Wednesday, June 15, 2011

                                 അമേരിക്കയും ലോകവും -കൊളംബസ്സിനു മുന്‍പ്         (ചാലകം മാസിക )
അമേരിക്കയില്‍ എത്തുന്ന അമേരികാക്കാരനല്ലത്ത ആദ്യത്തെ ആള്‍ കൊളംബസ് ആയിരുന്നുവോ ?അല്ലെന്നാണ് ആദിമ അമേരികേരുടെ വിശ്വാസം .
 ഇവിടെ നമുക്ക് പുരാവൃത്തങ്ങളിലേക്ക്  പോകേണ്ടിയിരിക്കുന്നു .എഴുതപ്പെട്ട ചരിത്രമില്ലാത്ത 'എഴുത്ത് തന്നെ വ ശ മില്ലാത്ത ആദിമ വംശ ജരുറെ ഭൂത കാലത്തെ അന്വേഷിച്ചറിയാന്‍ മിത്തുകള്‍ സഹായക മാവുമെന്നു ലേവി സ്ട്രാസ് നേ പ്പോലുള്ള പ്രമുഖ നര വംശ സാസ്ത്രന്ജര്‍ തെളിയിച്ചുന്റ്റ് .ആദിമ വംസജര്‍ക്ക് ആധുനിക മായ അര്‍ത്ഥത്തിലുള്ള ശാസ്ത്രിയ നിരിക്ഷ ണ പാടവമോ ദാര് ശ നിക മായ അന്വേഷണത്തിനുള്ള ഉപാധികളോ സ്വായത്തമായിരുന്നില്ല .പക്ഷെ അവര്‍ ആഹാരാദി ചതുഷ്ട യത്തില്‍ മാത്രം തല്പരര്‍ ആയിരുന്നുവെന്നോ വയ്കാരിക മായ ചില പ്രതി ക രണന്‍ഗള്‍ക്ക് മാത്രം ശേഷി യുള്ള വരായിരുന്നു വെന്നോ ഒക്കെ ഉള്ള സിദ്ധാന്തംഗ ളോട്  ലെവിസ്ട്രാസ്സ് വിയോജിക്കുന്നു .അദേഹ ത്തിന്റെ അഭിപ്രായത്തില്‍ ലോകത്തെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കാനുള്ള കഴി വുന്ടാ യിരുന്നു അവര്‍ക്ക് .അക്കാര്യത്തില്‍ ഒരു ദാര് ശ നികന്റെ ഒരു പക്ഷെ ഒരു സാസ്ത്രഞ്ഞ്ഹന്റെ തന്നെ അന്വേഷണ ബുദ്ധി അവര്‍ പ്രകടി പ്പിച്ചിരുന്നതായി ,റെഡ് ഇന്ത്യന്‍ മിത്ത് കളെ ക്കുറിച്ച് വിസദമായ പഠനം  നടത്തിയിട്ടുള്ള അദേഹം ഉറപ്പിച്ചു പറയുന്നു .പുരാ വൃത്തങ്ങള്‍ ചരിത്രത്തിനു പകര മാവുകയില്ല പക്ഷെ ഒരു ജനതയുടെ ചരിത്രത്തെ അതിന്റെ സമഗ്ര തയില്‍ മനസ്സിലാകുവാനും  സവിശേഷ ചരിത്ര സന്ദര്ഭ ങ്ങളിലേക്ക് വെളിച്ചം വിശുവാനും അവയ്ക്ക് കഴിയും "ഇവയിലു മേറെ യഥാര്‍ത്ഥം  ഞ ങ്ങടെ ഹൃ ദയ നിമന്ത്രിത സുന്ദര തത്വം " എന്ന് വ്യ്ലോപ്പിളി  പാടിയതിന്റെ പൊരുളും ഇത് തന്നെ യാകാം.
   വെളുത്ത ഒരാളിന്റെ ആഗമനം അമേരിക്കന്‍ ഇന്ത്യ ക്കാര്‍ പ്രതീക്ഷി ചിരിക്കുകയാ യിരുന്നുവെന്നു അവരുടെ പല ഐ തിഹ്യങ്ങളും  വെളിവാക്കുന്നു .പീറര്‍ നബക്കോവിന്റെ  പുസ്ത കത്തില്‍ ഇങ്ങിനെയുള്ള നിരവധി ഐ തിഹ്യങ്ങള്‍ വിവരിക്ക പ്പെട്ടിടുന്റ്റ് .അവരെന്തായാലും ഒരു ശ ത്രുവിനെ യായിരുന്നില്ല പ്ര തീ ക്ഷിചിരുന്നത് .സു ഹൃ തതായി രക്ഷകനായി എത്തുന്ന ഒരു വെള്ള ക്കാരനെ യായിരുന്നു ചിലരെങ്കിലും ഒരു പിതൃ സ്വരുപത്തെ.തലമുറകള്‍ കയ്മാറി ഇരുപതാം നൂടാണ്ടിലും  നിലനിന്നിരുന്ന ഈ ഐ തിഹ്യങ്ങള്‍  പൂര്‍വികരില്‍ നിന്ന് കേട്ടരിഞ്ഞവര്‍ നേരിട്ട് നടത്തുന്ന ആഖ്യാനങ്ങള്‍ നബക്കോവിന്റെ പുസ്തകത്തില്‍ വായിക്കാം .ഒട്ടു മിക്ക റെഡ് ഇന്ത്യന്‍ വര്‍ഗങ്ങലുറെയും സാമുഹ്യ അബോധത്തില്‍ അങ്ങിനെ ഒരു വെള്ള ക്കരനുന്ടെങ്കില്‍ അതിനര്‍ത്ഥം എന്നെങ്കിലും ഒരിക്കല്‍ അവര്‍ ഒരു വെള്ളക്കാരനെ പരിചയ പ്പെട്ടിട്ടുണ്ടെന്നാണ് ;കേട്ട് കേള്വിയിലുറെ യെങ്കിലും .
റെഡ് ഇന്ത്യ ക്കാര്‍ക്ക് പുറം ലോകത്തെ ക്കുരിച്ച്ചുള്ള പുരാവൃത്ത ങ്ങലുന്റെങ്കില്‍ ലോകത്തിന്റെ ചില കൊനുകളിലെങ്കിലും അവരെക്കുറിച്ചുള്ള മിത്തുകളും നിലനില്‍ക്കുന്നുണ്ട് .ദക്ഷിനെ ണ്ടിയയിലുള്ള ഒരു ക്ഷേത്രത്തിലെ ഭഗവതി വിഗ്രഹത്തിന്റെ കയ്യി ലുള്ള മുക്താ ഫലതോടു കൂടിയ മരച്ചില്ല അമേരിക്ക യില്‍ മാത്രം  കാണപ്പെട്ടിരുന്ന  ഒരു ചെടിയുറെതാനത്രേ.ചില മെക്സി ക്കന്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ദെയവ ങ്ങളുടെ മുഖ ശ്ചായയുല്ലതായും പറയ പ്പെടുന്നു പക്ഷെ ഇവക്കൊന്നും ശാ സ്ത്രിയ തയുറെയോ ചരിത്രത്തിന്റെയോ പിന്‍ബലമില്ല  .ദശ ലക്ഷ ക്കണക്കിന് വര്‍ഷങ്ങളിലെ മനുഷ്യ വികാസ പരിനാമങ്ങള്‍ക്കിടയിലെ യാ ദൃ സ്ചിക സാദൃശ്യങ്ങള്‍ മാത്രം ആവാം ഇവയൊക്കെ .
 കുറെ ക്കുടി ചരിത്ര പരത അവകാശ പ്പെടാവുന്നതാണ് ഏ ഡി ൪൫൮ല് അഞ്ചു ബുദ്ധ ഭി കഷുക്കളുടെ ഒരു സംഘം അമേരിക്ക യിലെത്തിയിരുന്നു വെന്ന പ്രസ്താവം .ചൈനീസ്  ബുദ്ധ മത ഗ്രന്ഥങ്ങളിലും ത ത്തുല്ല്യ മായ പ്രസ്താവന കാണാം .തങ്ങള്‍ എത്തി ചേര്‍ന്ന രാജ്യത്തെ അവര്‍ ഫൌ വാങ്ഗ് എന്ന് വിളിച്ചു .മേക്സിക്കൊയുറെയോ ഗാടി മാലയുറെയോ തീര പ്രദേ സത്തായിരുന്നിരിക്കണം  ഈ രാജ്യം .ഏഷ്യ വന്കരയിലോ ജപ്പാന്‍ ലോ ആയിരുന്നിരിക്കാം ഈ പ്രദേശം എന്നഭി പ്രായപ്പെടുന്ന ചൈനീസ് പണ്ഡിത ന്മാരുമുന്റ്റ് .
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചരിത്രത്തില്‍ നിന്ന് തന്നെ തെളിവുകള്‍ കണ്ടെത്താവുന്ന മറ്റൊരു കുടിയേറ്റ ത്തെ പ്പറ്റി നബക്കൊവും മറ്റും പ്രതി പാദിക്കുന്നുന്റ്റ് എ ഡി ൧൦൦൬ നും ൧൩൪൭ നും ഇടയില്‍ സ്കാണ്ടിനെവിയ  യില്‍ നിന്നുള്ള വ്യ്കിംഗ് നാവികര്‍ അമേരിക്ക യുടെ വടക്കന്‍ പ്രദേ ശ ങ്ങളുമായി കച്ചവട ബന്ധത്തില്‍ ഏര്പ്പെട്ടി ട്ടുണ്ടെ ന്നതിനു നിഷേധി ക്കാനാവാത്ത തെളിവുകള്‍ കിട്ടി യിട്ടുന്റ്റ് .
  അതായത് ഒരു വെളുത്ത വലിയ തിമിങ്ങലം ഒരു റെഡ് ഇന്ത്യന്‍ സന്യാസിയുടെ പ്രവചനമോ വെളുത്ത താടിക്കാരനായ ദെ യവ ത്തെ ക്കുറിച്ചുള്ള മെക്സിക്കന്‍ വിശ്വാസമോ ചരിത്ര പരമായ യാതൊരു അടിത്തരയുമില്ലത്ത താനെന്നു പറയാന്‍ കഴിയുകയില്ല
പക്ഷെ വീണ്ടും പറയട്ടെ കൊലംബസ്സിന്റെ യാത്രകലുറെ ചരിത്ര പ്രാധാന്യത്തെ ഇത് കൊണ്ടൊന്നും കുറച്ചു കാണാ ന്‍ കഴി യുകയില്ല .

Monday, June 13, 2011

                                                            ലാല്‍ സലാം 

വരാനിരിക്കുന്ന സ്വാതന്ത്ര്യ നിഷേധത്തെ കുറിച്ചുള്ള ഉത്ക്ക ണ്ട   അതിനെ നേരിടാനുള്ള മാനസികമായ തയാറെടുപ്  അതിന്റെ  ഭാഗമായുള്ള സമരങ്ങള്‍, കൂട്ടത്തില്‍ സാഹിത്യവും കലയും സിനിമയും .എന്റെ തലമുരയില്‍പ്പെട്ടവരുടെ   ജീവിതത്തിലെ ഏറ്റവും ആ വേ ശോജ്വലമായ  കാലമായിരുന്നു തൊള്ളായിരത്തി എഴുപതുകള്‍. അന്നത്തെ സജീവ പ്രവര്ത്തനങ്ങ ളുടെ  മുഖ്യ ഭാഗമായിരുന്നു മാര്‍ക്സിസ്റ്റ്‌ അനുഭാവികളായ ഉദ്യോഗസ്ഥന്മാരുടെ കൂടി ചേരലുകള്‍. ഇ എം  എസ്  ഇ ബാലാനന്ദന്‍  പുത്തലത്ത്  നാരായണന്‍ തുടങ്ങിയവരാണ് ആ യോഗങ്ങളില്‍ ഞങ്ങളെ അഭിസംബോധന ചെയ്തിരുന്നത് എന്നത് കൊണ്ട് തന്നെ അവയുടെ പ്രാധാന്യം ഊഹിക്കാമല്ലോ .
    ഇടത്തരക്കാരായ ഉദ്യോഗസ്ത്തന്മാരുടെ  അത്തരം കൂടി ച്ചേരലുകളില്‍ ഒരു വ്യ തത്യസ്ഥതയായി ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഉം ഉണ്ടായിരുന്നു.തൊറാക്സിക്  സര്‍ജന്‍ ഡോക്ടര്‍ പി കെ ആര്‍  വാരിയര്‍. ബസ്സ് കയറിയും നടന്നും അദ്ദേഹം എല്ലാ മീറ്റി ങ്ങുകള്‍ക്കും എത്തിയിരുന്നു .കാറി ല്ലാത്ത  മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ അന്നും ഒരത്ഭുതമായിരുന്നു .അദ്ദേഹം പ്രൈവറ്റ്  പ്രാക്ടീസ് ചെയ്തിരുന്നില്ല ;ശംബള മാകട്ടെ   ഇന്നത്തെപ്പോലെ അത്ര മെച്ച മൊ ന്നുമായിരുന്നില്ല താനും .
       വയ്ദ്യ വൃത്തി  തന്നെ ജനസെവനമാനെന്നു വിശ്വസിച്ചിരുന്നത് കൊണ്ടാവാം  വാരിയര്‍ സാര്‍ പെന്‍ഷന്‍ പറ്റിയതിനു ശേഷം മറ്റു സ്ഥാന മാനങ്ങ ളൊന്നും സ്വീകരിക്കാതിരുന്നത് .മാധ്യമങ്ങളില്‍ ഹൃദയ ശ സ്ത്ര ക്രിയാ വിദഗ്ധനായ ഡോ പി കെ ആര്‍ വാരിയെരു ടെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാനിതൊക്കെ ആലോചിച്ചു പോയി .നേരത്തെ സൂചിപ്പിച്ച കൂട്ടായ്മയിലെ പംകാളികള്‍ക്ക് ഉണ്ടായിരുന്ന സാഹോ ദ ര്യത്തോളം പോന്ന സൌഹൃദത്തിന്റെ പേരില്‍ ഇത്രയും കുറിക്കട്ടെ: അഭിവാദനങ്ങള്‍ ആദര ണിയനായ  സഖാവേ !