2012, നവംബർ 29, വ്യാഴാഴ്‌ച

മുഖമില്ലാത്തവരുടെ മുലകള്‍ -(വിമോചന വാദിനി കളുടെ ശ്രദ്ധക്ക് )
     --------------------------------------------------------------
              ആര്‍ .എസ് .കുറുപ് .
             -----------------------
നടാഷാ വാള്‍ ട്ട റു ടെ  living dolls -the return  of  sexism എന്ന പുസ്തകത്തിന്റെ പ്രസക്തിയെ കുറിചൊ രന്വേഷണം .
  1992 ല്‍  U S  A യില്‍ ഔദ്യോഗിക പദവികളിലേക്ക് മത്സരിച്ച വനിത കളുടെ ബാഹുല്യത്തെ ലൈം ഗിക ഭൂകമ്പം (Genderquake ) എന്നാണ് അമേരിക്കന്‍ ഫെമിനിസ്റ്റ് എഴുത്തുകാരി നവോമി വൂള്‍ഫ് വിശേഷിപ്പിച്ചത് .1997 ലെ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് നടാ ഷാ  വാല്ട്ട റും സമാനമായ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.വാള്‍ട്ടര്‍ observer ല്‍ എഴുതി :"ലേ ബര്‍ പാര്‍ടി ക്കനുകൂലമായി ആറ് ശ ത മാനം വോട്ടു മാറ്റം ഉണ്ടായാല്‍ വനിതാ M  P മാരുടെ എണ്ണം ഇരട്ടി യാകും ;പുരുഷന്മാരുടെ ക്ലബ്‌ തകര്‍ന്നു വീഴാന്‍ തുടങ്ങുന്നതും സ്ത്രീവര്‍ഗതിന്റെ മുന്‍ ഗണനാ ക്രമതോട് പ്രതികരിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം രൂപം കൊള്ളുന്നതും നാം കാണാന്‍ തുടങ്ങുകയാണ് ".
   1992 മേ രി വുല്സ്ടന്‍ ക്രാഫ്റ്റിന്റെ പ ഥ ദര് ശ ക മായ പുസ്തകത്തിന്റെ (A Vindication of rights of woman )രണ്ടാം ശ താബ്ടി  വര്‍ഷമായിരുന്നു ;ഫെമിനിസ്റ്റ് ചിന്തയുടെയും .ആ ദശ കത്തിലെ ആത്മ വിശ്വാസവും ശുഭ പ്രതീക്ഷ യും നിറഞ്ഞ അന്തരീ ക്ഷ മാണ്‌ ദശ കത്തിന്റെ അന്ത്യ ഘട്ടത്തില്‍ പുറത്ത് വന്ന ദി ന്യൂ  ഫെമിനിസം എന്ന ഗ്രന്ഥത്തിന്റെ രചനക്ക് തനിക്ക് പ്രേരകമായതെന്ന് വാള്‍ ട്ടര്‍  പറയുന്നു .അവരുടെ തന്നെ വാക്കുകളില്‍ :"സ്ത്രീ വാദ പ്രസ്താനങ്ങള്‍ നിശ ബ്ദ മാവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫെമിനിസം നാം ശ്വസിക്കുന്ന വായുവിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു .ഫെമിനിസ്ടുകല്‍ക്കിനി സാമൂഹ്യവും സാമ്പത്തികവുമായ തുല്യതക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം .മുമ്പ് ഫെമിനിസ്റ്റ് ചിന്തയുടെ കേന്ദ്രത്തില്‍ തന്നെ ഒരു സ്ത്രീ ആരെ പ്രേമിക്കണം ,ആരോടൊപ്പം ഉറങ്ങണം ,എന്തു വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള വ ഉള്‍പ്പെടുന്ന സ്ത്രീയുടെ സ്വകാര്യ ജീവിതം ഉണ്ടായിരുന്നു പക്ഷെ ആ കാലം കഴിഞ്ഞു പോയിരിക്കുന്നു
നമുക്കിപ്പോള്‍ സ്വാതന്ത്ര്യ ത്തിന്റെ നിബന്ധ നകള്‍ അ താതിന്റെ സ്ഥാ ന ത്ത് നിക്ഷേപിക്കുകയെ വേണ്ടു പഴയ മട്ടിലുള്ള ജീര്‍ണ ലൈ മ്ഗികതയുടെ അവശേഷിക്കുന്ന അംശ ങ്ങള്‍ കൂടി കൊഴിഞ്ഞു പൊയ്ക്കൊള്ളും ."
   പക്ഷെ തനിക്കു പൂര്‍ണമായും തെറ്റി എന്ന് വാ ല്ട്ടര്‍ സമ്മതിക്കുന്നു ;പത്ത് കൊല്ലത്തിനു ശേഷം ഈ നൂറ്റാണ്ടിന്റെ ആദ്യ ദ ശ കത്തിന്റെ അവസാനം പുറത്തുവന്ന Livingdolls എന്ന പുസ്തകത്തിന്റെ ആ മുഖത്തില്‍ .കാരണം അവര്‍ വിശ ദീകരിക്കുന്നു :90ക ള്‍ നല്‍കിയ ശു ഭ പ്രതീക്ഷകള്‍ സഫലമായില്ല .അധികാര മേഖലകളില്‍ പുരുഷാധിപത്യം കൂടുതല്‍ ശ ക്ത മാ വുകയാ ണ് ഉണ്ടായത് മാത്രമല്ല ഫെമിനിസ്റ്റുകള്‍ ആഗ്രഹിച്ചിരുന്ന ,ആദര്‍ശ വല്‍കൃത ഏക ദാമ്പത്യത്തില്‍ നിന്നും അവമാന കരമായ സ്വയിര വിഹാരത്തില്‍ നിന്നും വ്യത്യസ്തമായ ആരോഗ്യകരമായ ലയിന്ഗിക സ്വാതന്ത്ര്യം നിലവില്‍ വന്നില്ല .പകരം സ്ത്രീ  ശ രീരത്തിന്റെ ലയ് മ്ഗികാര്‍ഷണീ യതയിലൂന്നിയ ജീര്‍ ണ്ണ സംസ്കാരം പൂര്‍വാധികം ശ ക്തിയോടെ മടങ്ങിയെത്തിയിരിക്കുന്നു .പുസ്തകത്തിന്റെ ഉപ ശീ ര്‍ഷകം തന്നെ Return of sexism എന്നാണ് .ഇവിടെ Sexism എന്നത് കൊണ്ടുദ്‌ ഏ ശി ക്കുന്നത് സ്ത്രയിണ ത  എന്നാല്‍ സ്ത്രീ ശ രീരത്തിന്റെ ലയ്മ്ഗികാര്‍ഷ കത്വം എന്ന് നിര്‍വചിക്ക പ്പെടുന്ന സംപ്രദാ യത്തെയാണ് ;സ്ത്രീ ശാ ക്തീകരണം എന്നാല്‍ ഗ്ലാമര്‍ മോ ഡ ല്ലിംഗ്  ,പോള്‍ ഡാന്‍സിംഗ് ,ലാപ്‌ ഡാന്‍സിംഗ് തുടങ്ങിയ നഗ്ന പരി പാടികളില്‍ പംകെടുക്കാനുള്ള മടിയില്ലായ്മയും .ഈ ജീര്‍ണ ലയ്മ്ഗികത പ്രവര്തിക്കുന്നതാവട്ടെ   ലയ്മ്ഗിക വ്യവസായത്തിന്റെ നിബന്ധനകള്‍ക്ക് പൂര്‍ണമായും വിധേയ മായിക്കൊണ്ടാണ് താനും.സ്ത്രീ യുടെ നഗ്ന ശ രീര  ഭംഗി വിററ്  ലാഭം കൊയ്യുന്ന സംരംഭങ്ങളുടെ ആകെ തുകയാണ് ലയ്മ്ഗിക വ്യവസായം .വേ ഗത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തെയും അതിനടി സ്ഥാനമായ ജീര്ന ലയ്മ്ഗികതെയും വിശ ദ മായി അപഗ്രഥിച് അ ത്തിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളും ആയ സ്ത്രീ പുരുഷന്മാരുടെ ന്യായീകരണ ങ്ങളെ നിശിതമായി വിമ ര്‍ ശി ക്കുകയും അവരുടെ ചെയ്തികള്‍ സൃഷ്ടിക്കുന്ന സാമുഹ്യ തിന്മകള്‍ തുറന്നുകാട്ടു കയുമാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ വാള്‍ ട്ട് ര്‍ . New Determinism എന്ന രണ്ടാം ഭാഗത്ത്തിലാവട്ടെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ തുല്യതയില്ലായ്മ സാമൂഹ്യമായോ രാഷ്ട്രീയമായോ അല്ല ജീവ ശാസ്ത്ര പരമായാണ്‌ നിര്‍ണ യിക്ക പ്പെട്ടിരിക്കുന്നതെന്ന കപട ശാസ്ത്രീയ സംകല്പനത്തെ -Biological Detrminism -ശാസ്ത്രീയമായി തന്നെ ഖണ്ടിച്ചിരിക്കുന്നു .
          sexism ത്തിന്റെ പ്രകടിത രൂപങ്ങളില്‍ പ്രധാനമായ ഒന്നാണ് ഗ്ലാമര്‍ മോ ഡ ല്ലിംഗ് .പെ ണ്‍  കുട്ടി കള്‍ ഏതാണ്ട് പൂര്‍ണ നഗ്നരായി ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ ഓമന പേരാണ് ഗ്ലാമര്‍ മോഡ ലിം ഗ്  എന്നത് .പുരുഷന്മാരെ ഹരം കൊള്ളിക്കു വാന്‍ ഉദ്ദേ ശി ചുള്ള ആനുകാലികങ്ങള്‍ ,ടി വി റിയാലിറ്റി ഷോ കള്‍ ഇന്റര്‍ നെറ്റ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കള്‍ ഇവയിലൂടെയെല്ലാം ഈ ചിത്രങ്ങളും വീഡിയൊ കളും വിറ്റഴിയുന്നു.ബൌദ്ധി കമോ  കായികാമോ ആയ കഴിവുകള്‍ ഒന്നുമില്ലാത്ത വര്‍ക്കും ശ രീര വടിവുകളുടെ പ്രദര്‍ ശ ന ത്തിലൂടെ പണ വും പ്ര ശ സ്ത്തി യും നേടാന്‍ കഴിയുമെന്നതാണ് പെണ്‍ കുട്ടികളെ ഈ തൊഴിലില്‍ ഏക്ക് ആകര്‍ഷിക്കുന്നത് .അങ്ങിനെ പ്ര ശ സ്തരും ധനികരും ആയിതീര്നിട്ടുള്ള പല 'മോഡ ലുകളും "ഈ കുട്ടി കള്‍ക്ക് റോള്‍ മോഡലുകള്‍ ആയിട്ടുണ്ട്‌ താനും.
    ഗ്ലാമര്‍ മോ ഡ ലുകളെ തെരഞ്ഞെടുക്കാനുള്ള ഒരു മത്സരത്തിന്റെ ദൃക് സാക്ഷി വിവരണ തോട് കൂടി യാണ് ഒന്നാം ഭാഗം ആരംഭിക്കുന്നത് .ലണ്ടന്‍ നോര്‍ത്ത് എന്ഡ് ലെ ഒരു നൈറ്റ്‌ ക്ലബ്‌ ഇല്‍ നടന്ന babes on the bed എന്ന മത്സരത്തില്‍  പങ്കെടുത്ത യുവതികള്‍ മിക്കവാറും നഗ്നരായി കാട്ടി ക്കൂട്ടിയ വിക്രിയകളുടെ വര്‍ണ്ണന ജീര്‍ണ ലൈം ഗിക തയുടെ ജുഗുപ്സാ വഹമായ സ്വഭാവം വ്യക്തമാക്കുന്നു .ക്ലബ്ബിന്റെ പി ആര്‍ മാനേജര്‍ വാ ള്‍ ട്ട് റോടു പറഞ്ഞത് എല്ലാ രാത്രികളിലും അടിവസ്ത്രം മാത്രം ധരിച്ചു ധാരാളം പെണ്‍കുട്ടികള്‍ അവിടെ വരാരുന്ടെന്നാണ് .അവിടത്തെ കാഴ്ചകളെ കുറിച്ച് ചെറുപ്പക്കാരനായ മാനേജര്‍ പറഞ്ഞത് ശ്രദ്ധേയമായി തോന്നി :".വല്ലപ്പോഴുമൊരിക്കല്‍ ഏതെങ്കിലും ഒരു വിശേഷ ദിവസം എന്റെ കിടപ്പ് മുറിയില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന കാഴ്ച ."സാമ്പ്രദായിക ബന്ധങ്ങളിലെ ഊഷ്മ ള താ രാഹി ത്യത്തെ അബോധ പൂര്‍ വ മായി സൂചിപ്പിക്കുന്നുണ്ടോ മാനേജര്‍ ?അതെന്തു മാകട്ടെ  അവിടെ വരുന്ന പെണ്‍ കുട്ടി കല്‍ക്കെല്ലാം ജോലി കിട്ടുന്നുണ്ട് ;Boob jobs സ്തന പ്രദ ര്‍ ശ നം എന്ന ജോലി.
         ഈ സമ്പ്രദായത്തിന്റെ മുഖ്യ ഗുണ ഭോക്താക്കളാ യ Nuts മാസികയുടെ ചുമതലക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത് രണ്ടു വിധത്തിലാണ് .ഇത്തരം ചിത്രങ്ങള്‍ക്ക് ധാരാളം കാഴ്ച ക്കാരു ണ്ട് .അവരെ തൃപ്തി പ്പെടുതെണ്ടത് പത്രാധിപരുടെ കടമയാണ് .രണ്ടാമത് ഒരു പെണ്‍ കുട്ടി യേയും ആരും നിര്‍ബ ന്ധി ക്കുന്നില്ല ഓരോ പെണ്‍കുട്ടിയും സ്വമേധയ തീരുമാനിച്ചുരപ്പിച്ചാണ് വരുന്നത്.ചുരുക്കത്തില്‍ പത്രാധിപര്‍ ഹില്‍ട്ടന്റെ വാക്കുകളില്‍ "ഞങ്ങള്‍ പുതിയ പ്രവണതകള്‍ സൃ ഷ്ടി ക്കുകകയല്ല നിലവിലുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുക മാത്രമാണ് "
        ജീര്‍ണ ലൈം ഗികതയുടെ വാണിജ്യ വല്‍ക്കര ണ ത്തി ന്റെ ചുമതലക്കാരില്‍ സ്ത്രീക ളു മുണ്ട് .സ്ത്രീ ശ രീ ര ത്തെ അടിസ്ഥാനമാക്കിയുള്ള ലൈം ഗിക ജീര്‍ ണ്ണ തായേ സ്ഥാ പന വല്ക്കരിക്കുന്നതില്‍ പുരുഷന്മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ" പുരുഷ പക്ഷ പാതികള്‍ ആയ പെണ്‍ പന്നികള്‍ "(FemaleChauvinistPigs -FCPs )എന്ന് അമേരിക്കന്‍ എഴുത്തുകാരി  ഏ രിയല്‍ ലെവി വിശേഷി പ്പിച്ചിട്ടുള്ള കാര്യം വാ ള്‍ ട്ട് ര്‍ ഇ വിടെ എടുത്തു പറയുന്നു .അത്ത രം ഒരു FCP ക്ക് പോലുംഅ സ്സഹനീയവും അരോചകവും ആയി തോന്നിയ ഒരു ജീ ര്‍ ണ തയെ ക്കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട് .അതിങ്ങനെയാണ് : Nuts മാസികയുടെ വെബ്‌ സൈറ്റില്‍ Assess My Breasts എന്നൊരു ഉപ വിഭാഗമുണ്ട് .അവിടെ ഏ തു പെണ്‍ കുട്ടിക്കും മുഖം കാണി ക്കാതെ തന്റെ മുലകള്‍ അപ്‌ലോഡ്‌ ചെയ്യാം .ആണ്‍ കുട്ടികള്‍ അത് നോക്കി മാര്‍ക്കിടും.മാര്‍ക്ക് കുറഞ്ഞു പോകുന്നവര്‍ക്ക് സ്തന സൌ ന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി അടക്കമുള്ള മാര്‍ഗംഗങ്ങള്‍ നിലവിലുണ്ടല്ലോ .എന്തായാലും ഈ ഏ ര്‍പ്പാടിനെ ക്കുറിച്ചുള്ള നമ്മുടെ FCP യുടെ പ്രതികരണം വാള്‍ ട്ട് ര്‍ ഇങ്ങിനെ രേഖ പ്പെടുത്തിയിരിക്കുന്നു :"It was "she  struggled to put it in words  "all these rows of breasts without faces -it was so depersonalizing ".മുഖമില്ലാത്ത മുല കളുടെ നിരകള്‍ സൃഷ്ടിക്കുന്ന ചേതോ വികാരം എന്തെന്ന് www .nuts .co.uk  /assess- my- breasts എന്നവെബ്‌ സൈറ്റ് നോക്കി ബോദ്ധ്യ പ്പെടാവുന്നതാണ് .
 ഗ്ലാ മര്‍ മോഡ ലിംഗില്‍ നിന്ന് യുവതികള്‍ എത്തി പ്പെടുന്നത് പോള്‍ ഡാന്‍സിംഗ് ,ലാപ് ഡാന്‍ സിംഗ് എന്നീ നഗ്ന നൃത്ത രൂപങ്ങി ളി ലേ ക്കാണ് .തോംഗ് എന്ന പേരിനു മാത്രമുള്ള വസ്ത്രം ധരിച്ചു ഒരു കഴക്കു ചുറ്റും നൃത്തം ചെയ്യുന്നതാണ് പോള്‍ ഡാന്‍സ് ;പുരുഷന്മാരുടെ മടിയിലിരുന്നുള്ള  നൃത്തം  ലാപ് ഡാ ന്‍ സും .ഇതൊക്കെ ചെയ്യുക വഴി പണം സമ്പാദിക്കുക മാത്രമല്ല തങ്ങള്‍ വിമോചിതരും സ്വതന്ത്രരും ആയിതീരുകയാണെന്നു ഈ  പെണ്‍ കുട്ടികള്‍ ധരിച്ചു വശാ യിരിക്കുന്നു .ലൈം ഗിക സ്വാ തന്ത്ര്യ ത്തിനു വേണ്ടി മുറവിളി കൂട്ടിയ രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ ദുസ്വപ്നങ്ങളില്‍ പോലും ഇങ്ങിനെയൊന്ന് വിഭാവന ചെയ്തിട്ടുണ്ടാവുകയില്ല .എന്തായാലും കഴക്കു ചുറ്റും അല്ലെമ്കില്‍ ആണുങ്ങളുടെ മടിയില്‍ നഗ്ന നൃത്തം നടത്തു ന്നതാണ് വിമോചനം എന്ന് ധരിച്ച യുവതികളില്‍ ചിലരെമ്കിലും ഒടുവില്‍ സത്യം കണ്ടെത്തു ന്നു വന്നു വാ ള്‍ ടര്‍ ഉടെ അനുഭവ വിവരണങ്ങള്‍ സാക്ഷ്യ പ്പെടുത്തുന്നു .ഒരു പെണ്‍ കുട്ടിയുടെ അനുഭവ സാ ക്ഷ്യം കേള്‍ ക്കുക :"സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പിനെ ക്കുറിച്ചും വിമോചന ത്തെ കുറിച്ചും നമ്മള്‍ ഒരു പാട് കേള്‍ ക്കാറുണ്ട് .പക്ഷെ തുല്യതയൊ ന്നും  എവിടെയുമില്ല .ലാപ് ഡാന്‍സ്‌ ക്ലബു കളിലേക്ക് നോക്കൂ ;അവിടെ ഇരിക്കുന്ന പുരുഷന്മാര്‍ മാന്യന്മാരാണ് ,മാന്യമായി വസ്ത്രം ധരിച്ചവരാണ് ,ബാങ്കില്‍ പണ മുല്ലവരാണ് .സ്ത്രീകള്‍ ആവട്ടെ മാന്യകളല്ല ,അവര്‍ നഗ്നരാണ് ,അവര്‍ക്ക് ബാങ്കില്‍ പണ മില്ലെന്നു മാത്രമല്ല അവര്‍ കട ക്കാരുമാണ്."വിശ ദീകരണ ങ്ങള്‍ ആവശ്യമില്ലല്ലോ 
വേശ്യാ വൃത്തിയെ പാര്‍ശ്വങ്ങളില്‍ നിന്ന് മുഖ്യ ധാരയിലേക്ക് കൊണ്ട് വന്നുവെന്നതാണ് പുതിയ ലൈം ഗികതയുടെ ദുഷ്ചെയ്തികളില്‍ ഏ റ്റ വും പ്രധാനം .വേശ്യ കളുടെ അനുഭവ വിവരണങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത അമ്പര പ്പിക്കുന്നതാണ് . വേ ശ്യാ വൃത്തി മാന്യമായ തൊഴിലാണെന്നുമാത്രമല്ല അത് സ്ത്രീ വിമോച നത്തെ പ്രതിനിധാനം ചെയ്യുന്നു വെന്നുമുള്ള മിഥ്യ ധാരണ സൃഷ്ടിക്കാന്‍ സത്യ സന്ധവും വസ്തുതാ പരവുമെന്നു തോന്നിപ്പിക്കുന്ന  ശ യിലില്‍ എ ഴുത പ്പെട്ടിരിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്കു  കഴിയുന്നു .
    എന്നാല്‍ വാസ്തവം എന്താണ് ?പണം കൊടുക്കുന്ന പുരുഷന്മാരുടെ ദൃഷ്ടിയില്‍ ഈ സ്ത്രീകള്‍ നിന്ദ്യരും വൃത്തി കെട്ടവരുമാണ് ;മാനസികവും ശാരീരികവുമായ പീഡ നങ്ങലെല്‍ക്കാന്‍ വിധിക്ക പ്പെട്ടവരുമാണ് .ഇക്കാര്യത്തെ കുറിച്ച് അനുഭവസ്തകളാ യ നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ വിശ ദമായ ഒരു പഠ നം ഈ  പുസ്തകത്തിലുണ്ട് . അതിന്റെ ഒരു വിശ ദ  വിവരണം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല.എത്ര മാത്രം ദുഃഖ കരവും ജുഗുപ്സാവഹവുമാണ് ഇവരുടെ അനുഭവങ്ങള്‍ എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു ചെറിയ ഖണ്ഡം ഉദ്ധരിക്കട്ടെ :'she said  I  hurt her too much "says the Man .She did not really want to be there"   
'That hurts Idont like it 'Cries the Woman ,but he never stops,  He 'DRILLS HER 'till he finishes '.വിധവ യായതിനു ശേഷം ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി യില്‍ ഏ ര്പ്പെടെണ്ടി വന്ന ഒരു സ്ത്രീ വാ ള്‍ ട്ട റോഡു പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു :"I have come to the conclusion  that most of our culture is dedicated to  producing an endlessconveyor belt  of women who are there for men's sexual convenience "
 എല്ലാ കാലത്തും സാമുഹ്യ ജീവിതത്തിന്റെ ഭാഗമായി ലൈം ഗികതയും ഉണ്ടായിരുന്നു .പക്ഷെ മറ്റെല്ലാ പ്രവണ തകളെ യും പിന്തള്ളി ജീര്‍ണ ലൈം ഗികത സംസ്കാരത്തിന്റെ മുഖ്യ ധാര യായി മാറുന്നുവെന്ന ആപല്‍കരമായ സ്ഥി തി വിശേ ഷ മാണ് ഇപ്പൊള്‍ സംജാതമായിരിക്കുന്നത് . വളരെ ചെറിയ പെണ്‍ കുട്ടികളെ വരെ ഈ സംസ്കാരം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു .ഫലമോ ബുദ്ധി പരവും വയ്‌ കാരികവും ആയ വളര്‍ ചയിലധികം ശ രീര വടിവും ഭംഗിയും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിലാവുന്നു പെണ്‍ കുട്ടികളുടെ ശ്രദ്ധ .ഭരണാധികാരി ,ശാ സ്ത്ര ജ്ഞ ,എഴുത്തു കാരി തുടങ്ങി യവരെ  പുറന്തള്ളി ലൈം ഗിക ആകര്ഷനീയതയുള്ള സത്രീ പെണ്‍കുട്ടികളുടെ ആദര്‍ ശ ബിംബമാവുന്നു .
     ശ രീര വടിവില്‍ മറ്റെന്തിലെക്കാള് ഉ മേറെ ശ്രദ്ധ ചെറു പ്രായത്തില്‍ തന്നെ ആണ്‍ കുട്ടികളുമായുള്ള കൂട്ട് കേട്ടിലെക്കും പല പ്പോഴും ലൈം ഗിക വേഴ്ച കളിലേ ക്കും നയിക്കുന്നു .പക്ഷെ അവിടെയൊന്നും സ്നേഹമോ ഊഷ്മള തായോ ഇല്ല ."you are really   friends with boys  at that age and to boys you are like a sex object "ഒരു അനുഭവസ്ഥ പറയുന്നു .സ്ത്രീയെ അവളുടെ ലൈം ഗിക ചോദന -libido -കളില്‍ നിന്നകറ്റി നിര്‍ത്തുന്ന സാമ്പ്രദായിക ബന്ധങ്ങളെ എതിര്‍ത്തിരുന്ന തീവ്ര ഫെമിനിസ്റ്റുകള്‍ പോലും ഇത്തരം ബന്ധങ്ങളെ വിമോചന മായി കണ്ടിരിന്നില്ല .സ്നേഹ നിര്‍ ഭ രാവും വികാരോഷ്മ  ള  വുമായ സ്ത്രീ പുരുഷ ബന്ധമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത് .
  ചുരുക്കത്തില്‍ സംഗീതം ,ശാസ്ത്രം രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വിജയിച്ച സ്ത്രീകളെ പുറന്തള്ളിക്കൊണ്ട്‌   ശ രീര വടിവില്‍ മികച്ചു നില്‍ക്കുന്ന സ്ത്രീയാണ് വിജയിക്കുന്ന സ്ത്രീ  പുതിയ ലൈംഗികതയുടെ കാലത്ത് .ജീവനുള്ള പാവകളാണ് വീര നായികമാരല്ലവിമോചിതയായ സ്ത്രീയായി  21ആം നൂറ്റ ണ്ടിലേക്ക്  കടന്നു വന്നിരിക്കുന്നത്.
           ഒരുവള്‍ സ്ത്രീയായി ജനിക്കുകയല്ല ആയിതീരുകയാണ് "എന്നസിമോണ്‍ ദേ ബൂ വെ യുടെ പ്ര ശ സ്ത  വാക്യം ഉദ്ധരിച്ചു കൊണ്ടാണ് New Determinism എന്ന രണ്ടാം ഭാഗം ആരംഭിക്കുന്നത് .സ്ത്രീത്വവും പുരുഷത്വവും സാമൂഹ്യമായി നിര്നയിക്കപ്പെടുന്നതാണ് എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. {"തരം കണ്ടു കൊള്ളി വെക്കുന്നവനല്ല കഴക്കൂട്ടം ,ആണാണ് "എന്ന് പറഞ്ഞപ്പോള്‍ കുടമണ്‍പിള്ള ഈ സാമൂഹ്യ നിര്‍ണയന വാദത്തെ അബോധപൂര്‍വമായി പിന്തുനക്കുകയായിരുന്നു} സാമൂഹ്യമായി നിര്‍ണ യിക്ക പ്പെട്ട വയെ സാമൂഹ്യ പരിവര്‍ത്തനങ്ങളിലൂടെ മാറ്റുവാനും കഴിയും.കഴിഞ്ഞ ശ തകതിന്റെ മധ്യത്തോടെ നിലവില്‍ വന്ന രണ്ടാം തരംഗ ഫെമിനിസ ത്തിന്റെ ആശ യ പരമായ അടിത്തറ ഈ തത്വമായിരുന്നു .സ്ത്രീ യുടെ സാമ്പ്രദായിക വാര്‍പ് മാതൃകയോട് യുദ്ധം പ്രഖ്യാപിച്ച അവര്‍ ജീര്‍ ണ ലൈം ഗികതയെയും എതിര്‍ത്തു .സ്ത്രീയ്ക്ക് പുരുഷനൊപ്പം എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചു വിജയിക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു.അവരുടെ പ്രവര്‍ ത്ത ന ങ്ങള്‍ ഫല പ്രാപ്തിയില്‍ എത്താന്‍ പോകുന്നതിന്റെ സൂചനകള്‍ 1990കളോടെ പ്രകടമായി തുടങ്ങിയ കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ .ഈ ശു ഭാ പ്തി വിശ്വാസമാണ് ഇനി പെണ്‍കുട്ടികള്‍ക്ക് വേണമെമ്കില്‍ മുത്തശ്ശി ക്കഥ യിലെ  രാജ കുമാരിയുടെ വേഷം ധരിക്കാംഎന്നും ഹൈ ഹീല്‍ ഡും മേക് അപ്പ് മൊന്നും വേണ്ടെന്നു വെയ്കെണ്ടതില്ലെന്നും പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വാ ള്‍ ട്ട ര്‍  സമ്മതിക്കുന്നു .
  പക്ഷെ തനിക്കിവിടെയും തെറ്റിയെന്നു അവര്‍ ഏ റ്റു പറയുന്നു."എന്റെ മകള്‍ വളര്‍ന്നു വരുന്നത് മധ്യ കാല മൂല്യങ്ങളെ അടിസ്ഥാന പെടുത്തിയുള്ള  അതായതു ഓരോ പെണ്‍കുട്ടിയും ഒരു രാജകുമാരിയും ഓരോ ആണ്‍കുട്ടിയും ഒരു യോദ്ധാ വുമായി  കണക്കാക്ക പ്പെടുന്ന ഒരു സമൂഹത്തിലാണ് "ഈ ചിന്താഗതി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ചൊട്ട മുതല്‍ ചുടല വരെ സ്ത്രീയും പുരുഷനും വ്യത്യ സ്ഥ വാര്‍പ് മാതൃകകളായി പുനര്‍ രചിക്ക പ്പെടുന്നു ഈ പുതിയ ഗതാനുഗതികത്വതിനു ഊര്‍ജ്ജം പകരുന്ന സംകല്പനമാണ് ജീവ ശാസ്ത്ര നിര്‍ണയന വാദം (Biological Determinism)  .ഈ തത്വ പ്രകാരം സ്ത്രീയും പുരുഷനും ജീവ ശാസ്ത്ര പരമായി തന്നെ വ്യ ത്യ സ്ഥ രാണ്.ശാരീരികമായ വ്യത്യാസങ്ങള്‍ മാത്രമല്ല .മാനസികവും ബുദ്ധിപരവും വയ് കാരികവും ആയ കാര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും പെരുമാറ്റ രീതികളിലും എത്തി ചേരാന്‍ കഴിയുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥ കളിലും എല്ലാം സ്ത്രീയും പുരുഷനും വ്യ ത്യ സ്ഥ രായിരുന്നെ മതിയാവു എന്നത് ജീവ ശാസ്ത്ര പരമായി പൂര്‍വ നിശ്ചിതമാണ് എന്ന് ഈ സിദ്ധാന്തം ഉറപ്പിച്ചു പറയുന്നു .ഇതിനു കാരണമാവുന്ന രാസ പ്രവര്‍ത്തന ത്തെയും ശാ രീരികവസ്തകളെയും കുറിച്ച് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നതിങ്ങനെ ,ചില ഹോര്‍ മോണ്‍ കളുടെ ഏ റ്റ ക്കുരചിലുകലാണ് ഈ സ്ഥിതി വിശേഷത്തിനു കാരണം .oxytocine എന്നഹോര്‍ മോണ്‍ ആണ് സ്ത്രയി ണ ഗുണങ്ങള്‍ക്ക് നി ദാ നമാവുന്നത് സാധാരണ സ്ത്രീകളില്‍ oxytocine കൂടുതലായിരിക്കും .അതുപോലെ പുരൂ ഷ   ഗുണങ്ങള്‍ നിര്‍ ണ്ണ യിക്കുന്ന തു testesteron എന്നാ ഹോ ര്‍ മോണ്‍ ആണ് .ഹോ ര്‍ മോണ്‍ ഘടനയില്‍ വ്യത്യാസം വന്നാല്‍ സ്ത്രീയില്‍ പുരുഷന്റെയും പുരുഷനില്‍ സ്ത്രീയുടെയും സ്വഭാവ വിശേഷങ്ങള്‍ ഉണ്ടാവും ;വിരളമായി മാത്രമേ ഇങ്ങിനെ സംഭവി ക്കാ റു ള്ളൂ .
   ഈ സിദ്ധാന്ത പ്രകാരം സ്ത്രീ യുടെയും പുരുഷന്റെയും ഒഴിവാക്കാന്‍ കഴിയാത്ത സവിശേതകളില്‍ പ്രധാനപ്പെട്ടത് ഇവയൊക്കെയാണ് :പെണ്‍ കുട്ടികള്‍ ഇളം ചുവപ്പ് (pink )ഇഷ്ടപ്പെടുന്നു ;ആണ്‍കുട്ടികള്‍ നീലയും .പെണ്‍കുട്ടികള്‍ പാവകളെ യും ആണ്‍കുട്ടികള്‍ കളിതോക്കുകള്‍ കാറുകള്‍ മുതലായവയുമാണ് കളിപ്പാട്ടങ്ങളായി ഉപയോഗിക്കുക ;പെണ്‍കുട്ടികള്‍ സഹഭാവം (empathy )ഉള്ളവരാണ് 'ആണ്‍കുട്ടികളില്‍ മു ന്നിട്ട് നില്‍ക്കുന്നത് യുക്തി പരത യാണ് .പെണ്‍കുട്ടികള്‍ വിധേയരായിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് യജമാനന്മാരായി ഇരിക്കാനാണ് താല്പര്യം .നേതൃത്വം ഒരു പുരുഷ ഗുണമാണ് ;നയിക്കപെടുക എന്നത് സ്ത്ര്യയി ണ തയും .ചുരുക്കത്തില്‍ പുരുഷന്മാര്‍ യുദ്ധ ദേവനായ ചൊവ്വായില്‍ (Mars )നിന്നും സ്ത്രീകള്‍ സൌ ന്ദര്യ ദേവതയായ സാന്ധ്യ നക്ഷ ത്രത്തില്‍ (venus -ശുക്രന്‍ )നിന്നും വന്നവരാണ് .
   ഒഴിച്ച് കൂടാനാവാത്ത ജീവശാ സ്ത്ര വിധികളാണ് സ്ത്രീയെയും പുരുഷനെയും കരുപ്പിടിപ്പിക്കുന്നത് എന്ന ഈ വാദം നിലവിലുള്ള അസന്തുലിത വാര്‍പ്പ് മാതൃ കള്‍ക്ക് ശാസ്ത്രീയമായ മാന്യത സമ്മാനിക്കുകയും കുട്ടികളെ ചെറുപ്പം മുതല്‍ ഈ മാതൃ കകല്‍ക്കനുസരിച് വളര്‍ത്തി കൊണ്ട് വരാ ന്‍ മാതാ പിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും .മാത്രമല്ല ആദ്യ ഖണ്ഡത്തില്‍ പ്രതിപാദിച്ച ലൈം ഗിക ജീര്‍ ണ്ണ തകള്‍ക്ക് ശാസ്ത്രീയ ന്യായീകരണ മ്ഗ ള്‍ നല്‍കുക കൂടി ചെയ്യുന്നുണ്ട് ഈ വാദഗതി.{അതോടൊപ്പം കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് സ്ത്രീ വര്‍ഗം നേടിയ പുരോഗതിയെ പിന്നോട്ടടിക്കാനും ഈ വാദഗതി കാരണമായി .പ്ര  ശ സ്ഥ മായ  ഒരുദാഹരണ മാ  ണ്  വാല്‍ടര്‍ ഇവിടെ നല്‍കിയിരിക്കുന്നത് :ഫെമിനിസ്റ്റ് കള്‍ വിജയം ആഘോഷിച്ചിരുന്ന തൊ ണ്ണൂര് കളില്‍ ഹിലാരി ക്ലിന്റന് തന്റെ തൊഴിലോ രാഷ്ട്രീയ പ്രവര്‍ത്തനമോ  ഉപേക്ഷി ക്കേണ്ടി വന്നില്ല യു എസ്  എ യുടെ പ്രഥമ വനിത (പ്രസിഡന്റ്‌ ന്റെ പത്നി )എന്ന സ്ഥാനം ഏ റ്റെ ടു ക്കാന്‍ .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശ കത്തിന്റെ അവസാനം മിഷല്‍ ഒബാമ തന്റെ പൊതു പ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിചിട്ടാണ് പ്രഥമ വനിതയായി വൈറ്റ് ഹൌസ് ലേക്ക് പ്രവേശിച്ചത്‌ .അവര്‍ക്കതില്‍ എതിര്‍പ്പു ണ്ടായിരുന്നു വന്നതിനു അവരുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ തെളിവ് .വാല്‍ടര്‍ പ്രസിഡന്റ്‌ ഒബാമ യുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉദ്ധരിക്കുന്നു :"എന്റെ ഭാര്യക്ക് എന്നോടുള്ള ദേഷ്യം അ ടക്കാന്‍ കഴിയാത്തതായി മാറിയിരുന്നു .'നിങ്ങള്‍ നിങ്ങളെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ 'അവര്‍ എന്നോട് പറഞ്ഞു "പക്ഷെ, വാല്‍ടര്‍ സ്വന്തം വാക്കുകളില്‍ തുടരുന്നു "Her anger disappeared her career was put on hold and the powerful man was enabled to carry on  in his pursuit of power by the shining presence of his acquiescent wife ."പ്രകാശം പരത്തുന്ന വിധേയയായ ഭാര്യ ഭരണാധികാരിയായ പുരുഷന്റെ ആലംകാരിക വാമ ഭാഗമായി ഉണ്ടാവുക എന്നാ ചിര പുരാതന സങ്കല്പതിലെക്കൊരു തിരിച്ചു പോക്ക് തന്നെ .ഇതിനൊരു മറുവശം കൂടി ഉണ്ട് .ഹിലാരി ക്ലിന്റന്‍ പ്രസിഡന്റ്‌ പദവിക്ക് വേണ്ടിയുള്ള പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അവരുടെ നേതൃ പാടവത്തെ പ്രസംസിചിരുന്നവര്‍  അവരിലെ സ്ത്രയ്ന തയുടെ അഭാവത്തെ ക്കുറിച്ചും വാചാലരായിരുന്നു .അതായത് പരമ്പരാഗതമായി പുരുഷനവകാ ശ പ്പെട്ട നേതൃ പദവിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സ്ത്രയ്നത തീരെ കുറഞ്ഞവള്‍ ആയിരിക്കുമെന്ന് ജീവ ശാസ്ത്ര നിര്‍ണയന വാദം പ്രഖ്യാപിക്കുന്നു }
   സ്ത്രീ പുരുഷന്മാരെ വെള്ളം കടക്കാത്ത അറകളില്‍ അടയ്ക്കുന്ന ഈ നിര്‍ണയന വാദം സാമുഹ്യ നിര്‍ണ്ണ യനത്തെ പുറന്തള്ളാന്‍ തക്കവണ്ണം അത്ര കണ്ടു ശാസ്ത്രീയമാണോ?ജീവ ശാസ്ത്ര നിര്‍ണ്ണ യന വാദം ശാ സ്ത്രീയമേ അല്ല വ്യാജ ശാ സ്ത്രീയതയാണ് എന്ന് യുക്തി യുക്തം സമര്‍ ഥി ക്കുന്നുണ്ട് നടാഷാ വാ ള്‍ ട്ട് ര്‍ .പര്യാപ്തമായ ഒരു സാമ്പിളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ശാ സ്ത്രീയമായി അപഗ്രഥിച്ചു ശ രി യായ നിഗമനങ്ങളില്‍ എ ത്തു കയാണ് ശാസ്ത്ര ഗവേഷണത്തിന്റെ നേര്‍വഴി .ഒരു പ്രധാന കാര്യം; മുതിര്‍ന്ന ശാ സ്ത്ര ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രൊഫഷണല്‍ ജേ ര്‍ ണ ലു കളില്‍ ആണ് പ്രസിദ്ധീകരിക്കുക .ജന പ്രിയ മാധ്യമങ്ങളും തട്ടു കട കപട ശാസ്ത്ര പുസ്തകങ്ങളും അതാതു കാലത്ത് ജനപ്രിയങ്ങളാ യിരിക്കുന്ന വാര്‍പ്പ് മാതൃകകളെ സാധൂകരിക്കുന്ന പ റ നങ്ങളാ യിരിക്കും പ്രസിദ്ധ പ്പെടുത്തുക .അതു കൊണ്ട് തന്നെ ശാ സ്ത്രീയമായി സത്യ സന്ധമായ ഒരു ചിത്രമായിരിക്കുകയില്ല പൊതു സമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് .നിരവധി ഉദാഹരങ്ങളിലൂടെ ഈ വസ്തുത വായനക്കാരെ ബോധ്യ പ്പെടുതുന്നുണ്ട്  ഗ്രന്ഥ കര്‍ത്രി .
   അത് പോലെ തന്നെ ഹോര്‍മോണ്‍ കളുടെ കാര്യത്തിലുള്ള വ്യാജ ശാസ്ത്രീയ വിശ്വാസവും തുറന്നു കാട്ട പ്പെടുന്നുണ്ട് .സ്ത്രീ യിലും പുരുഷനിലും ഹോര്‍മോണുകള്‍ ഒരേ തരത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ഒരു പുതിയ അറിവല്ല .പക്ഷെ അതിനര്‍ത്ഥം സ്ത്രീകളെല്ലാം വിധേയരും ഭരണീയരും ആണെന്നും പുരുഷന്മാരെല്ലാം യജമാനന്മാരും  ഭരണാധികാരികളും ആയിക്കൊള്ളണം എന്ന് ഹോ ര്‍ മോണ്‍ കള്‍ തീരുമാനിക്കുന്നു എന്നല്ല .തികച്ചും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണ ങ്ങളൊന്നും അത്ത രമൊരു നിഗമന ത്തി ലെത്തുന്നില്ല .
   ശാ സ്ത്രീയ പഠ നങ്ങളിലൂടെ സത്യം കണ്ടെത്തുന്നതിനു പുതിയ ഒരു മാര്‍ഗം ഗവേഷകര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട് ..നി ഗമ ന ങ്ങളെ വികലമാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള പഠ ന ങ്ങള്‍ കണ്ടെത്തുക ,ഒരേ വിഷയത്തെ ക്കുറിച്ചുള്ള അത്ത രം പഠ ന ങ്ങള്‍ കിട്ടാവുന്നിടത്തോളം ശേഖരിക്കുക എന്നിട്ട് ആ പഠ നങ്ങളെ പഠ ന വിധേയമാക്കുക .ഈ പ്രക്രിയയാണ് അതീത വിശകലനം (Meta Analysis ).ഇതിലൂടെ ഗവേഷകന് സത്യത്തിനു വളരെ അടുതെതാന്‍ കഴിയും .
      ഡോ .ജാനെറ്റ് ഷിബ്ലി  ഹൈഡ് എന്ന മന ശാ സ്ത്റഞ്ജ സ്ത്രീ പുരുഷ വ്യത്യാസത്തെ ക്കുറിച്ചുള്ള 165 പഠ നങ്ങളുടെ ഒരു meta analysis നടത്തുകയുണ്ടായി അവരെത്തി ചേ ര്‍ ന്ന നിഗമനം സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറു കള്‍  പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഒരു വ്യത്യാസവുമില്ല എന്നാണു .അതായത് പുരുഷന്‍ ചൊവ്വയില്‍ നിന്നും സ്ത്രീ സാന്ധ്യ നക്ഷ ത്ര ത്തി ല്‍ നിന്നും വന്നതാണെന്ന ബോധം സമൂഹത്തിന്റെ സൃഷ്ടിയാണ് ജീവ ശാസ്ത്ര പരമായ ഒരു വസ്തുത യല്ല എന്നര്‍ത്ഥം .
   നിലവിലുള്ള മാതൃകകള്‍ സമൂഹം സൃഷ്ടിച്ചതാണെ മ്കില്‍ അതിന്റെ പുനര്‍ നിര്മിതിയും സാമൂഹ്യമായ പരിശ്രമങ്ങളിലൂടെ സാധ്യമാണല്ലോ .സ്ത്രീയെ വസ്തു വല്ക്കരിക്കുകയും സമൂഹത്തെ ജീര്‍ ണ്ണി പ്പിക്കുകയും ചെ യ്യുന്ന അതി ലൈം ഗികതയെ  ചെറുത്തു തോല്‍പ്പിക്കണം;അതോടൊപ്പം അപകട കരമായ ജീവ ശാസ്ത്ര നിര്‍ണയന വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടുകയും വേണം. അതിനര്‍ത്ഥം മോഡ ലിംഗ് പോലുള്ള തൊഴിലുകളില്‍ ആരും ഏര്‍പ്പെടാന്‍ പടില്ലെന്നല്ല .എഴുത്ത് കാരികളും ശാ സ്ത്രഞ്ഞ്ജ കളും അത ലട്കളും സംവിധയകളും മറ്റും ഉണ്ടാകുന്നത് പോലെ നല്ല മോഡ ലുകളും ഉണ്ടാവട്ടെ .ശ രീ രത്തി ന്റെ ആകര്‍ ഷ ക ക്ത്വം നില നിര്‍ത്തുവാന്‍ ഏത് സ്ത്രീയ്ക്കും ഏത് പുരുഷനും അവകാശ മുണ്ട് .പക്ഷെ അതാണ്‌ അത് മാത്രമാണ് മുഖ്യം എന്നാ ചിന്താ ഗതിയാണ് എതിര്‍ത്ത് തോല്പിക്ക പെടെണ്ടത് . 
{രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ സ്വയം സൃഷ്ടിച്ച വാര്‍പ് മാതൃക ,വടിവില്ലാത്ത വസ്ത്രംഗല്‍ ലൈം ഗിക വിരക്തി  രാഷ്ട്രീയമായി എപ്പോഴും തങ്ങളാണ് സാരി എന്ന പിടിവാശി സൃഷ്ടിക്കുന്ന പാരുഷ്യം ഇതെല്ല മടങ്ങുന്ന ഫെമിനിസ്റ്റ് stereotype ഉപേക്ഷിക്കപെടെണ്ടാതാണ് ;സ്ത്രീത്വത്തിന്റെ വിഹിതമായ എല്ലാ സുഖാനുഭവങ്ങളും മാതൃത്വവും ദാമ്പത്യവുമെല്ലാം ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ക്കും അവകാശ പ്പെട്ട തു തന്നെയാണ് .പക്ഷെ ആ സുഖാനുഭവംഗള്‍  ഒരു കെ ണി യാവാതെ സൂക്ഷിക്കേണ്ടതുണ്ട് .}
      സ്ത്രീ സമൂഹം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ തുല്യത നേടിയെടുക്കുന്നതുവരെ ഫെമിനിസ്റ്റ് പ്രവര്‍ത്തന ങ്ങള്‍മുന്നോട്ടു കൊണ്ട് പോകേണ്ടിയിരിക്കുന്നു .തുല്യതയുടെതായ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കുട്ടികളെ ,പെണ്‍ കുട്ടികളെയും ആണ്‍കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് അതിന്റെ ആദ്യ പടി.അതിനാവട്ടെ ജീവ ശാസ്ത്ര നിര്‍ണയന വാദം തീര്‍ത്തും നിരാകരിക്ക പെടേണ്ടി യിരിക്കുന്നു .
 "അങ്ങിനെയായാല്‍ " നടാ ഷാ വാ ള്‍ ട്ട്ര്‍ ഉപസംഹരിക്കുന്നു "നാം പ്രവേശിക്കാന്‍ പോകുന്ന ലോകം കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളതായിരിക്കും ;എന്തുകൊണ്ടെന്നാല്‍ " പുരുഷത്വവും സ്ത്രീത്വവും ആയി പരമ്പരാഗതമായി ബന്ധപ്പെടുതിയിരുന്ന പെരുമാറ്റ രീതികള്‍ അവിടെ ഓരോ വ്യക്തിയുടെയും സ്വമേധയായുള്ള തെരഞ്ഞെടുപ്പായി മാറും ".