2011, ജൂലൈ 12, ചൊവ്വാഴ്ച

MADYA RAATHRIYUTE MANI MUZHANGUMPOL.

.
   MADHYA RAATHRIYUTE MANI MUZHANGUMPOL!    (പുറപ്പാടു  സമയം -മാസിക ഓഗസ്റ്റ്‌ )
                             ആര്‍ .എസ്  കുറുപ് 
-----------------------------------------------------
മധ്യ രാത്രിയുടെ മണി മുഴങ്ങുമ്പോള്‍
-----------------------------------------              
                                                                          "അറ്റ്‌ ദ സ്ട്രോക്ക് ഓഫ് ദ  മിഡ്നൈറ്റ്‌  അവര്‍" -നെഹ്‌റു വിന്റെ വികാര നിര്‍ഭരമായ സ്വരം -"ലോകം മുഴുവന്‍ ഉറങ്ങി കൊണ്ടിരിക്കെ  ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യതിലെക്കും ഉണര്ന്നെഴുനെല്‍ക്കുകയാണ് ."ആ പ്രസങ്ങത്തെക്കുരിച്ചൊരു വിമര് ശ നാത്മക പഠനമല്ല ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്  .അത് പിന്നിടാവാം .അര്‍ദ്ധ രാത്രയില്‍ നേടിയ സ്വാതന്ത്ര്യം ഇന്നും നിലനിര്‍ത്തുന്ന ഒരേ ഒരു ജനത നാമാണ് നമ്മുടെ കുടെ അല്ലെങ്കില്‍ നമുക്ക് ശേഷം സ്വാതന്ത്ര്യം നേടിയ ജനതകള്‍ അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുത്തി .നമ്മളിപ്പോഴും 64   കൊല്ലത്തിനു ശേഷവും നമ്മുടെ സ്വാതന്ത്ര്യം കാത്തു സുക്ഷിക്കുന്നു .അതിനു നാം നേതാക്കന്മാരോടല്ല നമ്മളോടു തന്നെയാണ് നന്ദി പറയേണ്ടത് .വിരലില്‍ മഷി പുരട്ടാന്‍ കാലാ കാലങ്ങളില്‍  വെയിലത്തും മഴയത്തും que  നില്‍ക്കുന്ന നമ്മളോടു തന്നെ .അന്നൊരു ദിവസം ഒരു ജനാധിപത്യത്തില്‍ എല്ലാവരും സമന്മാരാനെന്ന ത ത്വം നാം  കൃത്യമായി പ്രയോഗത്തില്‍ വരുത്തുന്നു .വി എസ്സും ഉമ്മന്‍ ചാണ്ടിയും  ചെന്നിത്തലയും കോടിയേരിയും സലിംകുമാറും ജയസുര്യുമൊക്കെ ഊഴം കാത്തു que വില്‍ നില്‍ക്കുന്നു .വി ഐ പി പരിവേഷങ്ങള്‍  അപ്രസക്തമാവുന്നു .ഊഴം തെറ്റിച്ചു കടന്നു വരുന്ന താര സുന്ദരിയോട്‌ സാധാരണക്കാരായ വോട്ടര്‍മാര്‍ കയര്‍ത്തു സംസാരിക്കുന്നു .

അവര്‍ മടങ്ങിപ്പോയി ക്യു വില്‍ നില്‍ക്കേണ്ടി വരുന്നു  .അങ്ങിനെ ചെയ്തില്ലെങ്കിലാണ് തെറ്റ് .കാരണം തുല്യാവകാശത്തെ ക്കുറിച്ചുള്ള അടിയുറച്ച ബോധം ദരിദ്രരും നിരക്ഷരരുമായ വരുല്പ്പെടെയുള്ള നമ്മുടെ പൊ തുസമുഹത്തി നുണ്ടാ യിരുന്നില്ലെങ്കില്‍  നമ്മുടെ  ജനാധിപത്യം അടിയന്തിരാവസ്ത്ത  പോലുള്ള പ്രതിസന്ധികളെ അതിജീവിച്ചു  നിലനില്കുമായിരുന്നില്ല.പക്ഷെ  തുല്യതാ ബോധം ക യ് വി ടാതെ തന്നെ നാം നമുക്ക് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില ആനുകുല്യങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുന്റ്റ് .കാര്‍ ,വീട്, മോ ശ മല്ലാത്ത വേതനം, ബഹുമാനപ്പെട്ട എന്ന മുന്പ്രത്യയം അങ്ങിനെ പലതും. നമ്മുടെ രാഷ്ട്രിയ ക്കാരില്‍ ഭൂരിഭാഗവും അതൊക്കെ ജനങ്ങള്‍ നല്‍കിയ സൌജന്യ ങ്ങ ളാ  ണെ ന്നും പരമാധികാരി സാധാരണ ജനമാ  ണെ  ന്നും വിശ്വസിക്കുന്നവരാണ് .അങ്ങിനെയല്ലത്തവരും വിര  ള മായെന്കിലുമുന്ടെന്നു കരുനാഗപ്പള്ളി സംഭവം സുചിപ്പിക്കുന്നു .മന്ത്രി കൂടിയായ ഒരു സ്ഥാ നാര്‍ത്ഥി തനിക്കു വോട്ടു ചെയ്യുകയില്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഒരു പൌരന്റെ മുഖത്തടിച്ച സംഭവം തന്നെ .ജനാധി പത്യത്ത്തിനു തീരാക്കളംകം ചേര്‍ത്തിരിക്കുന്നു ആ സംഭവവും അതിനെക്കാളധികം ആ മന്ത്രിയെക്കൊന്ടു അവിടെ   വെ  ച്ച്തന്നെ മാപ്പ് പറയിക്കാന്‍ ഒരു ജനക്കൂട്ടം അവിറെ യു ണ്ടാ  യില്ലെന്ന വസ്തുതയും .
que  തെറ്റിച്ചതിന് കാവ്യ മാധവനോട് കയര്ത്തത് ശരി;പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്തുവ്ന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കരിമ്കൊടി പ്രകടനം നടത്തിയത് വലിയ തെറ്റ് തന്നെയാണ് .ജനാധിപത്യത്തോടു ചെയ്യുന്ന തെറ്റ് .ഏത് പൌരനും അയാളുടെ വിസ്വാസങ്ങല്‍ക്കനുസരിച്ച് ആര്‍ക്കുവേണ്ടിയും പ്രചാരണം നടത്താം .ഉത്തരവാദിത്വമുളള ഒരു ഇടതു പക്ഷ യുവജന സംഘടന ഇക്കാര്യം വിസ്മരിച്ച്ചത് നിര്‍ഭാഗ്യകരമാണ് .
    വെസ്റ്റ് മിനിസ്റെര്‍ മാതൃകയിലുള്ള ഭരണക്രമത്തില്‍ പ്രധാന മന്ത്രി യാണ് -സംസ്ത്താനങ്ങളില്‍ മുഖ്യ മന്ത്രി-ഭരണാധികാരി .ലോക /നിയമ സഭ യുടെ വിശ്വാസം നേടിയ നേതാവിനെ പ്രധാന /മുഖ്യ മന്ത്രിയായി നിയമിക്കാതിരിക്കാന്‍ രാഷ്ട്ര പതിക്കു /ഗവര്‍ണര്‍ ക്ക് കഴിയുകയില്ല .കൂടെയുള്ള മന്ത്രിമാരാരെന്നും അവര്‍ എത്ര കാലത്തേക്ക് തുടരണമെന്നും പ്രധാന മന്ത്രി /മുഖ്യ മന്ത്രിയാണ്  തീ രു മാ നി   ക്കുന്ന ത്‌.അധികാരമു  ള്ളയാ ളിനു തന്നെയാണ് ഉത്തരവാദിത്വവും .അതുകൊണ്ടു തന്നെ licence  കള്‍ നല്‍കിയത് താനല്ല തന്റെ സഹ മന്ത്രിയാണ് എന്ന് പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത് ഒരു പ്രധാന മന്ത്രിക്ക് തീരെ ചേരാത്ത നടപടി ആണെന്ന്  ആരെങ്കിലും  പറഞ്ഞാല്‍ അതാരായാലും സമ്മതിച്ചു കൊടുക്കേണ്ടി വരും .വകുപ്പ് വിഭജനത്തിന്റെയും മറ്റും പ്രഖ്യാപന കാര്യത്തിലും ഇത് തന്നെയാണ് നിയമം  .സഹ മന്ത്രിമാരുടെ വകുപ്പുകള്‍ എന്തൊക്കെയാണെന്ന് സംസ്ത്ഥാന ജനതയെ അറിയിക്കാനുള്ള അവകാശം മുഖ്യ മന്ത്രിക്കു മാത്രമുള്ളതാണ് ;ഏത് മുന്നണി മര്യാദയുടെ പേരിലായാലും ഈ നിയമ ലംഘിക്കുന്നത് അനൌചിത്യം മാത്രമല്ല ജനാധിപത്യ വിരുദ്ധം കൂടിയാണ് 
 ഭരണ കക്ഷിയും പ്രതിപക്ഷവും തുല്യ ശക്തിക ളാണ് നിയമ സഭയില്‍ ..ഒരു ജനാധിപത്യം എന്ന നിലയില്‍ നാം പക്വത നേടിയിരിക്കുന്നു എന്നര്‍ത്ഥം;നാം കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭരണം അര്‍ഹിക്കുന്നു  എന്നും !

4 അഭിപ്രായങ്ങൾ: