Saturday, June 16, 2012

civil society

വേണം നമുക്കൊരു  പൊതു സമൂഹം (ARTICLE IN MANGALAM DAILY)
ആര്‍ .എസ് .കുറുപ്പ് 
-----------------------------------
ഇന്റര്‍നെറ്റ്‌ സൌകര്യമുള്ള മലയാള സിനിമ പ്രേക്ഷകരെല്ലാം കണ്ടിട്ടുന്റയിരിക്കാവുന്ന ഒരു യു ട്യൂബ്
ദൃശ്യ മാണ്  ശ്വേതമേനോന്‍ ന്റെ  വിവാഹം .ഞാന്‍ അത് ഒന്നിലധികം തവണ കണ്ടു ;നമ്മുടെ എക്കാലത്തെയും മികച്ച  അഭിനേതാ ക്കളിലൊരാളിനോടുള്ള ആദര പ്രകടനം എന്ന് കണക്കാക്കിയാല്‍ മതി .
      പക്ഷെ ഇവിടുത്തെ വിഷയം സിനിമയും സിനിമാ  താരങ്ങളു മൊന്നുമല്ല.ആ വീഡിയില്‍ പാശ്ചാ തലത്തില്‍ കേട്ട ചില ആഞ്ഞ്ജകളാണ് .വധുവരന്മാരും രക്ഷിതാക്കളും പ്രമുഖ വ്യക്തികലുമെല്ലാം  വിവാഹ വേദിയിലുണ്ടായിരുന്നു .അവരാരുമല്ല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത് ;മാത്രമല്ല അവരെല്ലാം അവയൊക്കെ അനുസരിക്കുന്നു മുണ്ടായിരുന്നു .അപ്പോള്‍ ആ ഉത്തരവുകള്‍ ആരുടേ   തായിരുന്നു .വിവാഹ ശ്രമക്കാരായി എത്തിയ ചുറ്റുവട്ടത്തെ ചെരുപ്പക്കരുടേത്  തന്നെ .എന്റെ മനസ് അര നൂറ്റാണ്ടു പിന്നിലേക്ക്‌ പോയി .അന്നൊക്കെ എല്ലാ വിവാഹങ്ങളും നടത്തി ക്കൊടുതിരുന്നത് കരക്കാരയിരുന്നു .പണം ചെലവാക്കുന്ന ഒരുത്തര വാദി ത്വമേ വീട്ടു കാരന്  ഉണ്ടാ യിരുന്നുള്ളൂ.നടത്തിപ്പിന്റെ ഉത്തരവാദിത്വം കരക്കാര്‍ക്കു, എന്ന് പറഞ്ഞാല്‍ പൊതു സമൂഹത്തിനു ആയിരുന്നു .
  ഇവിടെ ശ്രദ്ധി ക്കേണ്ട ഒരു കാര്യം ഇത്തരം കൂടയ്മകള്‍ക്ക്  നിയതമായ  ഒരു   സംഘടനയോ തെരഞ്ഞെടുക്കപ്പെടുന്ന നേതൃ ത്വമോ ഉണ്ടായിരുന്നില്ല എന്നതാണ് .കൂടത്തില്‍ ചുറു ചുറു ക്കും നേതൃ പാടവവും ഉള്ളവര്‍ അപ്പപ്പോള്‍ നേതൃ ത്വം ഏറ്റെടു ക്കുകയാണ്  പതിവ് .മറ്റൊരു ശ്രധേയ മായ വസ്തുത രാഷ്ട്രിയ ഇടപെടലിന്റെ അഭാവമാണ് .എല്ലാ പാര്‍ടി കളിലും പെട്ടവര്‍, പ്രാദേശിക നേതാക്കന്മാരടക്കം ഈ കൂട്ടതിലു ണ്ടാ വും .അവരൊന്നും പക്ഷെ നേതൃ ത്വം ഏറ്റെടുക്കാന്‍ ശ്രമിക്കാറില്ല
    കല്യാണ വീടുകളില്‍ മാത്ര മായിരുന്നില്ല ഈ  കൂട്ടായ്മ രൂപം കൊണ്ടിരുന്നത് .ഗ്രാമീണ വായന ശാലകളും കലാസമിതികളും എല്ലാം ഈ പൊതു സമൂഹത്തിന്റെ ഉത്പ ന്നങ്ങളായിരുന്നു.മുക്കിനു മുക്കിനു ആശുപത്രി കളോ ഗതാഗത സൌകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് രോഗികളെ കട്ടിലില്‍ ചുമന്നു അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഈ പൊതു സമൂഹത്തിന്റെ കര്‍ത്തവ്യമായിരുന്നു.അനീതി,  വ്യക്തി കളുടെയോ ഭരണകൂട ത്തിന്റെ യോ ഭാഗത്ത്‌ നിന്നുണ്ടായാല്‍ ഗ്രാമം ഒന്നായി അതിനെ ചെറുക്കു  മായിരുന്നു .സ്ത്രീ കളുടെയും കുട്ടികളുടെയും നേര്‍കുള്ള ഒരനീതിയുമ് അന്നത്തെ പൊതു സമൂഹം പൊ റുതിരുന്നില്ല .
