Friday, November 15, 2013

മീനാകന്ദസ്വാമിയും മഹാത്മജിയും---മാതൃകാന്വേഷി മാസികയിൽ പ്രസിദ്ധപ്പെടുത്തിയത്
---------------------------------------
മീന ക ന്ദ  സ്വാമിയുടെ' മോഹന്‍ദാസ്‌ കരം ചന്ദ് 'എന്ന കവിതയെ ക്കുറിച്ച്

 ആര്‍  എസ്   കുറുപ്പ് 
-----------------------

  സില്‍വിയ പ്ളാ ത്തി ന്റെ 'ഡാ ഡി ' വായിച്ചതിനു ശേഷം എഴു തി യത് എന്നൊരു വിശ ദീകരണം ഉണ്ട്  ' മോഹന്‍ദാസ്‌  കരം ചന്ദ് ' എന്ന  തലക്കെട്ടിനു താഴെ .ഈ വിശ ദീ കരണത്തിനും 'ആര്  ആര്   ആര്  മഹാത്മാവോ  ക്ഷമിക്കണം അല്ല' എന്ന് തുടങ്ങുന്ന ആ ദ്യ  വരികള്‍ക്കും ഇടയില്‍ അല്‍ ബ ര്‍ ട്ട്  ഐ ന്‍ സ്ടീന്‍ ഗാന്ധിജി യെ ക്കുറിച്ച് പറഞ്ഞ അതി പ്രശ സ്ത  വാക്യങ്ങള്‍ ഉദ്ധ രി ച്ചി രിക്കുന്നു .ഗാന്ധി നിന്ദാ പരമായ ഒരു കാവ്യത്തിനു എന്തിനാണ് അത്തരമൊരു   മുഖ ക്കുറിപ്പ്‌ ? ആ ചോദ്യത്തിന് ഉത്തരമന്വേഷിക്കും മുമ്പ്  പ്രചോദകമായ  കവിതയിലേക്ക് വരാം .
  'ഡാഡി വയ്യക്തിക തലത്തില്‍ സ്വന്തം അച്ഛ നോടും ഭര്‍ത്താവിനോടും പ്ലാ ത്തി നുണ്ടായിരുന്ന രാഗ ദ്വേഷ ബന്ധത്തിന്റെ  കാവ്യാത്മകമായ  ആവി ഷ്കാരമാണ് .അതിനു സാമൂഹ്യ മായ ഒരു തലം കൂടിയുണ്ട് ;നവോ ദ് ഥാ ന മാനവികതയുടെ  നായകനായി അവരോധി ക്ക പ്പെട്ട  വെള്ള ക്കാരനായ പുരുഷ നോട്  സ്ത്രീ വര്‍ഗ ത്തി നാകെയുള്ള എതിര്‍പ്പ് ആ കവിതയിലുണ്ട് .മീന യുടെ കവിത ക്ക് വ യ്യ ക്തി കമായ ഒരു തലമില്ല ,ബാ പ്പു എന്ന് കൂടി അവര്‍ വിളിക്കുന്ന ഗാന്ധി യുമായി വ്യക്തി ബന്ധമൊന്നും അവര്‍ക്കില്ല എന്ന അര്‍ഥ ത്തില്‍ .താനുള്‍ പ്പെടുന്ന ഒരു വര്‍ഗ തിനോട് അവരുടെ കൂടി രാഷ്ട്ര പിതാവായ അദ്ദേഹം കാട്ടി എന്ന് അവര്‍  വിശ്വസിക്കുന്ന  വഞ്ചനയാണ് ഇവിടെ പ്രതിപാദ്യം .ഡാ ഡി യെ പ്പോലെ ശില്പ ഭദ്രതയുള്ള ,കാവ്യാത്മകത നിറഞ്ഞ ഒരു കലാ സൃഷ്ടിയല്ല 'മോഹന്‍ ദാസ്  കരം ചന്ദ് '.അത് ശരാശരി നിലവാരം പോലുമില്ലാത്ത ഒരു കവിതയാണ് .കാവ്യ ഭംഗിയുള്ള വരികള്‍ എഴുതാന്‍ മീന ക ന്ദ സ്വാമിക്ക് കഴിയുമെന്ന് അവരുടെ മറ്റു ചില കൃതികള്‍ സൂചിപ്പിക്കുന്നു .ഉദാഹരണം "മാടി വിളിക്കുന്ന കോടി നക്ഷത്രങ്ങളും തലോടുന്ന വിജനതയുമുള്ള രാത്രിയെ" ക്കുറിച്ച് അവരെഴുതിയ വരികള്‍ .ഇവിടെ പക്ഷെ ആ രചനാ കൌ ശ ലം  തീര്‍ത്തും അസന്നിഹിത മായിരിക്കുന്നു .കാലുഷ്യവും പാരുഷ്യവും പ്രകട മാക്കാനുള്ള വ്യഗ്രതയില്‍ ഒരു ശ കാര വര്ഷം മാത്രമായി മാറി പ്പോയ ഈ കവിത ഒരു കലാസൃഷ്ടി എന്ന നിലയില്‍  ഒരു നീ രൂപ ണം  അര്‍ ഹിക്കുന്നില്ല പക്ഷെ അതില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന ആശ യങ്ങള്‍  വിലയിരു ത്ത പ്പെടെണ്ടതുണ്ട് .
   ഹരിജനങ്ങള്‍ എന്ന് അദ്ദേഹം   വിളിച്ചിരുന്ന ജന വിഭാഗതോട് ഗാന്ധിജിക്കുണ്ട്ടയിരുന്ന മനോഭാവം ,തന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഉന്നമനത്തിനു പരമ പ്രാധാന്യം നല്‍കുന്നതാണെന്ന അവകാശ വാദം, അവരെക്കുറിച് അദ്ദേഹം പറഞ്ഞതും എഴുതിയതുമായ വാക്കുകള്‍ ഇവയൊക്കെ അദ്ദേഹത്തിന്റെ തന്നെ വ ര്‍ ണ്ണാ ശ്രമ വ്യവസ്ഥയെ ക്കുറിച്ചുള്ള പ്രസ്താവനകളുടെ പശ്ചാ ത്ത ല ത്തി ല്‍നിശിത മായ പരിശോ ധനക്ക് വിധേയമാക്കുകയാണ്  പുതിയ ദളിത്‌ യുവ നേതൃത്വം .ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നഗരങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ യുവാക്കള്‍ തങ്ങള്‍ അമ്ബെദ്കര്‍ അനുയായികളാണെന്ന് അവകാ ശ പ്പെടുന്നു .ഗാന്ധി ഹരിജനങ്ങള്‍ എന്ന് വിളി ച് കീഴാള ജനതയെ അവമാനിക്കുക യായിരുന്നു വെന്നും അവരെ ജാതി ഹിന്ദു ക്കളുടെ ചൂഷണ ത്തിനു നിരുപാധികമായി വിട്ടു കൊടുക്കുകയായിരുന്നു അദ്ദേ ഹത്തിന്റെ ഉദ്ദേശ മെന്നും ഉള്ള നിഗമനങ്ങളിലാണ് ഇവര്‍ എത്തി ചേര്‍ന്നിരിക്കുന്നത് .കീഴാളര്‍ക്കു മാത്രം വോട്ട വകാശ മുള്ള പ്രത്യേക നിയോജക മണ്ഡലങ്ങള്‍ എന്ന ബ്രിട്ടീഷ്‌ ഗവണ്മെന്റ് ന്റെ പദ്ധതി (communal  award ) ക്കെതിരെ ഗാന്ധി നടത്തിയ നിരാഹാര സമരത്തിന്‌  എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇവര്‍ അദ്ദേഹത്തിന്  മാപ്പ് നല്‍കിയിട്ടില്ല .ദേ ശീയ സ്വാത ന്ത്ര്യ ത്തി നാണ് കീഴാളരുടെ ഉന്നമന ത്തിനല്ല ഗാന്ധിജി പ്രാധാന്യം നല്‍കിയിരു ന്ന തെന്നാണ് അവരുടെ വിമര്ശനം .സ്വാ ത ന്ത്ര്യ ത്തിനു  വേണ്ടിയുള്ള സമരം നിര്‍ത്തിവെച്ച് താഴ്ന്ന ജാതിക്കാരുടെ ഉന്നമനം പോലുള്ള 'ആപേക്ഷികമായി അപ്രസക്തങ്ങ ളായ '(Relatively  insignificant ) പ്രശ്ന ങ്ങളില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചതിന്റെ പേരില്‍ ഇ എം എസ് ഗാന്ധിയെ നിശിതമായി വിമര്‍ ശി ക്കുന്നുണ്ട് The Mahathma And The Ism എന്ന തന്റെ പുസ്തകത്തില്‍ .രണ്ടു വിമ ര്‍ ശ നങ്ങളും ഗാന്ധിയോടു നീതി പുലര്‍ത്തു ന്നില്ല .അദ്ദേഹത്തിന് സ്വാതന്ത്ര്യം  പരമ പ്രധാന മായിരുന്നു ;സ്വാതന്ത്ര്യം എന്നാല്‍ ഏറ്റവും താഴേ ക്കിടയിലുള്ളവരുടെ മോചനവും .
       ഗാന്ധി കീഴാളരെ ഹരിജനങ്ങള്‍ എന്ന് വിളിച്ചു ;അത് പക്ഷെ കവിതയില്‍ പറയുന്നത് പോലെ 'ഒരു പക്ഷ പാതിയായ ദയ് വത്തിന്റെ നല്ല പിള്ള കളാ യ മക്കള്‍ 'എന്നു പരിഹസിക്കാന്‍ വേണ്ടി യായിരുന്നില്ല .തന്റെ നിഘണ്ടുവിലെ ഏറ്റവും വിശിഷ്ടമായ പദങ്ങളിലോ ന്ന്‍  അവരെ സംബോധന ചെയ്യാന്‍ ഉപ യോഗ പ്പെടുത്തു കയായിരുന്നു ഗാന്ധി .തന്റെ utopia ക്ക് രാമ രാജ്യം എന്നാണല്ലോ അദ്ദേഹം പേര്‍ വിളിച്ചത് .'താങ്കള്‍ താങ്കളുടെ ഭാര്യ യോട് ചെയ്തതെന്താണ് ' കവിത  ചോദിക്കുന്നു .ഒരു ഹരിജന്റെ കക്കൂസ് കഴുകാന്‍ വിസമ്മതിച്ചതിന് വീട്ടില്‍ നിന്ന് പുറത്താക്കിയതാണ് ഗാന്ധി സ്വന്തം ഭാര്യയോടു ചെയ്ത ഏറ്റവും വലിയ ക്രൂര കൃത്യം .
    'നിങ്ങളുടെ നികുതിയില്ലാത്ത ഉ പ്പ് ഞങ്ങളുടെ വ്രണങ്ങളെ കൂടുതല്‍ വേദനാ ജനകങ്ങളാക്കുന്നു'കവിത തുടരുന്നു .അസംബന്ധം !എന്നല്ലാതെ   എന്തു പറയാന്‍ .ഉപ്പു സത്യാഗ്രഹം എങ്ങിനെ ദളിത്‌ വിരുദ്ധ മാകും ?ദണ്ടി യാത്രയെ ആദ്യം പരിഹാസത്തോടെ നോക്കി കണ്ടിരുന്ന ബ്രിട്ടീഷ്‌ ഭരണാധി കാരികള്‍ "സൂര്യന സ്ത മിക്കാത്ത സാമ്രാജ്യത്തിന്റെ "അസ്ഥി വാര മിളക്കാന്‍ പോന്ന ഒരു സമര മാര്‍ഗമായി അതിനെ ക്കാണാന്‍ നിര്‍ബന്ധിതരായി എന്നത് ചരിത്രം ;അത് നമ്മെ സ്വാതന്ത്ര്യ ത്തി ലേക്ക് കൂടുതല്‍ അടുപ്പിച്ചു വെ ന്നതും .
   ഗാന്ധിയെ വിഗ്രഹ വല്‍ക്കരിച് കൂടുതല്‍ ബഹു മാന്യനാ ക്കുന്നവരെ ക്കുറിച്ച് പരാമര്‍ശി ക്കുന്നുണ്ട് മീന .ഇന്ത്യന്‍ സ്വാതന്ത്ര്യം യുദ്ധം കൊണ്ട് തളര്‍ന്ന ബ്രിട്ടന്‍ ഭിക്ഷ യായി തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .ആത്മാഭിമാനമുള്ള ഒരി ന്ത്യ ക്കാരനും അങ്ങിനെ വിശ്വസിക്കാന്‍ സാധിക്കുകയുമില്ല .സുദീര്‍ഘവും യാതനാ പൂര്‍ണവും ആയ ഒരു സമരത്തിലൂടെ നേടിയെടുത്ത താണത് .ആ സമരത്തിന്റെ മുഖ്യ ധാരയുടെ അനിഷേധ്യ നേതാവായിരുന്നു ഗാന്ധി .അദ്ദേഹത്തിന് നല്‍കുന്ന ഒരു ബഹുമതിയും അധിക മാവുകയില്ല .മീന പറയുന്നത് പോലെ അദ്ദേഹത്തിന്റെ ചിരി ഭയാനക മാ ണെ ന്നോ അദ്ദേഹത്തിന്റെ വടി  ദുര്‍  മന്ത്ര  വാദിയു ടെ വടി യാണെന്നോ ഞങ്ങള്‍ക്ക് ദളിതരുല്പ്പെടെയുള്ള സാധാരണഇന്ത്യ ക്കാര്‍ക്ക്  തോന്നുകയുമില്ല
  സ്വാതന്ത്ര്യ ത്തി ന്റെ വാഗ്ദാനങ്ങള്‍ മിക്കതും, ദളിതരുടെ മോചനം ഉള്‍പ്പെടെ യുള്ളവ പാലിക്കപ്പെട്ടിട്ടില്ല .ലക്ഷ്യങ്ങള്‍ നേടുന്നതിനു സംഘടിച്ചു ശ ക്ത രാവുകയും സമരം ചെയ്യുകയുമാണ് വേണ്ടത് .തീവ്ര വാദം ഒന്നിനും പരിഹാരമല്ലെന്ന് ,പ്രായോഗികമെയല്ലെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു .ദളിതരുല്പ്പെടെയുള്ള സാധാരണ ഇന്ത്യ ക്കാര്‍ക്ക് ലക്‌ഷ്യം നേടാനുള്ള മാര്‍ഗം ഗാന്ധിയന്‍ സമര മുറ തന്നെയെന്നു അനുദിനം തെളിയിക്ക പ്പെട്ടു കൊണ്ടിരിക്കുകയാണ് .
  മീന കന്ദ സ്വാമി പറയുന്നത് പോലെ ഞങ്ങള്‍  ദളിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാപ്പുവിനെ വെറുക്കുന്നില്ല ;സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ;സ്വാതന്ത്ര്യം നേടി തന്നതിനും സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍നേടി എടുക്കാന്‍ പര്യാപ്തമായ  ഒരു സമര മാര്‍ഗം ആവി ഷ്ക രിച്ച ത്തിനും .


     

ബെർനാക്കെയുടെ പ്രസ്ഥാവനയും ഡോളറും രൂപയും

ബെർനാക്കെയുടെ  പ്രസ്ഥാവനയും ഡോളറും രൂപയും
------------------------------------------------------------
 ആർ .എസ് .കുറുപ് .
------------------------
  ശ ക്തരായഭരണാധികാരികളുടെ പ്രഖ്യാപനങ്ങൾ  ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് പലപ്പോഴും .ഈ ജൂണ്‍ 19 നു അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ  ബെൻ ബെർനാക്കെ നടത്തിയ പ്രഖ്യാപനം ലോകത്തെ പിടിച്ചു കുലുക്കി എന്നു പറഞ്ഞു കൂടാ .പക്ഷേ എല്ലാ രാജ്യങ്ങളിലേയും ധന കാര്യ മേഖലകളെ ആ പ്രഖ്യാപനം അമ്പരപ്പിച്ചു .ടോക്യോ മുതൽ ന്യൂ യോർക്ക്‌ വരെയുള്ള ഓഹരി വിപണികളിൽ 1 മുതൽ 3 ശതമാനം വരെ ഇടിവുണ്ടായി .സ്വർണ്ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം ) എണ്പതു ഡോളറോളം കുറഞ്ഞു ,കട പ്പത്രങ്ങളുടെ കമ്പോള പലിശ നിരക്കുകൾ കുത്തനെ ഉയർന്നു  .
  ഫെഡ് ചെയർമാൻ സ്ഫോടനാത്മകമായി ഒന്നും പറഞ്ഞില്ല എന്നതാണു വാസ്തവം .അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൽ നിന്നു കരകയറുകയും വികാസത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നതു കൊണ്ട്  ബാങ്ക് പിന്തുടർന്നു പോരുന്ന "പാരിണാമിക ലഘൂ കരണ  പ്രക്രിയ "-Quantitative Easing -2014 ജനുവരിയോടെ അവസാനിപ്പിക്കുന്നതിനെ ക്കുറിച്ച് ആലൊചിക്കുമെ ന്നു മാത്രമാണദ്ദെഹം പറഞ്ഞത് .
        എന്താണ് ഈ Q  E ?തളര്ച്ചയിലായ സമ്പദ് വ്യവസ്ഥ ക്ക് ഉത്തേജനം നല്കുന്നതിനു വേണ്ടി രാജ്യത്തെ കേന്ദ്ര ബാങ്ക് കമ്പോളത്തിൽ നിന്നു വലിയ തോതിൽ കട പ്പത്രങ്ങൾ വാങ്ങി ക്കൂട്ടു ന്ന സമ്പ്രദായമാണ്  Q E എന്ന പേരിൽ അറിയപ്പെടുന്നത് .കട പ്പത്ര ങ്ങളുടെ പലിശ നിരക്ക് കുറവായിരിക്കും.അതു കൊണ്ടു തന്നെ അവയുടെ കമ്പോള വില മുഖ വിലയിൽ വളരെ താഴെ ആയിരിക്കും .അതു ഉയർന്ന യഥർഥ ആദായനിരക്കിനു കാരണമാവും .ഉദാഹരണത്തിന് നൂറു രൂപ വിലയുള്ള 2 %കടപ്പത്രങ്ങൾ അമ്പതു രൂപയ്ക്ക് കമ്പോളത്തിൽ നിന്നു വാങ്ങുന്ന ഒരാളിന് ലഭിക്കുന്ന ആദായം 4 %ആയിരിക്കും.പക്ഷേ പ്രതിമാസം 8 5 ബില്ലി യൻ (8 500കോടി )ഡോളറുമായി ഫെഡ് കടപ്പത്ര കമ്പോളത്തി ലിറങ്ങിയാലോ ?കടപ്പത്രങ്ങളുടെ വില അസാധാരണമാം വിധം വർദ്ധിക്കുകയും യഥാർദ്ധ ആദായം വളരെ താഴുകയും ചെയ്യും .ഇത് അടിസ്ഥാന പലി ശ നിരക്കുകൾ കുറ യാനിടയാക്കും .അമേരിക്കയിൽ അതു തന്നെ സംഭവിച്ചു ,അവിടത്തെ അടിസ്ഥാന നിരക്ക് പൂജ്യത്തിനും 0 .5 നും ഇടയിലാണ് .അടിസ്ഥാന നിരക്ക് പലതരം വായ്പകൾ പല കാലയളവിലേക്കുള്ള നിക്ഷേപങ്ങൾ ഇവയുടെയൊക്കെ പലിശ നിരക്കുകളെ നിയന്ത്രിക്കും .താഴ്ന്ന പലിശ നിരക്കുകളും പണത്തിന്റെ സുലഭ്യതയും സാമ്പത്തിക പ്രക്രിയകളെ സജീവവും ചലനാത്മകമാക്കുകയും സമ്പദ്വ്യ്വസ്ഥ യെ മാന്ദ്യത്തിൽ നിന്നു കരകയറ്റുകയും ചെയ്യുമെന്നതാണ് ഇതിനു പിന്നിലെ യുക്തി .
         ഈ യുക്തി അമേരിക്കൻ സമ്പദ് വ്യവസ്ഥ യിൽ ഫല പ്രദ മായി പ്രവർത്തിച്ചു എന്നത് നിഷേധിക്കാവതല്ല .അമേരിക്ക ഔദ്യോഗികമായി മാന്ദ്യത്തിൽ നിന്നും പുറത്തു കടന്നിരിക്കുന്നു .പക്ഷെ അവിടത്തെ സാമ്പത്തിക സൂചകങ്ങളൊന്നും ആ രാജ്യം പഴയ സാമ്പത്തിക പ്രഭാവം വീണ്ടെടുത്തുവെന്നു തെളി യിക്കുന്നില്ല .2 009 ഇൽ-1 2 എന്ന നിലയിലായിരുന്ന ജി ഡി പി വളർച്ചാ നിരക്ക് തുടർന്നുള്ള വർഷങ്ങളിൽ അധിക ചിഹ്നത്തിലെതുകയും പ്രായേണ രണ്ടു ശ തമാനത്തിലധികമായി നിലനില്ക്കുകയും ചെയ്യുന്നുന്ടെന്നത് ആശാ വാഹമാണെ മ്കിലും രണ്ടായിരത്തിലെ 5 ശ തമാനത്തിലെത്താൻ ഇ നിയും ബഹു ദൂരം സഞ്ചരിക്കേണ്ടി യിരിക്കുന്നു .അതു പോലെ സമ്പദ് വ്യവസ്ഥ യുടെ അടിസ്ഥാന ഘടകങ്ങളായ ,വ്യവസായികൊല്പാദനം ,തൊഴിൽ ലഭ്യത ,വ്യക്തിഗത വരുമാനം ,ചില്ലറ വില്പന ഇവയൊന്നും രണ്ടായിരത്തിലെ നിലവാരതിലെക്കെത്തിയിട്ടില്ല ,അവയും വികാസദശ യിലാണെങ്കിലും .ഒരു പഠനം കാണിക്കുന്നത് ഇവയുടെ ശ രാശരി 2009 ഇൽ -1 2 %-അതായത് രണ്ടായിരത്തിലെ നിലവാരത്തിൽ നിന്നും 1 2 % താഴെ ആയിരുന്നത് ക്രമാനുഗതമായി വള ർന്നു 2 0 1 3 ഇൽ -2 % ഇൽ എത്തി നില്ക്കുകയാണ് എന്നത്രേ .ഇക്കാര്യത്തിലും പുരോഗതി നിഷേധിക്കാവുന്നതല്ലെങ്കിലും തൃപ്തി കരമായ നിലയിൽ എത്തിയിട്ടില്ല. അപ്പോൾ പിന്നെ ബെര്നാക്കെയുടെ പ്രസ്താവനയുടെ സാംഗത്യമെന്താണ് ?
     വിശാല സാമ്പത്തിക മൗലിക ഘടകങ്ങളു ടെ  (Macro Economic  Fundamentals )വളർച്ചയാണ്  ആത്യന്തികമായി സമ്പദ്വ്യവസ്ഥയുടെ പ്രഭാവം നിർണ്ണയിക്കുന്നതെന്നും കേന്ദ്ര ബാങ്കിന്റെ കമ്പോള ഇടപെടൽ പോലുള്ള നടപടികൾ താല്ക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും സൂചിപ്പിക്കുകയായിരുന്നു ഫെഡ് ചെയർമാൻ .അമേരിക്കയിലെ Q E വേഗം അവസാനിപ്പിക്കെന്ടതുണ്ട് .കൃത്യമായും അടുത്ത ജനുവരി യിൽ തന്നെ അതുണ്ടാവുമോ എന്നു തീർത്തു പറഞ്ഞു കൂടാ .അങ്ങിനെ ഉണ്ടാവുകയില്ല എന്നു വിശ്വസി ക്കുന്നതു കൊണ്ടാണല്ലോ dow jones ഉം sensex ഉം അടക്കം ലോകത്തെ ഓഹരി കംപോള ങ്ങളെ ല്ലാം ആദ്യത്തെ സംഭ്രമം കുടഞ്ഞു കളഞ്ഞു തിരികെ കയറാൻ തുടങ്ങിയത് .
    അമേരിക്കൻ ഡോളറിന്റെ വില വര്ദ്ധനവ് പക്ഷേ സാമ്പത്തിക വികാസത്തിനാനുപാതിക മായിരുന്നില്ല ;വളരെ കൂടുതൽ ആയിരുന്നു .ഡോളർ ഇന്ടക്സ് (1984 ഇൽ 100 ) മാന്ദ്യത്തിന്റെ മൂർദ്ധന്യത്തിൽ 7 0 ഇൽ എത്തിയിരുന്നു .അതിപ്പോൾ 8 3 കടന്നിരിക്കുന്നു  .പ്രമുഖ കറ ൻസി കൾക്കെ തി രയെല്ലാം ഡോളർ ശക്തിപ്പെട്ടിരിക്കുന്നു ഏതാണ്ട് 2 0 % വര്ദ്ധനവ്.തീർച്ചയായും അമേരിക്കയിലെ സാമ്പത്തിക വളർച്ച അതെത്ര ചെറിയ തോതിലായാലും ഇതിനൊരു പ്രധാന കാരണമാണ് .അവിടെ നിന്നു ലഭിക്കുന്ന  ശുഭ സൂചകങ്ങൾനിക്ഷേപക വിശ്വാസം വർദ്ധിപ്പിക്കുന്നതിൽ  വലിയ പങ്കു വഹിക്കുന്നുണ്ട് .ഈ വിശ്വാസമാണ് നിക്ഷേപകരെ സ്വർണ്ണ ത്തിൽ നിന്നു പിന്തിരിയാനും ഡോളറിലും അമേരിക്കൻ ഓഹരി വിപണിയിലും നിക്ഷേപിക്കാൻ പ്രേരി പ്പിക്കുന്നത് .Dow Jonesമാന്ദ്യ കാലത്തെ  7000 ൽ നിന്ന് 1 5000 നു മുകളിലേക്കുയർന്നതും സ്വർണ്ണ വില 1 900 ഡോളറിൽ നിന്ന് 1 200 ലേക്കു താഴ്ന്നതും ഒരേ കാലയളവിലാണെന്നത് യാദൃ ശ്ചികമല്ല .
    പക്ഷേ ഇവ മാത്രമല്ല ഡോളറിന്റെ ശ ക്തിക്കു നിദാനമാവുന്ന ഘടകങ്ങൾ .ഒരു നാണയത്തിന്റെ ബലദൗർബല്യങ്ങൾ നിർണ്ണയിക്കുന്നതിൽ ലോക വിപണി കളിൽ ആ നാണയവുമായി മത്സരിക്കുന്ന മറ്റു നാണയങ്ങളുടെ ശക്തി ദൌർബല്യങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട് .ലോക വിപണിയിൽ വിനിമയോപാധി എന്ന നിലയിൽ ഡോളറിനു മുഖ്യ എതിരാളിയാവുമെന്നു കരുത പ്പെട്ടിരുന്ന യുറോ ക്ഷീണാവസ്ഥയിൽ തുടരുകയാണ് .ഇപ്പോഴും അനിശ്ചിതമായി തുടരുന്ന യൂറോ സോണ്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണു കാരണം .അമേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ വര്ഷം വരെ ശ ക്തി പ്രാപിച്ചു കൊണ്ടിരുന്ന ജാപനീസ് യെൻ ദുർബലമാവുകയാണ് .ജാപനീസ് സമ്പദ് വ്യവസ്ഥ മറ്റൊരു ലേഖനത്തിനു വിഷയമാണ്.യെൻ ന്റെ ദൌർബല്യം ഡോളറിന്റെ വിലവർദ്ധനവിന് കാരണ മാകുന്നുണ്ട് എന്നതു മാത്രമാണ് ഇവിടെ പറയാൻ ഉദ്ദേശി ക്കുന്നത്. അതു പോലെ ചൈ നീസ് സമ്പദ് വ്യവസ്ഥ പ്രതീക്ഷ വളർച്ച നേടുന്നില്ല എന്നാണു റിപ്പോർട്ടുകൾ .പ്രതീക്ഷിക്കപ്പെട്ടിരുന്ന 9 % അവർ 7 % ആക്കി കുറച്ചിരിക്കുകയാണ് .ഈ പരിത സ്ഥിതിയിലും അവർ തങ്ങളുടെ കയ് വശമുള്ള  അമേരിക്കൻ കട പ്പത്ര ങ്ങൾ പണ മാക്കി മാറ്റാൻ സാധ്യതയില്ല .അപ്പോൾ ഡോളറിനു യുറോ സോണിൽ നിന്നോ ചൈന യിൽ നിന്നോ ജപ്പാനിൽ നിന്നോ ഭീഷണി യില്ല .അന്തർ ദേശീയവിനിമയോപാധിയായതു കൊണ്ട് എല്ലാ രാജ്യങ്ങളും ഡോളർ വാങ്ങാൻ നിർബന്ധിതരാണ് താനും .ഡോളർ  മൂല്യ വര്ദ്ധന തുടർന്നു കൊണ്ടിരിക്കും സമീപ ഭാവിയിൽ .
     ഇനി നമ്മുടെ നാണയ ത്തിലേക്കു  ;.1947ൽ ഒരു ഡോളർ നു ഒരു രൂപ എന്നതായിരുന്നു ഔദ്യോഗിക വിനിമയ നിരക്ക് .മിക്കവാറും ബാർട്ടർ  സമ്പ്രദായം പിന്തുടരുന്ന തീരെ നാണ്യ വല്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയിലെ അനിവാര്യമായ ഒരനാശാസ്യത മാത്രമായിരുന്നു ആ കുറഞ്ഞ നിരക്ക് ;ബ്രിട്ടീഷ്‌ കാർ അവരുടെ സൌകര്യത്തിനു വേണ്ടി തീരുമാനിച്ചത് .
           തുടർന്നുണ്ടായ ആസൂത്രിത വികസനം മിക്കവാറും പൂർണ്ണ മായി തന്നെ വിദേശ സഹായത്തെ ആശ്ര യിച്ചാണ് നിർവഹിക്കപ്പെട്ടത് .ഇന്ത്യൻ സമ്പദ് വ്യവസ്ഥ ബാർട്ടർ സ്വഭാവം കയ് വെടിഞ്ഞ് കൂടുതൽ നാണ്യ വല്കൃത മാവാൻ തുടങ്ങി .രൂപയുടെ മൂല്യം വിപണി നിശ്ചിതമായിരുന്നില്ല ഗവന്മെന്റ് തീരുമാനിക്കുക യായിരുന്നു .1952 ൽ 1 ഡോളർ=4.75 രൂപ എന്നു നിശ്ചയിക്കപ്പെട്ടു .വിദേശ സഹായത്തിലുള്ള ഈ അമിതമായ ഊന്നൽ രൂപയുടെ മൂല്യ നിർണ്ണയ ത്തിനുള്ള നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നതിനു ദൃഷ്ടാന്ത മായിരുന്നു 66 ലെ മൂല്യ ശോഷണം .1ഡോളർ =7 .5 രൂപ എന്നു നിശ്ചയിക്ക പ്പെട്ട അക്കാലത്തു ക്രയ ശേഷി തുല്യതാ (purchasing power parity -p p p )സിദ്ധാന്ത പ്രകാരം ഒരു ഡോളറിനു പതിനഞ്ചു രൂപ വില കല്പിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ട ധന ശാസ്ത്രഞ്ജരുമുണ്ട്  .ഡോളറിനെതിരെ അന്ന് മുതൽക്കു തന്നെ രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരുന്നു.കയറ്റു മതിയേ പ്രോത്സാഹിപ്പിക്കേണ്ടത് ഒഴിച്ചു കൂടാനാവാത്ത ഒരു വികസ്വര സമ്പദ് വ്യവസ്ഥ യിൽ അത് അത്ര കണ്ട് അനാ ശാ സ്യമായി അന്നു കരുതപ്പെട്ടിരുന്നതുമില്ല .ഇതിനിടയിൽ രൂപയ്ക്ക് ഗവന്മെന്റ് വില നിശ്ചയിക്കുന്ന സമ്പ്രദായം മാറ്റി .പ്രധാനപെട്ട  വിദേശ കറൻസികളുടെ ഒരു സംഘാതവുമായി ബന്ധ പ്പെടുത്തി കമ്പോള സാഹചര്യങ്ങൾ രൂപയുടെ മൂല്യം നിർണയിക്കുന്ന രീതി നിലവിൽ  വന്നു.തുടർന്ന് പ്രായോഗികമായി കമ്പോള നിശ്ചിത വില എന്ന തത്വം അംഗീകരിക്ക പ്പെട്ടു .ഫലത്തിൽ ഡോളറിന്റെ വിലയെ സമ്പൂർണ്ണമായി ആശ്ര യിക്കുന്ന നിലയിലേക്ക് രൂപ എത്തി ചേരുകയും ചെയ്തു.
1990  വരെ ഒരു ഡോളറിനു 2 0 രൂപയിൽ താഴെയായിരുന്നു വില.9 1 ലെ സാമ്പത്തിക പ്രതിസന്ധി യാണ് കാര്യങ്ങളാകെ തകിടം മറിച്ചത് .അന്ന് നമ്മുടെ വിദേശ നാണയ ശേഖരം ഒരു മാസത്തെ ഇറക്കു മതി വിലയ്ക്കു പോലും തികയാതെ വരികയും കരുതൽ സ്വർണ്ണം ലണ്ടനിൽ വില്പനയ്ക്ക് വെയ്കേണ്ടി വരികയും ചെയ്യേണ്ട സ്ഥിതി യുണ്ടായി .തുടർന്നാണ്‌ ആഗോളീ കരണ ത്തിലും ഉദാര വല്ക്കരണ ത്തിലും ഊന്നിയ പുതിയ സാമ്പത്തിക ക്രമം നിലവിൽ  വന്നത് .ഇതു നമ്മുടെ സമ്പദ് വ്യവ സ്ഥ യെ ക്കുറിക്കുന്ന സ്ഥിതി വിവര ലേഖകളിൽ പുരോഗതി സൂചകങ്ങളായ മാറ്റ ങ്ങൾ ഉണ്ടാക്കി എന്നു സമ്മതിക്കാതെ തരമില്ല .വിത്തിനുള്ളതു വിറ്റഴിക്കേണ്ടി വന്ന തൊണ്ണൂറുകളുടെ തുടക്കത്തിൽ നിന്നു രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ നമ്മുടെ ഫോറെക്സ് റിസേർവ് 29207 കോടി ഡോളറാണ് .(മെയ്‌ 2 0 1 3 ).നമ്മുടെ മൊത്തം ആഭ്യന്തര ഉല്പന്നം (Gross Domestic Product -G D P ) 1 .947 ട്രില്ല്യൻ ഡോളറായി ഉയർന്നു . (ട്രില്ല്യൻ=ഒരു ലക്ഷം കോടി ).യു എൻ ഓ യുടെ കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തെ ഒന്പതാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥ യാണിപ്പോൾ .
   പക്ഷേ ഉദാരവല്ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ട് ഇന്ത്യൻ രൂപയുടെ അനാശാസ്യവും സാമ്പത്തിക വികസനത്തെ സമ്പന്ധിച്ചിടത്തോളം അനാരോഗ്യകരവുമായ മൂല്യ ശോഷണത്തിനു സാക്ഷ്യം വഹിച്ചു .ഉദാര വല്ക്കരണ ത്തിന്റെ തുടക്കത്തിൽ 2 0 രൂപയിൽ നിന്ന് 3 0 രൂപയിലെത്തിയ ഡോളർ അവിടെ നിന്നങ്ങോട്ട് മുകളി ലേക്ക് കയറി സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ 4 0 ഇലെത്തി 4 0 നും 48  നും ഇടയിൽ വ്യതിചലിച്ചു കൊണ്ടിരുന്നു . 2 0 0 7 ഇൽ ഡോളറിനു 38 രൂപ എന്നതായിരുന്നു നമ്മുടെ നാണയം കയ് വരിച്ച എറ്റവും ഉയര്ന്ന മൂല്യം . അതു പക്ഷേ ഒരു താത്കാലിക പ്രതിഭാസം മാത്രമായിരുന്നു .2008 ഒക്ടോബർ ഇൽ 4 8 .8 8 എത്തിയ രൂപ മൂല്യം വർദ്ധിച് 2 011 ഏപ്രിൽ 4 4 .17 ഇൽ എത്തിയെങ്കിലും വീണ്ടും മൂല്യ തകർച്ചയെ നേരിടുകയായിരുന്നു .2011  സെപ്റ്റംബർ ഇൽ വീണ്ടും 48 .24 ഇൽ എത്തിയ രൂപ അതിന്റെ അധോയാനം തുടർന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴും .;സർവ കാല  റെക്കോർഡ്‌ ആയ 60 .73   2013  ജൂണ്‍ 27 നു രേഖ പ്പെടുത്തി യെന്നു മാത്രമല്ല പിന്നീടു പല ദിവസങ്ങളിലും 6 1 കടക്കാനുള്ള പ്രവണത പ്രകടമാണ് താനും . വരുമാനത്തിന്റെ 2 5 %മാത്രം കയറ്റു മതിയിൽ നിന്നു ലഭിക്കുന്ന അസംസ്കൃത എണ്ണ , സ്വർണം  യന്ത്ര സാമഗ്രികൾ, രാസവളം എന്നിവ മാത്രമല്ല ഭക്ഷ്യ വസ്തുക്കൾ പോലും വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടി  വരുന്ന നമ്മുടേത്‌ പോലൊരു രാജ്യത്തിനു തീര്ത്തും സംഭ്രമ ജനകമായ ഒരു സ്ഥിതി വിശേഷ മാണിത് .
        സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളുടെ ബലദൗർ ബല്യങ്ങൾക്കൊപ്പം നാണയ ത്തിന്റെ മൂല്യം നിർണ്ണയിക്കുന്ന മറ്റു പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ് :ഇടപാടു നടത്തേണ്ട മറ്റു നാണയങ്ങളുടെ (ഇവിടെ ഡോളർ ) ശക്തി,ധന വിദേശ വ്യാപാര കമ്മികൾ ,വിദേശനാണ്യത്തിന്റെ പുറത്തേ ക്കുള്ള ഒഴുക്ക് ,കമ്പോള താരതമ്യം (arbitrage ).
            മൗലിക ഘടകങ്ങൾ നില്ക്കട്ടെ .രൂപയ്ക്ക് തുടർച്ച യായുണ്ടാവുന്ന വിലത്തകർച്ചക്ക്  രണ്ട് അടിയന്തിര കാരണങ്ങളുണ്ട് .ഒന്ന് ഡോളർ പൂർവാധികം ശക്തി പ്രാപിക്കുന്നു വന്നത് തന്നെ .രണ്ടാമത്തേത് വിദേശ നാണ്യത്തിന്റെ വൻതോതിലുള്ള പുറത്തേക്കൊഴുക്ക് .ഈ ജൂണ്‍ 2 4 ലെ കണക്കനുസരിച്ച് ഒരൊറ്റ മാസത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഇന്ത്യ യിൽ നിന്നു പിൻവലിച്ചത് 29291കോടി രൂപയാണ് ;അതായത് അന്നത്തെ വിലക്ക് 500  കോടി ഡോളർ .സ്വാഭാവികമായും ഡോളറിന്റെ രൂപക്കെതിരായ മൂല്യം ക്രമാതീതമായി ഉയർന്നു .ഈ നിക്ഷേപക പലായനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നേരത്തെ സൂചിപ്പിച്ച അർബിട്രേജ്  .ഒരേ നിക്ഷേപത്തിനു വിവിധ കമ്പോളങ്ങളിൽ ലഭിക്കുന്ന ആദായത്തിന്റെ താരതമ്യമാണ്‌ ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത് .കൂടുതൽ ആദായം കിട്ടുന്ന കമ്പോളത്തിൽ നിക്ഷേപിക്കാനാണല്ലോ ഏതൊരു വ്യാപാരിയും താൽപര്യപ്പെടുക,മറ്റു സാഹചര്യങ്ങളിൽ കാര്യമായ വ്യ ത്യാ സങ്ങൾ ഇല്ലെങ്കിൽ.ഓരോ രാജ്യത്തേയും അടിസ്ഥാന പലിശ നിരക്കാണ് സാധാരണയായി  താരതമ്യത്തിന്റെ മാനദണ്ഡം.അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് 0 .5 ഇൽ താഴെ ആയിരിക്കുമ്പോൾ ഇന്ത്യയിൽ അത് 7 നു മുകളിലാണ് .പക്ഷേ അമേരിക്കയിലെ പലിശ നിരക്ക് അടുത്ത കാലത്തായി ഉയരാൻ തുടങ്ങി ,ബെർനാക്കെ പ്രസ്താവനക്കു ശേഷം വിശേഷിച്ചും .വിദേശ നിക്ഷേപകർ   വൻതോതിൽ പിന്തിരിഞ്ഞതിനു ഇതൊരു കാരണമാണ് ;കാരണങ്ങളിലൊന്നു മാത്രം .
   ഡോളർ ശക്തി  പ്രാപിക്കുന്നു ;ഒപ്പം അടിസ്ഥാന സാമ്പത്തിക സൂചകങ്ങളും ചെറിയ തോതിലെങ്കിലും വളർച്ചയെ  ക്കുറിക്കുന്നു അമേരിക്കയിൽ.ഇതു കൂടിയാവാം നിക്ഷേപകരെ ഡോളറിലേക്ക് ആകര്ഷിക്കുന്നത്.
       ഇന്ത്യ യുടെ കാര്യത്തിൽ മൗലിക സാമ്പത്തിക സൂചകങ്ങളെല്ലാം ന്യൂന ചിഹ്നത്തിലാണ് .നമ്മുടെ ജി ഡി പി വളർച്ചാ നിരക്ക് 2012 -13 സാമ്പത്തിക വർഷത്തിൽ 4 .8 %ആണെ ന്നാണ് കണക്ക് .അത്തൊട്ടു മുമ്പുള്ള ഒരു ദശകത്തിലെ  ഏറ്റവുംകുറഞ്ഞ നിരക്കാണ് .2010മുതല്ക്ജി ഡി പി വളർച്ച  (7 .2 %)ക്രമാനുഗതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ് . അതു പോലെ രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെയും മറ്റു വിദേശ നാണ്യ വിനിമയങ്ങളുടെയും ബാക്കി പത്രമായ കറണ്ട് അക്കൗണ്ട്‌ ബാലൻസ് ഇന്റെ സ്ഥിതിയും ഒട്ടും ആശാവഹമല്ല .2004 മാർച്ചിൽ നമുക്ക് കറണ്ട് അക്കൗണ്ട്‌ ഇൽ 4 8 9 7 കോടി ഡോളർ മിച്ചമുണ്ടായിരുന്നു .2005ൽ അത് 1 2 9 5 കോടി ഡോളർ കമ്മിയായി മാറിയെന്നു മാത്രമല്ല കമ്മി പ്രതിവർഷം വർദ്ധിച്ച് 2012 ൽ 8015 കോടി ഡോളർ(ജി  ഡി  പി യുടെ 5 %) എന്ന  സംഭ്രമ ജനകമായ അവസ്ഥയിലെത്തുകയും ചെയ്തു.
   ഇറക്കുമതിയെ ആശ്രയിക്കുന്ന ,മൊത്തം വരുമാനത്തിന്റെ 2 5 % മാത്രം കയറ്റുമതിയിൽ നിന്നു ലഭിക്കുന്ന രാജ്യമാണ് നാമെന്നതാണ് നാൾക്കു നാൾ വര്ദ്ധിക്കുന്ന ഈ കമ്മിക്കു കാരണം .നമ്മൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങല്ക്കെല്ലാം -അസംസ്കൃത എണ്ണ ,സ്വർണ്ണം ,യന്ത്ര സാമഗ്രികൾ -ലോക കംപോളത്തിൽ  വില വര്ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു അടുത്ത കാലം വരെ.രൂപയുടെ മൂല്യ ശോഷ ണത്തിന്  അത് ഒരു പ്രധാന കാരണവുമായിരുന്നു .ഈ സാധനങ്ങൾക്ക് അന്തർദേശീ യ കംപോളത്തിൽ വില കുറഞ്ഞു തുടങ്ങിയപ്പോഴാവട്ടെ രൂപയുടെ വില ആനുപാതികമായി ഉയരുന്നതിനു പകരം വീണ്ടും താഴ്ന്നു കൊണ്ടിരുന്നത് കൊണ്ട് നമുക്ക വിലക്കുറവു പ്രയൊജനപ്പെട്ടതുമില്ല .
    അപ്പോൾ രൂപയുടെ വിലയിടിവിനു താൽകാലികമെന്നപൊലെ മൗലികവുമായ കാരണ ങ്ങളുണ്ട്.ഇവ രണ്ടും പരസ്പര നിർണ്ണായ കങ്ങളാണു താനും .അതു കൊണ്ടു തന്നെ താല്ക്കാലിക പരിഹാര മാർഗങ്ങളും അതിലും പ്രധാനമായി മൗലിക സാമ്പത്തിക നടപടികളും അടിയന്തിരമായി തന്നെ കയ്കൊള്ളെ ണ്ടിയിരിക്കുന്നു .
         നമ്മുടെ ജി ഡി പി യുടെ 1 7 % മാത്രമാണ് വ്യവസായ മേഖലയുടെ  പങ്ക് .അമേരിക്കയിലുംസ്ഥിതി ഇതു തന്നെയെന്നതു നമുക്ക് ആശ്വാ സ മാവുന്നില്ല .  കാരണം നമ്മുടേത് ഇപ്പോഴും ഒരു വികസ്വര സമ്പദ് വ്യവസ്ഥ യാണ് ,നമുക്ക് ഉല്പാദന പ്രക്രിയ വിപുല പ്പെടുത്തുകയും ത്വരിത പ്പെടുത്തുകയും വേണം .ജി ഡി പി യുടെ കുറഞ്ഞ വളർ ച്ചാ നിരക്കിനു അനുരോധമായിപ്പോലും നമ്മുടെ വ്യവസായോല്പാദനം വര്ദ്ധിക്കുന്നില്ല ;അവിടെ വളർച്ചാ നിരക്ക് രണ്ടു ശ ത മാനം മാത്രമാണ് .ഇതു തീര്ത്തും നിരാശാ ജനകവുമാണ് .
     1 8 %ആഭ്യന്തര ഉല്പന്നം സംഭാവന ചെയ്യുന്നു കാർഷിക മേഖല .നമ്മുടെ കാർഷിക രംഗത്തിന്റെ ദുരവസ്ഥയെ ക്കുറി ച്ചറി യാൻ സ്ഥിതി വിവര ക്കണ ക്കുകൾ വേണ്ട ;ചുറ്റു പാടും കണ്ണോടിച്ചാൽ മതി.അവ ശേ ഷിച്ച കൃഷി സ്ഥലങ്ങളെമ്കിലും ഫല പ്രദമായി ഉപയോഗപ്പെടുത്തുവാൻ നമുക്ക് കഴിയണം .അതു ണ്ടാവണമെങ്കിൽ കൃഷി -ആധുനിക സാങ്കേതിക മാർഗങ്ങളും പഴയ ഫ്യുഡൽ തൊഴിൽ ബന്ധങ്ങൾക്കു പകരം ആധുനിക തൊഴില ബന്ധങ്ങളും ഉപയോഗ്പ്പെടുതിയുള്ള കൃഷി -ലാഭകരമായ ഉദ്യമാമായിതീരണം .ചെരുപ്പ് തൊട്ടു ആഡംബര കാറുകൾ വരെയുള്ളവ അമിത വിലക്ക് വാങ്ങാൻ തയാ റു ള്ള വര്ക്ക് ഗവന്മേന്റ്റ് സംവിധാനം ഉപയോഗ പ്പെടുത്തി അപഹാസ്യ മാം വിധം കുറഞ്ഞ വിലക്ക് അരി നല്കുന്നതു കൊണ്ടാണ് പൊന്നു വിളഞ്ഞിരുന്ന നമ്മുടെ നെൽപ്പാടങ്ങൾ തരിശു കിടക്കുന്നത്.
   ഇന്ത്യ പിന്തുടരേണ്ട സാമ്പത്തിക നയങ്ങൾ വിദേശ മൂലധന സ്വീകരണം ഉള്പെടെയുള്ള കാര്യങ്ങൾ മറ്റൊരു ലേഖനത്തിനു വിഷയമാണ് .ഇവിടെ ഇത്രയേ പറയാനുള്ളൂ .മൗലിക സാമ്പത്തിക പുരോഗതിയിലൂടെയെ രൂപയുടെ വിലയിടിവ് തടയാൻ കഴിയൂ .അതായത് രൂപ അതിന്റെ യഥാർദ്ധ മൂല്യം അപ്പോഴേ കണ്ടെത്തുകയുള്ളൂ.
      അതിനു പക്ഷേ അഴിമതി രഹിതവും സുശക്തവുംഇശ് ച്ചാ ശ ക്തിയുമുള്ള ഒരു ഭരണ കൂടം നമുക്കുണ്ടാവണം .നമുക്ക് കാത്തിരിക്കാം.
 അതു വരെ  റിസ ർ  വ് ബാങ്ക് സ്വീകരിക്കുന്ന നടപടികൾ എന്തു തന്നെയായാലും രൂപയുടെ മൂല്യ തകർച്ച തുടർന്നു കൊണ്ടിരിക്കും. പ്രതി സന്ധിഘട്ടങ്ങളിൽ മുന്നറി യിപ്പില്ലതെയുള്ള പലായനം ഒഴിവാക്കുന്നതിനും ലാഭത്തിന്റെ ഒരു ഭാഗമെങ്കിലും ഇവിടെ തന്നെ പുനര് നിക്ഷേപം നടത്തുന്നതിനുമുള്ള വ്യവസ്ഥകൾ  ഇല്ലാതെയുള്ള വിദേശ മൂല ധന സ്വീകരണം താല്കാലിക പരിഹാരമാവമെന്നു തോന്നാമെങ്കിലും ആത്യന്തികമായി ദോഷം ചെയ്യുമെന്നു ഇപ്പോഴത്തെ പ്രതിസന്ധി തെളിയിക്കുന്നുണ്ടല്ലോ..2 0 0 0 മുതൽ 1 3 വർഷത്തെഅമേരിക്ക യിലെയും (3 8 % )ഇന്ത്യ യിലെയും( 1 3 8 %)മൊത്തം  നാണയ പെരുപ്പ നിരക്കുകൾ താരതമ്യം ചെയ്തുകൊണ്ട് ഒരു ഏജൻസി നടത്തിയ പഠനം വിസ്വസിക്കാമെങ്കിൽ രൂപ 6 5 കടക്കാൻ അധികം താമസമില്ല.