2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

അയ്യപ്പനും അമ്മമാരും

കേരളത്തിലെ സാധാരണ സ്ത്രീകൾ ശബരി മല പോകുന്നതിനെ ക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നു മാത്രമല്ല ആർത്തവ കാലത്ത് അയ്യപ്പൻ മാരിൽ ബഹുദൂരം അകന്നു നില്ക്കുകയും ചെയ്യും. ഇപ്പോഴും കണ്ടു വരുന്നത് ഇതാണ് .ഒരു ശീലം എന്നതിനപ്പുറം ഇതിനെന്തെങ്കിലും സാധൂകരണമുണ്ടോ ?ഇല്ലെന്നാണ് എന്റെ അഭിപ്രായം ..കാരണം പറയാം .പൗരാണിക കാലത്ത് രണ്ടു സ്ത്രീകൾ  നടത്തിയ കൊടും തപസ്സുകളെ ക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ടല്ലോ.പാർവതിയുടേയും വേദവതിയുടേയും തപസ്സുകൾ .ഓരോ ചാ ന്ദ്ര മാസത്തിലുംഅവർ  നാലഞ്ചു ദിവത്തെ ഇളവെടുത്തിരുന്നതായി ഒരു സൂചനയും ഇല്ല കുമാര സംഭവത്തിലും രാമായണത്തിലും . ആര്ത്തവത്തെ ക്കുറിച്ച് മഹാഭാരതത്തിലെ വസ്ത്രാക്ഷേപ ര്പ്രകരണത്തിലെ സൂചന നോക്കാം .താൻ രജസ്വലയാണെന്നും ഒറ്റ വസ്ത്രമേ ധരിച്ച്ചിട്ടുള്ളു വെന്നും അതു കൊണ്ടു സദസ്സിലേക്കു വരാൻ നിവൃത്തിയില്ലെന്നുമാണ് ദ്രൗപതി ദുശാസ്സനനോടു പറഞ്ഞത് .അവസരത്തിനു യോജിച്ച തരത്തിൽ വസ്ത്രം ധരിക്കാത്തതാണു വരാൻ കഴിയാത്തതിന്റെ കാരണം .അപ്പോൾ സ്ത്രീകൾക്ക് ആര്ത്തവം ആരാധനക്കോ രാജ്യ  കാര്യങ്ങളിലെ പങ്കാളിത്തത്തിനോ തടസ്സമല്ല എന്നാണ്  ആർഷ  ഗ്രന്ഥങ്ങൾ പറയുന്നത് എന്ന് വ്യക്തമായല്ലോ .പക്ഷേ നമുക്ക് മലയാളികൾക്ക് പുറം തോടുകൾ മതി  ആചാരാനുഷ്ഠാനങ്ങളായാലും പ്രത്യയ ശാസ്ത്രങ്ങളായാലും .
 ശബരിമല അയ്യപ്പന്റെ  സ്ത്രീ വിമുഖതയെക്കുറിച്ച് മറ്റൊരു വിശകലനമുണ്ട് .പണ്ട് ആഡിറ്റ് സന്ദർശനങ്ങളുടെ കാലത്ത്  വലിയ അയ്യപ്പഭക്തനായ ഒരു അക്കൗണ്ട്സ് ഓഫീസർ  പറഞ്ഞതാണ്  .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാമനു വനവാസം കൊടുത്ത കൈകേയിക്കാൾ പതിന്മടങ്ങ്  ക്രൂരയാണ്  അയ്യപ്പൻറെ വളർത്തമ്മയായ റാണി .സ്വന്തം മകന് സിംഹാസനം ലഭ്യമാക്കാൻ വേണ്ടിആ അമ്മ  ഈറ്റപ്പുലികളുടെ മടയിലേക്കല്ലേ വളര്ത്തു മകനെ അയച്ചത് .ആ ഉണ്ണിയാവട്ടെ ഈറ്റപ്പുലികൾ വാൽസല്യത്തോടെ പാൽചുരത്തിക്കൊടുക്കുന്ന വിധത്തിൽ സ്നേഹോദാരനായിരുന്നു ."ഹ്യുമൻ ഫീമൈയിൽ ഈസ് ദ ക്രൂവെലെസ്റ്റ് ബീയിംഗ് ഓൺ ഏർത്ത് " ഓഫീസർ ശക്തിക്കു വേണ്ടി ഇംഗ്ലീഷിൽ പറഞ്ഞു നിർത്തി .ഈറ്റപ്പുലികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ടു കീഴടക്കിയ കുമാരൻ ആ അമ്മയോടും എല്ലാ അമ്മമാരോടും ക്ഷമിച്ചിട്ടുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു .ഒരു സ്ത്രീ വിദ്വേഷിയാകാൻ അങ്ങിനെ ഒരുണ്ണിക്കു കഴിയുകയില്ല എന്നും .
