞാനായിരുന്നു ;ആലുവാ ഫെയറിന്റെ .സിവിൽ സപ്ലൈസ് കോർപറ ഷനു താലൂക്കുകൾ  തോറും ഓഫ്ഫീസുകളുണ്ടായിരുന്നില്ല അന്ന് .ആലുവയിൽ ഉണ്ടായിരുന്നത് ഒരു ജൂനിയർ അസിസ്റ്റന്റ് മാത്രമാണ് .അയാള്ക്ക് ഇത്തരമൊന്നു ഏറ്റെടുക്കാൻ തീരെ ധൈര്യമുണ്ടായിരുന്നില്ല .അങ്ങിനെയാണ് അന്ന് ഇന്റേണൽ ആഡി റ്റ റാ യിരുന്ന, ആ നിലയിൽ  നിരീക്ഷകനായി ചുമതലപ്പെടുത്തപ്പെട്ടിരുന്ന എന്നോട്  ഈ ജോലി ഏറ്റെടുക്കാമോ  എന്ന് ചോദിച്ചത് .കൂടുതൽ ഉത്തര വാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കേണ്ടി വരുമ്പോൾ  ഈ അനുഭവം അവിടെ പ്രയോജനപ്പെടുമെന്ന് അന്നത്തെ ജി എം വി പി  ഗോപാലകൃഷ്ണൻ നായർ  സൂചിപ്പിച്ചു 'പിന്നെ നിങ്ങളുടെ ഇഷ്ടം' ഞാൻ ഒരു വെല്ലു വിളി യായി അത് സ്വീകരിച്ചു .ജി എം പറഞ്ഞത് ശരിയായിരുന്നു .ആ അനുഭവം പിന്നീട് പ്രയോജനപ്പെട്ടു .
   ഉത്രാടനാൾ രാത്രി രണ്ടു മണി വരെ സ്റ്റാൾ തുറന്നു വെച്ച് വന്നവർക്കെല്ലാം പച്ചക്കറിയും അരി യും നേന്ത്രക്കുലയും  നൽകി പിറ്റേ ന്നു പുലര്ച്ചെ വരേണിക്കലെ വീട്ടിലെത്തി .അതിനു കമ്പനി കാർ  വിട്ടു തന്നു ജി എം .ആലുവാ സപ്ലൈ ഓഫീസറായിരുന്ന പങ്കജാക്ഷൻ പിള്ള സാറും സ്റ്റാഫും ആ ആഴ്ച മുഴുവൻ രാപകൽ എന്നോടൊ പ്പമുണ്ടായിരുന്നു .
      പൊതുമേഖലയിലെ പാളിപ്പോകുന്ന മാർകെറ്റ് ഇടപെടലുകളെ ക്കുറിച്ച് വാർത്തകളിൽ കാണുമ്പോൾ ഇ ചന്ദ്ര ശേ ഖരൻ നായരും കെ എം ചന്ദ്ര ശേ ഖറും വി പി ഗോപാലകൃഷ്ണൻ നായരും മുതൽ പങ്കജാക്ഷൻ പിള്ള സാറും ഞാനും വവരെയുള്ളവർ ചേർന്നുവിജയകരമായി  നടത്തിയ ആ ഫെയർ ഓര്ത്ത് പോയി .
     അന്നത്തെ ആ ഉത്രാട രാത്രി ഒരു നേന്ത്ര പഴക്കുല പോലെ എന്റെ ഓർമ്മകളിൽ ഊയലാടുന്നു  എന്നോ മറ്റോ സാഹിത്യത്തിൽ തട്ടിവിട്ടാലോ ?   വേണ്ടാ അല്ലേ .

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ധരണിയുടെ നൃത്ത പരിപാടി ഭരത നാട്യം  ,നർത്തകി സാക്ഷാൽ ലീലാ സാംസണ്‍ .എല്ലാ ട്രാഫിക് ദുരിതങ്ങളും മറികടന്ന് ഫൈൻ  ആർട്സ് ഹാളിൽ പോവുക തന്നെ എന്ന് തീർച്ചപ്പെടുത്തി .രണ്ടു പാസ്സുണ്ടായിരുന്നതു കൊണ്ട് പഴയ നർത്തകി കൂടിയായ ഭാര്യയേയും കൂട്ടി .
   തന്റെ കലാ സപര്യയുടെ ഉച്ചാവസ്ഥയിൽ (Prime )കൊച്ചിയിൽ വരാൻ കഴിയാതിരുന്നതിൽ ഖേദം ഉണ്ടെന്ന വസ്തുത മറച്ചു വെച്ചില്ല മിസ്‌ സാംസണ്‍ .ഈ അറുപത്തിനാലാം വയസ്സിലും പക്ഷേ അവർ തന്റെ കലയിൽ അജയ്യയാണെന്ന് തുടര്ന്നു വന്ന പ്രകടനം തെളിയിച്ചു
    പാർവതി പരിണയത്തിനു പുറപ്പെടുന്ന ശിവനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം പിൻപാട്ട് കുമാര സംഭവ ശ്ലോകങ്ങൾ തന്നെ
"ബഭൂവ ഭസ്മൈവ  സിതാംഗ രാഗ ---"(അണിഞ്ഞിരിക്കുന്ന ചുടല ഭസ്മം  തന്നെ കുറിക്കുട്ടായി  തലയോട് രത്നാഭരണമായി -----)    എന്ന് തുടങ്ങുന്ന ശ്ലോകങ്ങൾ ഒരിക്കൽ എനിക്ക് കാണാപാഠമായിരുന്നു .മറന്നു .പക്ഷേ കേട്ടപ്പോൾ ഓര്മ്മ വന്നു .അവക്ക് ലീല സാംസണ്‍ നല്കിയ ദൃശ്യ  ഭാഷ്യം അതിന്റെ മനോഹാരിത മാത്രം കൊണ്ടല്ല തത്വ ചിന്താപരമായ വ്യാഖ്യാനം കൊണ്ടും  അമ്പരപ്പിച്ചുകളഞ്ഞു .
       പരിമിത വിഭവരായ ചില നർത്തകികൾ കാട്ടി കൂട്ടുന്നതു പോലെ ടി വി ക്ക് വേണ്ടിയുള്ള നിശ്ചല ദൃ ശ്യങ്ങളോ  വെളിച്ചത്തിന്റെ അഭ്യാസ പ്രകടനങ്ങളോ മറ്റു ഗിമിക്കുകളോ ഇല്ല .പിന്നിൽ കറുത്ത വെളിയട ,രംഗത്ത് വെളിച്ചത്തിന്റെ പ്രളയം ,,ഉടൽ ചുരുക്കിയ കൈലാസം പോലെയുള്ള കാളപ്പുറത്ത് മറ്റൊരു കൈലാസം പോലെ ആകാശത്ത് സഞ്ചരിക്കുന്ന പരമ ശിവൻ ,ദീക്ഷിതരുടെ അര്ദ്ധ നാരീശ്വരൻ  ആചാര്യ പാദരുടെ കാല ഭൈരവൻ ഇവരെയൊക്കെഅംഗ ചലന ങ്ങളിലൂടെ  ഉപാമ്ഗ വൃത്തികളിലൂടെ പ്രത്യക്ഷത്തിൽ കാണിച്ചു തരുന്ന നര്ത്തകി .ഇതാണു പ്രതിഭ .
   അഭിനയ പ്രധാനമായിരുന്നു എല്ലാ ഇനങ്ങളും .പ്രായം സൃഷ്ടിച്ച പരാധീനതകൾ കൊണ്ടാവാം ജതികളും സ്വരങ്ങളും ഒക്കെ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ .അതൊരു കുറവാണെന്ന് തോന്നിയില്ല .
    ശുദ്ധ കലാ സൌന്ദര്യത്തിന്റെ ഒരു വൈകുന്നേരത്തിനു നന്ദി ധരണിക്കും ഗുരു ശ്യാമളാ സുരേന്ദ്രനും
പിന്കുറിപ്പ് -ഹിന്ദു വിരുദ്ധതയുടെ പേരിൽ വിമർശിക്ക പ്പെടുന്നുണ്ടത്രെ ലീലാ സാംസണ്‍ .ശിവശക്തി ചൈതന്യത്തെ ദൃ ശ്യവൽക്കരിച്ച് നമസ്കരിക്കുന്ന കാണികളെ ക്കൊണ്ട് നമസ്കരിപ്പിക്കുന്ന അവർ ഹിന്ദു അല്ലെങ്കിൽ പിന്നെ ആരാണു ഹിന്ദു ?

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അറുപതുകളുടെ തുടക്കത്തിൽ തിയേറ്ററു കളിൽ എത്തിയ  അൾത്താര ,കറുത്ത കൈ എന്നീ മെരിലാന്റ് ചിത്രങ്ങളാണ് ഭരതനെ ഒരു സഹനടനെന്ന നിലയിൽ ശ്രദ്ധേയനാക്കിയത് .അതിനു വളരെ മുമ്പുതന്നെ അദ്ദേഹം സിനിമയിൽ എത്തിയിരുന്നെങ്കിലും (.പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവത്രേ ) എന്തായാലും അറുപതുകളിലും എഴുപതുകളിലും പുറത്തിറങ്ങിയ ഏതാണ്ടെല്ലാ മലയാള ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു .മിക്കതും ചെറിയ വേഷങ്ങൾ  ചിലതെങ്കിലും ശ്രദ്ധേയമായവ .അരനാഴിക നേരത്തിലെ കൊച്ചു കുട്ടി അളിയനാണ്  പെട്ടെന്ന് ഓർമ്മയിൽ വരുന്ന ഒരു കഥാ പാത്രം .
     വില്ലൻ വേഷങ്ങളിൽ തുടക്കം കുറിച്ച അദ്ദേഹം ഹാസ്യവും നന്നായി കൈകാര്യം ചെയ്യുമായിരുന്നു .എനിക്ക് ഭരതന്റെ എറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രം ഇപ്പോൾ പെരോർ മ്മിക്കാത്ത ഒരു സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു ജ്യോൽസനാണ് .തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈ ജ്യോല്സൻ 'കർമ്മണ്യേ വ്യാധികാര്യസ്ഥ 'എന്നൊരുദ്ധരണി നടത്തുമായിരുന്നു .അത് കൊണ്ടു തന്നെ ബഹദൂർ അവതരിപ്പിച്ച ഹാജിയാർ ഈ ജ്യോൽസർക്ക് 'വ്യാധികാര്യസ്ഥൻ 'എന്നൊരു പേരും കൊടുത്തിരുന്നു .മധുവായിരുന്നു ആചിത്രത്ത്തിലെ നായകന് എന്ന് തോന്നുന്നു .മറ്റൊന്നും ഓര്മ്മയില്ല .എങ്കിലും ഈ വ്യാധികാര്യസ്ഥൻ മനസ്സിലുണ്ട് .എന്ന് മാത്രമല്ല എല്ലാ ദിവസവും ഞാൻ അതോർക്കുകയും ചെയ്യും .ടി വി യിലും ഹാളുകളായ ഹാളുകളിലുമെല്ലാം ദിവസം പല വെട്ടം നടക്കുന്ന ഗീതാ പ്രഭാഷണങ്ങൾ കാണുകയും കേള്ക്കുകയും ചെയ്യുമ്പോൾ .എത്ര എത്ര വ്യാധികാര്യസ്ഥന്മാർ എന്ന് മനസ്സിലോര്ക്കുകയും ചെയ്യും .
    പക്ഷേ അത് പുറത്തു പറയാറില്ല .കാരണം അക്ഷരം കൂട്ടി വായിക്കനറി യാവുന്നവരെല്ലാം വേദാന്ത ദേ ശികരും  ഗീതാ ശാ സ്ത്ര വിശാരദരുമാണല്ലോ ഇപ്പോൾ .അവരൊക്കെ വേണ്ടപ്പെട്ടവരുമാണ് .മുഷിപ്പിക്കരുതല്ലോ .
    എഴുപതു കളിലെ ഞങ്ങൾ അസ്തിത്വ ദുഖങ്ങൾക്ക് പരിഹാരം തേടിയ പ്രധാന സ്ഥലങ്ങളിലൊന്നു സിനിമാ ശാലയായിരുന്നു .അവിടെ സാന്ത്വനവുമായി കാത്ത്തിരുന്നവരിൽ പ്രധാനികളിൽ ഒരാളായിരുന്നു പറവൂർ ഭരതൻ .പ്രിയപ്പെട്ട വ്യാധികാര്യസ്ഥൻ .കടന്നു പോയത് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണെന്ന് എനിക്ക് തോന്നുന്നു .
    പ്രണാമങ്ങൾ 

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഇന്നലെ രാത്രി വൈകി അഥവാ ഇന്ന് പുലർച്ചെ 'ഉൾക്കടൽ 'കണ്ടു കിരണ്‍ ടി വി യിൽ .ആ സിനിമാ ഞാൻ നേരത്തെ കണ്ടിരുന്നില്ല .പാട്ടുകൾ കേള്ക്കുകയും അവയോടൊപ്പമുള്ള ദൃശ്യങ്ങൾ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും .
  സ്വപ്നാടനം എന്ന ആദ്യ കെ ജി ജോർജ് ചിത്രം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു .ഡയലോഗുകളെ പൂർണമായി ആശ്രയിച്ച് കഥ പറയുന്ന സാധാരണ മലയാള സിനിമാരീതിയിൽ നിന്നു മാറി ദൃശ്യ ങ്ങളെ ഫല പ്രദമായുപയോഗിക്കുന്ന സമ്പ്രദായം പിന്തുടർന്ന ചുരുക്കം മലയാള സിനിമകളിൽ ഒന്നായിരുന്നു അത് .ജോര്ജിന്റെ ആ രീതി ഉൾക്കടലിലും പിന്തുടരപ്പെട്ടിരിക്കുന്നു .സിനിമാ പൊതുവേ എനിക്കിഷ്ടപ്പെട്ടു .
   പറയാൻ വന്നത് മറ്റൊരു കാര്യമാണ് .ഉള്ളിൽ  ദുഖത്തിന്റെ കടൽ ഒളിപ്പിച്ചു നടക്കുന്ന കുറെ മനുഷ്യരുടെ കഥ യാണല്ലോ ഉൾക്കടൽ .മനസ്സിലെ ദുഖത്തിന്റെ മഹാ സമുദ്രം അഭിനയത്തിലൂടെ അനുവാചകനു ദ്രുശ്യമാക്കുന്നതിൽ ശോഭ പ്രകടിപ്പിച്ച വൈദഗ്ദ്ധ്യം എന്നെ സന്തോഷിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തു .എന്തൊരു വലിയ നഷ്ടമാണ് ആ നടിയുടെ വേർപാടി ലൂടെ ഇന്ത്യൻ സിനിമക്ക് സംഭവിച്ചത്
    രതീഷിന്റെ ആദ്യ സിനിമയാണ് ഉൾക്കടൽ എന്നാണു ഞാൻ മനസ്സിലാക്കുന്നത് .എണ്‍പതു കളുടെ തുടക്കത്തിൽ മമ്മൂട്ടിക്കും മോഹൻ ലാലിനും  മുകളിലായിരുന്നു രതീഷിന്റെ സ്ഥാനം .പിന്നീടദ്ദേഹം ഉപനായകന്റേയുംവില്ലന്റെയും  വേഷത്തിലേക്ക് മാറെ ണ്ടി വന്നു .എല്ലായ്പ്പോഴും നല്ല അഭിനയം കാഴ്ച വെക്കുകയും ചെയ്തു .ഒരു പൊതു സ്നേഹിതനിലൂടെ ഞാൻ അദ്ദേഹത്തെ പരിചയ പ്പെട്ടിരുന്നു ;ജഡ്ജസ് അവന്യു വിലെ ഫ്ലാറ്റിൽ പോയി കുറെ സമയം സംസാരിച്ച്ചിരിക്കുകയും ചെയ്തു .രതീഷ്‌ പോയതും അകാലത്തിലാണ് .

2015, ജൂലൈ 31, വെള്ളിയാഴ്‌ച

ഗുരുപൂർണിമ   അറിവിന്റെ നിറകുട ങ്ങളുമായി പ്രപഞ്ചം  ആദി മനുഷ്യന്റെ മുമ്പിൽ  നിന്നു പുല്ലും പുഴും കാറ്റും കാട്ടു മൃഗങ്ങളും മഴയും ഇടിയും മിന്നലും എലാം അവർക്ക് ഗുരുക്കന്മാരായി .എല്ലാവരിൽ നിന്നുംഅവർ  അറിവുകൾ  തേടി .കൊടുക്കാൻ മടിച്ചവരിൽ നിന്നു പിടിച്ചു പറിച്ചു  .കൂ ടത ൽ അറിയാൻ ചിതൽ മൂടുവോളം തപസ്സിരുന്നു .
  എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു അവരുടെ പിന്മുറക്കാർ .അറിവല്ലാതെ ഒന്നും നേടിയിട്ടില്ലാത്തവർ .തലമുറകളെ ഹരിശ്രീ പഠിപ്പിച്ചവർ. എന്നിട്ടൊടുവിൽ കവിതയിൽ പറയുമ്പോലെ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവർ .അവർ പറഞ്ഞു തന്നതുമായി ലോകത്തിലേക്ക് ഇറങ്ങിയ എനിക്ക് വേണ്ടി എവിടൊക്കെയോ ഇരുന്നു രാത്രി പകലാക്കി ചിന്തിക്കുകയും എഴുതുകയും ചെയ്തവർ .സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്നവർ ഉപഹാസത്തിലൂടെ അതിലേറെ പഠിപ്പിച്ചവർ
   ഇപ്പോൾ ഈ ഫേസ്ബുക്കിൽ എന്നെ നേരിടുന്ന കുരുന്നുകൾ .അറിയണമെന്നു വാശി പിടിക്കുന്നവർ .അറിഞ കാര്യങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നവർ .ഋ ഷിമാരെ നേരിട്ട രത്നാകര തസ്കരന്റെ നൂറി രട്ടി ധാര്ഷ്ട്യ ത്തോടെ സ്വന്തം ബോദ്ധ്യങ്ങളെ ക്കുറിച്ച് വാശി പിടിക്കുന്നവർ .
  ഈ ഗുരുക്കന്മാർകെല്ലാം എന്റെ പ്രണാമം ഈ ഗുരുപൂർണിമ ദിനത്തിൽ .അറിവിന്റെ വെളിച്ചത്തിന്റെ പുരോഗതി യുടെ പ്രതീകമായി എന്നും എന്റെ മനസ്സിലുള്ള നിലവിളക്കിനെ സാക്ഷി നിർത്തി  

2015, ജൂലൈ 24, വെള്ളിയാഴ്‌ച

വേദാധികാരി 
വർണ്ണ വര്ഗ്ഗ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ മനുഷ്യ ജീവികൾക്കും വേദങ്ങൾ എന്ന് വെച്ചാൽ ഋ ഷിമാർക്കു വെളിപ്പെട്ടു കിട്ടിയ അറിവുകൾ പഠിക്കാനും പഠിപ്പിക്കാനും അവയിൽ  പറഞ്ഞിരിക്കുന്ന വിധികൾ അനുസരിച്ച് ആരാധനകളിൽ പ്രയോഗിക്കാനും അവകാശമുണ്ടെന്നു യുക്തി യുക്തമായി തെളിയിച്ച ആ ളാണ്  നമ്മുടെ കണ്ണം മൂല കുഞ്ഞൻ പിള്ള ചട്ടമ്പി .പരമ ഭാട്ടാരക വിദ്യാധിരാജ സ്വാമികളെന്നും ചട്ടമ്പി സ്വാമിയെന്നും നാമദ്ദേഹത്തെ വിളിക്കുന്നു .നവോഥാനത്തെ ക്കുറിച്ചു പറ യുമ്പോഴൊക്കെ അദ്ദേഹത്തെ ക്കുറിച്ച് ഒരു വാക്ക് കൂട്ടി ചേർക്കുന്നു .പക്ഷേ സ്വാമിയെ  വേണ്ട വിധം ഉള്ക്കൊള്ളാൻ  നമ്മൾ ഇത് വരെ തയാറായിട്ടില്ല .അത് മറ്റൊരു വിഷയം 
ഇന്ന് രാവിലെ പരമ ഭ്ട്ടാരക എന്ന  പേര് വഹിക്കുന്ന ഒരു വിദ്യാലയത്തിൽ പോകാനും അവിടെ നടക്കുന്ന ഒരു പരിശീലന പരിപാടി ചട്ടമ്പി സ്വാമിയുടെ പടത്തിനു മുമ്പിൽ  നില വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാനുമുള്ള അവസരം അല്ല ഭാഗ്യം ലഭിച്ചു എനിക്ക്  .
 മനുഷ്യരെയും തിര്യക്കുകളെയും സസ്യങ്ങളെയും ആചാര വസ്തുക്കളേയും  ഒന്ന് പോലെ സ്നേഹിച്ച, പ്രപഞ്ചവും താനും ഭിന്നമല്ല എന്ന് വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ലോകത്തിനു നിദർശനമായ അവധൂതനു ദണ്ഡ നമസ്കാരം 

2015, ജൂൺ 30, ചൊവ്വാഴ്ച

അരുവിക്കരയുടെ സന്ദേശം
-------------------------------
വെസ്റ്റ്‌ മിനിസ്ടർ മാതൃകയിലുള്ള എന്ന് വെച്ചാൽ നമ്മുടേതു പോലുള്ള ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രത്യേകത അവിടെ ന്യൂന പക്ഷത്തിനു ഭൂരിപക്ഷം എന്ന പേരിൽ ഭരിക്കാം എന്നതാണ് .ആയിരം വോട്ടർ മാരുള്ള ഒരു മണ്ഡലത്തിൽ പത്തു സ്ഥാനാർഥി കളുണ്ടെങ്കിൽ എല്ലാവര്ക്കും തുല്യമായി വോട്ടു കിട്ടിയാൽ എന്ന് വെച്ചാൽ ഒരാള്ക്ക് 101 ഉം ഒരാൾക്ക് 99 ഉം ബാക്കിയുള്ളവർക്ക് 100 ഉം വീതം വോട്ടു കിട്ടിയാൽ ഈ 101 കാരൻ  ഭരിക്കും എന്ന് മാത്രമല്ല അവന്റെ അപ്പൻ അപ്പുപ്പൻ മാരും  പുത്രകളത്രാദികളും എല്ലാം ചെയ്തു കൂട്ടിയ എല്ലാ കൊള്ളരുതായ്മകളും ജനം അംഗീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ചെയ്യും. ഈ അപകടത്തെ ക്കുറിച്ച് ഭരണ ഘടനാ നിര്മ്മാണ സമയത്ത് നെഹ്രുവിനോടാരോ സൂചിപ്പുക്കുകയുണ്ടായത്രേ .'ഇതൊരു മോശം സമ്പ്രദായമാണെന്നെനിക്കറി യാം ;പക്ഷേ ഇതിനേക്കാൾ  നല്ലതൊന്നു കണ്ടെത്താൻ കഴിയു ന്നില്ലല്ലോ" എന്നദ്ദേഹം മറുപടിയും പറഞ്ഞു .
      അപ്പോൾ യു ഡി എഫ് ജയിച്ചു .ഇതൊരു യു ഡി എഫ് മണ്ഡലമായിരുന്നു .അവരതു നിലനിർത്തി കുറഞ്ഞ വോട്ടു പങ്കോടെ .എല് ഡി എഫ് രണ്ടാം സ്ഥാനത്തെത്തി അതും കുറഞ്ഞ വോട്ടു പങ്കോടെ .ബി ജെ പി യുടെ വോട്ടു പങ്ക് വർദ്ധിച്ചു അവർ കൂടി പ്രതീക്ഷിക്കാത്ത തരത്തിൽ .എന്ന് മാത്രമല്ല ഒറ്റക്കു നിന്ന് ഒരു മണ്ഡലത്തിൽ 35000 ത്തോളം വോട്ടു പിടിക്കുക്ക മറ്റൊരു പാർട്ടിക്കും സുസാദ്ധ്യമായ കാര്യമല്ല ഇക്കാലത്ത് കേരളത്തിൽ .മാർക്സിസ്റ്റ് പാർട്ടിക്കു മലബാറിൽ ചില മണ്ഡലങ്ങളിൽ ചിലപ്പോള സാധിച്ചേക്കാം .ലീഗിനോ കേരളാ കൊണ്‍ഗ്രസ്സിനോ അവർക്ക് ഏറ്റവും സ്വാധീനമുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ചിലപ്പോൾ കഴിഞ്ഞേക്കാം .കൊണ്ഗ്രസ്സിനു കഴിയുകയില്ല ഒരു മണ്ഡലത്തിലും .അപ്പോൾ ഇവിടെ അഭിമാനിക്കാൻ വകയുള്ളത് ബി ജെ പിക്കാണ് .സ്ഥാനാർഥി യുടെ വ്യക്തി പ്രഭാവത്തിന്റെ കൂടി ഫലമല്ലേ എന്ന ചോദ്യമുണ്ടാവാം .അതുണ്ട് .പക്ഷേ മറ്റു  രണ്ടു പ്രധാന കക്ഷികളും ഏ റ്റവും അനുയോജ്യരായ സ്ഥാ നാർഥി കളെ  തന്നെ യാണു മത്സരിപ്പിച്ച ത്  .അപ്പോൾ വോട്ടു കിട്ടിയത് പാർട്ടികൾക്ക് തന്നെയെന്നുറ പ്പിക്കാം.
     അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് ഒരു ചൂണ്ടു പലകയായിരുന്നു അരുവിക്കര മല്സരം .ബി ജെ പി ക്ക് അടുത്ത തവണ അക്കവുണ്ട് തുറക്കാൻ കഴിയുമോ ? കഴിയുമെന്നാണ് എന്റെ വിലയിരുത്തൽ .അതിന്റെ ഫലം ഇടതു മുന്നണിയുടെ സീറ്റുകൾ കുറയുക എന്നതായിരിക്കും ഇപ്പോഴത്തെ സ്ഥി തിയിൽ .കാരണം കോണ്‍ഗ്രസ്സ് മുന്നണിയുടെ കയ്‍വ ശമാണ് കൃസ്ത്യൻ മുസ്ലീം വോട്ടുകൾ .അതിൽ വലിയ വിള്ളൽ വീഴ്ത്താൻ ബി ജെ പിക്ക് സാധാരണ ഗതിയിൽ കഴിയുകയില്ല . ഇടതു മുന്നണിയുടെ ബാങ്ക്  ഹിന്ദു വോട്ടുകൾആണ്.അതിലേക്കായിരിക്കും ബി ജെ പി കടന്നു കയറുക.ആദ്യ ഘട്ടത്തിൽ ബി ജെ പി യുടെ അംഗ ബലം കുറവായിരിക്കും .ഇടതു പക്ഷം തന്നെയായിരിക്കും പ്രധാന പ്രതിപക്ഷം .
    മറ്റൊരു സാധ്യത.ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബി ജെ പിക്ക് സഖ്യമുണ്ടാക്കാൻ കഴിഞ്ഞാൽ അവര്ക്ക് ആനുപാതികമായതി ൽ കവിഞ്ഞ അംഗ ബലം നിയമ സഭയിലൂണ്ടാക്കാൻ സാധിച്ചേക്കും .മുന്നണിക്ക് ഒരു സിനെര്ജി ഉണ്ട് .ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല മൂന്നൊ നാലോ ഒക്കെയാവുന്ന പ്രതിഭാസമാണ് സിനെർജി .അത് കണ്ടറി ഞ്ഞാണ്  ഇ എം എസ് 67 ഇൽ സപ്തമുന്നണി ഉണ്ടാക്കി 100 ലധികം സീറ്റ് പിടിച്ചെടുത്തത് .അത്തൊരമൊരു രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചു നോക്കാനുള്ള പാടവം ബി ജെ പി നേതാക്കന്മാർക്കുണ്ടോ എന്നതാണു പ്രശ്നം .അങ്ങിനെയായാൽ ഒരു ബി ജെ പി മുന്നണി കേരളം ഭരിച്ചു കൂടയ്കയില്ല ന്യ്യുന പക്ഷങ്ങൾ കൂട്ടു കൂടുമോ എന്ന് ചോദ്യമുണ്ടാവും .കൂടും .കാരണം തീവ്ര ഹിന്ദുത്വ നിലപാടുകളെ പിന്തുണക്കുന്ന ആളല്ല ഇപ്പോഴത്തെ പ്രധാന മന്ത്രി എന്ന് വ്യക്തമായിക്കഴിഞ്ഞു .മാത്രമല്ല അന്യ മതസ്ഥർക്കെതിരേയുള്ള അതിക്രമങ്ങളെ മനസ്സുകൊണ്ടു പോലും സഹിക്കാത്തവരാണു ഹിന്ദുക്കളിൽ മഹാഭൂരിപക്ഷമെന്നു ന്യ്യുനപക്ഷക്കാർക്കരിയാം .അതവർ പറ യാറു മുണ്ട്.മുഴുവൻ സമയ മതേതരത്വം ജീവിത മാര്ഗമാക്കിയ പേ റോൾ ബുദ്ധി ജീവികൾ മറിച്ചു പറഞ്ഞു കൊണ്ടിരിക്കുംകുറെ ക്കാലത്തേക്ക്  അതവരുടെ അന്നമാണല്ലോ . 
   

2015, ജൂൺ 29, തിങ്കളാഴ്‌ച

ഇന്ന് ഡോ നീന പ്രസാദിന്റെ മോഹിനിയാട്ട കചേരിക്കു പോയിരുന്നു .തൃ പ്പൂണിത്തുറ  ലായം ഗ്രൌണ്ടിൽ .പരിപാടി വളരെ നന്നായിരുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ .വേദധ്വനി എന്ന പുതിയ ഒരു കലാ സാംസ്കാരിക സംഘടന അവരുടെ ഉദ്ഘാടന ചടങ്ങായി നടത്തിയ പൂർണ്ണോജ്വലം എന്ന കലോത്സവത്തിന്റെ സമാപന ദിനമായിരുന്നു ഇന്ന് .മുൻ ദിവസങ്ങളിലെ  പരിപാടികൾ ഡോണാ ഗാങ്ങുലിയുടെ ഒഡീസി ഉള്പ്പെടെ എനിക്ക് കാണാൻ കഴിഞ്ഞില്ല .(വേദധ്വനി ഒരു സംഘ പരിവാര് ഏർപ്പാടാണത്രെ .കലക്കെന്ത് മതേതരത്വം ?)
    മൂന്നു വർഷം മുമ്പാണ് നല്ലൊരു മോഹിനിയാട്ട കച്ചേരി ഞാനൊടുവിൽ കണ്ടത് .കലാമണ്ഡലം ദമ്പതികലൂടെ കൊച്ചു മകൾ സ്മിതാ രാജന്റെ .അതിനെ കുറിച്ച് ഞാൻ വാരികയിൽ എഴുതുകയും ചെയ്തിരുന്നു .മൂന്നു വര്ഷം കൊണ്ട് മോഹിനിയാട്ടത്തിൽ വലിയ മാറ്റ ങ്ങളുണ്ടായിരിക്കുന്നു.ഈ കലാരൂപത്തെ ഗൗരവത്തോടെ സമീപിക്കുന്ന കലാകാരികളുണ്ട് നമുക്ക് .അവർ ഈ കലയുടെ അന്തസ്സത്ത നഷ്ടപ്പെടുത്താതെ പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നു .അതിൽ അവർ വിജയിക്കുന്നു വെന്നാണ് ഇന്നത്തെ പരിപാടി കണ്ടപ്പോൾ തോന്നിയത് .ഭരത നാട്യത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച്  മോഹിനിയാട്ടത്തെ കൂടുതൽ  ലാസ്യപൂർണമാക്കാനുള്ള ശ്രമമാണ് ഡോ നീന നടത്തുന്നത്  ;ഭാവാവിഷ്കരണത്തിനു കൂടുതൽ പ്രാധാന്യം നല്കാനുംഅവർ ശ്രദ്ധിക്കുന്നുണ്ട്  .അതിൽ അവർ വിജയിച്ചിരിക്കുന്നു .
    ലയബദ്ധവും ലാസ്യ സുന്ദരവുമായ ഒരു വൈകുന്നേരത്തിനു നന്ദി നീന പ്രസാദിനും സംഘാടകരായ വേദധ്വനി ട്രസ്റ്റ്നും


2015, ജൂൺ 25, വ്യാഴാഴ്‌ച

അടിയന്തിരാവസ്ഥ
ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 40 ആം വാര്ഷികമാണ് ഇന്ന് ജൂണ്‍ 25 എന്നത് തെറ്റായ ഒരു പ്രസ്ഥാവനയാണ് .സ്വതന്ത്ര ഇന്ത്യയിൽ  ഭരണ ഘടന 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ ആദ്യം പ്രഖ്യാപിക്കപ്പെടുന്നത് 1962 ഒക്ടോബർ 26 നാണ് .ആ സ്ഥിതി ആറു വര്ഷം നീണ്ടു നിന്നു .ലോകം കണ്ട വലിയ ജനാധിപത്യ വാദിയെന്നു കരുതപ്പെടുന്ന ജവഹർലാൽ നെഹ്രുവായിരുന്നു ഭരണ ഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ പൗരാവകാശങ്ങളേയും നിഹനിക്കുന്ന ആ അവസ്ഥ ഭാരതീയരുടെ മേൽ അടിചേൽപ്പിച്ചത് .തുടർന്ന് കമ്മൂണിസ്റ്റു നേതാക്കളെ കൂട്ടത്തോടെ ജയിലിൽ അടക്കുകയും ചെയ്തു അദ്ദേഹം .അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ പില്ക്കാല അടിയന്തിരാവസ്ഥയിൽ ആളുകളെ കൊന്നു തള്ളു ന്ന തു ൾപ്പെടെയുള്ള ഹീന കൃത്യങ്ങൾ ചെയ്ത ഒരു സംസ്ഥാന സർക്കാരിന് മൂത്ത ദ്രുപദ പുത്രനായി നിന്ന് ആൾപ്പേർ നേതൃത്വം കൊടുത്ത അച്യുത മേനോൻ കൂടി യുണ്ടായിരുന്നു .!
    രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം 1971 ഡിസംബർ 3 നായിരുന്നു .അത് നിർവഹിച്ചത് ജനാധിപത്യത്തിനൊപ്പം മതേതരത്വം സോഷ്യലിസം തുടങ്ങിയ മഹനീയ ഗുണങ്ങളുടെ വിളനിലമെന്നു പുകൾപെറ്റ ഇന്ദിരാ നെഹ്‌റു ഗാന്ധിയാണ് .പൈശാചിക മായ ഒരു ഭരണത്തിന്റെ കേളികൊട്ടായിരുന്നു ആ പ്രഖ്യാപനം എന്ന് തിരിച്ചറിയാൻ നാലുമാസം പോലും വേണ്ടിവന്നില്ല .
  മൂന്നാമത്തെ അടിയന്തിരാവസ്ഥയാണ് 1975 ജൂണ്‍ 25 നു പ്രഖ്യാപിക്കപ്പെട്ടത് .
ആദ്യത്തെ രണ്ടും വൈദേ ശികവും മൂന്നാമത്തെ മാത്രം ആഭ്യന്തരവും എന്ന് പറയുന്നത് ഭോഷ്കാണ് .അടിയന്തിരാവസ്ഥ ആഭ്യന്തരമായി മാത്രമേ നടപ്പിലാക്കാൻ കഴിയൂ .അന്യ രാജ്യത്തെ പൗരന്മാരുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യ സർക്കാരിനു കഴിയുകയില്ലല്ലോ .പ്രഖ്യാപനത്തിന് ന്യായീകരണങ്ങളായി പറയേണ്ടുന്ന കാരണങ്ങളാണ് വൈദേശി കാവും ആഭ്യന്തരവും .അസ്വാതന്ത്ര്യം അനുഭവിക്കേണ്ടത് ഇന്ത്യ ക്കാര് തന്നെയാണ് .
   ഇനി ഒരു അടിയന്തിരാവസ്ഥ ക്കു സാദ്ധ്യതയുണ്ടോ ?കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഒരു ജനത ഫാസിസത്തെ ക്ഷണിച്ചു വരുത്തും .അതോടൊപ്പം ഉൾപ്പാർട്ടി ജനാധിപത്യം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കുടുംബത്തിന്റെ അക്രീത ദാസന്മാരായിരിക്കുന്നതിൽ അഭിമാനിക്കുന്നവർ മാത്രം നേതാക്കന്മാരും അണികളുമായുള്ള ഒരു രാഷ്ട്രീയ കക്ഷി നിലവിലുള്ളിടത്തോളം ഫാസിസത്തിന്റെ ഭീഷണി നമ്മുടെ തലയ്ക്കു മുകളിലുണ്ടാവും .
  

2015, ജൂൺ 18, വ്യാഴാഴ്‌ച

കെ പി ശശി ധരൻ
-----------------------
'കെ പി ശശി ധരൻ നിര്യാതനായി 77 വയസ്സായിരുന്നു' ,മാതൃഭുമി വാർത്ത തുടരുന്നു .'മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് '.ചരമ പേജിൽ കൊടുക്കാതെ ഒരു ഉൾപേജിൽ സാമാന്യം പ്രാധാന്യത്തോടെ വാര്ത്ത കൊടുത്തിട്ടുണ്ട് മാതൃ ഭൂമി .
   ഞാൻ നിരൂപണ ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയകാലത്ത് , അറു പതുകളുടെ തുടക്കത്തിൽ  കെ പി ശശിധരൻ ശ്രദ്ധേയങ്ങളായ ചില ലേഖനങ്ങളുമായി നിരൂപണ രംഗത്ത് പ്രവേശിച്ചു കഴിഞ്ഞിരുന്നു .മാരാരും മുണ്ട ശേരിയും അഴീക്കോടും ഗുപ്തൻ നായരും മറ്റും അരങ്ങു വാഴുന്ന കാലം .തൊട്ടു പിന്നിൽ തന്നെ യുണ്ടായിരുന്നു എം ആർ ചന്ദ്ര ശേഖരനും കെ പി ശങ്കരനും ജി കെ എൻ
എന്ന ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായരും .കൂടാതെ മലയാള സാഹിത്യത്തെ ഗൌരവ പൂർവം സമീപിക്കുന്ന കുറച്ചു ചെറുപ്പക്കാരും അവരില മുമ്പനായിരുന്നു ശശിധരൻ .നമ്മുടെ നിരൂപണ രംഗം അടക്കി വാഴാൻ പോകുന്നവരിലൊരാളായി ശശിധരനെ ഞങ്ങൾ കണ്ടിരുന്നു .
   അപ്പോഴാണ്‌ അതുണ്ടായത് ;ആധുനികതയുടെ വരവ് .അതൊരു ഉരുൾപൊട്ടലായിരുന്നു .പഴയ വലിയ നിരൂപകർ അതിൽ ഒലിച്ചു പോയില്ല .പക്ഷേ സാമ്പ്രദായികതയിൽ ഉറ ച്ചു നിന്ന യുവാക്കളെ അത് അപ്രസക്തരാക്കി .നരേന്ദ്ര പ്രസാദും കെ പി അപ്പനും രാജകൃഷ്ണനും മറ്റും രംഗം പിടിച്ചടക്കിയപ്പോൾ ശശിധരനും കൂട്ടുകാരും ആദ്യം നിഴൽപ്പാടിലേക്കും പിന്നീട് വിസ്മൃതിയിലെക്കും നിഷ്ക്രമിച്ചു .
    സ്വന്തം നിലയിൽ  ഒരു വിഗ്രഹ ഭഞ്ജകനായിരുന്നു ശശിധരൻ .ചെറുകാട്  എന്ത് കൊണ്ട് ശനിദശയും ദേവലോകവും നേരത്തെ എഴുതിയില്ല എന്ന് ചോദിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു .എം കൃഷ്ണൻ നായർ കുറേക്കാലം മാറി  നിന്നപ്പോൾ സാഹിത്യ വാര ഫലത്തിനു പകരമായൊരു പംക്തി മലയാള നാട്ടിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു .ഒരു സാഹിത്യ പംക്തി എന്ന നിലയിൽ വാരഫലത്തിനു വളരെ മുകളിലായിരുന്നു ശശിധരന്റെ പംക്തിക്ക് സ്ഥാനം .പക്ഷേ വായനക്കാർക്കാവശ്യം വാരഫലം പോലൊരു കൊച്ചുവര്തമാന പരമ്പരയായിരുന്നു .
      എന്റെ തലമുറയിൽ പെട്ട സാഹിത്യാസ്വാദകരുടെ അഭിരുചികളെ ക്രിയാത്മകമായി സ്വാധീനിച്ച നിരൂപകരിലൊ രാളാണ് .കെ പി ശശി ധരൻ .കേസരിയെ ഓർമ്മിക്കാത്ത  നമ്മൾ ശശിധരനെ ഓർമ്മിക്കാത്തതിൽ അസ്വാഭാവികത ഒന്നും ഇല്ല .
             സുഹൃത്തെ പഴയ ഒരു വായനക്കാരന്റെ ആദരാഞ്ജലികൾ

2015, ജൂൺ 15, തിങ്കളാഴ്‌ച

വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച ഒരാൾ

                                          ആർ .എസ് .കുറുപ്പ്

                       --------------------------------------------------------------

                       

വായിച് വളരുക എന്ന സുപരിചിതമായ  ആഹ്വാനം നടത്തിയ ആളിനെ ,പി എൻ  പണിക്കരെ ക്കുറിച്ച് ഞാൻ മിഡിൽ സ്കൂളിൽ പഠി ക്കുന്ന കാലത്ത് തന്നെ കേട്ടിരുന്നു .വീടിനടുത്തുള്ള ഗ്രാമീണ വായന ശാലയുടെ നടത്തിപ്പുകാരായ ചേട്ടൻമാർആദരവോടെയും സ്നേഹത്തോടെയും ഇടക്കിടെ പറയാ റുണ്ടായിരുന്ന  ഒരു പേരായിരുന്നു അത് .തിരുവിതാംകുർ ഗ്രന്ഥ ശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു അന്നദ്ദേഹം .

           തന്റെ പതിനേഴാം വയസ്സിൽ സ്വദേശ മായ നീലം പേ രൂരിൽ ഒരു വായന ശാല സ്ഥാപിച്ചു  കൊണ്ടായിരുന്നുപി എൻ പണിക്കർ  തന്റെ സുദീര്ഘമായ അക്ഷര സപര്യക്ക് തുടക്കം കുറിച്ചത് .തുടർന്ന് അധ്യാപകനായി അമ്പലപ്പുഴയിലെത്ത്തിയ പണിക്കരു സാർ അവിടത്തെ പി കെ മെമ്മോറിയൽ വായന ശാലയുടെ മുഖ്യ പ്രവര്ത്തകനായി.സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള  ദിവാൻ ഭരണത്തിന്റെ കാലം.തിരുവിതാം കൂറിൽ നിലവിലുണ്ടായിരുന്ന ഗ്രാമീണ വായന ശാലകളെ ഒരു കേന്ദ്ര സംഘടനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു ;അതിൽ വിജയിക്കുകയും ചെയ്തു .അങ്ങിനെ തിരുവിതാംകൂർ ഗ്രന്ഥ ശാലാ സംഘം നിലവിൽ വന്നു .കേരള സംസ്ഥാനത്തിന്റെ രൂപീകരണ ത്തോടു കൂടി അത് കേരള ഗ്രന്ഥ ശാലാ സംഘമായി .തുടക്കം മുതൽ പി എൻ  പണിക്കർ  സംഘത്തിന്റെ ജനറൽ സെക്രട്ടറിയും അമര ക്കാരനുമായിരുന്നു .തൊള്ളായിരത്തി എഴുപതുകളുടെ അവസാനം ക്രൂരവും കൃതഘ്നവുമായ ഒരു കലാപത്തിലൂടെ പുറത്താക്ക പ്പെടുന്നതു വരെ .

        ഗ്രാമീണ വായന ശാല എന്ന ആശയം പണിക്കരു സാറി ന്റെതായിരുന്നില്ല . അദ്ദേഹം ഈ രംഗത്തെത്തു ന്നതിനു മുമ്പു തന്നെ പല ഗ്രാമങ്ങളിലും വായന ശാല കളുണ്ടാ യിരുന്നു .പക്ഷേ ഓരോ ഗ്രാമത്തിലും വായന ശാല ,അവയ്ക്കെല്ലാം കൂടി ഒരു സംഘടന ,രെജിസ്ട്രേഷൻ ,വാർഷിക ഗ്രാന്റ് ഇവയൊക്കെ അദ്ദേഹത്തിന്റെ ശ്രമ ഫലമായുണ്ടായതാണു .ഗ്രാമത്തിൽഒരു വായന ശാല ഉണ്ടാക്കുക എന്നത് അവിടത്തെ   യുവ ജനങ്ങളുടെ ഒരു സുപ്രധാന ദൗത്യം ആണെന്ന ബോധം സൃഷ്ടിക്കാൻ പണിക്കരു സാറിനു കഴിഞ്ഞു .അങ്ങിനെ  എല്ലാ ഗ്രാമങ്ങളിലും വായന ശാലകളുണ്ടായി .ടോൾസ്റ്റോയിയും ടാഗോറും ബൽസാക്കും വള്ള ത്തോളിനും ആശാനും തകഴിക്കും ദേവിനുമൊപ്പം നമ്മുടെ നാട്ടിൻപു റ  ങ്ങളിലെത്തി .കേരളം വായിച്ചു വളരാ ൻ തുടങ്ങി .നവോഥാന ചിന്തകളും സ്വാതന്ത്ര്യ പ്രതീക്ഷകളും ഉൾക്കൊള്ളാനുള്ള പ്രാപ്തി മലയാളി മനസ്സിനുണ്ടാക്കി ക്കൊടുക്കുന്നതിൽ പണിക്കരു സാർ നിർണ്ണായക മായ ഒരു പങ്കു വഹിച്ചു .

  കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കാരായ ചെറുപ്പക്കാർ വായന ശാലാ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു 'പ്രത്യേ കിച്ചും പാർടി നിരോധിക്കപ്പെട്ടിരുന്ന അവസരങ്ങളിൽ .അങ്ങിനെ നോക്കുമ്പോൾ കമ്യുനിസ്റ്റു കാരനേയല്ലാതിരുന്ന പണിക്കരു സാറിന്  കേരളത്തിലെ കമ്യുനിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ച യിൽ കാര്യമായ ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും .

  തൊ ള്ളായിരത്തി എഴുപതിലാണു ഞാൻ പണിക്കരു സാറിനെ പരിചയപ്പെടുന്നത് .അപ്പോഴേക്കും വായന ശാലകൾക്ക് ഗ്രാമജീവിതവുമായുള്ള ജൈവ ബന്ധംമിക്കവാറും അവസാനിച്ചു കഴിഞ്ഞിരുന്നു .വിദ്യാഭ്യാസം കിട്ടിയ ചെറു പ്പക്കാരെല്ലാം തൊഴിൽ തേടി പരദേശം പോയതു കൊണ്ട് കൃത്യമായി പുസ്തക വിതരണം നടത്താനോ  കലാ സാംസ്കാരിക പ്രവർത്ത നങ്ങൾ സംഘടിപ്പിക്കാനോ ആളില്ലാതായി .പല ഗ്രന്ഥ ശാലകളും അടഞ്ഞു തന്നെ കിടന്നു .ഈ ദുരവസ്ഥയിൽ ദുഖിതനായിരുന്നു പണിക്കരു സാർ .പന്തളത്തിനടുത്തുള്ള അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വായന ശാലയുടെ വാർഷികത്തിനു സാറിനെ ക്ഷണിക്കാൻ വന്ന സ്നേഹിതനൊപ്പമാണു ഞാൻ പണിക്കരു സാറിനെ കാണാൻ പോയത് മാവേലിക്കരക്കടുത്തുള്ള കു റ  ത്തികാടാണു സ്വദേശം എന്നു പറഞ്ഞപ്പോൾ അവിടത്തെ വായന ശാലയുടെ ദയനീയ സ്ഥിതിയെ  കുറിച്ച് അദ്ദേഹം വാചാലനായി .മാത്രമല്ല അവിടത്തെ ചില പ്രധാന പൊതു പ്രവർത്തകരെ ക്കുറിച്ച് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുഅദ്ദേഹം .കാരണം ഈ പൊതു പ്രവർത്ത കർ വിചാരിച്ചാൽ നാട്ടിലെ വായന ശാല പഴയ പോലെ പ്രവര്ത്തന സജ്ജമാകും എന്നദ്ദേഹം ശരിയായിത്തന്നെ മനസ്സിലാക്കിയിരുന്നു .അവർ അക്കാര്യത്തിൽ ഒന്നും ചെയ്യാ ത്തതിലുള്ള ദുഖവും രോഷവും പ്രകടിപ്പിക്കുകയായിരുന്നു പണിക്കരു സാർ .അദ്ദേഹത്തിനു വായനശാലാ പ്രവർത്തനം ആയിരുന്നു മുഖ്യം .അതു ചെയ്യാതെ ഒരു പൊതു പ്രവര്ത്തകൻ മറ്റെന്തു ചെയ്തു എന്നു പറഞ്ഞാലും അദ്ദേഹത്തിനു തൃപ്തിയാവുമായിരുന്നില്ല .

     പിന്നീട് മൂന്നു നാല് തവണ കൂടി പന്തളത്തു കാരൻ സുഹൃത്തിനൊപ്പം ഞാൻ പണിക്കരു സാറിനെ ക്കാണാൻ പോയി .അപ്പോഴൊക്കെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലകളെ ക്കുറി ച്ചാണ ദ്ദേഹം സംസാരിച്ചത് .എനിക്കു വേണമെങ്കിൽ ഒഴിവു ദിവസങ്ങളിൽ നാട്ടിൽ പോയി അവിടത്തെ വായന ശാല നേരെയാക്കാൻ ശ്രമിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .ഞാൻ ബഹുമാന പൂർവം കേട്ടിരുന്നുവെങ്കിലും അതനുസരിച്ച് പ്രവർത്തിച്ചില്ല .മറ്റേതൊരു മദ്ധ്യ വർഗ്ഗ ബുദ്ധി ജീവിയേയും പോലെ എനിക്കും എന്റെ ഗൃഹാതുര സ്മരണകളുടെ കാല്പനിക ഭൂമിക മാത്രമായി മാറിക്കഴിഞ്ഞിരുന്നു  ഗ്രാമം . പണിക്കരു സാറിനെ ഇടക്കിടക് പോയി ക്കാണാനൊ വായന ശാലാ ക്കാര്യങ്ങൾ സംസാരിക്കാനോ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ അനുവദിച്ചുമില്ല .

      പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത് .തുടരെ തുടരെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ ,അതൊക്കെ സ്ഥാപന വൽകരിച്ചു കൊണ്ടുള്ള അടിയന്തിരാവസ്ഥാ പ്രഖ്യാപനം ,അതിനു അയവു വരുത്തലും പിൻവലി ക്ക ലും  ജനതാ സർക്കാരിന്റെ  സ്ഥാനാരോഹണം --ആയിടക്കാണു പണിക്കരു സാറിനെ പേരു പറ യാതെയാണെങ്കിലും കുറ്റ പ്പെടുത്തിക്കൊണ്ടുള്ള ലേ ഖനങ്ങൾ പ്രത്യക്ഷ പ്പെടാൻ തുടങ്ങിയത് .അദ്ദേഹം ജോലിയിൽ വീഴ്ച വരുത്തിയെന്നോ പണാപഹരണം നടത്തിയെന്നോ ഒന്നുമുള്ള ആരോപണങ്ങളുണ്ടായിരുന്നില്ല .പകരം പെരുമാറ്റത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രാമ്യത യെ കളിയാക്കി ക്കൊണ്ടുള്ളവയായിരുന്നു ആ ലേഖനങ്ങൾ .എന്തായാലും താമസിയാതെ 1977 ഇൽ പി എൻ  പണിക്കർഅദ്ദേഹം ജന്മം കൊടുത്ത ഗ്രന്ഥ ശാലാ സംഘത്തിൽ നിന്നു പുറത്തായി .മൂന്നര പതിറ്റാണ്ടു കാലത്തെ തന്നെ തന്നെ മറന്നുള്ള പ്രവർത്തനത്തിനുള്ള പ്രതിഫലം  നിന്ദ്യവും മനുഷ്യത്വ രഹിതവുമായ  നിർവാസമായിരുന്നു .ഇടതു പക്ഷ പ്രസ്ഥാനത്തിനു തീരാക്കളങ്കം ചാര്ത്തിയ നടപടി .അദ്ദേഹം പുറത്താക്ക പ്പെട്ടപ്പോൾ കുറേ ക്കാലത്തേക്കെങ്കിലും സംഘവും ഇല്ലാതായി

    സംഘത്തിൽ നിന്നു പുറത്തുവന്ന പണിക്കരു സാർ 68 ആം വയസ്സിലും വെറുതെ ഇരിക്കാൻ കൂട്ടാക്കിയില്ല അക്ഷരത്തിന്റെ വെളിച്ചം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിക്കുക ആജീവനാന്ത ദൗത്യമായിരുന്നു അദ്ദേഹത്തിന് .അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം എറെടുത്ത് കേരളം മുഴുവൻ അക്ഷര വെളിച്ചവുമായി സഞ്ചരിച്ചു അദ്ദേഹം ജീവിതത്തിൽ അവശേഷിച്ച 18 വര്ഷം .

    അദ്ദേഹത്തിന്റെ അത്തരം ഒരു യാത്രക്കിടയിലാണ് ഞങ്ങൾ തമ്മിൽ ഒടുവിൽ ക്കാണുന്നത് തൊണ്ണൂ റു കളുടെ തുടക്കത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ വെച്ച് .സാക്ഷരതയുമായി ബന്ധ പ്പെട്ട ഒരു മീറ്റിങ്ങിനു കളക്റ്റ്രേറ്റിൽ വന്നതായിരുന്നു പണിക്കരു സാർ .ഒരു ജില്ലാ ഓഫീസിന്റെ കണക്കു നോക്കാൻ നിയുക്തനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ദീർഘ യാത്രകളെ ക്കുറിച്ച്ഞാൻ ചോദിച്ചു . "ഞാൻ പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു നാട്ടിൻ പുറം നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ടൊ ടോ കൊച്ചുകുറുപ്പേ "എന്നു ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു ശിശു സമാനമായ ആഹ്ലാദത്തോടെയും  അപ്പൂപ്പന്റെ വാത്സല്യത്തോടെയും .

    പണിക്കരു സാറിനെ പുറത്താക്കിയ നടപടി കേരളീയ പൊതു സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .ഗ്രന്ഥ ശാലാ സംഘത്തിനു പകരം വന്ന കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട  കവി കടമ്മനിട്ട പി എൻ  പണിക്കരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ്ചുമതല ഏറ്റത് .പണിക്കരു സാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു എന്തെങ്കിലും ബഹുമതി നല്കി അംഗീകരിക്കാൻ തയാറാ വതിരുന്ന കേരള സർക്കാർ പക്ഷേ അദ്ദേഹത്തിന്റെ ചരമ ദിനം വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ;ആ ദിവസം ഉള്ക്കൊള്ളുന്ന ആഴ്ച വായനാ വാരമായും .ശ്രീ ശങ്കരൻ തൊട്ട് പത്തു മലയാളികളെ എണ്ണിയാൽ അതിൽ പി എൻ പണിക്കരും ഉൾപ്പെടും എന്ന സുകുമാർ അഴീക്കോടിന്റെ അഭിപ്രായം സുവിദിതമാണ് .ഏതു ചിന്തയേയും ഉൾക്കൊള്ളാൻ മലയാളി മനസ്സിനെ പാകപ്പെടുത്തിയ അക്ഷര കർഷക നാണ്   പി എൻ  പണിക്കർ .അതു കൊണ്ടു തന്നെ അഴീക്കോട് സാറു പറഞ്ഞത് മലയാളി കളുടെ ഏകകണ്ഠ മായ   അഭിപ്രായമാണെന്നതിൽ സംശയമേയില്ല   ..


2015, ജൂൺ 10, ബുധനാഴ്‌ച

                                      അജിനോമോട്ടോയും മഹാഭാരതവും                                                      

                                     "സ്വാദുണ്ടാക്കും വിശപ്പേറ്റം അതാഡ്ഡ്യർക്കതി ദുർലഭം        
                                        ധനികർക്കു കുറ ഞ്ഞീടും പാരിൽ ഭക്ഷണ പാടവം "(മഹാ ഭാരതം -ഉദ്യോഗ പർവ്വം  -34 വിദുരഹിതവാക്യം -51 )-കുഞ്ഞി കുട്ടൻ തമ്പുരാന്റെ പരിഭാഷ .ഈ ശ്ലോകം വിദ്വാൻ കെ പ്രകാശം ഗദ്യത്തിൽ ഇങ്ങിനെ ഭാഷാന്തരം ചെയ്തിരിക്കുന്നു :"ദരിദ്രന്മാർ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളു .വിശപ്പാണല്ലൊ ഭക്ഷണത്തിനു സ്വാദുണ്ടാക്കുന്നത് .അത് ആഡ്ഡ്യന്മാർക്ക് അതി ദുർലഭമാണ് ."(വ്യാസ ഭാരതം .മൂന്നാം വോള്യം പുറം 245 ).
      വിശപ്പാണ്  ഏറ്റവും നല്ല കൂട്ടാനെന്ന്   അഛൻ ഞങ്ങൾക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ട് .അന്ന് ഒരുപാടു കൂട്ടാനൊന്നും വീട്ടിലുണ്ടാവാറില്ല വിശേഷ ദിവസങ്ങളിൽ പോലും . .ദാരിദ്ര്യ രേഖയുമായി ഒളിച്ചു കളി നടത്തിക്കൊണ്ടിരുന്നകാലം . ,അതിനു മുകളിൽ സുരക്ഷിതമായ ഒരുയരത്തിൽ എത്തി പറ്റാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും അമ്മയും  .അതറി യാവുന്ന ഞങ്ങൾ ഒരുപരാതിയും പറഞ്ഞിരുന്നില്ല.എന്നിട്ടും അച്ഛൻ ഇടക്കിടെ ഇക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചിരുന്നത് അതിൽ വലിയ ഒരു തത്വം അടങ്ങിയിട്ടുള്ള തു കൊണ്ടാവണം .
       അപ്പോൾ സ്വാദുണ്ടാക്കുന്നത് വിശപ്പാണ് .അഥവാ വിശപ്പുള്ളവനു ഭക്ഷണം സ്വാദോടെ കഴിക്കാൻ കഴിയും .എന്ന് വെച്ചാൽ സ്വാദിനു വേണ്ടി രാസ പദാർഥങ്ങൾ അന്വേഷിക്കേണ്ടി വരുന്നത് വിശക്കാതെ ഭക്ഷണം കഴിക്കുന്നവർക്കാണ് .
      അപ്പോൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം എന്നു നമ്മളങ്ങ് തീരുമാനിച്ചാൽ മതി .അജിനോ മോട്ടോയും ക റു ത്തീയവും താനേ അപ്രത്യക്ഷമായി ക്കൊള്ളും .

     

2015, ജൂൺ 9, ചൊവ്വാഴ്ച

ഉറൂ ബിന്റെ ജന്മ ശത വാർഷികമായിരുന്നു ഇന്നലെ .പല ജന്മ ശത വാർഷികങ്ങളും ആഘോഷ പൂർവം കൊണ്ടാടപ്പെട്ടപ്പോൾ ഇതു മാത്രം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി .ഒരർഥത്തിൽ അതിൽ അദ്ഭുതമൊന്നുമില്ല .58 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്തകമാണ് സുന്ദരികളും സുന്ദരന്മാരും .ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാള നോവൽ ;ആദ്യത്തേത് ചെമ്മീൻ .അക്കൊല്ലം കേരള അക്കാദമിയുടെ അവാർഡ് നാലുകെട്ടിനായിരുന്നു .നാലുകെട്ടിന്റെ അമ്പതാം വർഷം നമ്മുടെ അക്കാദമി സമുചിതമായി ആഘോഷിച്ചു .സുന്ദരികളും സുന്ദരന്മാരും അവഗണിക്കപ്പെട്ടു !
      സി വി കൃതികൾക്കു ശേഷം മലയാളത്തിലൂണ്ടാായ ഇതിഹാസ സമാനമായ നോവൽ സുന്ദരികളും സുന്ദരന്മാരും ആണ് .മാപ്പിള ലഹള മുതൽ ക്വിറ്റ്‌ ഇന്ത്യ സമരം വരെയുള്ള കാല ഘട്ടത്തിലെ കേരള ചരിത്രം  സത്യ സന്ധവും കലാസുഭഗവുമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇതിൽ .  .ലഹളയുടെ ക്രിയാത്മകവും വിധ്വംസകവുമായ വശങ്ങൾ ഒരേപോലെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു  മലയാള പുസ്തകത്തിലും.അതു പോലെ ക്വിറ്റ്‌ സമരകാലത്തെ കമ്മ്യ്യൂണിസ്റ്റു കാരന്റെ ധർമ്മ സങ്കടങ്ങൾ ,ഗാന്ധിയുടെ സോഷ്യലിസ്റ്റു കാരായ അനുയായികൾ നടത്തിയ അക്രമരഹിതമല്ലാത്ത  സമരങ്ങൾ ഇവയൊന്നും വേറൊരു പുസ്തകത്തിലും ഇത്രയധികം ആര്ജവത്തോടെ  നിഷ്പക്ഷതയോടെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .സാഹിത്യ സൃഷ്ടിയുടെ സൗന്ദര്യത്തിനു ലോപം വരാതെയാണിതൊക്കെ ചെയ്തിരിക്കുന്നത് എന്നതിലാണ് ഉരൂബിന്റെ സര്ഗ്ഗ ശക്തി പ്രകടമാവുന്നത് .
      ഉമ്മാച്ചു  തുടങ്ങിയ നോവലുകൾ രാച്ചിയമ്മ പോലുള്ള ചെരുകഥ  കൾ ഉരൂബിനെ ആര് മറന്നാലും സഹൃദയനായ മലയാളി വായനക്കാരൻ /കാരി മറക്കുകയില്ല 

2015, ജൂൺ 6, ശനിയാഴ്‌ച

1962-64  കാലത്ത്  .ഓ എൻ  വി യുടെ വിദ്യാർഥിയായിരുന്നുഞാൻ  അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .ആ വർഷത്തെ രണ്ടാം ഭാഷ മലയാളക്കാരിൽ  വളരെ നല്ല മാർക്ക് കിട്ടിയവരിൽ ഒരാൾ ആയിരുന്നു ഞാൻ .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ് എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെ ക്കോട് മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിടി കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനികേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെ ക്കുരിച്ചുള്ള വിമർശനാത്മകമായ ചില അഭിപ്രായങ്ങൾ  കുടി ഞാൻ എന്റെ ഉപന്യാസത്തിൽ ഉള്പ്പെടുത്തിയിരുന്നു .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന് എനിക്ക് മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂ ടുതൽ  മാര്ക്ക്.അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിര് കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യുനിവേഴ്സിടി കോളേജിന്റെ പിന്നിലൂടെ ജെനറൽ ഹോസ്പിടൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ .ഒരു അവധി ദിവസം .റോഡിന്റെ മറു  സയിഡിലൂടെ എതിരെ വന്ന ഓ എന വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന് തന്നെ എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊ ക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വര്ഷമാണ് എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാര്ഷിക ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാന ദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണു   പാറ്റൂർ ജന്ഗ്ഷനടുത്ത്തുള്ള അദ്ദേഹത്തിന്റെ വാടക വീട്ടില് വെച്ച് .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥി യായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപൽ  പ്രശസ്ത കഥാ കൃത്ത്  എസ വി വേണു ഗോപാൻ നായര് ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടിയതാണു .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമെസ്സി ക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വര്ഷം ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടി പറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുര ത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറു ചുറു ക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി  ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സര്ക്കാര് വളരെ നിര്ബന്ധിച്ച്ചിട്ടും ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാ പൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷോർണൂർ റെയിൽ വേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ടലക്കാർ അയക്കുന്ന കാറി നടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സര്ക്കാര് നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനോന്നുമല്ല .കാണാൻ വെറുതെ വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശരീരിക അസ്വസ്ഥതകൽ അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ  തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീര്ച്ചയാണല്ലോ .അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന ചൊല്ലുന്ന ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവര്ത്തിക്കട്ടെ                                                                      " അവതു മാം അവതു വക്താരം"

         

2015, ജൂൺ 4, വ്യാഴാഴ്‌ച

55 കൊല്ലം മുമ്പ് ഷിപ്‌ യാഡിനു സ്ഥലമെടുത്തപ്പോഴും എതിർപ്പുണ്ടായിരുന്നു .ആ സമയത്ത് നഗരം തേവര ഭാഗത്തേക്ക് വളർന്നു കൊണ്ടിരിക്കുകയായിരുന്നുവല്ലോ  .അന്ന് നവ യുവാവായിരുന്ന  ,പില്ക്കാലത്ത് പത്രപ്രവർത്തകനും എഴുത്തുകാരനുമായി പ്രശസ്തനായ കെ എം റോയ് ,സുഹ്രുത്തുക്കളോടൊപ്പം വീടു വീടാന്തരം കയറി ഷിപ്‌ യാഡ് വരേണ്ടതിന്റെ ആവശ്യകതയെ ക്കുറി ച്ചു പറഞ്ഞു മനസ്സിലാക്കി .നഗരത്തിന്റെ, സംസ്ഥാനത്തിന്റെ നന്മക്കു വേണ്ടി കുറച്ചു ത്യാഗം സഹിക്കേണ്ടതുണ്ട്  എന്ന് സ്വന്തം അയൽ  ക്കാരെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തുന്നതിൽ റോയി ചേട്ടനും കൂട്ടുകാരും  വിജയിക്കുക തന്നെ ചെയ്തു.
   ത്യാഗം സഹിക്കണമെന്ന് ആളുകളെ പറഞ്ഞു ബോദ്ധ്യ പ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞേക്കും .പക്ഷേ വിട്ടു കൊടുക്കുന്ന വസ്തുവിന് ഗവണ്മെന്റ് തന്നെ നിശ്ചയിച്ച   പ്രതിഫലം സമയത്തിനു കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആര്ക്കും കഴിയാത്ത അവസ്ഥ ആണ് .മൂന്നു പതിറ്റാണ്ട് അപ്പുറം  പ്രമുഖ നഗര വികസന സ്ഥാപനത്തിൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഞാൻ കണ്ടത് അതിനു പത്തു കൊല്ലം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാരത്തിനു കാത്തിരിക്കുന്നവരെയാണ് .ഇന്നും സ്ഥിതി വ്യത്യസ്തമല്ല . മൂലമ്പള്ളി യിലെ പുനരധിവാസമൊന്നും ഇപ്പോഴും പൂർത്തി യായിട്ടില്ലത്രേ .വൈറ്റില -പേട്ട ക്കാരുടെ സ്ഥിതിയാണു കഷ്ടം .ഏറ്റെടുക്കാൻ പോകുന്ന സ്ഥലമായതു കൊണ്ട് മറ്റാർക്കും വില്കാൻ കഴിയില്ല ;ഗവണ്മെന്റ് ആകട്ടെ കാലവര്ഷ പ്രവചനം  പോലെ നാളെ അല്ലെങ്കിൽ മറ്റ ന്നാൾ  എന്ന് പറഞ്ഞു നടപടികൾ നീട്ടിക്കൊണ്ടു പോവുകയാണ് .
      ന്യായമായ പ്രതിഫലം കയ്യോടെ കിട്ടുമെന്നു വന്നാൽ ആളുകള് സ്ഥലം വിട്ടുകൊടുക്കാൻ തയാറാ വും  .മടികാണിക്കുന്നവരെ പ്രേരിപ്പിക്കാൻ കഴിയും .അതിനു കഴിഞ്ഞില്ലെങ്കിൽ നിർബന്ധ പൂർവം ഏറ്റെടുക്കുകയുമാവാം .അത് മാത്രമാണ്  ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം .
എന്തായാലും വികസനത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടുകൊടുത്ത് പെരുവഴിയിലേക്കിറങ്ങാൻ ആളുകളോട് പറയുന്നത് ക്രൂരതയാണ് .അതൊഴിവാക്കി നീതിയുക്തമായ ഒരു സ്ഥലമെടുക്കൽ നയം വന്നാലേ വികസനമുണ്ടാവു .ത്വരിത ഗതിയിലുള്ള വികസന പ്രവർത്തന ങ്ങ ളു ണ്ടായില്ലെങ്കിൽൽ വിദ്യാ സമ്പന്നരായ തൊഴിൽ  രഹിതരുടെ ഒരു കൂടാരമാവും ദൈവത്തിന്റെ സ്വന്തം നാട് ;അന്യ രാജ്യങ്ങളിലെ മേച്ചിൽ പുറങ്ങൾതീർത്തും  അപ്രാപ്യമായി ക്കൊണ്ടിരിക്കുകയാണല്ലൊ .
ഏതു പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും സ്ഥലത്തിനുള്ള തുക കൃത്യമായി അടയാളപ്പെടുത്തി മാറ്റിവെയ്ക്കുകയും കയ്മാറ്റം നടക്കുന്ന ദിവസം തന്നെ സ്ഥല വില ഉടമസ്ഥനു കൊടുക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവണം .അല്ലെങ്കിൽ കോയമ്പ ത്തൂരിനും മറ്റുമുള്ള പൈപ്പ് ലൈൻ ഒരിക്കലും പണിയാൻ കഴിയുകയില്ല .അങ്ങിനെ വന്നാൽ തുറമുഖത്തിന്റെ ആപ്പീസ് അക്ഷരാർഥത്തിൽ തന്നെ പൂട്ടും .കൊച്ചിക്ക് ആലപ്പുഴയുടെ, കൃത്യമായി പറഞ്ഞാൽ ആലപ്പുഴയിലെ കടൽപ്പാലത്തിന്റെ ഗതി വരും .നാല് പതിറ്റാണ്ട് എന്നെ തീറ്റിപോറ്റിയ വളർത്തമ്മയാണീ നഗരം .അതിന്റെ ആസന്നമായ ദുരവസ്ഥ എന്നെ വേദനിപ്പിക്കുന്നു -അതു കൊണ്ടാണീ കുറിപ് .

2015, ജൂൺ 1, തിങ്കളാഴ്‌ച

'റിട്ടയാർഡായി 'എന്നൊരു ശൈലി പ്രചാരത്തിലുണ്ടായിരുന്നു ഞങ്ങളുടെ സ്കൂൾ കാലത്ത് .വേളൂർ കൃഷ്ണൻ കുട്ടിയുടെ ആ പേരിലുള്ള നാടകത്തിൽ നിന്നും ജന്മം കൊണ്ടതാണ് ഇന്നത്തെ ഭാഷയിൽ 'വടിയായി 'എന്നർഥ മുള്ള ആ ഹാസ്യ പദപ്രയോഗം .പത്തു മുപ്പതു കൊല്ലം കഴിഞ്ഞാണ് റിട്ടയർമെന്റിനെ ശരിക്കും മരണത്തോടുപമിച്ചു കൊണ്ടുള്ള ഗൗരവമുള്ള ഒരു പ്രസംഗം കേട്ടത് .മുതിർന്ന സഹപ്രവർത്തകനും കുറേക്കാലം മേലധികാരിയും എല്ലാക്കാലത്തും വഴികാട്ടിയും സുഹൃത്തുമായിരുന്ന തോമസ് ജോസഫിന്റെ വിരമിക്കൽ യാത്രയപ്പ് സമ്മേളനമായിരുന്നു .പതിവ് പോലെ ഒട്ടധികം പേർറിട്ടയാർഡാവുന്ന ആളിന്റെ   ഗുണഗണങ്ങൾ വാഴ്ത്തി പ്പാടി.ഭാവ ഭേദങ്ങളൊ ന്നും കൂടാതെ കേട്ടിരുന്ന  തോമസ് സാർ തന്റെ മറുപടി ,വിട വാങ്ങൽ പ്രസംഗം ആരംഭിച്ചത് 'മരണാന്താനി വൈരാണി /പ്രസവാന്തം  ച യൗവനം 'എന്ന നീതി സാര ശ്ലോകാർഥം ഉദ്ധരിച്ചു കൊണ്ടാണ് .ഒരാളോടുള്ള വിരോധം അയാളുടെ മരണം വരെ മാത്രമേ ആകാവു .റിട്ടയർമെന്റ് ഒരു വിധത്തിൽ മരണം തന്നെയാണ് . ആർക്കെങ്കിലും  എന്തെങ്കിലും വിരോധം തന്നോടുണ്ടെങ്കിൽ അതിന്നെത്തേടം കൊണ്ട് അവസാനിപ്പിക്കണം .വിരൊധികളില്ലാതെ പിരിഞ്ഞു പോകാനാണ് താൻ ആഗ്രഹിക്കുന്നത് ഇതൊക്കെയായിരുന്നു തോമസ് സാർ പറഞ്ഞതിന്റെ സാരം .
   സർക്കാർ പദവിയുടെ ജീർണ്ണിച്ച കുപ്പായം മാത്രമല്ല സ്വത്വത്തിന്റെ ഒരു ഭാഗം കൂടിയുപേക്ഷിച്ചാണു ഒരാൾ പെൻഷൻ പറ്റി പിരിയുന്നത് ;മറിച്ചുള്ള പറ ച്ചിലുകളൊക്കെ  ഭംഗി വാക്കുകൾ ,അസത്യങ്ങൾ മാത്രമാണ് .അനുഭവത്തിൽ നിന്ന് പറയുന്നതാണ് :പെൻഷൻ പറ്റി ക്കഴിഞ്ഞാൽ  മുഴുവൻ സമയവും വായനയും എഴുത്തുംഅല്പ്പം സാമൂഹ്യ പ്രവർത്തനവുമൊക്കെയായി കഴിയാം എന്നതു കൊണ്ട് പിരിയൽ സന്തോഷ കരമായ ഒരനുഭവമാവുമെന്നാണു ഞാൻ വിചാരിച്ചിരുന്നത് .ധനാഗമത്തിൽ വരുന്ന കുറ വിനനുസരിച്ചുള്ള ചെലവു ചുരുക്കൽ ഒക്കെ നേരത്തെ ആസൂത്രണം ചെയ്തിരുന്നു .വായിക്കാൻ പുസ്തകങ്ങൾ  കരുതിയിരുന്നു .എന്തെങ്കിലും എഴുതിയാൽ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു എന്നിട്ടും പിരിയാൻ സമയമടുത്തപ്പോൾ വലിയ മനോവ്യഥ അനുഭവപ്പെട്ടു എന്നതാണു സത്യം. അവസാനത്തെ ഒരാഴ്ച ഞാൻ എന്നും വൈകുന്നേരം കായൽ  തീരത്തു പോയി പഴയ കാലങ്ങൾ ഓർത്തു നിൽ ക്കുമായിരുന്നു. കപ്പലിലിൽ നിന്നൊലിച്ചിറങ്ങുന്ന എണ്ണയുടെ ഗന്ധത്തിനു മോഹിപ്പിക്കുന്ന വശ്യതയുണ്ടെന്നും അഴിമുഖത്തെ അസ്തമയം ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച  ആണെന്നും എനിക്ക് അന്ന് ബോദ്ധ്യമായി .
    എന്തായാലും പോ ന്നല്ലേ പറ്റു .പോന്നു .പമ്പാട്ടിയുടെ പാമ്പിനെ തുറന്നു വിട്ടാൽ അതു തിരികെ കൂട്ടിലേക്കിഴഞ്ഞു കയറുമത്രേ .തിരിച് ഇഴഞ്ഞു കയറാൻ കൂടില്ലാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന ആദ്യദിനങ്ങൾ അസ്വാസ്ഥ്യ ജനകങ്ങളായിരിക്കും മൂന്നു പതിറ്റാണ്ടിലധികം കൂട്ടിൽ കിടന്ന വര്ക്ക് .പക്ഷേ പാമ്പിനേക്കാൾ ഭയങ്കരനാണല്ലോ മനുഷ്യൻ ;അവൻ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടു മായും.Man gets used to every thing ,Man the scoundrel  എന്ന് ദസ്തയോവിസ്കി   പറഞ്ഞില്ലെങ്കിലും ഞാൻ പറയുമായിരുന്നു .
     നേരിട്ടറിയാവുന്ന ചില സുഹൃത്തുക്കളും എഫ് ബി പോസ്റ്റുകളി ലൂടെ മുഖപരിചയമുള്ള ചിലരും റിട്ടയർ ചെയ്ത തിനെ ക്കുറി ച്ചുള്ള പോസ്റ്റുകളും വാര്ത്തകളും മറ്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .ഒരു കാര്യം തീർച്ച .നമ്മൾ മനുഷ്യർ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടുമായും നമ്മൾ തെമ്മാടികള ല്ലെങ്കിൽ പോലും
  

2015, മേയ് 27, ബുധനാഴ്‌ച

ഒരു ഗാനത്തിന്റെ കഥ                                                                                                                               പേർഷ്യ യിൽ പോവുക എന്ന് പറഞ്ഞാൽഞങ്ങളുടെ നാട്ടിൽഅതിനർഥം   എണ്ണ കുഴിച്ചെടുക്കുന്ന രാജ്യങ്ങളിൽ പോയി ധാരാളം പണം നാട്ടിലേക്കയക്കുക എന്നായിരുന്നു  .നഴ്സിംഗ് പഠിച്ച പെണ്‍കുട്ടികളായിരുന്നു ആദ്യം ഉത്തരെന്ത്യയിലെക്കും പിന്നീട്  പേര്ഷ്യ യിലേക്കും  പോയത് .മണി ഓർഡ റിനു പകരം ഡ്രാഫ്റ്റുകൾ വരാൻ തുടങ്ങി .നാടിന്റെ സാമ്പത്തിക ജീവിതം ഉത്തേജിക്കപ്പെട്ടു .ഈ പണം അയക്കുന്നവരുടെ അവധിക്കു വരവായിരുന്നു വലിയ ആഘോഷം .വില കൂടിയ ഫോറിൻ സാരി ,റേബാൻ എന്ന് പറയപ്പെടുന്ന പ്രത്യേക തരം കൂളിങ്ങ് ഗ്ലാസ് ,ചുറ്റും പരക്കുന്ന സുഗന്ധം ,'എന്നതാ പിള്ളേച്ചാ സുഖം തന്നെ അല്ലിയോ 'എന്ന ശുദ്ധ ഓണാട്ടുകര മലയാളത്തിലുള്ള കുശലം, വിടർന്ന സൗഹാർദ്ദ പുർണ്ണ മായ ചിരി, ഇന്നലെ ക്കണ്ടു പിരിഞ്ഞതു പോലെയുള്ള പെരുമാറ്റം  -അതൊരു വരവ് തന്നെയായിരുന്നു .
   സമ്പന്നതയുടെ ഈ തിരനോട്ടം എന്റെ ഓർമ്മ യിലേക്ക് കടന്നു വരാറുള്ളത് ഒരു ഗാനമായിട്ടാണ് ;അന്നത്തെ സിനിമാ പാട്ടുകളുടെ ശൈലി യിൽ എഴുതപ്പെട്ട ആ ഗാനത്തെ കുറിച്ചാണ് ഈ കുറിപ്പ് .
      അറുപതു കളുടെ അവസാനം .അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും വര്ദ്ധിച്ച്ചിരുന്ന കാലം .ഭാവിയെ ക്കുറിച്ച് അത്യന്തം ആശങ്കാകുലരായ വിദ്യാസമ്പന്നരിൽ ഒരാളായി ഞാനും. ഭക്ഷണത്തിനു മുട്ടില്ല .പക്ഷേ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത് .സിഗരറ്റ് ,അത് ഇന്നത്തെ പോലെ പാതകമൊ ന്നുമായിരുന്നില്ല ,വല്ലപ്പോഴും ഒരു സിനിമാ അങ്ങിനെ പലതും ഒഴിച്ചു കൂടാൻ ആവാത്തതായി ഉണ്ട് ജീവിതത്തിൽ .ഇതിനൊക്കെ പണം വേണം .വീട്ടില് ചോദിക്കാൻ മടി .അറിഞ്ഞു തരും ചിലപ്പോൾ .അതു വാങ്ങുന്നത് വലിയ ഒരു ശ്വാസം മുട്ടലോടെ ആണ് .ട്യുഷൻ എടുത്തു കൂടേ എന്നു ചോദിക്കുമായിരുന്നു ചിലർ .എനിക്ക് പഠിപ്പിക്കുന്ന ജോലി അന്നും ഇന്നും ഇഷ്ടമല്ല .എന്ന് വെച്ചാൽ എനിക്ക് കഴിയുന്ന ജോലിയല്ല അത് എന്നാണു എന്റെ വിശ്വാസം .പിന്നെ നാട്ടിലുള്ള ഒന്നോ രണ്ടോ റ്റ്യൂട്ടൊറിയൽ കോളേജു കളുടെ കാര്യമാണെങ്കിൽ ദയനീയമാണ് താനും .പിന്നെ എന്താണൊരു വഴി ?ഞാൻ ആത്മ സുഹൃത്ത് കൃഷ്ണൻ കുട്ടിയുമായി ആലോചിച്ചു .എന്തിനും ഒരു പരിഹാരം കണ്ടെത്താൻ കൃഷ്ണൻകുട്ടി സമർഥനാണ് ;അയാൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരു പരിഹാര നിർദേ ശവുമായി വരികയും ചെയ്തു .പരിചയക്കാരനായ ഒരു സൈക്കിൾ യഞ്ജ ക്കാരൻ അനവുണ്‍സ് മെന്റിന് കൃഷ്ണൻ കുട്ടിയെ വിളിച്ചിരിക്കുന്നു .വിദ്യാഭ്യാസ കച്ചവടക്കാരെ പോലെയല്ല സൈക്കിൾ യഞ്ജ ക്കാരൻ; മാന്യനാണ് പറയുന്ന കാശ് വൈകുന്നേരം കയ്യിൽ തരും.എന്നെ സഹായിയായി കൂ ട്ടാ ൻ സമ്മതിച്ചാലേ കൃഷ്ണൻ കുട്ടി ജോലി ഏറ്റെടുക്കൂ എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് .  അനവുണ്‍സ് മെന്റിന് സഹായിക്കാനല്ലേ  സമ്മതമാണ് എന്ന് ഞാൻ പറഞ്ഞു .അനവുണ്‍സ് മെന്റിന് അല്ല യഞ്ജ ത്തിനാണ് സഹായി വേണ്ടത് .രണ്ടോ മൂന്നോ മണിക്കൂർ സൈക്കിളിൽ ചെലവഴിക്കണം .അഭ്യാസങ്ങൾ അറിയാമെങ്കിൽ ചെയ്‌താൽ മതി, നിർബന്ധമില്ല .മാന്യമായ ഒരു വേതനം; അതുറപ്പ്‌ .കുളിച്ച് വൃത്തിയായി ഒരു പുസ്തകവുമെടുത്ത് ലൈബ്രരിയിലേക്കെന്നു പറ ഞ്ഞ് വീട്ടിൽ നിന്നിറങ്ങുക.യഞ്ജ സ്ഥലത്തു വന്നാൽ യൂണിഫോം തരും .പട്ടാളക്കാരുടെതു പോലെ തലങ്ങും വിലങ്ങും തയ്യലും ഫ്ലാപ്പുകളും മറ്റുമുള്ള കുപ്പായവും തൊപ്പിയും മറ്റുമാണു  യൂണിഫോം.കൃഷ്ണൻ കുട്ടിക്ക് സൈക്ലിംഗ് അറി ഞ്ഞു കൂടാ .അറിയാമായിരുന്നെങ്കിൽ യഞ്ജം അയാള് എറ്റെ ടുത്തെനെ  .സൈക്കിൾ യഞ്ജമല്ല സർപ്പ യഞ്ജ മാണെങ്കിലും ഞാൻ സമ്മതി ച്ചു പോകുന്ന ചുറ്റുപാടായിരുന്നു .പിന്നെ ഏതു തൊഴിലിനും മാന്യതയുണ്ടെന്നു ബോദ്ധ്യമില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടി എന്ന് പറ ഞ്ഞിട്ട്   എന്താണു പ്രയോജനം ?
                         അപ്പോഴാണ്‌ താഷ്കെന്റിൽ നിന്നുള്ള വിളി വരുന്നത് .റെയിൽ ക്രൊസ്സിനടുത്തുള്ള ടെറസ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഹായ സ്ഥാപനമാണു താഷ്കെന്റ് എഡ്യുക്കേഷണൽ അസിസ്ടൻസ് അഥവാ TE A .കൈകൾക്ക് സ്വാധീന ക്കുറവുള്ള പക്ഷേ ഒന്നാന്തരമായി കണക്കു പഠിപ്പിക്കുന്ന പരമേശ്വരൻ പിള്ള സാർ നടത്തി കൊണ്ടിരുന്ന റ്റൂഷൻ സെന്റർ ആണ് താഷ്കെന്റ്  ആയി രൂപ മാറ്റം നടത്തിയിരിക്കുന്നത് .പിള്ള സാർ കണക്കു മാത്രമേ പഠിപ്പിച്ചിരുന്നുള്ളു .പക്ഷേ പഠിക്കാൻ വരുന്ന കുട്ടികൾക്ക് മറ്റു വിഷയങ്ങളിലും സഹായം വേണമെന്ന ആവശ്യമുയർന്നു .തനിക്ക് അവഗാഹമില്ലാത്ത വിഷയങ്ങൾ പഠി പ്പിക്കാൻ കഴിയുകയില്ലെന്ന നിലപാടെടുത്തു പിള്ള സാർ .അപ്പോൾ രക്ഷ കർത്താക്കളിൽ ഒരാളാണ് ഉയർന്ന നിലയിൽ ഇക്കണോമിക്സിൽ ബിരുദം നേടിയ സുന്ദരേശൻ നായരുടെ പേർ സാറിന്റെ  സഹാദ്ധ്യാപകനായി നിർദ്ദേ ശിക്കുന്നത് .നിർദ്ദേശം സ്വീകരിക്കപ്പെട്ടു .Tea നിലവിൽ വന്നു.അവിടെക്കാണു ഞങ്ങൾ ആനയിക്ക പ്പെട്ടിരിക്കുന്നത് .പിള്ള സാറും സുന്ദരേശനും മിത ഭാഷികളും കാര്യ മാത്ര പ്രസക്തരുമാണ് ;അവർ കാര്യം പറഞ്ഞു .കുറച്ചു ടി ടി സി വിദ്യാർഥിനികൾക്ക് കണക്കിനും ഇന്ഗ്ലീഷിനും ട്യുഷൻ വേണം .അവർ,വിദ്യാർഥിനികൾ തന്നെയാണ് ഞങ്ങളുടെ പേർ നിർദ്ദേശിച്ചിരിക്കുന്നത് .പറ്റില്ല എന്നതൊഴിച്ച് എന്ത് മറുപടി വേണമെങ്കിലും പറയാം '.നിങ്ങളുടെ നിലക്കും യോഗ്യതക്കും അനുസരിച്ച്ചൊരു വേതനം തരാൻ ഈ ചെറിയ സ്ഥാപനത്തിനു കഴിയുമെന്നു തോന്നുന്നില്ല 'പിള്ള സാർ പറഞ്ഞു 'പക്ഷേ തീരെ കുറഞ്ഞു പോകാതെ നോക്കാം " .ഭംഗി വാക്കുകൾ അനുചിതങ്ങളാണെന്നു തോന്നി .ഞങ്ങൾ സമ്മതിച്ചു .
      അധ്യാപകനാകാനു ള്ള എന്റെ തികഞ്ഞ അയോഗ്യതയെ ക്കുറിച്ച് ഞാനിന്നും പഴയ അഭിപ്രായം തന്നെ വെച്ചു പുലർത്തുന്നു .പക്ഷേ താഷ്കെന്റിലെ ക്ലാസ് ആഹ്ലാദകരമായ ഒരു വ്യ ത്യസ്തതയായിരുന്നു . വിദ്യാർഥിനിനികളെ ല്ലാവരും തന്നെ untrained ആയി സ്കൂളിൽ ജോലി നോക്കിയിയിട്ടുള്ളവരാണ് .അവർക്ക് വിദ്യാർഥി മര്യാദകൾ എല്ലാം അറിയാം .ശ്രദ്ധാ ലുക്കളായി പ്രസന്ന വദനരായി സ്നേഹാദരങ്ങോളോടെ എന്നെ നോക്കിയിരുന്ന അവരുടെ ഒരു അവ്യക്ത ചിത്രമേ ഇപ്പോൾ മനസ്സിലുള്ളൂ .അന്നറി യാതിരുന്ന ആ ശാന്തി മന്ത്ര ഭാഗം ഞാനിപ്പോൾ അവരിലോരൊരുത്തർക്കും വേണ്ടി ചൊല്ലിക്കൊള്ളട്ടെ :'തേജസ്വീനാമവധീതമസ്തു '(നീയും ഞാനും ചേർന്നു നേടിയ ഈ വിദ്യ മേൽകുമേൽ തേജസ്സാർജ്ജിക്കട്ടെ ).
        ക്ലാസ്സിനു മുമ്പും ക്ലാസ് കഴിഞ്ഞ് ബസ്സു വരുന്നതു വരേയും താഷ്കെന്റിൽ ഞങ്ങൾ നാലുപേരുടെ ഉച്ച കോടി നടന്നിരുന്നു . കോളേജിൽ പഠിച്ച സാമ്പത്തിക ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി   നാട്ടിലെ താത്കാലിക സാമ്പത്തിക സ്ഥിതിയെ വിശകലനം ചെയ്യുന്നതിൽ സുന്ദരേശൻ  കാണിച്ച പാടവം എന്നെ അദ്ഭുത പ്പെടുത്തി .എണ്ണപ്പണംനമ്മുടെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല സാമൂഹ്യ ബന്ധങ്ങളെ എന്തിനു കുടുംബ ബന്ധങ്ങളെ തന്നെ എങ്ങിനെയൊക്കെയാണ് ബാധിക്കാൻ പോകുന്നത് എന്നയാൾ നിഷ്കൃഷ്ടമായി അപഗ്രഥിച്ചു പ്രവചിച്ചു .പുതിയ സമ്പത്തിനെ അതു കൊണ്ടുവരുന്ന സുന്ദരിമാരിൽ ഒരാളായി രൂപണം ചെയ്തു കൊണ്ട് അയാൾ ഒരു നിമിഷ കവിത നിര്മ്മിച്ചു ചൊല്ലി :"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
      ഡാ ഷിട്ടിരിക്കുന്നത്   ഇപ്പോഴത്തെ ശൈലിയിൽ സംഗതികളെ സുചിപ്പിക്കാനാണ് .അന്ന് ആ പദപ്രയോഗം സാധാരണക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നില്ല .
      ഞങ്ങളുടെ ഇടയിൽ ഗാനം ഹിറ്റായി .'നിന്റെ ആരാമമൊന്നു കാണാൻ മോഹമായി' എന്നും "കിളിവാതിൽ കിര് കിരെ തുറ ന്നോട്ടെ" എന്നും മറ്റും  പ്രസിദ്ധ ഗാനരചയിതാക്കൾ എഴുതി പിടിപ്പിക്കുന്ന കാലമായിരുന്നല്ലോ അത് . അത് കൊണ്ട് ഈ ഗാനത്തിൽ അപാകതകൊളൊന്നും ഞങ്ങൾ കണ്ടില്ല .മാത്രമല്ല നേരത്തെ പറഞ്ഞ ബന്ദ്ധ വ്യതിയാനങ്ങളെ സമർഥമായി ധ്വനിപ്പിക്കുന്നുണ്ടായിരുന്നുതാനും  ഈ ഗാനം .
     ക്ലാസ്സ് കഴിഞ്ഞു .ഫീസ്‌ കുട്ടികൾ ഞങ്ങളുടെ കയ്യില നേരിട്ടു തരട്ടെ എന്നായി സുന്ദരേശനും പിള്ള സാറും .അദ്ധ്യാപിക വിദ്യാർഥിനികൾക്ക് അതാണത്രേ താല്പര്യം.അവർ ബഹുമാന പുരസ്സരം ഞങ്ങള്ക്ക് ദക്ഷിണ തന്നു.പരീക്ഷ ദിവസം കൂടിയുണ്ടായിരുന്നു ക്ലാസ് .പരീക്ഷ കഴിഞ്ഞായിരുന്നു ദക്ഷിണ .നന്നായി എഴുതിയതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു .
  സാങ്കേതികമായി ദക്ഷിണ ഞങ്ങൾ വാങ്ങിയെങ്കിലും അത് സ്ഥാപനത്തിന്റെ ഉടമയെ ഏൽപ്പിക്കുന്നതാണല്ലോ മര്യാദ .ഞങ്ങൾ പണം പിള്ള സാറിനു നേരേ നീട്ടി.പക്ഷേ അദ്ദേഹമോ സുന്ദരേശനോ ആ പണം വാങ്ങാൻ കൂട്ടക്കിയില്ല .അത് ഞങ്ങൾക്കുള്ളതാണത്രേ .കാപ്പി ചോക്ക് കറന്റ് ഇതൊക്കെ  ചെലവുള്ളതല്ലേ എന്ന ചോദ്യത്തിനു നിങ്ങൾ ഉണ്ടാക്കി തന്ന ഗുഡ് വിൽ എത്രയോ വലുതാണെന്നായിരുന്നു സുന്ദരേശന്റെ മറുപടി .തുടര്ന്നു പതിവിലധികം ലഘു ചിത്തനായി അയാള് പാടാൻ തുടങ്ങി :"കൂളിങ്ങ് ഗ്ലാസ്സുമായ്  ----"ഞങ്ങളും കൂടെ ചേർന്നു .കുറച്ചു സമയത്തെ സംഘ ഗാനത്തിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി .ഞാൻ എന്റെ കയ്യിലിരുന്ന പണം കൂടി കൃഷ്ണൻ കുട്ടിയുടെ കയ്യിൽ  കൊടുത്തു .അയാള് നോട്ടുകളൊക്കെ അടുക്കി. എണ്ണി നോക്കിയില്ല .ഒരു നാണയവും വളരെ കുറ  ച്ചു നോട്ടുകളും എടു ത്തിട്ട്  ബാക്കി മുഴുവൻ എന്നെ തിരികെ ഏൽപ്പിച്ചു .ആവശ്യങ്ങൾ കാണുമല്ലോ കൃഷ്ണൻ കുട്ടി കുറച്ചു പണം കൂടി കയ്യിൽ വെയ്ക്കു എന്ന് ഞാൻ പറഞ്ഞത് അയാള് കേട്ടില്ല .ബസ്സ് വന്നു ഞാൻ തിരിഞ്ഞ് സുന്ദരേശനെ നോക്കി കയ് വീശി .അയാള് അപ്പോഴും പാടിക്കൊണ്ടിരിക്കുകയായിരുന്നു ---എനിക്കൊരുന്മാ --ദം .പാടിക്കൊണ്ട് തന്നെ അയാൾ കയ്  വീശി .അങ്ങിനെ കേരളത്തിന്റെ വരാൻ പോകുന്ന സാമൂഹ്യ സാമ്പത്തിക സാംസ്കാരിക അവസ്ഥയുടെ യഥാ തഥ വിവരണം മധുര പദാവലികളിലൂടെ അനാവരണം ചെയ്യുന്ന അയാളുടെ ഗാനം അയാൾ തന്നെ  പാടുന്നത് കേട്ടു കൊണ്ട് ഞങ്ങൾ പിരിഞ്ഞു . .
               സുന്ദരേശനു ആയിടെ തന്നെ എറ നാകുളത്തു ഒരു വലിയ പ്രവറ്റ് കമ്പനിയിൽ ജോലി കിട്ടിയതായി അറിഞ്ഞു .ഞാൻ തിരുവനന്ത പുര ത്തേക്ക് പോയി .കുറച്ചു കഴിഞ്ഞ് കൃഷ്ണൻ കുട്ടി കൊല്ലത്തേക്കും .ചിരസ്ഥായിയായ സൌ ഹൃദം എന്നത് വലിയ ഒരു നുണയാണ് .പരസ്പരം ഊന്നു വടിയായി നിന്നിരുന്ന കൃഷ്ണൻ കുട്ടിയും ഞാനും പരസ്പരം കാണാതായിട്ട് വർഷങ്ങൾ കഴിയുന്നു .സുന്ദരേശ ന്റെ കാര്യം പറയേണ്ടതില്ലല്ലോ അയാളെ പിന്നീടിതുവരെ കണ്ടിട്ടേയില്ല  .പക്ഷേ അയാളുടെ പാട്ട് എന്നും ഒര്മ്മയിലുണ്ടായിരുന്നു . പൊൻപണം മനുഷ്യ ബന്ധ ങ്ങളുടെ മേൽ അധീശത്വം നേടുന്നതും വീടു ക ൾ ക്ക്ക്കിടയിലും മനസ്സുകളിലും മതിലുകൾ ഉയരുന്നതും കാണുമ്പോളൊ ക്കെ എന്റെ മനസ്സില് യേശുദാസും ജയചന്ദ്രനും മാറി മാറി ആ പാട്ട് പാടിക്കൊണ്ടിരുന്നു .ഏറ്റവും ഒടുവിൽ വെറും കയ്യോടെ തിരിച്ചു വന്ന സഹോദരിമാരെ ടി വി യിൽ കണ്ടപ്പോൾ കമുകറ യുടെ ശബ്ദത്തിൽ ആ പാട്ട് എന്റെ മനസ്സില് വീണ്ടും മുഴങ്ങി.
        ഒരു പെരു  മഴ പെയ്തൊഴിയുന്നതു പോലെയാണ് 45 വര്ഷം കടന്നു പോയത് .  സൈക്കിൾ യഞ്ജം നടത്താനും ട്രെയിനിംഗ് കോളേജിന്റെ പടിചവിട്ടാതെ ടി ടി സി ക്കാരെ പഠിപ്പിക്കാനും കാണിച്ച ധൈര്യംരോഗിയുംവൃദ്ധനുമായിട്ടും ഇപ്പോഴും ഉള്ളില ഉള്ളത് കൊ ണ്ടാവാം ഞാൻ പഴയ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു .അതിന്റെ ആവശ്യത്തിനു സാധനങ്ങൾ എടുക്കാൻ ഒന്നാം നില വരെ കാർ  കയറിച്ചെല്ലുന്ന സിംഹു ഷോപ്പിങ്ങ് മാളിലെത്തി .ശിവ മാർക്കറ്റിംഗ് ഹബ് എന്നതിന്റെ ചുരുക്കെഴുത്താണ് സിംഹു .ന്യൂക്ലിയസ് ലുലു തുടങ്ങിയ പ്രാകൃത പദ ങ്ങൾ മാത്രം മാളുകളുമായി ബന്ദ്ധ പ്പെട്ടു കേട്ടിരുന്ന ഞാൻ അന്തം വിടാൻ തുടങ്ങുമ്പോൾ എന്നെ നേരത്തെ മുതൽ അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു .അന്തം വിടാൻ വരട്ടെ ഇതിന്റെ മുതലാളി ശിവ സുന്ദർ ചേട്ടന്റെ കൂടെ പണ്ട് ട്യുട്ടോറിയലിൽ  പഠിപ്പിച്ചിരുന്ന സുന്ദരേശ അണ്ണ നാണെ ന്ന  യാമോ ?
സംഭവിചതിങ്ങനെയാണ് : സുന്ദരേശൻ എറ ണാ കുളത്തെ ജോലി രാജി വെച്ച് കുവൈറ്റിലെ ക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പോയി .ധനികനായി തിരികെ വന്നു .വലിയ വീട് വെച്ചു ഷോപ്പിങ്ങ് മാളുകൾ പണിതു .നല്ല നിലയിൽ ജീവിക്കുന്നു .
  ആളുകള് സംസാരിച്ചു കൊണ്ടേയിരുന്നു .ഞാൻ കൂടുതൽ കേള്ക്കാൻ നിന്നില്ല .ജീവിതത്തിൽ വിജയിച്ച്ചവരെ ക്കുറിച്ച് പരാജിതർ പലതും പറഞ്ഞുകൊണ്ടിരിക്കും .എന്റെ മനസ്സിൽ സുന്ദരേശന്റെ ഒരു ചിത്രമു ണ്ട് .സ്വന്തം പാട്ട് ആഹ്ലാദവാനായി ലച്ചു ചിത്തനായി പാടിക്കൊണ്ടിരിക്കുന്ന പ്രസരിപ്പുള്ള യുവാവിന്റെ ചിത്രം .ഞാൻ ആ ചിത്രം ഓർത്തെടുത്തു . അയാളുടെ ശബ്ദത്തിൽ ആ പാട്ടും .അത് മൂളി തിരികെ നടന്നു ::"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
.