2015, ജൂൺ 30, ചൊവ്വാഴ്ച

അരുവിക്കരയുടെ സന്ദേശം
-------------------------------
വെസ്റ്റ്‌ മിനിസ്ടർ മാതൃകയിലുള്ള എന്ന് വെച്ചാൽ നമ്മുടേതു പോലുള്ള ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രത്യേകത അവിടെ ന്യൂന പക്ഷത്തിനു ഭൂരിപക്ഷം എന്ന പേരിൽ ഭരിക്കാം എന്നതാണ് .ആയിരം വോട്ടർ മാരുള്ള ഒരു മണ്ഡലത്തിൽ പത്തു സ്ഥാനാർഥി കളുണ്ടെങ്കിൽ എല്ലാവര്ക്കും തുല്യമായി വോട്ടു കിട്ടിയാൽ എന്ന് വെച്ചാൽ ഒരാള്ക്ക് 101 ഉം ഒരാൾക്ക് 99 ഉം ബാക്കിയുള്ളവർക്ക് 100 ഉം വീതം വോട്ടു കിട്ടിയാൽ ഈ 101 കാരൻ  ഭരിക്കും എന്ന് മാത്രമല്ല അവന്റെ അപ്പൻ അപ്പുപ്പൻ മാരും  പുത്രകളത്രാദികളും എല്ലാം ചെയ്തു കൂട്ടിയ എല്ലാ കൊള്ളരുതായ്മകളും ജനം അംഗീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ചെയ്യും. ഈ അപകടത്തെ ക്കുറിച്ച് ഭരണ ഘടനാ നിര്മ്മാണ സമയത്ത് നെഹ്രുവിനോടാരോ സൂചിപ്പുക്കുകയുണ്ടായത്രേ .'ഇതൊരു മോശം സമ്പ്രദായമാണെന്നെനിക്കറി യാം ;പക്ഷേ ഇതിനേക്കാൾ  നല്ലതൊന്നു കണ്ടെത്താൻ കഴിയു ന്നില്ലല്ലോ" എന്നദ്ദേഹം മറുപടിയും പറഞ്ഞു .
      അപ്പോൾ യു ഡി എഫ് ജയിച്ചു .ഇതൊരു യു ഡി എഫ് മണ്ഡലമായിരുന്നു .അവരതു നിലനിർത്തി കുറഞ്ഞ വോട്ടു പങ്കോടെ .എല് ഡി എഫ് രണ്ടാം സ്ഥാനത്തെത്തി അതും കുറഞ്ഞ വോട്ടു പങ്കോടെ .ബി ജെ പി യുടെ വോട്ടു പങ്ക് വർദ്ധിച്ചു അവർ കൂടി പ്രതീക്ഷിക്കാത്ത തരത്തിൽ .എന്ന് മാത്രമല്ല ഒറ്റക്കു നിന്ന് ഒരു മണ്ഡലത്തിൽ 35000 ത്തോളം വോട്ടു പിടിക്കുക്ക മറ്റൊരു പാർട്ടിക്കും സുസാദ്ധ്യമായ കാര്യമല്ല ഇക്കാലത്ത് കേരളത്തിൽ .മാർക്സിസ്റ്റ് പാർട്ടിക്കു മലബാറിൽ ചില മണ്ഡലങ്ങളിൽ ചിലപ്പോള സാധിച്ചേക്കാം .ലീഗിനോ കേരളാ കൊണ്‍ഗ്രസ്സിനോ അവർക്ക് ഏറ്റവും സ്വാധീനമുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ചിലപ്പോൾ കഴിഞ്ഞേക്കാം .കൊണ്ഗ്രസ്സിനു കഴിയുകയില്ല ഒരു മണ്ഡലത്തിലും .അപ്പോൾ ഇവിടെ അഭിമാനിക്കാൻ വകയുള്ളത് ബി ജെ പിക്കാണ് .സ്ഥാനാർഥി യുടെ വ്യക്തി പ്രഭാവത്തിന്റെ കൂടി ഫലമല്ലേ എന്ന ചോദ്യമുണ്ടാവാം .അതുണ്ട് .പക്ഷേ മറ്റു  രണ്ടു പ്രധാന കക്ഷികളും ഏ റ്റവും അനുയോജ്യരായ സ്ഥാ നാർഥി കളെ  തന്നെ യാണു മത്സരിപ്പിച്ച ത്  .അപ്പോൾ വോട്ടു കിട്ടിയത് പാർട്ടികൾക്ക് തന്നെയെന്നുറ പ്പിക്കാം.
     അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് ഒരു ചൂണ്ടു പലകയായിരുന്നു അരുവിക്കര മല്സരം .ബി ജെ പി ക്ക് അടുത്ത തവണ അക്കവുണ്ട് തുറക്കാൻ കഴിയുമോ ? കഴിയുമെന്നാണ് എന്റെ വിലയിരുത്തൽ .അതിന്റെ ഫലം ഇടതു മുന്നണിയുടെ സീറ്റുകൾ കുറയുക എന്നതായിരിക്കും ഇപ്പോഴത്തെ സ്ഥി തിയിൽ .കാരണം കോണ്‍ഗ്രസ്സ് മുന്നണിയുടെ കയ്‍വ ശമാണ് കൃസ്ത്യൻ മുസ്ലീം വോട്ടുകൾ .അതിൽ വലിയ വിള്ളൽ വീഴ്ത്താൻ ബി ജെ പിക്ക് സാധാരണ ഗതിയിൽ കഴിയുകയില്ല . ഇടതു മുന്നണിയുടെ ബാങ്ക്  ഹിന്ദു വോട്ടുകൾആണ്.അതിലേക്കായിരിക്കും ബി ജെ പി കടന്നു കയറുക.ആദ്യ ഘട്ടത്തിൽ ബി ജെ പി യുടെ അംഗ ബലം കുറവായിരിക്കും .ഇടതു പക്ഷം തന്നെയായിരിക്കും പ്രധാന പ്രതിപക്ഷം .
    മറ്റൊരു സാധ്യത.ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബി ജെ പിക്ക് സഖ്യമുണ്ടാക്കാൻ കഴിഞ്ഞാൽ അവര്ക്ക് ആനുപാതികമായതി ൽ കവിഞ്ഞ അംഗ ബലം നിയമ സഭയിലൂണ്ടാക്കാൻ സാധിച്ചേക്കും .മുന്നണിക്ക് ഒരു സിനെര്ജി ഉണ്ട് .ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല മൂന്നൊ നാലോ ഒക്കെയാവുന്ന പ്രതിഭാസമാണ് സിനെർജി .അത് കണ്ടറി ഞ്ഞാണ്  ഇ എം എസ് 67 ഇൽ സപ്തമുന്നണി ഉണ്ടാക്കി 100 ലധികം സീറ്റ് പിടിച്ചെടുത്തത് .അത്തൊരമൊരു രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചു നോക്കാനുള്ള പാടവം ബി ജെ പി നേതാക്കന്മാർക്കുണ്ടോ എന്നതാണു പ്രശ്നം .അങ്ങിനെയായാൽ ഒരു ബി ജെ പി മുന്നണി കേരളം ഭരിച്ചു കൂടയ്കയില്ല ന്യ്യുന പക്ഷങ്ങൾ കൂട്ടു കൂടുമോ എന്ന് ചോദ്യമുണ്ടാവും .കൂടും .കാരണം തീവ്ര ഹിന്ദുത്വ നിലപാടുകളെ പിന്തുണക്കുന്ന ആളല്ല ഇപ്പോഴത്തെ പ്രധാന മന്ത്രി എന്ന് വ്യക്തമായിക്കഴിഞ്ഞു .മാത്രമല്ല അന്യ മതസ്ഥർക്കെതിരേയുള്ള അതിക്രമങ്ങളെ മനസ്സുകൊണ്ടു പോലും സഹിക്കാത്തവരാണു ഹിന്ദുക്കളിൽ മഹാഭൂരിപക്ഷമെന്നു ന്യ്യുനപക്ഷക്കാർക്കരിയാം .അതവർ പറ യാറു മുണ്ട്.മുഴുവൻ സമയ മതേതരത്വം ജീവിത മാര്ഗമാക്കിയ പേ റോൾ ബുദ്ധി ജീവികൾ മറിച്ചു പറഞ്ഞു കൊണ്ടിരിക്കുംകുറെ ക്കാലത്തേക്ക്  അതവരുടെ അന്നമാണല്ലോ . 
   

7 അഭിപ്രായങ്ങൾ:

  1. കുറേ മണ്ഡലങ്ങളില്‍ 20000 വരെ വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിയും.ഒരു പക്ഷേ അക്കൌണ്ട് തുറക്കാനും കഴിയും.കുറച്ചു കാലമായി മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചിരിക്കുന്ന സി.പി.എമ്മിന്‍റെ വോട്ടുകള്‍ തന്നെയാണ് അവര്‍ പ്രധാനമായും നേടുക.പക്ഷേ കേരളത്തില്‍ ഏറ്റവും അധികം ഗ്രൂപ്പ് പോരുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.രാജഗോപാലൊഴികെ പിന്നെയുള്ളത് പത്മനാഭനും ശ്രീധരന്‍ പിള്ളയുമാണ്.അവരെ രണ്ടുപേരെയും ഒതുക്കിയിരിക്കയുമാണ്.അത് കൊണ്ടുതന്നെ ബി.ജെ.പിയുടെ മുന്നേറ്റം ഒരു താല്‍ക്കാലിക പ്രതിഭാസമായിരിക്കും.അത് വരെ പിടിച്ച് നില്‍ക്കാന്‍ സി.പി.എമ്മിന് കഴിയുമോ എന്നതാണു പ്രസക്തമായ ചോദ്യം?

    മറുപടിഇല്ലാതാക്കൂ
  2. വി.രാജഗോപാൽ ആ സ്ഥാനത്ത്‌ നിന്ന് മാറിയാൽ നല്ല മാറ്റമുണ്ടാകും...പ്രത്യേകതരത്തിലുള്ള പ്രീണനത്തിൽ മനം മടുത്ത ഹിന്ദു വോട്ടുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞു.ഫലത്തിൽ ബി.ജെ.പി ആണിവിടെ ജയിച്ചത്‌.

    മറുപടിഇല്ലാതാക്കൂ
  3. ഒരു താത്വിക അവലോകനം

    2011 election

    UDF (Cong) 56798
    LDF (Left) 46123
    BJPVotes 7694

    2015

    New vote 20000

    UDF (Cong) 56448
    LDF (Left) 46320
    BJPVotes 34,145

    ശബരി ജയിച്ചു...വിജയകുമാർ രണ്ടാം സ്ഥാനത്തും...എന്നാൽ കഴിഞ്ഞ തവണ രണ്ട്‌ മുന്നണിക്കും കിട്ടിയ വൊട്ടിൽ ഒരു വർദ്ധനവും ഇല്ല..20000 പുതിയ വൊട്ടുകൾ എവിടെ പൊയി ?അവിടെയാണു ബിജെപിയുടെ പ്രതീക്ഷ..പുതു തലമുറ എങ്ങൊട്ട്‌ എന്ന് വ്യക്തം.

    മറുപടിഇല്ലാതാക്കൂ