   എന്തായാലും പുലികൾ  കേസിൽ കക്ഷി ചേർന്നിട്ടില്ല .കക്ഷി ചേരാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട് .അയ്യപ്പന്റെ  അയൽക്കാരായി പമ്പാ തടത്തിൽ താമസിക്കുന്ന കുറേ മനുഷ്യർ .നൂറ്റാണ്ടുകളായി അവിടെ കുടിപാർത്തു പോരുന്ന ആദിവാസികളും ഒപ്പം പദ്ധതിപ്പണിക്കു നാട്ടിൽ നിന്നും ചെന്നിട്ട് തിരികെ പോരാൻ കഴിയാതിരുന്നവരുടെപിന്മുറക്കാരും .അവരുടെ ഏക കുടിവെള്ള സ്രോതസ്സാണു പമ്പ .ഇപ്പോൾ തന്നെ അപകടകരമായ അളവിലാണ് പമ്പയിലെ മാലിന്യം .ഇനി തീർഥാടകരുടെ സംഖ്യ ഇരട്ടിച്ചാൽ സ്ഥിതി എന്താവും .എല്ലാം കോടതി തീരുമാനിക്കട്ടെ .അല്ലേ ?
    സമസ്ത ചേതനാചേതനങ്ങളേയും പൂർണ്ണ സമഭാവനയോടെ കണ്ട അങ്ങിനെ കാണാൻ പഠിപ്പിച്ച ശരണാഗത വൽസലനായ ഉണ്ണിക്ക് ,സ്വാമിക്ക് മനസ്സുകൊണ്ട് ഒരഭിഷേകം




       

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

റിവർ സൈഡ് 17-4-2016
 ഏഷ്യാനെറ്റ് ന്യൂസിൽ ഒരു ചർച്ചയുണ്ടായിരുന്നു രാവിലെ .ഇന്ത്യയിൽ വൈകുന്നേരം . പുതിയ സാങ്കേതിക വിദ്യയും ഒറ്റവരി മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യ സ്ഥാനം നേടുന്നതിനെക്കുറിച്ചായിരുന്നു .ചര്ച്ച നടക്കട്ടെ .ഇക്കാര്യങ്ങളിലെന്തെങ്കിലും പുതുമയുണ്ടോ എന്നു നോക്കാം .
    പണ്ട് എന്നു വച്ചാൽ പൗരാണിക കാലത്തു തന്നെ വൺ ലൈനറുകൾ ജനത്തെ ആവേശം കൊള്ളിച്ചിട്ടുണ്ട് .'കർമ്മണ്യേ വാധികാരസ്ഥേ ..' ;നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ' ഇവയൊക്കെ ഉദാഹരണങ്ങൾ .കൂടുതൽ സമീപ കാലത്ത് വന്ന 'ഇങ്ക്വിലാബ് സിന്ദാബാദ് 'വന്ദേ മാതരം ''ക്വിറ്റ്‌ ഇന്ത്യ ' 'ദില്ലി ചലോ ' എന്നീ  ദ്വക്ഷരികൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എടുത്തു പറയേണ്ട കാര്യമില്ലല്ലോ .സ്വാതന്ത്ര്യത്തിനു ശേഷം വന്ന 'ജയ്‌ ജവാൻ ജയ്‌ കിസാൻ ' ഗരീബി ഹഠാവോ ' ഇവയൊന്നും തെരഞ്ഞെടുപ്പു പ്രചാരണ മുദ്രാവാക്യങ്ങളായിരുന്നില്ല .പക്ഷേ 'പുരോഗതിക്ക് ഒരു കൈ സഹായം ' കൈപ്പത്തി ചിഹ്നത്തിനു താഴെയാണു പ്രത്യക്ഷ പ്പെട്ടിരുന്നത് .
     രാഷ്ട്രീയ പാർട്ടികൾ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു വന്നതാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട് .അതും പുതിയ കാര്യമൊന്നുമല്ല .മണ്ണണ്ണ പാട്ട വളച്ച് കോളാമ്പി യുണ്ടാക്കുന്നത് ഗ്രാമത്തിലെ സാങ്കേതിക വിദഗ്ധനായ കൊല്ല പ്പണിക്കാരനായിരുന്നു എല്ലാ പാർട്ടിക്കാർക്കും വേണ്ടി .പിന്നീട് മൈക്ക് സെറ്റുകാർ .ലഭ്യമായ സാങ്കേതിക സൌകര്യങ്ങൾ എന്നും രാഷ്ട്രീയക്കാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .
   ഇതൊന്നും പക്ഷേ ജന വിധിയെ  ബാധിക്കുകയില്ല .നമ്മൾ സാധാരണ ജനം പഴയ ശങ്കരമംഗലം മജിസ്ട്രേട്ടിനെ പോലെയാണ് .തന്റെ മുമ്പിൽ ലാപ്പോയിന്റുകൾ നിരത്തിയ സാക്ഷാൽ മള്ളൂരിനോട് ശങ്കരമംഗലം മജിസ്റ്റ്രേട്ട് പറഞ്ഞു :"ഗോവിന്ദപ്പിള്ള എങ്ങിനെയൊക്കെ വാദിച്ചാലും എത്ര ഉണ്ട വിഴുങ്ങിയാലും ഞാൻ നേരത്തേ ഒന്നു നിശ്ചയിച്ചിട്ടുണ്ട് ;അതേ വിധിക്കൂ "എന്ന് .നമ്മൾ കാലാകാലങ്ങളിൽ വിരലിൽ മഷി പുരട്ടുന്ന സാധാരണ ജനത്തിന്റെ വിധി പ്രസ്താവവും അങ്ങിനെ തന്നെ അല്ലേ ?


2016, ഏപ്രിൽ 17, ഞായറാഴ്‌ച

ഞാനിന്ന് (16-4-2016 )സ്പോട്ട് ലൈറ്റ് എന്ന സിനിമ കണ്ടു .2015 ലെ ഓസ്കാർ നേടിയ ചിത്രമാണ് .നിരൂപണമൊക്കെ പിന്നീട് .ഇപ്പോൾ അതിന്റെ വിഷയത്തെ ക്കുറി ച്ചു മാത്രമാണെഴുതുന്നത് .ചില കത്തോലിക്കാ പുരോഹിതന്മാർ അൾത്താര കുട്ടികളെ  പീഡി പ്പച്ചതിനെ ക്കുറിച്ച് വാർത്തകൾ വന്നിരുന്നല്ലോ ഈ നൂറ്റാണ്ടാദ്യം .അതിനെ ക്കുറിച്ച് ഒരു പത്രം നടത്തുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്  ചിത്രത്തിന്റെ ഉള്ളടക്കം .വാർത്ത സത്യമായിരുന്നുവെന്നു മാത്രമല്ല വ്യാപകമായി അത്തരം സംഭവങ്ങൾ നടന്നിരുന്നുവെന്നും അവിടെയൊക്കെ  സഭയിലെ ഉന്നതാധികാരികൾ ഇടപെട്ട് കേസ് ഒതുക്കി തീർത്ത്‌ കുറ്റവാളികളായ പുരോഹിതന്മാരെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപെടുത്തിയെന്നും  കൂടി പത്രം കണ്ടെത്തി .അവർ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .ഇത്രയും സിനിമ .പക്ഷേ എനിക്കു പറയാനുള്ളത്‌ കത്തോലിക്കാ സഭ ഈ ചിത്രത്തോടു പ്രതികരിച്ച രീതിയെ ക്കുറിച്ചാണ് . , വത്തിക്കാൻ റേഡിയോ "called it "honest" and "compelling" and said it helped the U.S. Catholic Church "to accept fully the sin, to admit it publicly, and to pay all the consequences."[39] Luca Pellegrini on the Vatican Radio website wrote that the Globe reporters "made themselves examples of their most pure vocation, that of finding the facts, verifying sources, and making themselves—for the good of the community and of a city—paladins of the need for justice."[39][40] In February 2016, a Vatican City commission on clerical sex abuse attended a private screening of the film.[41] Following the film's Best Picture win at the Oscars, Vatican newspaper L'Osservatore Romano ran a column assuring that the movie is "not an anti-Catholic film", and Vatican Radio revealed that clerics in Rome have been recommending the film to each other.[42][43][44]"
     വിമർശനങ്ങളോടു സഹിഷ്ണുത കാട്ടാത്ത ,നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത എന്നൊക്കെ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുള്ള കത്തോലിക്കാ സഭയുടെ ഈ പ്രതികരണങ്ങളുമായി സഹിഷ്ണുതയുടെ മൂർത്തികൾ എന്നവകാശപ്പെടുന്ന നമ്മൾ ഹിന്ദു മതക്കാർ സമീപകാലത്തെടുത്ത ചില നിലപാടുകൾ  താരതമ്യം ചെയ്തു നോക്കുക .ഒരു മഹാ ദുരന്തം ഉണ്ടായിട്ടു കൂടി വർണ വിസ്മയങ്ങളും ആനച്ചമയങ്ങളും ഒരു വർഷത്തേക്കു വേണ്ടെന്നു വെക്കാൻ നമുക്കു കഴിഞ്ഞില്ലല്ലോ .


     

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

മാഹിയിലെ പടക്കക്കട
 മാഹീ എന്ന്കേൾക്കുമ്പോൾ ഞാൻ  രണ്ടാമതായി മാത്രമേ മദ്യത്തെക്കുറി ച്ച് ഓര്ക്കാറുള്ളു .മാഹിയുടെ ഒന്നാമത്തെ പ്രാധാന്യം ആ പ്രദേശം പ്രധാനപ്പെട്ട മുകുന്ദൻ കൃതികളുടെ ഭുമികയാണ് എന്നതത്രെ .അങ്ങിനെ തോന്നാനുള്ള സാഹിത്യ ബോധം എനിക്കുണ്ട് എന്ന് ഞാൻ വിനീതമായി അവകാശപ്പെടുന്നു .കോഴിക്കോട് കണ്ണൂർ ജില്ലകളുടെ തീര പ്രദേശങ്ങളിൽ ടുർ പോകേണ്ടി വരുമ്പോൾ മാഹി സന്ദർശിക്കാറു ണ്ടാ യിരുന്നുവെന്ന കാര്യവും ഞാൻ മറ ച്ചു വെക്കുന്നില്ല .മദ്യത്തിന്റെ വിലക്കുറവായിരുന്നില്ല ഇവിടേയും പ്രഥമ പരിഗണന .എന്റെ കൂടെ വരാറു ള്ള സുഹൃത്ത് പൗലോസ് മയ്യഴി മാതാവിന്റെ വലിയ ഭക്തനാണ് .അയാള് പള്ളിയിലേക്ക് പോകും .ഞാൻ ദാസന്റെ തുമ്പികളെ മനസ്സിൽ ക്കണ്ടും  ഗസ്തോൻ സായിപ്പിന്റെ വയലിൻ നാദം കാതർത്തും അഴിമുഖത്തിരിക്കും .തിരികെ പോകുമ്പോൾ അവിടത്തെ നൂറോളം   മദ്യ ശാലകളിലൊന്നിൽ കയറിയെന്നു വരാം .ഞാൻ അന്ന് മദ്യ വര്ജ്ജന പ്രതിഞ്ജ എടുത്തിട്ടുണ്ടായിരുന്നില്ല ..അങ്ങിനെ ഒരു പ്ര തിഞ്ഞ്ജ എടുത്തത് സദാചാരത്തിന്റെ പേരിലല്ല ആരോഗ്യം കുടുംബ സമാധാനം എന്നീ പ്രശ്നങ്ങളെ മുന്നിർത്തിയാണ് .മിതമായ മദ്യപാനം ഒരു ദുശീലമല്ല എന്നു  മദ്യം തൊടാതായിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും  ഞാനിപ്പോഴും വിശ്വസിക്കുന്നു .
   പക്ഷേ മാഹിയിലെ ഒരു കിലോമീറ്റരിൽ നൂറിലധികം മദ്യക്കടകൾ ഒരു നല്ല കാര്യമായി തോന്നുന്നില്ല .മദ്യപാനത്ത്തിലെ മിതത്വം അവിടെ നഷ്ടപ്പെടുന്നു ..മിതമായ മദ്യപാനം ദുശീ ലമല്ല  അമിതമദ്യപാനം ആണ് .രണ്ടാമതു പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് മാഹിയിലെ പരിതസ്ഥിതി .അതു പോരാഞ്ഞിട്ടാണ്‌ ഇപ്പോൾ പടക്ക ക്കട കൂടി വന്നിരിക്കുന്നത് .ചാനൽ വാര്ത്ത പ്രകാരം ഈ കട പെട്രോൾ ബങ്കിനും മദ്യശാലക്കും ഇടയിലാണ് കത്തിച്ചാൽ കത്ത്തുന്നതെല്ലാം ഒരിടത്തിരിക്കുന്നത് അപകടമാണ് .പ്രത്യേകിച്ചും നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന ഒരുമ നിയമവും പാലിക്കേണ്ടതില്ല എന്നതു നിയമമായിരിക്കുമ്പോൾ

2016, ഏപ്രിൽ 6, ബുധനാഴ്‌ച

കാലിഫോർണിയാ യുനിവേഴ്സിറ്റി  യെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് 1965 ലാണ് .അവിടെ നിന്നും കുറെ കുട്ടികൾഒരു പഠന പര്യടനത്തിന്റെ ഭാഗമായി  തിരുവനന്തപുരം യുനിവേഴ്സിറ്റി ഹോസ്റ്റലിൽ എത്തിയിരുന്നു അക്കൊല്ലം .അവരിലോരോരുത്തരുടേയും കൂടെ ഹോസ്റ്റലിലെ അന്തേവാസികളുടെ ഓരോ സംഘത്തെ നിയോഗിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ .ഞാനുമുണ്ടായിരുന്നു ഒരു വിദ്യാർഥിനിയെ അനുഗമിച്ച സംഘത്തിൽ .എന്ന് തന്നെയല്ല അവരുമായി  ആശയ വിനിമയം  നടത്തിയത് ഒട്ടു മുക്കാലും ഞാൻ തന്നെയായിരുന്നു  .അമേരിക്കൻ ആക്സന്റ് മനസ്സിലാക്കാൻ എനിക്കു കുറച്ചു ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ But I understand your Indian accent എന്ന് "ഇന്ത്യന്" ഊന്നൽ നൽകിക്കൊണ്ട് മറുപടി പറഞ്ഞ്  അവർ ചിരിച്ച ചിരി ഇപ്പോഴും മനസ്സിലുണ്ട് .
    നല്ല വാക്കുകൾ പറഞ്ഞ് 'കാലിഫോർണിയാ ' എന്നു  തുടങ്ങുന്ന ഒരു പാട്ടും പാടി സന്ദർശകർ രാത്രി വൈകി വിടവാങ്ങി .ഞങ്ങൾ കൊണ്ടു നടന്നു ഹോസ്റ്റൽ കാണിച്ച മദാമ്മ എന്നോടു പ്രത്യേകമായി യാത്ര പറയാൻ മറന്നില്ല .അടുത്ത കൂട്ടുകാർ 'കാലിഫോർണിയാ ' എന്ന പാട്ട്  എന്നെ കാണുമ്പോഴൊക്കെ ഉറക്കെ പാടാറുണ്ടായിരുന്നു കുറേക്കാലത്തേക്ക് .
       കരമനയാറിലൂടെ,അച്ചൻ കോവിലാറിലൂടെ  ,പെരിയാറിലൂടെ വെള്ളം ഒരു പാടൊഴുകിപ്പോയി.ഇപ്പോഴത്തെ സമ്പ്രദായ പ്രകാരം '51 വർഷങ്ങൾക്കു  ശേഷം ' എന്നെഴുതിക്കാണിച്ചാലും മതി കാലിഫോർണിയാ യുനിവേഴ്സിറ്റി റിവർസൈഡ് ക്യാമ്പസ്സിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആമുഖമായി .
     തിരക്കുണ്ടായിരുന്നില്ല .വിമാനത്തിൽ ഇരിപ്പിടങ്ങൾ പലതും ഒഴിഞ്ഞു കിടന്നു ഞാനിരുന്നതിനു തൊട്ടടുത്തുള്ള സീറ്റുൾപ്പെടെ .അതിനപ്പുറത്തിരുന്നിരുന്നത് അറബി പ്രൊഫസ്സറായ ഒരു ഇറാനിയൻ വനിതയാണ്‌. അവരുടെ പെരുമാറ്റവും സംസാരരീതിയുമെല്ലാം അതീവ ഹൃദ്യമായിരുന്നു . അവർ കുറേഅധികം  നേരം സംസാരിച്ചു .കുട്ടികളെക്കുറിച്ച്,ഇടക്കിടെ നടത്തേണ്ടി വരുന്ന അമേരിക്കൻ സന്ദർശനങ്ങളെ ക്കുറിച്ച് ,ഭർത്താവുമൊത്തുള്ള വിനോദയാത്രകളെ ക്കുറിച്ച്  ഒക്കെ .ഹിന്ദു ക്കുഷിന്റെ താഴ്‌വരയി ലുള്ള  ഏതോ തടാകത്തിൽ ബോട്ടു സവാരി നടത്തിയതിന്റെ വീഡിയോദൃശ്യങ്ങൾ  മൊബൈലിൽ എനിക്കു കാണിച്ചു തരികയും ചെയ്തുപ്രൊഫസ്സർ  .കൈകേയിയും ഗാന്ധാരിയും അതിനു വളരെ മുമ്പ് മനുഷ്യ രൂപമെടുത്ത ഉർവശിയും കുളിക്കാനിറങ്ങിയിരുന്ന തടാകങ്ങളിൽ ഒന്നാവാം അതെന്ന എന്റെ പുരാവൃത്ത പരാമർശം അവരിൽ കൌതകം ഉണർത്തി .സൊറാസ്റ്ററുടേയും ഒമർഖയ്യാമിന്റേയും നാട്ടുകാരിയായ പ്രൊഫസ്സറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കുണ്ടായ സന്തോഷം പ്രകടിപ്പിച്ച് ഞാൻ എന്റെ പുസ്തകത്തിലേക്കു മടങ്ങി .നന്ദി വാക്കുകളും മന്ദസ്മിതവും തന്ന്  അവർ അവരുടെ പി സി യിലേക്കും .
    ഇട നാഴിക്കപ്പുറമുള്ള  സീറ്റിൽ ഭാര്യ സ്വന്തം മനോരാജ്യങ്ങളിലായിരുന്നു .ഞാൻ 'അങ്കിൾ ടോംസ് കാബിൻ' വായിച്ചു ,ഇടക്കുറങ്ങുകയും ഉണർന്നിരുന്നുചിന്താകുലനാവുകയും ചെയ്തു.കൈവിലങ്ങുകളും കാൽചങ്ങലകളുമായി അഞ്ജാതമായ ഭാവിയിലേക്കു നടക്കുന്ന കറുത്ത  വർഗ്ഗക്കാരൻ വൃദ്ധൻ .അങ്ങു കിഴക്ക് ഗന്ധമാദനത്തിന്റെ താഴ്വരയിൽ അപ്സരസ്സുകളുടെ ഉന്മത്ത നൃത്തം .തപസ്സിളകിയ മുനിമാർ ചക്രവർത്തത്തിലക്ഷണമുള്ള പുത്രന്മാർക്ക് ജന്മ ഹേതുക്കളായി വീണ്ടും തപസ് ചെയ്ത് ബ്രഹ്മർഷി പദം പൂകി  .അപ്സരസ്സുകൾ ദുര്യശസ്സും ശാപവും ഏറ്റുവാങ്ങി വീണ്ടും സ്വർഗ്ഗത്തിലെ നൃത്ത മണ്ഡപങ്ങളിലേക്ക് .അതിനപ്പുറം  .   പാരസികത്തിലെ മുന്തിരി തോപ്പുകൾ . .എമ്പാടും സ്വർണ്ണ നിറത്തിൽ മുന്തിരി ക്കുലകൾ .ഖയാം പാടുന്നു :
   'ബെറ്റർ ബി മെരി വിത്ത്‌ ദ ഫ്രൂറ്റ്ഫുൾ ഗ്രേപ്
  ദാൻ സാഡൻ ആഫ്റ്റർ നൺ ഓർ ബിറ്റർ ഫ്രൂട് '
ശരിയാണ് എന്തെങ്കിലുമൊക്കെ ആലോചിച്ച് മനസ്സു പുണ്ണാക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീഞ്ഞു കുടിച്ച് സങ്കൽപ്പങ്ങളിൽ വിഹരിക്കുന്നത് .പക്ഷേ വീഞ്ഞു മാത്രമല്ലല്ലോ സൊരാസ്ട്രിയൻ ദർശനങ്ങളും റൂബായിയാത്തിന്റെ രചനയിൽ ഖയ്യാമിനെ സ്വാധീനിച്ചിട്ടുണ്ടല്ലോ .അതെന്താണ് വായനക്കാർ ശ്രദ്ധിക്കാതിരുന്നത് ?
