2012, മാർച്ച് 2, വെള്ളിയാഴ്‌ച

Charles town and VilappilsalaPurappaatu Samayam maasika May Issue)

നഗരപര്യടനം                    ചാള്‍സ് ടൌണ്‍  ഉം  വിളപ്പില്‍ ശാലയും.
-------------                       -----------------------------------------------
ആര്‍ .എസ് . കുറുപ്
--------------------------------------
ഫെബ്രുവരി 13aam  തീയതി ടി വി യില്‍ വിളപ്പില്‍ ശാലയിലെപ്രതിരോധം കണ്ടപ്പോള്‍ 120 കൊല്ലം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രസിദ്ധ മായ ചെറുത്തു നില്പിനെക്കു റി ചോര്ത്ത് പോയി .ഒന്നാം ക്ലാസ് ടിക്കറ്റുമായി തന്റെ ബര്തിലിരുന്ന ഇന്ത്യന്‍ ബാരിസ്ടരെ മാരിട്സ് ബര്‍ഗ്  റെയില്‍വേ സ്റ്റേഷനില്‍ ബലം പ്രയോഗിച്ച്ചിറക്കി വിട്ട സംഭവം പ്രസിദ്ധ മാണല്ലോ .അഭിഭാഷകന്‍ കീഴടങ്ങിയില്ല .കമ്പികള്‍ക്ക്‌ മേല്‍ കമ്പികളായി അധികൃതരെ നിര്‍ബന്ധിച് പിറ്റേ ദിവസം അതെ ട്രെയിനിലെ ഒന്നാം ക്ലാസ്  കമ്പാര്‍ട്ട്  മെന്റ്  ഇല്‍ തന്നെ ആണ്       അദ്ദേഹം യാത്ര തുടര്‍ന്നത് .അ തേ യാത്രയുടെ തുടര്‍ന്നുള്ള ഘട്ട ത്തില്‍ ത്തന്നെ ,താന്‍ പരാജയപ്പെടാന്‍ തയാറുള്ള ആളല്ല എന്ന്' ഈ കൂലി ബാരിസ്ട്ര്ക്ക്' വീണ്ടും തെളിയിക്കേണ്ടി വന്നു .ട്രെയിന്‍ ഇറങ്ങി ചാള്‍സ് ടവു ണി ല്‍ നിന്ന് ജോഹന്നാസ് ബര്‍ഗിലേക്ക് കുതിരവ്ന്റിയിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത് .കുതിരവണ്ടികുള്ളില്‍ തന്റെ ഇരിപ്പിടം പണം കൊടുത്തു നേരത്തെ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു നമ്മുടെ വക്കീല്‍ .കോച്ചിന്റെ കണ്ടക്ടര്‍ പക്ഷെ " ഇന്ത്യന്‍ കൂലിയോടു" അയാള്‍ ഇംഗ്ലണ്ട്  ഇല്‍  പഠിച്ച ബാരിസ്ടര്‍ ആയിരുന്നിട്ടു കൂടി  നിലത്ത്തിരിക്കാനാണ്  ആവശ്യപ്പെട്ടത്‌ .വക്കീല്‍ കൂട്ടാക്കിയില്ല .ഒടുവില്‍ ഒരു ഒത്തു തീര്പ്പെന്ന നിലയില്‍ കോച്ച് ഡ്രൈവര്‍ ഉടെ അടുത്തുള്ള സീറ്റ്‌ വക്കീലിന് നല്‍കപ്പെട്ടു .പക്ഷെ യാത്രയുടെ ഒരു ഘട്ടത്തില്‍ കണ്ടക്ടര്‍ ക്ക്  ഡ്രൈവര്‍ ഉടെ അടുത്തിരുന്നു യാത്ര ചെയ്യാനൊരു പൂതി തോന്നി .വക്കീലിന് ഒരു ചാക്ക് കൊടുക്കാം, അത് നിലത്തു വിരിച്ചിരുന്നു കൊള്ളട്ടെ !എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പരാജയപ്പെടാന്‍ ഒരുക്കമുള്ള ആളായിരുന്നില്ല വക്കീല്‍.. .അദ്ദേഹം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ വിസംമാതിച്ച്ചു .ഇത്തവണ കണ്ടക്ടര്‍ ഉം വാശിയിലായിരുന്നു .പിടിവലിയായി.നമ്മുടെ അഭിഭാഷകന്‍ സീറ്റ്‌ വിട്ടു കൊടുക്കാതെ വണ്ടിയുടെ പിച്ചള കമ്പിയില്‍ തൂങ്ങി അടുത്ത സ്റ്റേഷന്‍ വരെ സഞ്ചരിച്ചു .അവിടെവെച് മാ  റെ ണ്ടി വന്നത് കണ്ടക്ടര്‍ ക്കാണ്‌ .മാത്രമല്ല അഭിഭാഷകന് കോച്ഇനുള്ളില്‍ മാന്യമായ ഇരിപ്പിടം ലഭിക്കുകയും ചെയ്തു .
       ഒന്നാം ക്ലാസ് കമ്പാര്‍ട്ട്  മെന്റ്  ഇല്‍ നിന്നും പു റ ത്താക്കപ്പെട്ടത്‌ മാത്രമാണ് നമ്മള്‍ ആഘോഷിച്ചു വരുന്നത് .തുടര്‍ന്നുള്ള സംഭവങ്ങളാണ്  എം കെ ഗാന്ധിയെ മഹാത്മാ ഗന്ധിയാക്കി മാറ്റിയ പ്രക്രിയക്ക് തുടക്കം കുറിച്ചത് ;പ്രത്യേകിച്ച് പിച്ചള ക്കംപിയില്‍ തൂങ്ങി തന്റെ സീറ്റ്‌ വിട്ടു കൊടുക്കാതെ നടത്തിയ ആ സമരം .
     ആ സമരം ഏതാണ്ടാതെ രൂപത്തില്‍ നാം വിളപ്പില്‍  ശാലയില്‍ കണ്ടു .ആരോടും തോല്‍ക്കാന്‍ തയാ  റി   ല്ലതിരുന്ന ഗാന്ധിജിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശി  ഷ്യന്മാരും എന്നവകാ  ശ പ്പെടുന്നവരുറെതായ ഇന്ത്യന്‍ രാഷ്ട്രിയ നേതൃത്വത്തിനു പരാജയ പ്പെടുത്ത്തുവാന്‍ കഴിഞ്ഞിരിക്കാം .പക്ഷെ ഇന്ത്യ യിലെ ഗ്രാമീണര്‍  അദ്ദേഹത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു ;അദ്ദേഹം അവരെ  ഉള്‍ക്കൊണ്ടത്‌ പോലെ.അതിന്റെ തെളിവാണ്  പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു പോലീസ്നെ അക്രമ രഹിതമായി ചെറുത്ത വിളപ്പില്‍ ശാലയിലെ അമ്മമാരും സഹോദരിമാരും അവരുടെ മുമ്പിലുന്റായിരുന്ന രണ്ടു കാലും തളര്‍ന്ന വൃദ്ധനായ പീരു ക്ക ണ് ണ്    സാഹിബും.
   നിയമം അതിന്റെ വഴി നോക്കുമായിരിക്കാം ;പക്ഷെ വിളപ്പില്‍ ശാലക്കാര്‍  പരാജയപ്പെടുകയില്ല ;കാരണം അവരില്‍ ഒരു ഗന്ധിയുണ്ട്,മഹാത്മാ  ഗാന്ധി .
 നന്ദി വിജയേട്ട!
------------------
രാ ഷ്ട്രീയം    എന്ന് കേട്ടാല്‍ ഗ്രൂപ്പ് വ ഴ ക്കും കുതി കാ ല്‍ വെട്ടും മുതല്‍ കുംഭ കോണങ്ങള്‍ വരെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക .നമ്മുടെ മുഴുവന്‍ സമയ രാഷ്ട്രീയ    പ്രവര്‍ത്തകര്‍ മൂല്യങ്ങ  ളേ  ക്കാ ള ധികം അധികാരത്തിനു വില കല്പിച്ചതു കൊണ്ടും സാധാരണ ജനത്തെ വോട്ടു ബാങ്ക്  മാത്രമായി കണക്കാക്കിയത് കൊണ്ട് മുണ്ടായ അപകടമാ ണത്.
    പക്ഷെ യഥാര്‍ ഥ  രാഷ്ട്രിയം അതൊന്നുമല്ല .ആ വാക്കിന്റെ അര്‍ഥം തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണല്ലോ .എന്താണ് രാഷ്ട്രം ?സംകല്പിത സമൂഹങ്ങളാണ്   ദേ ശ രാഷ്ട്രങ്ങളായി  പരിണമിച്ചത്‌ .അപ്പോള്‍ സംകല്പിത സമൂഹം എന്ന് പറഞ്ഞാലോ ?ഒരുദാഹരണം പറയാം ;മറുനാട്ടില്‍ വെച്ച ഒരു മലയാ  ളി യെ  കണ്ടുമുട്ടുമ്പോള്‍  അയാള്‍ തീര്‍ത്തും അപരിചിതന്‍ ആണെമ്കില്‍ കൂടി എനിക്ക് ആഹ്ലാദം തോന്നും ;അയാള്‍ക്കും .കാരണം ഒരു മലയാളി സമൂഹം എന്റെയും അയാളുടെയും സംകല്പ്പത്തില്‍ ഉണ്ട് എന്നത് തന്നെ .ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അവര്‍ തീര്‍ത്തും അപരിചിതരാ  ണെ മ്കില്‍ പോലും തോന്നുന്ന ഈ സഹഭാവവും സാഹോ ദ ര്യവുമാണ് ആ  സമൂഹത്തെ ഒരു സംകല്പ്പിത സമൂഹമാക്കി മാറ്റുന്നത് .ഈ സംകല്പിത സമൂഹമാണ് ആധുനിക ദേശ രാഷ്ട്ര മായി രൂപാന്തരപ്പെടുന്നത് .
  ഉടുപ്പിലും നടപ്പിലും  മറ്റു ജീവിത രീതികളിലും  കാണ പ്പെടുന്ന സാജത്യങ്ങളാണ് സംകല്പിത സമൂഹത്തിന്റെ അടിസ്ഥാനം .ഈ ഉടുപ്പും നടപ്പും എന്നൊക്കെ പറയുന്നതിന്റെ ആകെ തുകയാണല്ലോ സംസ്കാരം എന്നാ പദം കൊണ്ടു വിവ ക്ഷിക്ക പ്പെടുന്നത് .അതായത് സാംസ്കാരിക സവിശേഷ ത കളുടെ സാജത്യ മാണ് ഒരു ജനസഞ്ചയത്തെ ഒരു ദേശ രാഷ്ട്ര മാക്കി മാറ്റുന്നത് .അപ്പോള്‍ സാംസ്കാരിക പുരോഗതിക്കു നേതൃത്വം നല്‍കുന്നവരാണ് ദേ  ശീ യതയു   ടെ , രാഷ്ട്രത്തിന്റെ  അതുവഴി രാഷ്ട്രീയത്തിന്റെ ഉപാന്ജാതാക്കള്‍ എന്ന് സമ്മതിക്കേണ്ടി വരുന്നു .ഭാരതീയതയുടെ ഉപ ദേ ശീ യതയായി ഒരു കേരളീയത സൃഷ്ടിക്കുന്നതിനു നേതൃ ത്വം കൊടുത്തവരാണല്ലോ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും .സംസ്കാരത്തെ രാഷ്ട്രീയ വല്ക്ക രി  ച്ച വരാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും എന്ന് പിണറായി വിജയന്‍ പറഞ്ഞത് ഈ അര്‍ത് ധ ത്തിലാണ് എന്ന് ഞാന്‍ കരുതുന്നു .ജാതി മത ഭേദ മില്ലാതെ മലയാളികള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ മിഷനറി മാരുംഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ .
     ഈ പ്രസ്താവനയിലൂടെ രാഷ്ട്രീയം എന്നാല്‍ യഥാ ര്‍ഥത്തില്‍ എന്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുക യായിരുന്നു പിണറായി .നന്ദി സഖാവെ !