    കക്ഷി രാഷ്ട്രിയം ഗ്രാമ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ഗ്രസിക്കാന്‍ തുടങ്ങി ,യുവാക്കള്‍ക്ക് തൊഴിലന്വേഷിച് അന്യ നാടുകളിലേക്ക് പോകേണ്ട സ്ഥിതി യുണ്ടായി ,കല്യാണങ്ങളും മറ്റും ഹാള്‍ കളി ലേക്ക്  സ്ഥലം മാറി ,കലാസമി തികളും വായനശാലകളും ഗൃ ഹാതുര സ്മരണകളായി . പൊതു സമൂഹം  ഒരു അയഥാര്‍ത്ഥ  സംകല്പം മാത്രമായി .സൌമ്യ യുടെ സഹ യാത്രികരുടെ ക്രൂരമായനി സ്സങ്ങത യും  ലജ്ജാകരമായ നിഷ്ക്രിയത്വവും ഓര്‍മിക്കുക .റോഡ്‌ അപകടങ്ങളില്‍ രക്തം വാര്‍ന്നു മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും .
 എന്നിരുന്നാലും പ്രവര്‍ത്തന ക്ഷമമായ ഒരു പൊതു സമൂഹം ചിലപ്പോഴെങ്കിലും നമ്മുടെ ഇടയില്‍ രൂപം കൊള്ളാറുണ്ട്   എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്  ഇടക്കൊക്കെ .സ്വ നിയുക്ത സാംസ്കാരിക നായികാ നായകന്മാര്‍ നടത്താറുള്ള കുടിയിറക്ക് സമരങ്ങളല്ല വിളപ്പില്‍ ശാല യില്‍ കണ്ടത് പോലെയുള്ള സമ്പൂര്‍ണ ജനമുന്നേ റ്റ ങ്ങളാണ് ഞാന്‍ ഉദേ ശിക്കുന്നത് .
   മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ സാമുഹ്യ അസ്തിത്വത്തെ ക്കുറിച്ചുള്ള സമസ്യകളും നിലവില്‍ വന്നിട്ടുണ്ടാവണം .മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണെന്ന് പറഞ്ഞപ്പോള്‍ അരി സ്ടോ ട്ടില്‍ ഉദ്ദേശിച്ചത്  മനുഷ്യന്‍ ഒരു സാമുഹ്യ ജീവിയനെന്നാണ് .കാരണം അദ്ദേഹം വിഭാവന ചെയ്ത രാ ഷ്ട്രീയ സംഘടന(പൊളിറ്റിക്കല്‍ അസോസിയേഷന്‍ )        വ്യക്തികളുടെ ,കുടുംബങ്ങളുടെ , കുടുംബ സമൂഹങ്ങളുടെ സംഘടനയായിരുന്നു ;നഗര രാഷ്ട്രം .രാ ഷ്ട്രീയവും  സാമൂഹ്യവും ഒന്ന് തന്നെയയിരുന്നു വെന്നര്‍ത്ഥം .ഗ്രീസിന് ശേഷം റോമും  ഇതേ സംകല്പം തന്നെയാണ് പിന്തുടര്‍ന്നിരുന്നത് .17 )൦ നൂറ്റാന്ടില്‍ യുറോ പ്പില്‍ ഏകാധി പത്യഭരണ കൂടങ്ങള്‍ നിലവില്‍ വന്നു, ഭരിക്കാനുള്ള  അവകാശം ദയ് വദത്ത  മാണെന്ന ചിന്താഗതി രൂ ഡ മൂലമായി; ഇതിനെതിരെയാണ്   ഹോബ്സ് നെയും ലോക്കിനെയും പോലുള്ള  ചിന്തകര്‍ പ്രതികരിച്ചത്  .ഭരിക്കാനുള്ള  അവകാശം ജനത  -പൊതുസമൂഹം -ഒരു കരാറിലൂ ടെ ഭരണകൂടത്തെ എല്പിക്കുന്ന  താ ണെ ന്നസി ദ്ധാന്തം-  സോഷ്യല്‍ കോണ്ട്രാക്റ്റ്  തിയറി- നിലവില്‍ വന്നു .ഏകാധി പത്യമോ ബഹു നായകത്വമോ       ജനാധിപത്യമോ ആകട്ടെ ഭരണകൂടത്തിന്റെ കര്‍ത്തവ്യം സമൂഹത്തിന്റെ പൊതുവായ  ഇ  ഛ്   (ജനറല്‍ വില്‍ )നടപ്പിലാക്കുകയാണ്  എന്നത്രേ റുസ്സോവിന്റെ നമുക്ക്  പേര്‍ കേട്ട്  പരിചയമുള്ള  മഹദ്  ഗ്രന്ഥ ത്തിന്റെ -സോഷ്യല്‍ കോണ്ട്രാക്റ്റ്  -പൊരുള്‍ .ജന  സമൂഹത്തിന്റെ പൊതുവായ  ഇച്ഹ ഭരണകൂടം പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നു ണ്ടെ ങ്കില്‍  സിവില്‍  പൊളിറ്റിക്കല്‍ എന്ന വിഭജനം അപ്രസക്ത മാവുമല്ലോ .ജനതയുടെ ജനറല്‍ വില്‍ പ്രതിഫലിപ്പിക്കാത്ത  ഭരണ  കൂടത്തിനെതിരെ പൊതു സമൂഹം നടത്തിയ  കലാപം ആയിരുന്നു ഫ്രഞ്ച്  വിപ്ലവം.
     മുതലാളിത്തം സാമുഹ്യ ഘടനയില്‍ സമൂല പരിവര്തനങ്ങളു ണ്ടാക്കി.രാഷ്ട്രിയ അധികാര കേന്ദ്രത്തിനു പുറമേ സ്വകാര്യ വ്യവസായ സംരംഭകരുടെ ഒരു പ്രബല മേഘല കൂടി നിലവില്‍ വന്നു .സമൂഹത്തിനു ഒരു ത്രിത്വ സ്വഭാവമുണ്ടായി .ഈ പ്രതിഭാസം ആദ്യം ശ്രദ്ധിച്ചത് ഹെഗെല്‍ ആണ് .സാമ്പത്തിക അടിത്തറയിലെ സ്വാര്‍ത്ഥ  മതികളുടെ ഒരു ദൂഷിത സംഘ മായിട്ടാണ്  marx പൊതുസമൂഹത്തെ കണ്ടത്  ഗ്രാംഷി കൂടുതല്‍ വ്യാപ്തവും അര്‍ ത്ഥ പൂര്‍ണവുമായ  ഒരു വിശ    ദീകരണം നല്‍കി .ഭരണ കൂടം അധികാര പ്രയോഗത്തിലൂടെ ഭരണീയരെ സ്വവരുതിയില്‍ ആക്കുമ്പോള്‍ പൊതു സമൂഹ  സ്ഥാപനങ്ങള്‍ -മത  വിദ്യാഭ്യാസ  സാംസ്കാരിക  സ്ഥാപനങ്ങളും മറ്റും -അധീ ശതത്വ തി ലൂടെ (hegemony )ഭരണീയരുടെ  സമ്മതം ഭ രണകര്താക്കള്‍ക്ക് നേടിക്കൊടുക്കുന്നു .
 സോഷ്യലിസ്റ്റ്‌ ചേരിയുടെ പതനം തുടര്‍ന്നുണ്ടായ ആഗോളീകരണവുംഉദാരവല്‍ക്കരണവും ഇവയുടെ ഒക്കെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ,ഉത്തരാധുനിക മെന്നോ മുതലാളിത്ത ത്തിന്റെ ഉത്തരഘട്ടമെന്നോ വിളിക്കാവുന്ന  സമകാലിക വ്യവസ്ഥ യിലും പൊതു സമൂഹം ഏതാണ്ട് ഗ്രാം ഷി യന്‍ രീതിയില്‍ തന്നെ ഒരു മൂനാം ചേരിയായാണ്‌ നിര്‍വചിക്കപ്പെട്ടു പോരുന്നത് .             . ഐക്യ രാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയിട്ടുള്ള ഈ നിര്‍വചനം പക്ഷേ  അപര്യാപ്തവും അവ്യാപ്തവും ആണെന്നാണ്‌ എന്റെ പക്ഷം .കാരണം ഘടനയില്‍  ഗ്രാം ഷിയന്‍ ആണെമ്കിലും ധര്മത്തില്‍  അതിനു നേര്‍ വിപരീതമായി ഭരണ കൂടത്തിന്റെ തിരുത്തല്‍ ശക്തിയായി , പലപ്പോഴും സമര മുഖമായി പ്രവര്തിക്കെന്ടതാണല്ലോ പുതിയ വ്യവസ്ഥയില്‍ പൊതു സമൂഹം.എന്നാല്‍ മുകളില്‍ പറഞ്ഞ കൂ  ട്ടായ്മയിലെ സംഘടനകളും മറ്റും ആഗോളീകരണത്തിന്റെ ദൂഷ്യങ്ങ ള്‍ക്കോ  സര്ക്കാരുകള്‍   നടത്തുന്ന സ്വാതന്ത്ര്യ ധ്വംസനങ്ങള്‍ക്കോ എല്ലായ്പോഴും എതിരായി പ്രവര്‍ത്തിച്ചു കൊള്ളണമെന്നില്ല .ആഗോള വാത്കര ണത്തിന്റെയും മറ്റും പ്രയോക്താക്കള്‍ നല്‍കുന്ന സംഭാവനകള്‍ നിയമാനുസൃത മായിത്തന്നെ സ്വീകരിക്കുന്ന സംഘടനകളുണ്ട് .വ്യക്തികള്‍ക്ക് ,മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷ പാതങ്ങളു ണ്ടാവും .അത് കൊണ്ട് തന്നെ ജനതയെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ സത്യ സന്ധവും നിഷ്പക്ഷവു മായ നിലപാടുകള്‍ സ്വീകരിക്കാന്‍ ,അങ്ങിനെ പൊതു സമൂഹമായി പ്രവര്‍ത്തിക്കാന്‍ ഈ മൂന്നാം ചേരിക്ക് കഴിയാതെ വ   രും
    പൊതു സമൂഹമെന്നാല്‍ പ്രതീകാത്മക സംഘം -സിംബോളിക് ഓര്‍ഡര്‍ -എന്നൊരു നിര്‍വചനം അടുത്ത കാലത്തായി പാശ്ചാത്യ നാടുകളില്‍ പ്രചാരത്തിലുണ്ട് .ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട നേത്രുത്വവുമൊ ന്നുമില്ലാ തെ പല സംഘടനകളിലും കക്ഷികളിലും പെട്ടവരും ഒന്നിലും ഉള്പ്പെടതവരും എല്ലാം തങ്ങളുടെ ദിശാ വയ്‌രുധ്യങ്ങള്‍  -polarities -മറന്നു പൊതുവായ ചില ആവ  ശ്യ ങ്ങള്‍ക്ക് വേണ്ടി സംഘടിക്കുന്ന സമ്പ്രദായം.നമ്മുടെ പഴയ കല്യാണ വീടുകളില്‍ ക്കണ്ട ആ സമൂഹം തന്നെ.അത്തരമൊരു പൊതു സമൂഹ പ്രവര്‍ത്ത നാമാണ് നാം വിളപ്പില്‍ ശാലയില്‍  കണ്ടത് . 
      പ്രായ പൂര്‍ത്തിയെത്തിയ എല്ലാ പൌരന്മാര്‍ക്കും പങ്കെടുക്കാവുന്ന നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പു പ്രക്രിയ നിലവിലുള്ള നമ്മുടെ രാജ്യത്ത്  അങ്ങിനെ തെരഞ്ഞെടുക്ക പ്പെടുന്ന ഭരണ കൂടത്തില്‍ നിന്ന്  വ്യത്യസ്തമായി ഒരു പൊതു സമൂഹത്തിനു പ്രസക്തി യുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു .ഉണ്ട്  എന്ന് തന്നെ യാണ് ഉത്തരം .എന്തുകൊണ്ടെന്നോ ?
   പൊതു സമൂഹം തന്നെ രാഷ്ട്രീയ സമൂഹമാവുന്ന പരിതസ്ഥിതിയിലാണ് അ രി സ്ടോ ട്ടിലിനെ പ്പോലെയുള്ളവര്‍ തത്വ വിചാരം ചെയ്തത് .അത്തരമൊരു സാഹചര്യമല്ലല്ലോ ഇപ്പോള്‍ ഇന്ത്യ യില്‍ -ലോകത്തൊരിടത്തും - നിലനില്‍ക്കുന്നത്.എല്ലാവരും എല്ലാ നിയമങ്ങളും അനുസരിക്കുന്ന സത്യ സന്ധ രും നീതി നിഷ്ടരുമായിരിക്കുന്ന ആദ ര്‍ ശാ ത്മ ക  അവസ്ഥയില്‍ പോലും ഭരണകൂടം പൊതുസമൂഹത്തെ നിര്‍വിശേഷമായി പ്രതിനിധാനം ചെയ്യുന്നില്ല .ഉദാഹരണത്തിന് ഒരു നിയോജക മണ്ഡലത്തിലെ പൌരന്മാരെല്ലാവരും  ചേര്‍ന്ന് ഒരു നിവേദനം അവിടത്തെ എം പി ക്ക് നല്‍കി എന്ന് വിചാരിക്കുക ,ഒരു ബില്‍ നെ അനുകൂലിച് വോട്ട് ചെയ്യാന്‍.ആ എം പി ക്ക് അതിനു കഴിയുമോ അദ്ദേഹത്തിന്റെ പാര്‍ട്ടി ആ ബില്ലിന് എതിരാണെങ്കില്‍ ?ഇല്ല .ഒരു എം പി -എം എല്‍ ഏ യും- സഭയില്‍ നിയന്ത്രിക്ക പ്പെടുന്നത് തെരഞ്ഞെടുത്ത ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങലളല്ല 
തന്റെ പാര്‍ട്ടി യുടെ നി ര്‍  ദേ ശ  ങ്ങ (വിപ്) ളാല്‍ ആ ണ് .വിപ് ധിക്കരിച് വോട്ട് ചെയ്‌താല്‍ സഭാങ്ങത്വം നഷ്ടപ്പെടും .കൂറ് മാറ്റ നിരോധന നിയമം !(1985 ) -(ഭരണഘടനയുടെ പത്താം പട്ടിക) ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും  അനുവദിക്കുന്നില്ല .
 parliamentary  ജനാധിപത്യത്തിന്റെ അന്ത സ്സതക്ക് നിരക്കുന്നതാണോ പത്താം പട്ടിക യും  വിപ് സമ്പ്രദായവും ? നിഷ് ക്രി ഷ്ട മായി പരിശോധിച്ചാല്‍ അല്ല .പക്ഷെ അറുപതുകളുടെ മദ്ധ്യം മുതലുള്ള രണ്ടു പതിറ്റാണ്ട് കാലത്ത് കണ്ട വലിയ തോതിലുള്ള ഒരു തത്വ ദീക്ഷയുമില്ലാത്ത കൂറ് മാറ്റങ്ങള്‍ അത്തരമൊരു നിയമ നിര്‍മാണം അനിവാര്യമാക്കി.
      പാര്‍ട്ടി അംഗങ്ങളായ ബഹു ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടി നേതൃത്വം .അത് കൊണ്ടു തന്നെ പാര്‍ട്ടി വിപ്   പാര്ടിക്കരായ   ബഹുജനങ്ങളുടെ നിര്‍ ദേ    ശ മാ ണെന്നു കണക്കാക്കി കൂടെ എന്ന് ചോദിക്കാം.പക്ഷെ സത്യമെന്താണ് ?ഒരു സമൂര്‍ത്ത ഉദാഹരണം നോക്കാം. മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക് കേരളത്തില്‍ അമ്പത് ലക്ഷം വോ ട്ടര്‍ മാരെങ്കിലും കാണും .പക്ഷെ പാര്‍ടിയുടെ  അംഗ സംഖ്യ പത്തു ലക്ഷം മാത്രമാണ് .ഇവര്‍ക്ക് മാത്രമേ   പാര്‍ട്ടി  കോണ്‍ഗ്രസ്‌  നടക്കുമ്പോള്‍ അഭിപ്രായം പറയാ ന്‍ കഴിയു .അതും ഏറ്റവും താഴെ ത്ത ട്ടിലുള്ള കമ്മറ്റികളില്‍ മാത്രം . നയ പരമായ       തീരുമാനങ്ങള്‍ എടുക്കുന്നത് അംഗ സംഖ്യ കുറഞ്ഞ മേല്‍  കമ്മറ്റി     കളാണ്       .നിര്‍ണായകമായ തീരുമാനങ്ങ  ളാവട്ടെ ഏറ്റവും മുകള്‍ത്തട്ടിലുള്ള വിരളിലെന്നാവുന്ന ആളുകളും.എല്ലാ പാര്‍ട്ടി കളുടെയും സ്ഥിതി ഇത് തന്നെയാണ്.
    ഇത്തരം ഉന്നതാധികാര സമിതികള്‍ക്ക് പരിമിതികള്‍ നിരവധിയാണ്.,പ്രത്യയ ശാസ്ത്ര നിര്‍ബ ന്ധ ങ്ങള്‍ ,   മുന്നണി മര്യാദകള്‍,   അന്ത  രാഷ്ട്രീയ പ്രശ്നങ്ങള്‍ , പിന്തുണയ്ക്കുന്ന    സമു ദാ യങ്ങ ളു ടെ യുംഗ്രൂ   പ്പു കളുടേയും     ഇഷ്ടാനിഷ്ടങ്ങള്‍, തൊഴില്‍ സ്മ്ഘടനകളു ടെ   ശാ ട്യങ്ങള്‍  അങ്ങിനെ പലതും.തെരഞ്ഞെടുപ്പു ഫുണ്ടിലേക്ക് സംഭാവന നല്‍കിയ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സ്വാധീനത്തെ ക്കുറിച്ച് ഒന്നും പറയുന്നില്ല.എന്തായാലും  ഹൈ കമാന്‍ഡ്  കളുടെ നിര്‍ദേശങ്ങള്‍  ഏതു പാര്‍ട്ടി യുടെ  ആയിരുന്നാലും പൊതു ജന ഹിതത്തെ കാര്യമായി പ്രതിഫ ലി പ്പിക്കുന്നില്ല 
  ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാഷ്ട്രീയ സമൂഹം പൊതു സമൂഹവുമായി നി ര്‍ വി ശേഷമായ ഏകത്വം പുലര്‍ത്തുന്നില്ല.ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത് പൊതു സമൂഹമാണെങ്കിലും ഭരണീയരും ഭരണകര്‍ത്താക്കളു മെന്ന വിഭജനം നില നില്‍ക്കുന്നു.അത് കൊണ്ടു തന്നെ ജനഹിതം എന്തെന്ന് ബോധ്യ പ്പെടുത്താനും അത് നടപ്പാക്കി കിട്ടുന്നതിനു ഭരണ കൂടത്തെ നിര്‍ബന്ധിക്കാനും പ്രതിബദ്ധതയുള്ള ഒരു പൊതു സമൂഹം ഉണ്ടാവുക തന്നെ വേണം.
   പക്ഷെ ഒരു കാര്യം വിസ്മരിച്ചു കൂടാ .ഭരണ നിര്‍വഹണം രാഷ്ട്രീയ സമൂഹത്തിന്റെ ചുമതലയാണ്..നമുക്ക് mobocracy യിലേക്ക് പോകാന്‍ വയ്യല്ലോ.പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന, കുറ്റങ്ങളും കുറവുകളും ചൂണ്ടി ക്കാണിക്കുന്ന ഒരു തിരുത്തല്‍ ശക്തിയാവ ണം പൊതു സമൂഹം; ശരി എന്ന്  ബോ ധ്യ മുളള കാര്യങ്ങള്‍ക്ക്  വേണ്ടി ഏ തറ്റം വരെ  പോ കാനും തയ്യാറുള്ള  ഒരു തിരുത്തല്‍  ശക്തി.പൊതു സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത് തടയാന്‍ ഭരണ കൂടം ശ്രമിക്കരുത് .ഓരോ ഘട്ടത്തിലും പൊതു സമൂഹത്തിനു അവരുടേതായ നേതൃത്വം ഉയര്‍ന്നു വന്നു കൊള്ളും;കള്ള നാ ണ യങ്ങ ളു  ണ്ടാവാം ;അവ പക്ഷെ തിരിച്ചറിയ പ്പെട്ടു കൊള്ളും.
     പ്രബുദ്ധവും പ്രതികരണ ക്ഷമവുമായ പൊതു സമൂഹ ത്തിന്റെ അഭാവം കേരളത്തില്‍, ഇന്ത്യയില്‍ ആകെ തന്നെയുമുണ്ട്.അല്ലായിരുന്നെങ്കില്‍ ഇത്രയധികം മാഫിയകള്‍ ഇവിടെ തേര്‍വാഴ്ച നടത്തു മായിരുന്നില്ല ,അഴിമതി കൊടികുത്തി വഴുമായിരുന്നില്ല, കള്ള പ്പണവും കള്ള നോട്ടും പ്ര ച രിക്കുമായിരുന്നില്ല,  തീവ്ര വാദി സംഘങ്ങള്‍ക്ക് ഇന്ത്യ ഒരു നിസ്സാര ലക്ഷ്യ മാവുമായിരുന്നില്ല  സ്ത്രീകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങളുണ്ടാവുമായിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുവഴിയില്‍ നിഷ്ട്ടുരമായി കൊല ചെയ്യാ പ്പെടുമായിരുന്നില്ല ,നീതി ന്യായ വ്യ്വസ്തയുടെ സ്വാഭാവിക പ്രക്രിയയില്‍ പങ്കെടുക്കുന്നവരെ ഭീഷണി പ്പെടുത്തി ക്കൊണ്ട്ഒരു ജന പ്രതിനിധി പരസ്യ പ്രസംഗം നടത്തുമായിരുന്നില്ല ,ഒരദ്ധ്യാപകന്റെ കൈപ്പത്തി ,അയാള്‍ ചെയ്ത തെറ്റെന്തു തന്നെ യായിരുന്നാലും വെട്ടിമാറ്റപ്പെടുമായിരുന്നില്ല
   നിര്‍ഭയവും നിഷ്പക്ഷവും അതേ സമയം പ്രാപ്തവും കാര്യക്ഷമവുമായഒരു പൊതു സമൂഹം  ഇവിടെ ഉയര്‍ന്നു വരിക തന്നെ ചെയ്യും .ധയ്ക്ഷണികരെന്നും മനുഷ്യാവ കാശ പ്രവര്‍ത്ത കരെന്നും  സാംസ്കാരിക നായകരെന്നും സ്വയം പ്രഖ്യാപിക്കുന്ന ഉദരംഭരികളുടെ സംഘങ്ങളാ യല്ല ;വിളപ്പില്‍ ശാ ല യില്‍ കണ്ടത് പോലെയുള്ള സ്വാഭാവിക ജന മുന്നേ റ്റ ങ്ങളായി .
        സമൂഹ മനസ്സിന്റെ പൊതു ഇഛ കള്‍ക്ക് വാഗ്രൂപം നല്‍കുവാനും സംവേദനം ചെയ്യുവാനും ധിക്ഷണാ ശാ ലികള്‍  ഉണ്ടാകേതുണ്ട് .നിര്‍ഭാഗ്യ വശാല്‍ നമ്മുടെ ബുദ്ധി ജീവികള്‍  പി  സുരേന്ദ്രന്‍  മംഗള ത്തിലെ  തന്റെ പംക്തിയില്‍ എഴുതിയ പോലെ വില്ക്ക പ്പെട്ട വര്‍ഗമാണ് .വാങ്ങിയത് രാഷ്ട്രീയ കഷി കളോ  വര്‍ഗീയ ശ ക്തി  കളോ  തീവ്ര വാദികളുടെ സൌമ്യ മുഖ മായി പൊതു രംഗത്തു പ്രവര്‍ത്തി ക്കുന്ന സംഘടനകളോ  ആവാം ;അതെന്തായാലും ഒരു ബുദ്ധി ജീവിയും ഒരെഴുത്തുകാരനും ഒരു സ്വപ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകനും ഇന്നത്തെ നിലയില്‍ ഒരു പൊതു സമൂഹത്തിന്റെ നിര്‍മിതിയില്‍ ഒരു സംഭാവനയും നല്‍കുകയില്ല .
  പക്ഷെ സമൂഹം നേതാക്കളെയും ധയ്ക്ഷനികരെയും സ്വയം സൃഷ്ടിച്ചുകൊള്ളും .ബുദ്ധനും ക്രിസ്തുവും മുഹമ്മദും റുസോവും  മാര്‍ക്സും  ഗാന്ധിയും അങ്ങിനെ സൃഷ്ടിക്ക പ്പെട്ടവ രാണ് .നമ്മള്‍ ചെയ്യേണ്ടതോന്നെയു ള്ളു സഹ ജീവിയെ ഒരുപദ്രവമായി ക്കാണുന്ന മനസ്ഥിതി ഉപേക്ഷിക്കുക .ഒരു സമൂഹത്തിന്റെ ഭാഗമായി സ്വയം കാണാന്‍ ശീലിക്കുക .എന്ന് പറഞ്ഞാല്‍ ആ ര്‍ ക്കെന്തു സംഭവിച്ചാലും എന്റെ കാര്യം നടന്നാല്‍ മതി എന്ന ചിന്ത ഉപേക്ഷിക്ക ണ മെന്ന ര്‍ ഥ് അം .ഒന്നോര്മിക്കുക ;കെട്ടിട സമുച്ചയ നിര്‍മാണത്തില്‍ മാലിന്യ സംസ്‌കരണ ത്തെ ക്കുറിച്ചുള്ള നിലവിലുള്ള  നിയമങ്ങള്‍ പാലിക്കപ്പെടിരുന്നുവെങ്കില്‍ നമ്മുടെ നഗരങ്ങള്‍  മാലിന്യ കൂമ്പരങ്ങ ളാ വുമായിരുന്നില്ല വാണിജ്യ  സൌധങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം വേണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നെങ്കില്‍ നഗര ഹൃദയങ്ങളില്‍ ട്രാഫിക് കുരുക്കുകള്‍ ഉണ്ടാവുമായിരുന്നില്ല .കയ്കൂലി കൊടുക്കുന്നതും വാങ്ങുന്നതും നമ്മള്‍ തന്നെയാണ് .ഈ മൈന്‍ഡ് സെറ്റ്  ആണ് മാറേണ്ടത് .അങ്ങിനെയായാല്‍ സ്വയം പ്രവര്‍ത്തന ക്ഷമ മായ ഒരു പൊതു സമൂഹം ഉയിര്‍ക്കൊണ്ടു  കൊള്ളും ,രാഷ്ട്രീയ സമൂഹത്തിന്റെ നിയന്ത്രകവും നിയമകവുമായ ശ  ക്തിയായി .
     .