      കിളി വാതിലിലൂടെ മേഘങ്ങൾക്കു താഴെ ശാന്ത സമുദ്രം ദൃശ്യമാവുന്നു  .തീരത്ത്  സിനിമയുടെ ലോക തലസ്ഥാനമായ നഗരം ,പ്രവൃത്തി ദിവസത്തെ തിരക്ക് ,മദ്ധ്യാഹ്നം .
  ഏവിടെ പോകുമ്പോഴും  എന്തെങ്കിലും വറുത്തു പൊടിച്ചു കൊണ്ടു പോവുക നമ്മുടെ ഒരു ദുസ്വഭാവമാണ് .ഞങ്ങളുടെ ഭാണ്ഡത്തിലുമുണ്ടായിരുന്നു  അങ്ങിനെ ചില പൊതികൾ .മുളക്കാൻ കെൽപ്പുള്ള വിത്തുകളൊന്നും ഇങ്ങോട്ടു കടത്തിക്കൂടാ എന്നാണു നിയമം .അതിൽ വിട്ടു വീഴ്ചയില്ല .ഞങ്ങൾ കൊണ്ടു വന്നിട്ടുള്ളത് വറുത്ത ധാന്യങ്ങളാണെന്നും അവയ്ക്ക് പ്രത്യുൽപ്പാദന ശേഷിയില്ലെന്നും പഴയ പ്രധാനാദ്ധ്യാപിക യുക്തി യുക്തമായി വിവരിച്ചു ബോദ്ധ്യപ്പെടുത്തിയിട്ടൂം കസ്റ്റംസ് ഓഫീസർ മേലധികാരിയുടെ നിർദ്ദേശം തേടി .എല്ലാം കൊണ്ടു പൊയ്ക്കൊള്ളാൻ അധികാരി അനുവദിച്ചു .പുറത്തിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞ് മൂന്നു മണി .
     ലോസ് ഏഞ്ജെൽസിന്റെ മുളംതുരുത്തിയാണ് റിവർ സൈഡ് .കാറിൽ സാധാരണ വേഗതയിൽ ഒരു മണിക്കൂർ ദൂരം .ട്രാഫിക് ബ്ലോക്കുകൾ കാരണം മൂന്നു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്  യാത്രാ സഹായിനിയിലെ സ്ത്രീ ശബ്ദം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .
    മൊട്ടക്കുന്നുകളും  ഓറഞ്ചു തോട്ടങ്ങളും ഇടക്കിടെ വിശാലമായ വെളിമ്പറമ്പുകളുമുള്ള  ഈ പ്രദേശം മരുഭൂമിയുടെ ചില സവിശേഷതകളുള്ളതാണ് .അർദ്ധ മരുഭൂമി എന്നു വേണമെങ്കിൽ പറയാം .സിനിമാ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടാൻ തുടങ്ങിയപ്പോൾ  അതിനു വേണ്ട ഭൂമി തേടി എത്തിയവരാണ് ലോസ് ഏഞ്ജൽസ് എന്ന മഹാനഗരം സൃഷ്ടിച്ചത് .അന്ന് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഭൂമി കിട്ടിയിരുന്നത് ഇവിടെയായിരുന്നു .
      റിവർ സൈഡിലെത്തുമ്പോൾ .ഏഴു മണി .ഓറഞ്ചു ഗ്രാമത്തിൽ അസ്തമയം .ഗീതാഞ്ജലിയിൽ വർണ്ണിച്ചിരിക്കുന്നതു പോലെ "കാലിക്കൂട്ടം മേഞ്ഞു മടങ്ങിയ പുൽമേടുകളിലേക്ക് സ്വർണ്ണ പാത്രത്തിൽ പുഷ്പഹാരങ്ങളുമായി  കടന്നു വരുന്ന സന്ധ്യ ".
    ഹൃദയഹാരിണിയായ സന്ധ്യയെ അദ്ഭുതാദരങ്ങളോടെ നോക്കി  ഞാനിവിടെ നിൽക്കുമ്പോൾ താമരശേരി റോഡിൽ അടുത്ത ദിവസം, മാർച്ച് 17, പുലർന്നിട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം .